Author: News Desk

തിരുവനന്തപുരം: വധശ്രമക്കേസിലെ പ്രതികളെ പിടികൂടുന്നതിനിടെ വിഴിഞ്ഞത്ത് പൊലീസിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ രാകേഷിനും വിനയകുമാറിനുമാണ് പരിക്കേറ്റത്. പ്രതികൾ വിലങ്ങണിഞ്ഞ കൈകൊണ്ട് മർദിച്ചതിനെ തുടർന്ന് സിപിഒ രാകേഷിന്റെ മൂക്കിന്റെ പാലം തകർന്നു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി പൊലീസ് അറിയിച്ചു. താക്കോൽ ഉപയോഗിച്ച് കുത്തിയതിനെ തുടർന്ന് സിപിഒ വിനയകുമാറിന്റെ കഴുത്തിനും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം ശാന്തിപുരം സ്വദേശികളായ യദു (24), സഹോദരൻ അനന്തു (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 4-ന് വെങ്ങാനൂർ സ്വദേശിയായ വിഷ്ണുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച വധശ്രമക്കേസിലെ പ്രതികളാണ് ഇരുവരും. പൂങ്കുളം ജംഗ്ഷനിൽ തൃശൂരിലേക്ക് കടക്കാനായി കാർ തയ്യാറാക്കി നിർത്തി ബൈക്കിൽ എത്തിയ പ്രതികളെ പ്രത്യേക പൊലീസ് സംഘം തടയുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആദ്യം സിപിഒ വിനയകുമാറിന് നേരെ ആക്രമണമുണ്ടായത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സിപിഒ റെജിൻ നാട്ടുകാരുടെ സഹായത്തോടെ പിന്തുടർന്ന് പിടികൂടി.…

Read More

മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിക്കുന്ന ഒന്നരമാസത്തോളം നീണ്ടുനിൽക്കുന്ന സാംസ്കാരികാഘോഷമായ ‘ഓണം പൊന്നോണം 2026’-ന്റെ പരിപാടികൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ആരംഭിക്കുന്ന ആഘോഷങ്ങൾ ഒക്ടോബർ ഒമ്പതിന് നടക്കുന്ന സമാപനച്ചടങ്ങോടെ അവസാനിക്കുമെന്ന് കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനായി കലാ, കായിക, വിനോദ, സാമൂഹിക പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഓണാഘോഷ സമിതി ചെയർമാൻ ജിതിൻ ജോസ്, വൈസ് ചെയർമാൻ ജോർജ് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്. കെ.സി.എയുമായുള്ള ദീർഘകാല പങ്കാളിത്തം തുടരുന്നതിൽ സന്തോഷമുണ്ടെന്ന് ബി.എഫ്.സി ഹെഡ് ഓഫ് സെയിൽസ് അനൂജ് ഗോവിൽ പറഞ്ഞു. ഗാലക്‌സി അറേബ്യ ട്രേഡിങ് കമ്പനി ഡബ്ല്യു.എൽ.എൽ ‘സപ്പോർട്ട് സ്പോൺസർ’ ആയിരിക്കും. കെ.സി.എയുടെ മറ്റ് പ്രമുഖ സ്പോൺസർമാരും ആഘോഷങ്ങളുമായി സഹകരിക്കും. പ്രധാന പരിപാടികൾ ഓഗസ്റ്റ് 21ന് വൈകീട്ട് ഏഴിന് പരമ്പരാഗത കേരളീയ കലാരൂപങ്ങൾ ഉൾപ്പെടുത്തിയ ഉദ്ഘാടനച്ചടങ്ങ് നടക്കും. ഓഗസ്റ്റ്…

Read More

കൊച്ചി: കോതമംഗലം പൊലീസ് ഇൻസ്‌പെക്ടറെ ഭീഷണിപ്പെടുത്തിയെന്ന കേസ് അന്വേഷിക്കുന്ന ഊന്നുകൽ ഇൻസ്‌പെക്ടറെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന പരാതിയിൽ അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്. ഇൻസ്‌പെക്ടറുടെ പരാതിയിൽ ക്രിമിനൽ ഭീഷണി, അശ്ലീല പരാമർശം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഓഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസെടുത്തതിനു പിന്നാലെ അർജുൻ ആയങ്കി ഫെയ്‌സ്ബുക്കിൽ പുതിയ കുറിപ്പും പങ്കുവച്ചു. പുതിയ ജീവിതം ആരംഭിക്കാൻ ശ്രമിച്ച തന്നെയും സുഹൃത്തുക്കളെയും പൊലീസ് ഒറ്റരാത്രികൊണ്ട് തകർത്തുവെന്നും ഇനിയൊന്നും പഴയതുപോലെയാകില്ലെന്നും കുറിപ്പിൽ പറയുന്നു. “ആകെ മുങ്ങിയാൽ കുളിരില്ല; അഴിയെങ്കിൽ അഴി, കയറാണെങ്കിൽ കയർ” എന്നും അദ്ദേഹം കുറിച്ചു. കോതമംഗലം ഇൻസ്‌പെക്ടർക്കെതിരായ മുൻ കുറിപ്പിൽ “പെൻഷൻ വാങ്ങി ജീവിക്കാൻ സമ്മതിക്കില്ല” എന്നു പറഞ്ഞത് വധഭീഷണിയായിരുന്നില്ലെന്നും ഉദ്യോഗസ്ഥന്റെ ജോലി നഷ്ടപ്പെടുത്തുമെന്നാണ് ഉദ്ദേശിച്ചതെന്നും അർജുൻ ആയങ്കി വിശദീകരിച്ചു. കേസുകളൊന്നുമില്ലാതെ പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിച്ച ആറുപേരെ പൊലീസ് പ്രതിസന്ധിയിലാക്കിയതായും അദ്ദേഹം ആരോപിച്ചു. കേരള പൊലീസിനോട് ബഹുമാനം മാത്രമാണുള്ളതെന്നും തന്നോട് അന്യായം ചെയ്ത…

Read More

തൃശൂർ: തളിക്കുളത്ത് ദേശീയപാതയ്ക്കു സമീപമുള്ള ഓയിൽ ആൻഡ് ഫ്ലോർ മില്ലിൽ വൻ തീപിടിത്തം. വെളിച്ചെണ്ണ, കൊപ്ര, മുളക്, മല്ലി, വിൽപ്പനയ്ക്കായി പായ്ക്ക് ചെയ്തുവച്ചിരുന്ന വിവിധ മസാലപ്പൊടികൾ, യന്ത്രങ്ങൾ എന്നിവ കത്തിനശിച്ചു. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇടശ്ശേരിക്കും പത്താംകല്ലിനും ഇടയിൽ പോക്കാക്കില്ലത്ത് മുഹമ്മദ് സലിയുടെ വീടിനു സമീപമുള്ള മില്ലിലാണ് തീപിടിത്തമുണ്ടായത്. അടഞ്ഞുകിടന്ന സ്ഥാപനത്തിൽനിന്ന് തീ ഉയരുന്നത് ഉടമയാണ് ആദ്യം കണ്ടത്. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതി ഇല്ലാത്തതിനാൽ മോട്ടോർ പമ്പ് പ്രവർത്തിപ്പിക്കാനായില്ല. ടാപ്പിൽനിന്ന് ചെറിയ ഹോസ് ഉപയോഗിച്ച് വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. സ്ഥാപനത്തിലെ ഗ്ലാസുകൾ പൊട്ടിത്തെറിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. പിന്നീട് നാട്ടികയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ വെള്ളം പമ്പ് ചെയ്ത് രാവിലെ 8.15-ഓടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മില്ലിൽ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണയിലേക്ക് തീ പടർന്നതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. നാട്ടിക…

Read More

കൊച്ചി: ക്വാലാലംപൂരിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചെന്നാരോപിച്ച് പാലക്കാട് സ്വദേശി ജംഷീറിനെ കസ്റ്റഡിയിലെടുത്തു. വിമാനത്തിനുള്ളിൽ അതിക്രമം കാണിച്ച യുവാവിനെ സഹയാത്രികർ ചേർന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. വിമാനം കൊച്ചിയിൽ ഇറങ്ങാൻ ഏകദേശം അരമണിക്കൂർ മാത്രം ശേഷിക്കെയായിരുന്നു സംഭവം. എമർജൻസി വിൻഡോയ്ക്കു സമീപം ഇരുന്നിരുന്ന ജംഷീർ പാനലിലെ ഒരു പാളി അടിച്ചുതകർത്തശേഷം വാതിൽ തുറക്കാൻ ശ്രമിച്ചതായാണ് വിവരം. ഉടൻ ഇടപെട്ട സഹയാത്രികർ ഇയാളെ നിയന്ത്രണത്തിലാക്കിയതോടെ കൂടുതൽ അപകടകരമായ സാഹചര്യം ഒഴിവായി. വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതിനു പിന്നാലെ യുവാവിനെ സിഐഎസ്എഫിന് കൈമാറി. തുടർന്ന് സിഐഎസ്എഫ് ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് വിട്ടുനൽകി. വിമാനത്തിനുള്ളിൽ യുവാവ് അതിക്രമം കാണിക്കാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യലും വിശദമായ അന്വേഷണവും തുടരുകയാണ്.

Read More

ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ പിൻവലിക്കാനുള്ള നീക്കത്തിനെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജി. കേസുകൾ പിൻവലിക്കുന്നത് ഭാവിയിലെ പ്രതിഷേധങ്ങളിൽ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി മനീഷ് കുമാർ സോളങ്കിയാണ് ഹർജി സമർപ്പിച്ചത്. പ്രതിഷേധക്കാർക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ പിൻവലിക്കാമെന്ന് ഓഗസ്റ്റ് മൂന്നിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ രാഷ്ട്രീയ സമ്മർദത്തിന്റെ അടിസ്ഥാനത്തിൽ കേസുകൾ പിൻവലിക്കുന്നതിൽനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ തടയണമെന്നാണ് പുതിയ ഹർജിയിലെ ആവശ്യം. രാജസ്ഥാനിൽ അടുത്തിടെ ഉണ്ടായ ക്രമസമാധാന പ്രശ്നവും ഒരു യുവാവിന്റെ മരണവും ചൂണ്ടിക്കാട്ടിയ ഹർജിക്കാരന്റെ അഭിഭാഷകൻ, രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾക്കുമുന്നിൽ സർക്കാർ വഴങ്ങിയാൽ മറ്റു സംസ്ഥാനങ്ങളിലും സമാനമായ സാഹചര്യമുണ്ടാകുമെന്ന് വാദിച്ചു. ഇന്ന് ഒരു വിഭാഗത്തിന്റെ കേസുകൾ പിൻവലിച്ചാൽ നാളെ ‘ആൽഫയും ബീറ്റയും ഡെൽറ്റയും’ സമാനമായ ആവശ്യവുമായി എത്തുമെന്നും അഭിഭാഷകൻ പറഞ്ഞു. ശംഭു അതിർത്തിയിൽനിന്നുള്ള പ്രതിഷേധക്കാർ ട്രാക്ടറുകളുമായി പാർലമെന്റിലേക്ക് എത്തുന്നതും ഷാഹീൻബാഗിൽനിന്നുള്ളവർ സമാനമായ പ്രതിഷേധം നടത്തുന്നതും ഗുരുതരമായ സുരക്ഷാപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയും കോടതിയിൽ ഉന്നയിച്ചു. പൊലീസിനും സുരക്ഷാസേനയ്ക്കുമെതിരെ…

Read More

മനാമ: വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ബഹ്‌റൈൻ വ്യവസായ–വാണിജ്യ മന്ത്രാലയം കഴിഞ്ഞ നാല് മാസത്തിനിടെ രാജ്യത്തുടനീളം 3,191 പരിശോധനാ സന്ദർശനങ്ങൾ നടത്തി. അവശ്യവസ്തുക്കളുടെ ലഭ്യത, വിലയിലെ സുതാര്യത, ന്യായമായ വ്യാപാരരീതികൾ എന്നിവ ഉറപ്പാക്കുന്നതിനായി നടത്തിയ വിപണി നിരീക്ഷണത്തിന്റെ ഭാഗമായാണ് പരിശോധനകൾ. ഭക്ഷ്യവിൽപ്പനശാലകളിൽ 2,156 പരിശോധനകളും ബേക്കറികളിൽ 234 പരിശോധനകളും സെൻട്രൽ മാർക്കറ്റുകളിൽ 98 പരിശോധനകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളിൽ 703 പരിശോധനകളുമാണ് നടത്തിയത്. പരിശോധനകളിൽ ആകെ 178 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 176 എണ്ണം ഉൽപ്പന്നങ്ങളുടെ വിലയുമായി ബന്ധപ്പെട്ടവയും രണ്ടെണ്ണം വാണിജ്യ തട്ടിപ്പുമായി ബന്ധപ്പെട്ടവയുമാണ്. നിയമലംഘനം കണ്ടെത്തിയ 31 സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചു. 21 സ്ഥാപനങ്ങൾക്ക് അന്തിമ മുന്നറിയിപ്പ് നൽകി. എട്ട് സ്ഥാപനങ്ങൾ ഭരണപരമായി അടച്ചുപൂട്ടാൻ ഉത്തരവിട്ടപ്പോൾ, രണ്ട് സ്ഥാപനങ്ങളുടെ കേസുകൾ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഈ കാലയളവിൽ ഉപഭോക്താക്കളിൽനിന്ന് ലഭിച്ച 494 പരാതികളിലും മന്ത്രാലയം അന്വേഷണം നടത്തി ആവശ്യമായ പരിഹാരം ഉറപ്പാക്കി. പരിശോധനാ പ്രവർത്തനങ്ങളിൽ…

Read More

മനാമ: ബഹ്‌റൈനിലെ തൊഴിൽവിപണിയുടെ സുസ്ഥിരതയും മത്സരക്ഷമതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) 2026 ജൂലൈയിൽ രാജ്യത്തുടനീളം 3,633 പരിശോധനാ ക്യാമ്പെയ്‌നുകളും സന്ദർശനങ്ങളും നടത്തി. തൊഴിൽ–താമസ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 114 തൊഴിലാളികളെ പരിശോധനകളുടെ ഭാഗമായി കസ്റ്റഡിയിലെടുത്തു. നേരത്തെ പിടിയിലായവരടക്കം 420 നിയമലംഘകരായ പ്രവാസികളെ നിയമനടപടികൾ പൂർത്തിയാക്കി നാടുകടത്തിയതായും എൽ.എം.ആർ.എ അറിയിച്ചു. വിവിധ സ്ഥാപനങ്ങളിലായി 3,449 പരിശോധനാ സന്ദർശനങ്ങളും സർക്കാർ ഏജൻസികളുമായി സഹകരിച്ച് 184 സംയുക്ത പരിശോധനാ ക്യാമ്പെയ്‌നുകളുമാണ് നടത്തിയത്. എൽ.എം.ആർ.എ നിയമത്തിലെയും ബഹ്‌റൈൻ റസിഡൻസി നിയമത്തിലെയും വിവിധ വ്യവസ്ഥകളുടെ ലംഘനങ്ങൾ പരിശോധനകളിൽ കണ്ടെത്തി. നിയമലംഘകർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി. നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ്, വിവിധ ഗവർണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റുകൾ, സിവിൽ ഡിഫൻസ് എന്നിവരുമായി സഹകരിച്ചാണ് സംയുക്ത പരിശോധനകൾ നടത്തിയത്. വ്യവസായ–വാണിജ്യ മന്ത്രാലയം, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, സോഷ്യൽ ഇൻഷുറൻസ്…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി.എസ്.എസ്.) ‘ഗുരുകാരുണ്യ സ്പർശം’ പദ്ധതിയിലൂടെ കുടുംബാംഗമായ ഷിബുവിനും, വിജിക്കും പത്തനംതിട്ട ജില്ലയിൽ നിർമ്മിച്ചുനൽകിയ പുതിയ വീടിന്റെ താക്കോൽദാനം കഴിഞ്ഞദിവസം വർണ്ണാഭമായ ചടങ്ങുകളോടുകൂടി നിർവഹിക്കുകയുണ്ടായി. സമൂഹനന്മയുടെയും കാരുണ്യത്തിന്റെയും മനോഹരമായ മാതൃകയായി,സൊസൈറ്റി ‘ഗുരുകാരുണ്യ സ്പർശം’ എന്ന ജീവകാരുണ്യ പദ്ധതിയിലൂടെ പത്തനംതിട്ട ജില്ലയിലെ റാന്നി വടശേരിക്കരയിൽ നിർമ്മിച്ച നൽകിയ പുതിയ ഭവനം. ജി.എസ്.എസ്. കുടുംബാംഗം എന്നതിലുപരി ഏറ്റവും അർഹതപ്പെട്ട ഒരു കുടുംബത്തിനാണ് വീട് കൈമാറിയത്. ഈ ഭവന നിർമ്മാണത്തിന് ആവശ്യമായ ഭൂമി വാങ്ങി നൽകാൻ രണ്ട് ജി.എസ്.എസ്. കുടുംബാംഗങ്ങൾ സഹായിക്കുകയും, തുടർന്ന് 16 ലക്ഷം രൂപ ചെലവഴിച്ച് 3 കിടപ്പുമുറി സൗകര്യങ്ങളോടുകൂടിയ മനോഹരമായ വീട് നിർമ്മിച്ച് നൽകുകയും ഉണ്ടായി. പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും, പ്രമുഖ വ്യവസായിയും ബഹ്‌റൈൻ ശ്രീനാരായണ സമൂഹത്തിന്റെ രക്ഷാധികാരിയുമായ ശ്രീ. കെ.ജി. ബാബുരാജൻ ഓൺലൈനിലൂടെ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. ആത്മീയ ആചാര്യന്മാരുടെയും പ്രമുഖരുടെയും സാന്നിധ്യം…

Read More

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫെയ്‌സ്ബുക്കിൽനിന്ന് താൽക്കാലികമായി നീക്കിയ സംഭവത്തിൽ മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് നിരുപാധികം മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി. മൂന്നുദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ മെറ്റയുടെ ‘സേഫ് ഹാർബർ’ നിയമപരിരക്ഷ പിൻവലിക്കാൻ ശുപാർശ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് സമിതി മുന്നറിയിപ്പ് നൽകി. ബി.ജെ.പി എം.പി നിഷികാന്ത് ദുബെ അധ്യക്ഷനായ പാർലമെന്ററി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സ്റ്റാൻഡിങ് കമ്മിറ്റിയാണ് നിർദേശം നൽകിയത്. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയ വീഡിയോയാണ് ഏതാനും മണിക്കൂറുകൾ ഫെയ്‌സ്ബുക്കിൽ ലഭ്യമല്ലാതായത്. സാങ്കേതിക തകരാറാണ് കാരണമെന്നും വീഡിയോ പിന്നീട് പുനഃസ്ഥാപിച്ചെന്നും മെറ്റ വിശദീകരിച്ചു. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെയും പാർലമെന്ററി സമിതിയുടെയും നിലപാട്. സമിതി മെറ്റയോട് വിശദമായ രേഖാമൂലമുള്ള മറുപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തത് ഗുരുതരമായ വീഴ്ചയാണെന്നും ജനാധിപത്യ സംവിധാനത്തിലുള്ള…

Read More