- കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു
- റാപ് സമ്മർ ക്യാമ്പ് സന്ദർശിച്ച് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ
- ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ നീക്കിയ യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ
- ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഓണം; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
- തിരുവോണാശംസകൾ | നന്മയും സമൃദ്ധിയും നിറയട്ടെ
- റോജി ജോണിന് നിയാർക്ക് ബഹ്റൈൻ യാത്രയയപ്പ് നൽകി
- ബി.എഫ്.സി–സിംസ് ഓണം മഹോത്സവത്തിന് തുടക്കം; ലോഗോ പ്രകാശനവും ആഘോഷ കവാടം ഉദ്ഘാടനവും നടന്നു
- പ്രതിരോധ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ശക്തമാക്കുന്നു; മിസൈൽ സാങ്കേതികവിദ്യ കൈമാറുമെന്ന് രാജ്നാഥ് സിങ്
Author: News Desk
മഴക്കെടുതിയിൽ 26 മരണം; കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ, വീട് പൂർണമായി തകർന്നവർക്ക് ആറു ലക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും അനുബന്ധ ദുരന്തങ്ങളിലുമായി 26 പേർ മരിച്ച സാഹചര്യത്തിൽ വിപുലമായ ധനസഹായ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ വീതവും വീടുകൾ പൂർണമായി തകർന്നവർക്ക് ആറു ലക്ഷം രൂപ വീതവും നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 12 ലക്ഷം രൂപ വീതം അനുവദിക്കും. വീടുകളിൽ വെള്ളം കയറിയവർക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകും. സംസ്കാരച്ചെലവിനായും 10,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് റേഷൻ കാർഡ് അടിസ്ഥാനത്തിൽ പ്രത്യേക സഹായം നൽകും. വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത കുടുംബങ്ങളുടെ വാടകച്ചെലവും സർക്കാർ വഹിക്കും. കൃഷിനാശമുണ്ടായ കർഷകർക്കുള്ള നഷ്ടപരിഹാരം നിലവിലുള്ളതിൽനിന്ന് 25 ശതമാനം വർധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. വ്യാപാരികൾക്കും ചെറുകിട സംരംഭകർക്കുമായി പ്രത്യേക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളം കയറി സാധനങ്ങൾ നശിച്ച കടകൾക്ക് 10,000 രൂപ വീതം നൽകും. നാശനഷ്ടം…
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം തടവ്
കണ്ണൂർ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം തടവുശിക്ഷ. രാമന്തളി സ്വദേശികളായ ഹന്നാൻ, മുഹമ്മദ് അബ്ദുള്ള, ഫൈസൽ എന്നിവരെയാണ് തളിപ്പറമ്പ് കോടതി ശിക്ഷിച്ചത്. പയ്യന്നൂർ വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ. വിജയനെ 2015 സെപ്റ്റംബർ 17ന് ആക്രമിച്ച കേസിലാണ് വിധി. അന്ന് വൈകിട്ട് 6.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഓണാഘോഷ പരിപാടികൾക്കായി വാടകയ്‌ക്കെടുത്ത സാധനങ്ങളുടെ പണം നൽകാൻ രാമന്തളി വടക്കുമ്പാട്ടെ യാഷിക ലൈറ്റ് ആൻഡ് സൗണ്ട്‌സിൽ എത്തിയതായിരുന്നു വിജയൻ. സ്ഥാപന ഉടമ ആഷിക്കുമായി സംസാരിച്ച് റോഡരികിൽ നിൽക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. രാഷ്ട്രീയവിരോധത്തെ തുടർന്ന് പ്രതികൾ വാൾ ഉപയോഗിച്ച് വിജയന്റെ തലയിലും കാലുകളിലും വെട്ടിപ്പരിക്കേൽപ്പിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയന്റെ സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.
പ്രവർത്തകരെ അഭിവാദ്യം ചെയ്ത് ചെന്നൈയിലേക്ക്; മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ ഉദയനിധി സ്റ്റാലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
ചെന്നൈ: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ നടത്തിയതായി ആരോപിക്കപ്പെടുന്ന വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ഡി.എം.കെ നേതാവും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം തഞ്ചാവൂർ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ ചെന്നൈയിലെ നീലാങ്കരയിലെ വസതിയിൽ നിന്ന് തഞ്ചാവൂർ പോലീസ് കസ്റ്റഡിയിലെടുത്ത ഉദയനിധിയെ തഞ്ചാവൂർ ജില്ലയിലെ സെംഗിപ്പട്ടി പോലീസ് സ്റ്റേഷനിലെത്തിച്ചാണ് ചോദ്യം ചെയ്തത്. അദ്ദേഹത്തെ റിമാൻഡ് ചെയ്യില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം അതേ ദിവസം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നും തമിഴ്‌നാട് അഡ്വക്കേറ്റ് ജനറൽ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഉറപ്പ് രേഖപ്പെടുത്തിയ കോടതി ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഉദയനിധിയെ വിട്ടയക്കാൻ നിർദേശം നൽകി. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ഉദയനിധി പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ ഡി.എം.കെ പ്രവർത്തകരെയും അനുഭാവികളെയും അഭിവാദ്യം ചെയ്തു. തുടർന്ന് റോഡ് മാർഗം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തി അവിടെ നിന്ന് വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങി. കാവേരി…
‘മംഗ്ലീഷിലും’ സംസാരിക്കാം; കെ.എസ്.ആർ.ടി.സി ടിക്കറ്റുകൾ ഇനി വാട്‌സ്ആപ്പിലൂടെ ബുക്ക് ചെയ്യാം
തിരുവനന്തപുരം: യാത്രക്കാർക്ക് വാട്‌സ്ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനവുമായി കെ.എസ്.ആർ.ടി.സി. എ.ഐ അധിഷ്ഠിത ചാറ്റ്‌ബോട്ട് ഉപയോഗിച്ചുള്ള വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനത്തിന്റെ ഉദ്ഘാടനം ഗതാഗതമന്ത്രി സി.പി. ജോൺ നാളെ നിർവഹിക്കും. ഇതിനായി പ്രത്യേക വാട്‌സ്ആപ്പ് നമ്പറും കെ.എസ്.ആർ.ടി.സി സജ്ജമാക്കിയിട്ടുണ്ട്. മെട്രോ റെയിൽ ടിക്കറ്റിങ് മാതൃകയിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്ക് വാട്‌സ്ആപ്പ് ചാറ്റിലൂടെ പുറപ്പെടുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും തിരഞ്ഞെടുത്ത് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രയും ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ചാറ്റ്‌ബോട്ട് വഴി മറുപടിയും ലഭിക്കും. മലയാളവും ഇംഗ്ലീഷും ഉൾപ്പെടെയുള്ള വിവിധ ഭാഷകൾക്കൊപ്പം ‘മംഗ്ലീഷിലും’ ചാറ്റ് ചെയ്യാൻ കഴിയുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. മലയാളം ഇംഗ്ലീഷ് അക്ഷരങ്ങളിൽ ടൈപ്പ് ചെയ്താലും ചാറ്റ്‌ബോട്ട് നിർദേശം മനസ്സിലാക്കി പ്രതികരിക്കും. സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന സാധാരണ യാത്രക്കാർക്കും ലളിതമായി ടിക്കറ്റ് എടുക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ ഡിജിറ്റൽ സേവനം സജ്ജീകരിച്ചിരിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. പ്രത്യേക വാട്‌സ്ആപ്പ് നമ്പറും സേവനത്തിന്റെ കൂടുതൽ വിവരങ്ങളും ഉദ്ഘാടനത്തോടെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ്…
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: പരാതി പരിഹാര സംവിധാനം ആരംഭിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നിർദേശം
ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിനായി സുപ്രീം കോടതി വീണ്ടും നിർദേശങ്ങൾ പുറപ്പെടുവിച്ചു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറാൻ ഉപയോഗിക്കുന്ന ‘മ്യൂൾ അക്കൗണ്ടുകൾ’ കൈകാര്യം ചെയ്യുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം (എസ്.ഒ.പി) നാലാഴ്ചയ്ക്കകം തയ്യാറാക്കാൻ റിസർവ് ബാങ്കിനോട് കോടതി നിർദേശിച്ചു. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരുകൾ പ്രത്യേക സംവിധാനം ആരംഭിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം കേസുകളെത്തുടർന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ വേഗത്തിൽ തീരുമാനമെടുക്കാനും നിർദേശമുണ്ട്. ടെലികോം സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ഓഡിയോ, വീഡിയോ കോളുകൾക്ക് സമയപരിധി ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തട്ടിപ്പുകൾ തടയുന്നതിനും ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും ധനകാര്യ സ്ഥാപനങ്ങളും ഏകോപിതമായി പ്രവർത്തിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
കാസർകോട് കെ.എസ്.ആർ.ടി.സി താത്കാലിക കണ്ടക്ടർ ജീവനൊടുക്കിയ നിലയിൽ; ജോലി നഷ്ടപ്പെടുമെന്ന ആശങ്കയെന്ന് ബന്ധുക്കൾ
കാസർകോട്: കെ.എസ്.ആർ.ടി.സിയിലെ താത്കാലിക ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന കണ്ടക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാർ സ്വദേശി യോഗീഷ് എം. (41) ആണ് മരിച്ചത്. കഴിഞ്ഞ 18 വർഷമായി കെ.എസ്.ആർ.ടി.സിയിൽ താത്കാലിക കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്നു യോഗീഷ്. താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് കോടതി വിധിയുണ്ടാകുമോ എന്ന ആശങ്ക അദ്ദേഹം അടുത്ത സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും പങ്കുവെച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ജോലി നഷ്ടപ്പെടുമെന്ന മാനസിക വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും ആരോപണം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
‘വിഡ്ഢികളുടെ കൂട്ടം; എന്തും നേരിടാൻ തയ്യാർ’: കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഉദയനിധി സ്റ്റാലിൻ
ചെന്നൈ: നടി തൃഷയെ അധിക്ഷേപിക്കുന്ന തരത്തിൽ ദ്വയാർഥ പരാമർശം നടത്തിയെന്ന കേസിൽ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഭരണകക്ഷിയായ ടി.വി.കെയെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. കെട്ടിച്ചമച്ച കേസിന്റെ ഏത് പ്രത്യാഘാതവും നേരിടാൻ തയ്യാറാണെന്നും തനിക്ക് ഭയമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കാവേരി വിഷയത്തിൽ ഡി.എം.കെ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്തതിനാൽ ജനശ്രദ്ധ തിരിച്ചുവിടാനാണ് സർക്കാർ തന്നെ അറസ്റ്റ് ചെയ്തതെന്ന് ഉദയനിധി ആരോപിച്ചു. തന്റെ പ്രസംഗത്തിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് വ്യാജപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഈ കെട്ടിച്ചമച്ച കേസിന്റെ എല്ലാ പ്രത്യാഘാതങ്ങളും നേരിടാൻ ഞാൻ തയ്യാറാണ്. എനിക്ക് ഭയമില്ല. ഇതിനെ രാഷ്ട്രീയമായി കൈകാര്യം ചെയ്യാനുള്ള ബുദ്ധിപോലും അവർക്കില്ല. അവർ ഒരു കൂട്ടം വിഡ്ഢികളാണ്,” ഉദയനിധി പ്രതികരിച്ചു. തഞ്ചാവൂരിൽ കാവേരി വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധയോഗത്തിനിടെയാണ് വിവാദത്തിനിടയാക്കിയ സംഭവം. ജനക്കൂട്ടത്തിൽനിന്ന് നടി തൃഷയുടെ പേര് ഉയർന്നതിനെ തുടർന്ന് ഉദയനിധി നടത്തിയ പ്രതികരണം ദ്വയാർഥവും സ്ത്രീവിരുദ്ധവുമാണെന്ന് ടി.വി.കെയും ബി.ജെ.പിയും ആരോപിച്ചിരുന്നു.…
ഓൾഡ് മങ്ക്, റോയൽ ചലഞ്ച്, ബാഗ് പൈപ്പർ, ആന്റിക്വിറ്റി ബ്ലൂ തുടങ്ങിയ മദ്യ ബ്രാൻഡുകളുടെ ചില വകഭേദങ്ങൾക്ക് വിലക്കേർപ്പെടുത്തി
ന്യൂഡൽഹി: മാനദണ്ഡങ്ങൾ ലംഘിച്ച് കൃത്രിമ രുചിക്കൂട്ടുകളും സുഗന്ധദ്രവ്യങ്ങളും ചേർത്തതായി കണ്ടെത്തിയതിനെ തുടർന്ന് ഓൾഡ് മങ്ക്, റോയൽ ചലഞ്ച്, ബാഗ് പൈപ്പർ, ആന്റിക്വിറ്റി ബ്ലൂ തുടങ്ങിയ പ്രമുഖ മദ്യ ബ്രാൻഡുകളുടെ ചില വകഭേദങ്ങളുടെ വിൽപ്പനയ്ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) വിലക്കേർപ്പെടുത്തി. ലബോറട്ടറി പരിശോധനകളിൽ ഉൽപ്പന്നങ്ങൾ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. യുണൈറ്റഡ് സ്പിരിറ്റ്‌സ് മധ്യപ്രദേശിൽ നിർമിക്കുന്ന ആന്റിക്വിറ്റി ബ്ലൂ, റോയൽ ചലഞ്ച് വിസ്‌കികളുടെ ചില വകഭേദങ്ങൾ; ഇൻബ്രൂ ബിവറേജസ് നിർമിക്കുന്ന ബാഗ് പൈപ്പർ ഡീലക്സ് വിസ്‌കി, ഓൾഡ് കാസ്ക് ഡീലക്സ് റം; മഹാരാഷ്ട്രയിലെ മോഹൻ റോക്കി സ്പ്രിങ് വാട്ടർ നിർമിക്കുന്ന ഓൾഡ് മങ്ക് റമ്മിന്റെ മൂന്ന് വകഭേദങ്ങൾ എന്നിവയാണ് വിലക്കിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്വാഭാവിക ചേരുവകളിലൂടെയും അംഗീകൃത നിർമാണ പ്രക്രിയയിലൂടെയും രുചിയും മണവും കൈവരിക്കുന്നതിനു പകരം ഉൽപ്പന്നങ്ങളിൽ കൃത്രിമ ഫ്ലേവറുകൾ ഉപയോഗിച്ചതായാണ് പരിശോധനയിലെ കണ്ടെത്തൽ. മദ്യനിർമാണത്തിൽ സ്വാഭാവിക ചേരുവകൾ ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നുണ്ടെങ്കിലും, റമ്മിൽ പുറത്തുനിന്നുള്ള റം ഫ്ലേവറും വിസ്‌കിയിൽ…
തിരുവനന്തപുരം: മഴക്കെടുതിയെത്തുടർന്ന് സംസ്ഥാനത്ത് രൂപപ്പെട്ട സാഹചര്യം നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതായും രക്ഷാപ്രവർത്തനത്തിനായി രണ്ട് ഹെലികോപ്റ്ററുകൾ എത്തിയതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ് സേനകൾ രക്ഷാപ്രവർത്തന രംഗത്തുണ്ട്. https://youtu.be/lh2yad1RqCo സംസ്ഥാനത്ത് നിലവിൽ 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,018 പേരാണ് കഴിയുന്നത്. ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിക്കുകയും ഏഴുപേരെ കാണാതാവുകയും ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. മഴ ശക്തമാകാനുള്ള സാധ്യത പരിഗണിച്ച് കഴിഞ്ഞ മാസം 30 മുതൽ തന്നെ ആവശ്യമായ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. പ്രാഥമിക കണക്കുകൾ പ്രകാരം 165 ഹെക്ടർ കൃഷി നശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് താഴെയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാത്രിസമയങ്ങളിൽ അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിടുന്നുണ്ടോയെന്നത് നേരിട്ട്…
പാലക്കാട്: നെൻമാറയിലെ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നെല്ലിയാമ്പതി സ്വദേശിനിയായ ജയന്തി (55)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. പാലക്കാട്–കാരപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസാണ് വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിന് സമീപമുള്ള രണ്ടാം വളവിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിവരം. വാഹനം നിയന്ത്രിച്ച് നിർത്താൻ ഡ്രൈവർ ശ്രമിച്ചെങ്കിലും ബസ് താഴേക്ക് പതിച്ച് മരത്തിലിടിച്ച് നിൽക്കുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരൻ വിമോദ് പറഞ്ഞു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് പതിച്ചെങ്കിലും മരങ്ങൾക്കിടയിൽ കുടുങ്ങിനിന്നതിനാൽ വലിയ ദുരന്തം ഒഴിവായതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടവിവരമറിഞ്ഞ ഉടൻ ഫയർഫോഴ്‌സും പൊലീസും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആദ്യം നെല്ലിയാമ്പതിയിലെ ആശുപത്രിയിലേക്ക് എത്തിച്ച ശേഷം കൂടുതൽ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആകെ ഒമ്പത്…
