- ‘എന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായും’; ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടിയുമായി ഇറാൻ
- നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
- ഡോ. പി. വി. ചെറിയാന്റെ അനുസ്മരണാർത്ഥം സംയുക്ത അനുശോചന-പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു
- പത്തനാപുരത്ത് 19-കാരിക്ക് നേരെ ക്രൂര മർദനം; യുവതിയെ വലിച്ചിഴച്ച് ആക്രമിച്ച സംഭവം, ഒരാൾ അറസ്റ്റിൽ
- ‘കോടതിയോട് ഏറ്റുമുട്ടരുത്; ഒരു സർക്കാരിനും രക്ഷിക്കാനാകില്ല’: കെ ബിജു ഐഎഎസിന്റെ മാപ്പപേക്ഷ ഹൈക്കോടതി മടക്കി
- കുംഭമേള വൈറൽ താരത്തിനും ഭർത്താവിനുമുള്ള പൊലീസ് സംരക്ഷണം ഹൈക്കോടതി പിൻവലിച്ചു
- രാമക്ഷേത്ര സംഭാവനത്തട്ടിപ്പ്: മോഷണപ്പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചു; 30 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
- ഇൻസ്റ്റഗ്രാം പരിചയം ചതിയായി; യുവാവിൻറെ സ്വകാര്യ ഭാഗങ്ങളില് കടിച്ചു പരിക്കേൽപ്പിച്ച് സ്വർണമാലയും മൊബൈലും തട്ടിയെടുത്ത യുവതി പിടിയിൽ
Author: News Desk
ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ലോക ചാമ്പ്യൻമാരായ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി. 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.5 ഓവറിൽ 148 റൺസിന് ഓൾ ഔട്ടായി. ഇതോടെ അയർലൻഡ് 34 റൺസിന്റെ ജയം നേടി പരമ്പരയിൽ മുന്നിലെത്തി. ഇന്ത്യൻ നിരയിൽ അഭിഷേക് ശർമ്മ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 20 പന്തിൽ 50 റൺസെടുത്ത അഭിഷേക് ഇന്ത്യയുടെ ടോപ് സ്കോററായി. ശിവം ദുബെ 25 റൺസും തിലക് വർമ്മ 19 റൺസും അക്ഷർ പട്ടേൽ 15 റൺസും നേടി. എന്നാൽ സഞ്ജു സാംസൺ, ക്യാപ്റ്റനായി അരങ്ങേറിയ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവർ നിരാശപ്പെടുത്തി. അയർലൻഡിനായി മാത്യു ഹോളാർഡും മാത്യു ഹംഫ്രീസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യൻ വംശജനായ ജയ് മൂന്ദ്ര രണ്ട് വിക്കറ്റ് നേടി നിർണായക പ്രകടനം പുറത്തെടുത്തു. ടി20 ക്രിക്കറ്റിൽ അയർലൻഡിനെതിരെ ഇന്ത്യയുടെ ആദ്യ തോൽവിയെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. 183 റൺസ്…
മനാമ: ബഹ്റൈനിൽ 28 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബിഡിഎംഎ മാർഷൽ ആർട്സ് അക്കാദമിയിൽ കരുത്തിന്റെയും അച്ചടക്കത്തിന്റെയും പുതിയ അധ്യായം കുറിച്ച് ഗ്രേഡിങ് ടെസ്റ്റ് സംഘടിപ്പിച്ചു. സൽമാനിയ, സനദ്, മുഹറഖ്, റിഫ, ജിതാലി ഡോജോകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായാണ് ടെസ്റ്റ് നടന്നത്. ബ്ലാക്ക് ബെൽറ്റ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഗ്രേഡിങ് ടെസ്റ്റിന് ബഹ്റൈൻ ചീഫ് ഡോക്ടർ ഷാമിർ ഖാൻ നേതൃത്വം വഹിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ മാസ്റ്റർ യൂസഫ് ഹസ്സൻ മുഖ്യാതിഥിയായി പങ്കെടുത്തു. റിയാസ് മാസ്റ്റർ, അബു മാസ്റ്റർ, സുജൻ മാസ്റ്റർ, പ്രസൻജിത്ത് മാസ്റ്റർ, ലേഡി ഇൻസ്ട്രക്ടർ ജസ്ന, ദിൽഷാബ് കെ.എസ്.എ, സുധ സത്യ എന്നിവർ ടെസ്റ്റിന് മേൽനോട്ടം വഹിച്ചു. ചടങ്ങിൽ ജോളി മാസ്റ്റർ നടത്തിയ മോട്ടിവേഷൻ സ്പീച്ച് വിദ്യാർത്ഥികൾക്ക് വലിയ ആവേശമായി. ഗ്രേഡിങ് ടെസ്റ്റിൽ റിയാസ് മാസ്റ്റർ തേർഡ് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി. ഹിനാദ് സെക്കൻഡ് ഡിഗ്രി ബ്ലാക്ക് ബെൽറ്റും, മറിയ ജോൺസൺ, ആര്യനന്ദ ഷിബു, മുഹമ്മദ് അയാൻ, ഷിസാൻ മൊയ്തീൻ എന്നിവർ…
ഡാളസ് സ്റ്റേഡിയത്തിൽ ആവേശസമനില; ജപ്പാനും സ്വീഡനും പ്രീ-ക്വാർട്ടറിലേക്ക്, ഇനി ടെക്സസ് പൂരം നോക്കൗട്ടിലേക്ക്!
മാർട്ടിൻ വിലങ്ങോലിൽ (ഡാലസിൽ നിന്ന്) ആർലിംഗ്ടൺ, ടെക്സസ്: പ്ലാനോയിലെയും ഡാളസിലെയും തെരുവുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നീലക്കടലും മഞ്ഞക്കാറ്റും തീർത്ത ആരാധകർ ഒടുവിൽ ആർലിംഗ്ടണിലെ ഡാളസ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയതോടെ, ഗ്രൂപ്പ് എഫിലെ നിർണായക മത്സരം അത്യന്തം ആവേശപ്പോരാട്ടമായി മാറി. മത്സരത്തിൽ ജപ്പാനും സ്വീഡനും സമനിലയിൽ പിരിഞ്ഞു. എൺപതിനായിരത്തിലധികം കാണികളെ സാക്ഷ്യം നിർത്തി ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞതോടെ ഗ്രൂപ്പിൽ നിന്ന് ഇരുവർക്കും പ്രീ-ക്വാർട്ടർ ബർത്ത് ഉറപ്പായി. ഗ്രൂപ്പിലെ മറ്റ് മത്സരഫലങ്ങൾ കൂടി അനുകൂലമായതോടെയാണ് സമനില വഴങ്ങിയിട്ടും ഇരുടീമുകൾക്കും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടാനായത്. ഡാളസ് മെട്രോപ്ലക്സിനെ ഫുട്ബോൾ ലഹരിയിലാഴ്ത്തിയ കഴിഞ്ഞ ദിവസങ്ങളിലെ ഫാൻ ഷോകളുടെ തുടർച്ചയെന്നോണമാണ് ഇന്ന് സ്റ്റേഡിയത്തിലേക്ക് ആരാധകർ ഒഴുകിയെത്തിയത്. പ്ലാനോയിലെ ഫാൻ ഫെസ്റ്റിവലുകളിൽ നിന്നും ഡാളസ് ഡൗൺടൗണിൽ നിന്നും മെട്രോയും കാറുകളും വഴി ജാപ്പനീസ്-സ്വീഡിഷ് കാണികൾ ഉച്ചയ്ക്ക് മുൻപ് തന്നെ ആർലിംഗ്ടണിലേക്ക് എത്തിയിരുന്നു. സ്റ്റേഡിയത്തിന്റെ ഭൂരിഭാഗവും കൈയടക്കിയത് ജപ്പാന്റെ നീല ജേഴ്സി ധരിച്ച ആരാധകരായിരുന്നു. സ്റ്റേഡിയത്തിന് അകത്തും…
നോർത്ത് കരോലിന: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അമേരിക്ക റീജിയന്റെ കീഴിൽ നോർത്ത് കരോലിനയിലെ ട്രയാഡ് പ്രൊവിൻസ് ഔദ്യോഗികമായി നിലവിൽ വന്നു. കേരള മുൻ ഡി.ജി.പി മുഹമ്മദ് യാസിൻ (റിട്ട.) മുഖ്യാതിഥിയായ ചടങ്ങിൽ ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ സ്ഥാനാരോഹണച്ചടങ്ങിന് നേതൃത്വം നൽകുകയും പുതിയ ഭാരവാഹികൾക്ക് സ്ഥാനചുമതല നൽകുകയും ചെയ്തു. ട്രയാഡ് പ്രൊവിൻസിന്റെ ചെയർമാനായി മനോജ് കുമാർ, പ്രസിഡന്റായി കൃഷ് പാർളിക്കാട്, അഡ്വൈസറി ബോർഡ് ചെയർമാനായി സാജു തുറുത്തൽ, സെക്രട്ടറിയായി രാജ് നായർ, ട്രഷററായി ഡോ. സന്ധ്യ കുമാർ എന്നിവർ സ്ഥാനമേറ്റു. വൈസ് പ്രസിഡന്റുമാരായി സരുൺ സോമൻ (സ്പോർട്സ്), സലീം ഇല്ലിക്കൽ (മെമ്പർഷിപ്പ്), പ്രശാന്ത് നായർ (ഓർഗനൈസേഷൻ), ജെയിംസ് തുണ്ടത്തിൽ ജോസഫ് (അഡ്മിനിസ്ട്രേഷൻ), ഡോ. ലുഖ്മാൻ ടി.കെ. (ആർട്സ് ആൻഡ് കൾച്ചർ) എന്നിവരും, വൈസ് ചെയറായി ഡോ. ജ്യോതി നായർ (ഓർഗ് ഡെവലപ്മെന്റ്), ജോയിന്റ് സെക്രട്ടറിയായി സലീഷ് കെ.കെ., കൾച്ചറൽ കോ-ഓർഡിനേറ്ററായി പ്രദീപ് നമ്പ്യാർ, ജോയിന്റ് ട്രസ്റ്റിയായി ദിനേഷ് ദിലീപ് കുമാർ എന്നിവരും ചുമതലയേറ്റു. കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായി റെജിമോൻ വർഗീസ്, ശ്രീജേഷ് നായർ, മിനി സാജു, ലിജി ശ്രീജേഷ് എന്നിവരും സ്ഥാനമേറ്റു. അമേരിക്ക റീജിയനിൽ സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിലും പുതിയ പ്രൊവിൻസുകൾ രൂപീകരിക്കുന്നതിലും നേതൃത്വം നൽകുന്ന…
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന പരാതിയിൽ എട്ട് പേരെ പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളിൽ ആറുപേർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണെന്നാണ് വിവരം. ക്ഷേത്ര ട്രസ്റ്റ് അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാമജന്മഭൂമി പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മോഷണം, വിശ്വാസവഞ്ചന, വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അനുക്കൽപ് മിശ്ര, ലവകുശ് മിശ്ര, അവിനാഷ് ശുക്ല, രാംശങ്കർ മിശ്ര, രമാശങ്കർ യാദവ്, മനീഷ് യാദവ്, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരിൽ ആറുപേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. ശേഷിക്കുന്ന രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികളിൽ ആറുപേർ ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന ജീവനക്കാരാണെന്നാണ് റിപ്പോർട്ട്. പണം തട്ടിയെടുക്കുന്നതായി സംശയിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെന്നും അന്വേഷണ…
മുല്ലപ്പെരിയാർ സുരക്ഷ സമിതി: കേന്ദ്രം ആവശ്യം അംഗീകരിച്ചു, കേരള പ്രതിനിധിയെ ഉടൻ നിയമിക്കുമെന്ന് മന്ത്രി
കോട്ടയം: മുല്ലപ്പെരിയാർ സുരക്ഷ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടിയിൽ പ്രതികരിച്ച് ജലവകുപ്പ് മന്ത്രി മോൻസ് ജോസഫ്. ഉത്തരവ് തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടിണ്ടെന്നും, അതിനായി പ്രതിനിധിയെ നിർദ്ദേശിക്കാൻ രേഖാമൂലം കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി. എത്രയും വേഗം കേരളത്തിന്റെ പ്രതിനിധിയെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി അതിവേഗം തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
കണ്ണൂർ: തലശ്ശേരിയിൽ ദർസ് വിദ്യാർത്ഥിയായ പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുസ്ലിം ലീഗ് ജില്ലാ നേതാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മുസ്ലിം ലീഗ് ജില്ലാ നേതാവും സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന നേതാവും ജില്ലാ കോർഡിനേറ്ററുമായ അഹമ്മദ് തേർളായിക്കെതിരെയാണ് തലശ്ശേരി ടൗൺ പൊലീസ് കേസെടുത്തത്. തലശ്ശേരി മേഖലയിലെ ഒരു ദർസിലെ അധ്യാപകനായ പ്രതി, ദർസിൽ വെച്ച് പതിനാലുകാരനെ പീഡിപ്പിച്ചെന്നാണ് പരാതി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ 16നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്ത വിവരം അറിഞ്ഞതോടെ അഹമ്മദ് തേർളായി ഒളിവിൽ പോയതായാണ് വിവരം. പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിയുടെ വീട്ടിൽ പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നതെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്. ഒളിവിൽ കഴിയുന്ന പ്രതിയുടെ വീട്ടിൽ…
മനാമ: അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. നയിം ചാരിറ്റി സൊസൈറ്റി “അൽ ഹുസൈൻ മലാഥ്” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ ആരോഗ്യ മന്ത്രാലയത്തിന്റെ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് നടക്കുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് അൽ ഹിലാൽ മനാമ സെൻട്രലിൽ ഈ രക്തദാന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ആരോഗ്യ, മാനവിക സേവനങ്ങൾക്ക് പിന്തുണ നൽകുകയും രക്തദാനത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ക്യാമ്പയിനിന് വേദിയാകുന്നത്. രണ്ടുദിവസങ്ങളിലായാണ് ക്യാമ്പയിൻ നടക്കുന്നത്. മുഹറം എട്ടാം ദിനം വനിതാ ദാതാക്കൾക്കായും മുഹറം ഒൻപതാം ദിനം പുരുഷ ദാതാക്കൾക്കായും ക്യാമ്പയിൻ ക്രമീകരിച്ചിട്ടുണ്ട്. ദാതാക്കളുടെ സുരക്ഷയും മികച്ച പരിചരണവും ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രാലയവും സെൻട്രൽ ബ്ലഡ് ബാങ്കും ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ചടങ്ങിൽ ആക്ടിംഗ് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. രാജ അൽ നുഐമി, ക്യാമ്പയിൻ ചെയർമാൻ ഡോ. ഫാദൽ…
മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ അമേരിക്കൻ ഐക്യനാടുകളുടെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിച്ചു. റൂബിയോയെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും ബഹ്റൈനിലേക്ക് ഹൃദയപൂർവം രാജാവ് സ്വാഗതം ചെയ്തു. ബഹ്റൈൻ സന്ദർശിക്കാനും രാജാവുമായി കൂടിക്കാഴ്ച നടത്താനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മാർക്കോ റൂബിയോ അറിയിച്ചു. കൂടിക്കാഴ്ചയിൽ ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിൽ അത് കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാർഗങ്ങളും വിലയിരുത്തി. പ്രത്യേകിച്ച് സാമ്പത്തിക, പ്രതിരോധ മേഖലകളിൽ സഹകരണം, ഏകോപനം, സംയുക്ത പ്രവർത്തനം എന്നിവ തുടർന്നും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം യോഗം ഊന്നിപ്പറഞ്ഞു. പ്രാദേശികവും അന്താരാഷ്ട്രവുമായ പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ഇരുപക്ഷവും അഭിപ്രായങ്ങൾ പങ്കുവെച്ചു. പ്രദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംവാദത്തിനും നയതന്ത്രത്തിനും മുൻഗണന നൽകുന്ന വിവേകപൂർണമായ സമീപനമാണ് ധാരണാപത്രം മുന്നോട്ടുവെക്കുന്നതെന്ന് യോഗം വിലയിരുത്തി. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനായി ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും കൂടിക്കാഴ്ചയിൽ എടുത്തുകാട്ടി.
മനാമ: ജോലി ആവശ്യാർഥം ബഹ്റൈനിലിൽ നിന്നും ജിദ്ദയിലേക്ക് പോകുന്ന ജബ്ബാർ കുട്ടീസിന് കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി. പ്രോഗ്രാം കോർഡിനേറ്ററായി ഏറെ കാലം പ്രവർത്തിച്ച ജബ്ബാർ കൊയിലാണ്ടിക്കൂട്ടം പ്രവർത്തനങ്ങൾ സജീവമാക്കുന്നതിൽ വഹിച്ച പങ്കിനെ എക്സിക്യൂട്ടീവ് കമ്മിറ്റി അനുമോദിച്ചു. കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ പ്രസിഡണ്ടും ബഹ്റൈൻ ചാപ്റ്റർ ചെയർമാനുമായ കെ. ടി. സലിം, ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രെഷറർ നൗഫൽ നന്തി, രക്ഷാധികാരി സൈൻ കൊയിലാണ്ടി, വർക്കിംഗ് പ്രസിഡണ്ട് രാകേഷ് പൗർണമി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷഹദ് പി. വി, ആബിദ് കുട്ടീസ്, നദീർ കാപ്പാട്, ശിഹാബ് അമീറ, കൊച്ചീസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
