
മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിൽ കഴിഞ്ഞ അധ്യായന വർഷം നടത്തിയ പൊതുപരീക്ഷയിൽ വിജയിച്ച ഇർശാദുൽ മുസ്ലിമീൻ മദ്റസ വിദ്യാർത്ഥികളെ സമസ്ത ബഹ്റൈൻ മനാമാ ഏരിയ കമ്മിറ്റി അനുമോദിച്ചു. പൊതു പരീക്ഷയിൽ മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ നൂറ് ശതമാനം വിജയമാണ് കരസ്ഥമാക്കിയത്. അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി പരീക്ഷ എഴുതിയ 94 വിദ്യാർത്ഥികളിൽ 2 ടോപ് പ്ലസ്, 25 ഡിസ്റ്റിംഗ്ഷൻ, 41 ഫസ്റ്റ് ക്ലാസ്, 15 സെക്കൻ്റ് ക്ലാസ്, 11 തേർഡ് ക്ലാസുമായാണ്
നൂറുശതമാനം എന്ന തിളക്കമാർന്ന വിജയം കൈവരിച്ചത്. അഞ്ചാം ക്ലാസിലെ സംറ മർയം, ഫാത്തിമ ഹനിയ്യ എന്നീ വിദ്യാർത്ഥികൾ ടോപ് പ്ലസും, ഏഴാം ക്ലാസിൽ മുഹമ്മദ് സഹൽ ഡിസ്റ്റിംക്ഷനോടെയും, പത്താം ക്ലാസിൽ ആഇശ റീം സുബൈർ ഫസ്റ്റ് ക്ലാസും, പന്ത്രണ്ടാം ക്ലാസിൽ ആലിയ മർയം ജാഫർ ഡിസ്റ്റിംക്ഷനുമായി ഒന്നാം സ്ഥാനം നേടി മദ്റസയുടെ അഭിമാനം ഉയർത്തി. അനുമോദന ചടങ്ങിൽ മനാമ ഏരിയ ഭാരവാഹികളും രക്ഷിതാക്കളും പ്രവർത്തകരും സന്നിഹിതരായി.


