- അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം
- തൃശൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; അഞ്ച് പേർക്ക് പരിക്ക്
- നന്തിഹിൽസ് ഹോംസ്റ്റേയിൽ യുവതിയുടെ മരണം; ഒപ്പമുണ്ടായിരുന്നത് മലയാളി യുവാവ്, ലഹരിയും മർദനവും ആരോപിച്ച് കുടുംബം
- ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിന് അടൂരിന്റെ പിന്തുണ
- വിവാഹിതയുമായി അടുപ്പമെന്ന് ആരോപണം; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
Author: News Desk
മനാമ: ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് 2020 ചാമ്പ്യനായി മെഴ്സിഡസ് ബെൻസിന്റെ ലൂയിസ് ഹാമിൽട്ടൺ. 2020 സീസണിലെ തന്റെ 11-ാം വിജയമാണ് ഹാമിൽട്ടൺ നേടിയത്. റെഡ് ബുൾ ജോഡി മാക്സ് വെർസ്റ്റപ്പൻ, അലക്സാണ്ടർ ആൽബൻ എന്നിവരാണ് രണ്ടും മൂന്നും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കിയത്. രണ്ട് അപകടങ്ങൾക്കാണ് സഖീറിലെ ബഹ്റൈൻ ഇനറർനാഷണൽ സർക്യൂട്ട് ഇന്ന് സാക്ഷ്യം വഹിച്ചത്. ഹാസ് ഡ്രൈവർ റോമെയ്ൻ ഗ്രോസ്ജീനും റേസിംഗ് പോയിന്റ് ഡ്രൈവർ ലാൻസ് സ്ട്രോളുമാണ് അപകടത്തിൽ പെട്ടത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഹാസ് ഡ്രൈവർ റോമെയ്ൻ ഗ്രോസ്ജിയന്റെ കാർ ഡാനിയൽ ക്വിയാറ്റിന്റെ ആൽഫാ ടോറിയിൽ തട്ടി ബാരിയറിൽ ഇടിച്ചു തീപിടിക്കുകയായിരുന്നു. മത്സരം ആരംഭിച്ചയുടനെയാണ് ഈ അപകടമുണ്ടായത്. ചെറിയ പൊള്ളലുകളും വാരിയെല്ലിൽ ക്ഷതമുണ്ടായതായും സംശയിക്കുന്നുണ്ട്. പ്രഥമ ശുശ്രൂഷകൾക്ക് ശേഷം ഗ്രോസ്ജീനെ ആശുപതിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനെ തുടർന്ന് മത്സരം നിർത്തിവയ്ക്കുകയും ഒരു മണിക്കൂറിലേറെ വൈകി മത്സരം ആരംഭിക്കുകയും ചെയ്തു. മത്സരം ആരംഭിച്ചെങ്കിലും വീണ്ടും അപകടമുണ്ടാകുകയായിരുന്നു.ഇത്തവണയും…
മനാമ: ഫോർമുല വൺ റേസിനിടെ വൻ അപകടം. ഹാസ് ഡ്രൈവർ റോമെയ്ൻ ഗ്രോസ്ജീൻ ആണ് അപകടം സംഭവിച്ചത്. ഫോർമുല വൺ ഫൈനൽ മത്സരത്തിനിടെ കാർ ബാരിയറിൽ തട്ടി തീ പിടിക്കുകയായിരുന്നു. ഫൈനൽ മത്സരത്തിൽ നടന്ന അപകടത്തെ തുടർന്ന് റെഡ് ഫ്ലാഗ് ഉയർത്തി. ട്രാക്കിൽ തടസങ്ങൾ ഉണ്ടാകുമ്പോഴാണ് റെഡ് ഫ്ലാഗ് ഉയർത്തുന്നത്. ഗ്രോസ്ജീൻ തന്റെ കാർ ഡാനിയൽ ക്വിയാറ്റിന്റെ മുൻവശത്തുകൂടി ഓടിച്ചതാണ് അപകടത്തിന് കാരണമായത്. റീപ്ലേകളിൽ ഡ്രൈവർ തടസ്സങ്ങൾക്കിടയിലൂടെ കുതിച്ചുകയറുന്നതും കാർ ബാരിയറിൽ തട്ടി പകുതിയായി പൊട്ടി തീ പിടിക്കുന്നതും കാണാം. ഉടൻ തന്നെ അദ്ദേഹത്തെ ആംബുലൻസിൽ കയറ്റി കൊണ്ടുപോയി.
സന: യെമനിൽ ഒമ്പത് മാസത്തോളമായി ഹൂതി വിമതരുടെ പിടിയിലായിരുന്ന 14 ഇന്ത്യക്കാരെ വിട്ടയച്ചു. ഇവരിൽ രണ്ടു മലയാളികളും ഉൾപ്പെടുന്നു. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് മോചനം. ഒമാനില്‍ നിന്ന് സൌദിയിലേക്ക് പോവുന്നതിനിടെ ഫെബ്രുവരി 14നാണ് വടകര സ്വദേശി പ്രവീണും വിഴിഞ്ഞത്തുള്ള മുസ്തഫയും അടങ്ങുന്ന സംഘത്തെ ഹൂതി വിമതര്‍ തടവിലാക്കുന്നത്. 14 ഇന്ത്യക്കാരടക്കമുള്ള 20 പേരാണ് ഹൂതി വിമതരുടെ പിടിയിലായത്. ഏഴ് മഹാരാഷ്ട്ര സ്വദേശികളും രണ്ട് തമിഴ്നാട്ടുകാരും യു.പി, ബംഗാൾ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് രണ്ടു മലയാളികളെ കൂടാതെ സംഘത്തിലുണ്ടായിരുന്നത്. അഞ്ച് ബംഗ്ലാദേശികളും ഒരു ഈജിപ്തുകാരനും സംഘത്തിലുണ്ടായിരുന്നു. യെമൻ തലസ്‌ഥാനമായ സനയിലെ പ്രാദേശിക എംബസി ഓഫീസർ ഇന്ത്യയിലേക്ക് സുരക്ഷിതമായി മടങ്ങിവരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഹൂതികളുടെ പിടിയിൽ അകപ്പെട്ട ഇന്ത്യക്കാരുടെ പേരുകൾ: – 1) മോഹൻ രാജ്; 2) മൻരാജ്; 3) പ്രവീൺ താമകരാന്തവിഡ; 4) തൻമി രാജേന്ദിര; 5) എസ് കെ ഹിരോൺ; 6) വകങ്കർ അഹമ്മദ്…
മനാമ .കോവിഡ് 19 നോടനുബന്ധിച്ച് ബഹ്റൈനിൽ നടത്തിയ വിവിധ സാമൂഹ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച നജീബ് കടലായി, മനോജ് വടകര എന്നിവരെ ജനതാ കൾച്ചറൽ സെൻറർ ആദരിച്ചു. വൈസ് പ്രസിഡൻ്റ് കെ.എം.ഭാസ്കരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സിയാദ് ഏഴംകുളം ഉദ്ഘാടനം ചെയ്തു. എം.ടി. പ്രജീഷ്, സന്തോഷ് മേമുണ്ട, മനോജ് ഓർക്കാട്ടേരി, ടി.പി.വിനോദൻ, ഷൈജു വി.പി, ഇളവനരാജൻ, ശശി പതേരി, യു.പി. രാമകൃഷ്ണൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. നികേഷ് വരാപ്രത്ത് സ്വാഗതവും, പവിത്രൻ കള്ളിയിൽ നന്ദിയും പറഞ്ഞു.
ആലപ്പുഴ: ഓപറേഷൻ ബചതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെ 20 കെഎസ്എഫ്ഇ ഓഫീസുകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടിൽ ക്രമക്കേട് നടത്തുന്നുവെന്ന പരാതിയെ തുടർന്ന് 40 ബ്രാഞ്ചുകളിൽ നടത്തിയ പരിശോധന 20 ബ്രാഞ്ചുകളിലും വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. കെഎസ്എഫ്ഇയുടെ എതിരാളികൾക്ക് ഒരു പോലെ ആയുധമായ പരിശോധന മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും, വിജിലൻസിൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച സർക്കാർ പരിശോധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈൻ കെഎംസിസി എല്ലാ വർഷവും നടത്തി വരുന്ന രക്ത ദാന ക്യാമ്പ് വിജയിപ്പിക്കുന്നതിനാവശ്യമായ സ്വാഗതസംഘം രൂപീകരിച്ചു.ബഹ്‌റൈൻ സൽമാനിയ മെഡിക്കൽ സെന്ററിൽ ഡിസംബർ 16 നു രാവിലെയാണ് ക്യാമ്പ് ആരംഭിക്കുക. കെഎംസിസി ആസ്ഥാനത് വെച്ചു നടന്ന യോഗത്തിൽ കെഎംസിസി ആക്ടിങ് ജനറൽ സെക്രെട്ടറി ഓ കെ കാസിം അധ്യക്ഷനായിരുന്നു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്‌ഘാടനം ചെയ്തു. കുട്ടൂസ മുണ്ടെരി, റസാഖ് മൂഴിക്കൽ, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ഗഫൂർ കൈപ്പമംഗലം എന്നിവർ സംസാരിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ശറഫുദ്ധീൻ മാറായമംഗലം ചെയർമാനും ഇസ്ഹാഖ് വില്ലിയപള്ളി കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. അഷ്‌റഫ് മഞ്ചേശ്വരം കോർഡിനേറ്റർ ആണ്. വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി രെജിസ്ട്രേഷൻ: മാസിൽ പട്ടാമ്പി (ചെയർമാൻ), അലി അക്ബർ (കൺവീനർ), ഫുഡ്: കാസിം നൊച്ചാട് (ചെയർമാൻ), റിയാസ് പാട്ല (കൺവീനർ), ട്രാൻസ്‌പോർട്ട്: റഫീഖ് നാദാപുരം (ചെയർമാൻ), ഉമ്മർ മലപ്പുറം (കൺവീനർ) പബ്ലിസിറ്റി: ഹാരിസ് വി വി…
സിഡ്നി: ഓസ്ട്രേലിയൻ പര്യടനത്തിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയെ തോൽപ്പിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയ മുന്നോട്ടുവച്ച 390 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തു. ഇന്ത്യക്കായി വിരാട് കോലി 89 റൺസെടുത്ത് ടോപ്പ് സ്കോററായി. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കോലി-ശ്രേയാസ് സഖ്യം മികച്ച കളിയാണ് കാഴ്ചവച്ചത്. സ്മിത്ത് തുടർച്ചയായ രണ്ടാം സെഞ്ചുറി നേടി ടോപ്പ് സ്കോററായി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂര്‍ 277, ഇടുക്കി 274, പത്തനംതിട്ട 244, വയനാട് 147, കാസര്‍ഗോഡ് 122 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 62,27,787 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മരണമടഞ്ഞ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ഇ.സി. ബാബുകുട്ടിയുടെ (60) മരണം…
മക്കള്‍ മന്‍ഡ്രത്തിന്റെ യോഗം വിളിച്ച് രജനികാന്ത് – പാർട്ടി പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കാം
ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നുകൊണ്ട് രജനികാന്ത് ഫാന്‍സ് അസോസിയേഷന്‍ ആയ മക്കള്‍ മന്‍ഡ്രത്തിന്റെ യോഗം വിളിച്ചു. ആരാധക കൂട്ടായ്മയുടെ ജില്ലാ സെക്രട്ടറിമാരുടെ യോഗം നാളെയാണ് വിളിച്ചു ചേർത്തിരിക്കുന്നത്. കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ആണ് യോഗം. പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച് നിര്‍ണായക തീരുമാനം യോഗത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 ഡിസംബറില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനികാന്ത് അറിയിച്ചിരുന്നു. തനിക്ക് ആരോഗ്യ പ്രശ്നമുണ്ടെന്നും പക്ഷേ പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും രജനി പിന്നീട് പ്രതികരിച്ചിരുന്നു. അതിനുശേഷം ആദ്യമായാണ് രജനി മക്കള്‍ മൺട്രത്തിന്റെ യോഗം വിളിക്കുന്നത്. പാർട്ടി പ്രഖ്യാപിച്ചാലും നേതൃനിരയിൽ ഉണ്ടാകില്ലെന്നും താൻ പാർട്ടിയെ തിരുത്തുന്ന ഘടകം മാത്രമായിരിക്കുമെന്നും നേരത്തെ രാഷ്ട്രീയ പ്രവേശന വേദിയിൽ രജനികാന്ത് വ്യക്തമാക്കിയിരുന്നു.
കൊച്ചി: മന്ത്രി കെ ടി ജലീലിൻറെ ഗൺമാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്യുകയും,ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോണിലെ നഷ്ടപ്പെട്ട വിവരങ്ങൾ കസ്റ്റംസ് വീണ്ടെടുക്കുകയും ചെയ്തു. മന്ത്രി കെ ടി ജലീലിനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യാനായി അടുത്തയാഴ്ച നോട്ടിസ് നൽകും. നയതന്ത്ര ചാനലിലൂടെ മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിലും മുൻപും മന്ത്രിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ചട്ടലംഘനം നടത്തി ഖുർ ആൻ എത്തിച്ച് വിതരണം നടത്തിയതിൽ മന്ത്രിക്ക് പിഴവുകൾ സംഭവിച്ചതായി കസ്റ്റംസ് വിലയിരുത്തി.
