- ബഹ്റൈനിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു; പുതിയ നിയമം പ്രാരംഭ പഠനഘട്ടത്തിൽ
- ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാർ; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു
- ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു
- വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി
- ബഹ്റൈനിൽ ഗാർഹിക തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നിർത്തലാക്കാൻ നിർദേശം; പാർലമെന്റിന്റെ പരിഗണനയിൽ
- ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026 ന്റെ നാലാമത്തെ ആഴ്ചയിലെ പരിപാടി 2026 ജൂലൈ 11 ശനിയാഴ്ച റിഫയിലെ ഒരു വർക്ക്സൈറ്റിൽ നടന്നു
- ‘എന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായും’; ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടിയുമായി ഇറാൻ
- നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Author: News Desk
മനാമ: ബഹ്‌റൈൻ വിശ്വകല സാംസ്കാരിക വേദിയുടെ 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും, മറ്റുഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സംഘടനയുടെ കലാ, സാഹിത്യ, കായിക, പരമ്പരാഗത, വനിതാ, കുട്ടികളുടെ വിഭാഗങ്ങൾ എന്നിവയുടെ പ്രവർത്തനോദ്ഘാടനം ജൂൺ 26-ന് വൈകിട്ട് 6.30ന് മനാമയിലെ കർണാടക സോഷ്യൽക്ലബ്ബ് ഹാളിൽവെച്ച് സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. പുതിയ ഭാരവാഹികൾ: രാജൻ എം.എസ് (പ്രസിഡന്റ്), ഷൈജിത്ത്.ടി.ഒ( വൈസ് പ്രസിഡന്റ്), മണികണ്ഠൻ കുന്നത്ത് (ജനറൽ സെക്രട്ടറി), അനീഷ് എ.എൻ, സുനീഷ് ഊരങ്ങാട് ( അസിസ്റ്റന്റ് സെക്രട്ടറിമാർ), ഉണ്ണികൃഷ്ണൻ പി.കെ (ട്രഷറര്‍ )മുരളി കൃഷ്ണൻ (അസിസ്റ്റന്റ് ട്രഷറർ), ഷനോദ് വി.കെ (മെമ്പർഷിപ്പ് സെക്രട്ടറി), ശിവകുമാർ എം.വി (കലാവിഭാഗം സെക്രട്ടറി), ഹരികുമാർ കിടങ്ങൂർ (സാഹിത്യവിഭാഗം സെക്രട്ടറി), ബിനു പി.ആർ (പരമ്പരാഗത വിഭാഗം സെക്രട്ടറി), പ്രനു വി.കെ (കായികവിഭാഗം സെക്രട്ടറി), മണികണ്ഠൻ (ചീഫ് കോ-ഓർഡിനേറ്റർ), ശിവദാസൻ പി.ആർ, ദിപു എം.കെ, ഗോകുൽ. പുരുഷോത്തമൻ(കോർകമ്മിറ്റി അംഗങ്ങൾ) അശോക് ശ്രീശൈലം ( ഇന്റേർണൽ ഓഡിറ്റർ),…
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈനിന്‍റെ 2026-2028 ലേക്കുള്ള പുതിയ ഭരണസമിതിയെ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സമ്മേളനത്തിൽ വെച്ചു തിരഞ്ഞെടുത്തു. നേരത്തെ തിരഞ്ഞെടുക്കപ്പെട്ട 43 അംഗ സെൻട്രൽ കമ്മിറ്റിയിൽ നിന്നാണ് 7 അംഗ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തത്. ജില്ലാ സമ്മേളനത്തിന് ശേഷം ചേർന്ന ആദ്യ സെക്രട്ടറിയേറ്റ് യോഗത്തിൽ നിസാർ കൊല്ലം പ്രസിഡന്റ് ആയും ജഗത് കൃഷ്ണകുമാർ ജനറൽ സെക്രട്ടറിയായും ബിനു കുണ്ടറ ട്രഷററായും തിരഞ്ഞെടുത്തു. രാജ് കൃഷ്ണൻ (വർക്കിങ് പ്രസിഡന്റ്) അനൂബ് തങ്കച്ചൻ (ഓർഗനൈസിങ് സെക്രട്ടറി) , വി എം പ്രമോദ് (സെക്രട്ടറി), സിദ്ദിഖ്ഷാൻ (അസിസ്റ്റന്റ് ട്രഷറർ) എന്നിവരാണ് മറ്റംഗങ്ങള്‍. ഇപ്പോൾ നടന്നു വരുന്ന പദ്ധതികളും പ്രവർത്തനങ്ങളും തുടരുമെന്നും, അടുത്ത രണ്ടു വർഷം കൂടുതൽ ജനകീയ പ്രവർത്തനങ്ങൾ നടത്തി സംഘടനയെ കരുത്തോടെ മുന്നോട്ടു നയിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും പ്രസിഡന്റ് നിസാർ കൊല്ലവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു. ബഹ്‌റൈനിലെ കൊല്ലം പ്രവാസികൾ കെപിഎ യുമായി സഹകരിച്ചു പ്രവർത്തിക്കാൻ മുന്നോട്ടു…
ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രിയും കേരളത്തിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവുമായ ജോർജ്ജ് കുര്യൻ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. രാജ്യസഭാംഗമായുള്ള കാലാവധി അവസാനിച്ചതിനെ തുടർന്നാണ് രാജി സമർപ്പിച്ചത്. ചൊവ്വാഴ്ച സമർപ്പിച്ച രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. രാജി അടിയന്തര പ്രാബല്യത്തോടെ സ്വീകരിച്ചതായി രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. ഭരണഘടനയുടെ 75-ാം അനുച്ഛേദം (2) പ്രകാരമാണ് രാജി അംഗീകരിച്ചത്. കേന്ദ്ര മന്ത്രിസഭയിൽ ന്യൂനപക്ഷ ക്ഷേമം, മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായാണ് 65-കാരനായ ജോർജ്ജ് കുര്യൻ പ്രവർത്തിച്ചിരുന്നത്. കേരളത്തിലെ ബിജെപിയുടെ പ്രമുഖ നേതാക്കളിൽ ഒരാളായ ജോർജ്ജ് കുര്യന്റെ രാജി രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്. അദ്ദേഹത്തിന്റെ പിൻഗാമിയെ സംബന്ധിച്ചുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
‘സ്ലേറ്റ്’ പദ്ധതിയിൽ 1.90 കോടിയുടെ ക്രമക്കേട് ആരോപണം; പി.വി. ശ്രീനിജിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം
കൊച്ചി: സിപിഎം നേതാവും കുന്നത്തുനാട് മുൻ എംഎൽഎയുമായ പി.വി. ശ്രീനിജിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയിൽ സാമ്പത്തിക ക്രമക്കേട് നടന്നെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് ജെയ്‌സൽ ജബ്ബാർ നൽകിയ പരാതിയെ തുടർന്നാണ് നടപടി. കുന്നത്തുനാട് മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നടപ്പാക്കിയ ‘സ്ലേറ്റ്’ വിദ്യാഭ്യാസ പദ്ധതിയാണ് അന്വേഷണ പരിധിയിലുള്ളത്. പൊതുമേഖല സ്ഥാപനമായ ബിപിസിഎല്ലിന്റെ (BPCL) സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതിയിൽ 1.90 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല സെന്റ് തെരേസാസ് വെൽഫെയർ സൊസൈറ്റിക്കായിരുന്നു. 2023-24 അധ്യയന വർഷത്തിൽ ആരംഭിച്ച പദ്ധതിക്കായി രണ്ട് ഘട്ടങ്ങളിലായി ബിപിസിഎൽ ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ അനുവദിച്ചതായി പരാതിക്കാരൻ വ്യക്തമാക്കുന്നു. പദ്ധതിയുടെ ഫണ്ട് വിനിയോഗത്തിലും നടത്തിപ്പിലും ക്രമക്കേടുകൾ ഉണ്ടായെന്നാണ് ആരോപണം. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലഘട്ടത്തിലാണ് യൂത്ത് കോൺഗ്രസ് നേതാവ് ജെയ്‌സൽ ജബ്ബാർ പരാതി…
പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
ഡാലസ്: ഓസ്ട്രിയയെ തകർത്ത് നിലവിലെ ചാമ്പ്യൻമാരായ അർജന്‍റീന ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക്(റൗണ്ട് ഓഫ് 32) യോഗ്യത നേടി. ടെക്സസിലെ ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെ-യിലെ ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് (2-0) അർജന്റീന ഓസ്ട്രിയയെ തകർത്തത്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്താണ് മെസി അര്‍ജന്‍റീനക്ക് ജയവും നോക്കൗട്ട് ടിക്കറ്റും സമ്മാനിച്ചത്. മത്സരത്തിന്‍റെ തുടക്കം അർജന്‍റീനയ്ക്ക് നാടകീയത നിറഞ്ഞതായിരുന്നു. 8-ാം മിനിറ്റിൽ ലൗതാരോ മാര്‍ട്ടിനെസിനെ ബോക്സില്‍ വീഴ്ത്തിയതിന് വാര്‍ പരിശോധനക്കൊടുിവില്‍ ലഭിച്ച പെനാൽറ്റി എടുത്ത നായകൻ ലിയോണൽ മെസിക്ക് പിഴച്ചു. മെസിയുടെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയതോടെ ഡാളസ് സ്റ്റേഡിയം നിശ്ചലമായി. എന്നാൽ പെനാൽറ്റി നഷ്ടത്തിന്റെ നിരാശ അധികനേരം നീണ്ടുനിന്നില്ല. 38-ാം മിനിറ്റിൽ തകർപ്പൻ മുന്നേറ്റത്തിലൂടെ മെസി ഓസ്ട്രിയൻ പ്രതിരോധക്കോട്ട പൊളിച്ച് ആദ്യ ഗോൾ നേടി (1-0). ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിലെ തന്‍റെ 17-ാം ഗോൾ തികച്ച മെസി ,ജര്‍മനിയുടെ…
ബഹ്റൈനോടുള്ള ഐക്യദാർഢ്യവും വിശ്വസ്തതയും പ്രഖ്യാപിച്ച് ഇന്ത്യൻ സമൂഹം; ഐസിആർഎഫ് നേതൃത്വത്തിൽ ലോയൽറ്റി പ്ലെഡ്ജ് ചടങ്ങ്
മനാമ: ബഹ്റൈനോടുള്ള അചഞ്ചലമായ പിന്തുണയും വിശ്വസ്തതയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ICRF) ബഹ്റൈന്റെ നേതൃത്വത്തിൽ “ലോയൽറ്റി പ്ലെഡ്ജ്” ഒപ്പുവെക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾ പങ്കെടുത്തു. ICRF ബഹ്റൈന്റെ തൊഴിലാളി ദിനാഘോഷ പരിപാടികളായ “സമ്മർ ഫെസ്റ്റ് 2026″ന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബഹ്റൈൻ രാജാവായ ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനെസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും, ബഹ്റൈൻ സർക്കാരിനുമുള്ള ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ ചടങ്ങിലൂടെ വീണ്ടും പ്രഖ്യാപിച്ചു. ICRF ചെയർമാൻ അഡ്വ. വി.കെ. തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പാർട്ണർഷിപ്പ്സ് ആൻഡ് ഔട്ട്‌റീച്ച് ഡയറക്ടർ ഫഹദ് അബ്ദുൽ അസീസ് അൽ ബിൻ അലി, തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്ക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി,…
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ രാജിവച്ചു. പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നുമാണ് സ്റ്റാര്‍മര്‍ രാജിവച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നാമനിർദേശങ്ങൾ ക്ഷണിക്കാൻ ലേബർ പാർട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. സെപ്റ്റംബറിനുള്ളിൽ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ ഇടക്കാല പ്രധാനമന്ത്രിയായി സ്റ്റാർമർതന്നെ തുടരും. കഴിഞ്ഞ കുറച്ചുമാസങ്ങളായി കെയ്ര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ അതൃപ്തി ശക്തമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് വലിയ അടി കിട്ടിയത്. സ്റ്റാര്‍മറുടെ പ്രധാന രാഷ്ട്രീയ എതിരാളിയും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറുമായിരുന്ന ആന്‍ഡി ബേണ്‍ഹാം 55 ശതമാനം വോട്ട് നേടി വന്‍ ഭൂരിപക്ഷത്തോടെ ഈ സീറ്റില്‍ വിജയിച്ചു. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി അധികാരത്തിലെത്തിയ സ്റ്റാര്‍മര്‍, രണ്ടുവര്‍ഷം തികയുന്നതിന് മുന്‍പേ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ അതൃപ്തി, ജനപ്രീതിയിലെ ഇടിവ്, അടുത്തകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയയുടെ ആഭിമുഖ്യത്തിൽ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. മനാമ ഏരിയ പ്രസിഡന്റ് എ. എം. ഷാനവാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫ്രൻഡ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി ഇരിങ്ങൽ ഈദ് സന്ദേശം നൽകി. മനുഷ്യർ തമ്മിലുള്ള ഊഷ്മളമായ ബന്ധങ്ങളും പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗനിർഭരമായ ജീവിതവുമാണ് പെരുന്നാളിന്റെ ഏറ്റവും വലിയ സന്ദേശമെന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഓർമിപ്പിച്ചു. മായ, കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി. തഹിയ്യ ഫാറൂഖിന്റെ പ്രാർഥനാ ഗീതത്തോടെ സിഞ്ചിലെ ഫ്രൻഡ്‌സ് സെൻ്ററിൽ ആരംഭിച്ച പരിപാടിയിൽ ഏരിയാ സെക്രട്ടറി ഫാറൂഖ് വി. പി. സ്വാഗതമാശംസിക്കുകയും മനാമ വനിത ഏരിയ അസി. കൺവീനർ നദീറ ഷാജി സമാപനവും നിർവഹിച്ചു.
ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 54 പേർക്ക് പരിക്കേൽക്കുകയും 18 പേരെ കാണാതാകുകയും ചെയ്തതായി റിപ്പോർട്ട്. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. പൊതുമേഖലാ സ്ഥാപനമായ ഖത്തർ എനർജിയുടെ ബർസാൻ ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. സമീപകാല സംഘർഷവുമായി ബന്ധപ്പെട്ട് ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. സ്ഫോടനത്തെ തുടർന്ന് മേഖലയിൽ വൻ തീപിടിത്തമുണ്ടായി. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും കാണാതായവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം, സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. സംഭവത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
ഇസ്ലാമാബാദ്: ഇൻഡസ് നദീജല കരാറുമായി ബന്ധപ്പെട്ട തർക്കം വീണ്ടും ഇന്ത്യ-പാകിസ്താൻ ബന്ധത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നു. രാജ്യത്തിന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന സാഹചര്യം ഉണ്ടായാൽ ഇന്ത്യക്കെതിരെ യുദ്ധനടപടികളിലേക്ക് പോലും നീങ്ങേണ്ടിവരുമെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ അസിഫ് മുന്നറിയിപ്പ് നൽകി. ഇന്ത്യ ഇൻഡസ് നദീജല കരാർ പ്രായോഗികമായി നിർത്തിവച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത ശക്തമായ സാഹചര്യത്തിലാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന. ജലം ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും, രാജ്യത്തിന്റെ ജലാവകാശം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഇൻഡസ് നദീപ്രണാളിയിലെ ജലസ്രോതസുകളുടെ ഉപയോഗം വർധിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്നതായി പാകിസ്താൻ ആരോപിക്കുന്നു. ജലപ്രവാഹം തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്ന നടപടികൾ അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണെന്നും പാകിസ്താൻ നിലപാട് ആവർത്തിച്ചു. അതേസമയം, ഇൻഡസ് നദീജല കരാർ പുനഃസ്ഥാപിക്കില്ലെന്നും രാജ്യത്തിനുള്ളിലെ ജലാവശ്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും ഇന്ത്യ മുൻപ് വ്യക്തമാക്കിയിരുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളെ തുടർന്നാണ് കരാർ നിർത്തിവച്ചതെന്നാണ് ഇന്ത്യയുടെ വിശദീകരണം. 1960-ൽ നിലവിൽ വന്ന ഇൻഡസ്…
