- സാംബ താളം ഹൂസ്റ്റണിൽ; ജപ്പാന്റെ പ്രതിരോധം തകർത്ത് ബ്രസീൽ ക്വാർട്ടറിലേക്ക്!
- ലോഡ്ജിൽ പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ചു; ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
- അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം
- തൃശൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; അഞ്ച് പേർക്ക് പരിക്ക്
- നന്തിഹിൽസ് ഹോംസ്റ്റേയിൽ യുവതിയുടെ മരണം; ഒപ്പമുണ്ടായിരുന്നത് മലയാളി യുവാവ്, ലഹരിയും മർദനവും ആരോപിച്ച് കുടുംബം
- ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിന് അടൂരിന്റെ പിന്തുണ
- വിവാഹിതയുമായി അടുപ്പമെന്ന് ആരോപണം; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
Author: News Desk
തിരുവനന്തപുരം: കേരളത്തിൽ ആദ്യ ഘട്ടത്തിൽ കൊവിഡ് വാക്സിൻ നൽകാനായേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിദിന കൊവിഡ് കണക്കുകൾ വിശദീകരിക്കുന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വാക്സിൻ നിർമാണത്തിനായി വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മുഖ്യമന്തി പറഞ്ഞു. For Appointment Click: https://www.kimshealth.org/bahrain/muharraq/ നിപ, ചിക്കുൻഗുനിയ എന്നിങ്ങനെയുള്ള രോഗങ്ങൾ പടർന്നുപിടിച്ച സംസ്ഥാനമാണ് കേരളം എന്നിരിക്കെ നമ്മുടെ സ്വന്തം നിലയ്ക്ക് വാക്സിനുകളുടെ ഗവേഷണവും നിർമാണവും നടത്താനുള്ള ശ്രമങ്ങൾ ഭാവിയിലേക്കുള്ള കരുതലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വാക്സിൻ നിർമാണത്തിന്റെ സാധ്യതകൾ പഠിക്കുന്നതിനായി സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പ്രശസ്ത വൈറോളജിസ്റ്റും, വെല്ലൂർ മെഡിക്കൽ കോളജിലെ പ്രൊഫസറുമായിരുന്ന ഡോ.ജേക്കബ് ജോണാണ് ഈ വിദഗ്ധ സമിതിയുടെ അധ്യക്ഷൻ. ലോകത്തിന്റെ പലഭാഗങ്ങളിലായി നടന്നുവരുന്ന വാക്സിൻ പരീക്ഷണങ്ങൾ ശുഭസൂചന നൽകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം അവസാനത്തോടെ ചില വാക്സിനുകൾക്ക് അംഗീകാരം ലഭിക്കുകയും, പരിമിതമായ അളവിൽ വിതരണം ചെയ്യുമെന്നുമാണ് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ ആരോഗ്യ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊറോണ. ഇതില്‍ 2880 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 34689 സാമ്പിളുകളാണ് പരിശോധിച്ചത്. 21 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്തനംതിട്ട 91, വയനാട് 90, കാസര്‍ഗോഡ് 86, ഇടുക്കി 49 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 62,62,476 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 405 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 578, കോഴിക്കോട് 447, എറണാകുളം 246,…
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. 38,772 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 443 പേര്‍ മരണമടഞ്ഞു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷം കടന്നു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94,31,691 ആയി. 1,37,139 പേര്‍ മരണമടഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത് 4,46,952 പേരാണ്. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരിൽ 4.74 ശതമാനം മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്ത്യയിൽ രോഗമുക്തി നിരക്കിൽ വലിയ വർദ്ധനവുണ്ടാകുന്നുണ്ട്. നിലവിൽ രോഗ മുക്തി നേടിയവരുടെ എണ്ണം 88,46,313 ആണ്. ആകെ രോഗമുക്തി നിരക്ക് 93.80 ശതമാനമാണെന്നും രാജ്യത്ത് കൊവിഡ് മരണനിരക്ക് മറ്റ് രാജ്യങ്ങളിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഡല്‍ഹി, മഹാരാഷ്ട്ര,പശ്ചിമ ബംഗാള്‍,ഹരിയാന,പഞ്ചാബ്, കേരളം, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലുളളവരാണ് മരണമടഞ്ഞവരില്‍ 71 ശതമാനവും. പ്രതിദിന കണക്കില്‍ മഹാരാഷ്ട്രയാണ് മുന്നില്‍ നിൽക്കുന്നത്.…
പാലക്കാട്: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ നല്‍കിയ കരാറുകളില്‍ അന്വേഷണം വേണമെന്ന് ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കള്ളപ്പണം വിനിയോഗിക്കുന്നതിൽ മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും മറയാണ് ഊരാളുങ്കൽ. സുതാര്യമായ ഒരു നടപടിയും ഇവിടെയില്ല. ഊരാളുങ്കലിനെ കയറൂരി വിട്ടിരിക്കുകയാണെന്നും പിണറായി വിജയനുമായി അടുത്ത് നില്‍ക്കുന്ന സ്ഥാപനമാണ് ഇതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കെ.എസ്.എഫ്.ഇ റെയ്ഡുമായി ബന്ധപ്പെട്ട് തോമസ് ഐസക്കും പിണറായിയും തമ്മിൽ ഉടലെടുത്തിരിക്കുന്ന പടലപിണക്കത്തിൽ ഐസക്കിന് പാർട്ടിയിലുള്ള പിന്തുണ കൂടുകയാണ്. മുഖ്യമന്ത്രി ഇതുവരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിട്ടില്ല. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങിയാലും സിപിഎം തോല്‍ക്കും. ഇതിലൂടെ സിപിഎമ്മിനും മുഖ്യമന്ത്രിയെ വേണ്ടാതായെന്നു വ്യക്തമായിരിക്കുകയാണ്. കൂടുതൽ അഴിമതിക്കഥകൾ പുറത്ത് വരുന്നതിന് മുൻപ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ യുഎപിഎ ചുമത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് എൻഐഎ നിയമോപദേശം തേടിയതായാണ് റിപ്പോർട്ട്. നിലവിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് ശിവശങ്കർ. യുഎപിഎ നിയമം ഭേദഗതി ചെയ്ത ശേഷം കള്ളക്കടത്ത്് ദേശവിരുദ്ധ പ്രവർത്തന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണക്കള്ളക്കടത്ത് കേസിൽ ഇതുവരെ അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് സ്വർണക്കടത്തിൽ ശിവശങ്കറിന്റെ പങ്കാളിത്തം കണ്ടെത്തി യുഎപിഎ ചുമത്താൻ നിയമോപദേശം തേടിയത്.
ന്യൂഡൽഹി: എല്ലാ വാഹനങ്ങൾക്കും ഏകീകൃത പുക മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പിയുസി) കൊണ്ടുവരാൻ ആലോചിക്കുന്നതായി കേന്ദ്ര ഗതാഗത മന്ത്രാലയം. പ്രധാന വിവരങ്ങൾ അടങ്ങിയ ക്യുആർ കോഡും വാഹനങ്ങൾക്കായി രൂപപ്പെടുത്തുമെന്നും സൂചനയുണ്ട്. മോട്ടോർ വെഹിക്കിൾ നിയമത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാനാണ് കേന്ദ്ര തീരുമാനം. ഇത് സംബന്ധിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി. പിയുസി ഡേറ്റ ബേസും ദേശീയ രജിസ്റ്ററും ബന്ധിപ്പിച്ച് വാഹന ഉടമകൾക്ക് എസ്.എം.എസ് വഴി വിവരങ്ങൾ ലഭ്യമാക്കാനുള്ള സംവിധാനവും ആലോചനയിലുണ്ട്. ഇതിന് പുറമേ ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാം. നോമിനി, ഉടമാവകാശം, രേഖകളുടെ അടിസ്ഥാനത്തിൽ നോമിനിയെ നിർദേശിക്കുന്നത് എന്നിവയുമായി ബന്ധപ്പെട്ട മോട്ടർ വാഹന നിയമത്തിലെ 47, 55, 56 വ്യവസ്ഥകളിലാണു ഭേദഗതി വരുത്താനൊരുങ്ങുന്നത്.
വാരണാസി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ചു. ഗുജറാത്തിലെ വാരണാസി മൈദഗിനിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഇന്ന് വാരണാസിയില്‍ നടക്കാന്‍ ഇരിക്കേ ആണ് രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. അജ്ഞാതരാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കോണ്‍ഗ്രസ് നേതൃത്വം സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഘവേന്ദ്ര ചൗബേ 48 മണിക്കൂറിനുള്ളില്‍ കൃത്യത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വമ്പിച്ച പ്രതിഷേധം നടത്തുമെന്ന താക്കീത് നല്‍കി.
മനാമ :ബഹ്‌റൈൻ വളാഞ്ചേരി കൂട്ടായ്മ കോവിഡ് കാല അതിജീവനം എന്ന വിഷയത്തിൽ മോട്ടിവേഷണൽ പ്രോഗ്രാം സംഘടിപ്പിച്ചു .പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ PMA ഗഫൂർ “ലൗ ഫുൾനെസ്സ് “എന്ന പേരിൽ അവതരിപ്പിച്ച പരിപാടിയിൽ മനുഷ്യമനസ്സിന്റെ ആർദ്രമായ ചിന്തകളെക്കുറിച്ചും പുതു തലമുറയുടെ നന്മയെ കുറിച്ചും വിവരിക്കുകയുണ്ടായി .വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ 1500 ഇൽ അധികം പേർ വീക്ഷിച്ച പരിപാടി നല്ല വിജയമായിരുന്നു എന്ന് സംഘടകർ അറിയിച്ചു . For Appointment Click: https://www.kimshealth.org/bahrain/muharraq/ അസോസിയേഷൻ പ്രസിഡണ്ട് മുനീർ ഒരവക്കോട്ടിൽ അധ്യക്ഷതവഹിച്ച ചടങ്ങിൽ മുഖ്യരക്ഷാധികാരി റഹീം ആതവനാട് ഉത്ഘാടനം ചെയ്യുകയും ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറയുകയും ചെയ്തു . രക്ഷാധികാരി ഉമ്മർഹാജി ചെനാടൻ ,സാമൂഹ്യ പ്രവർത്തകൻ ചെമ്പൻ ജലാൽ ,മുഹമ്മദ് കുട്ടി നെല്ലറ ,ഹമീദ് എന്നിവർ ആശംസകൾ നേർന്നു .റിഷാദ് ,വാഹിദ് ,റിയാസ് ,അഹമ്മദ് കുട്ടി ,രാജേഷ് ,നാസർ മോൻ ,കരീം,മുഹമ്മദാലി എന്നിവർ പരിപാടി നിയന്ത്രിച്ചു റഷീദ് ബുഖാമ നന്ദി രേഖപ്പെടുത്തി .
ജയ്പുർ: കോവിഡ് 19 ബാധിച്ച് ചികിത്സയിലിരുന്ന ബിജെപി എംഎൽഎ കിരൺ മഹേശ്വരി മരിച്ചു. 59 വയസായിരുന്നു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയായിരുന്നു മരണം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി ഇവിടെ ചികിത്സയിൽ തുടരുകയായിരുന്നു. രാജസ്ഥാനിലെ രാജ്സമന്തിൽ നിന്നുള്ള എംഎൽഎയാണ് കിരൺ. മൂന്ന് തവണയാണ് ഇവർ മണ്ഡലത്തിൽ നിന്നും ജയിച്ചു കയറിയത്.
ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (29-11-2020) https://online.pubhtml5.com/lfro/dysj/
