- മോദിയുടെ പരിപാടിവേദിക്കു സമീപം സുരക്ഷാവീഴ്ച; വ്യാജ പി.എം.ഒ ഉദ്യോഗസ്ഥനും തോക്കുധാരിയായ അംഗരക്ഷകനും പിടിയിൽ
- ബഹ്റൈൻ നവകേരളയുടെ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന്
- പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്കി ഇഡി; നിര്‍ണായക നീക്കം
- ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോ 2028ലേക്ക് മാറ്റി
- മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി
- അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രാർഥന അഭ്യർഥിച്ച് സരിത എസ്. നായർ
- ഡൽഹിയിലെന്ന് അന്വേഷണ സമിതിയെ അറിയിച്ചു; രമ്യ ഹരിദാസ് പാലക്കാട്ട് കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്
- മിനിമം യാത്രാനിരക്ക് 15 രൂപയാക്കണം; സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ
Author: News Desk
കണ്ണുര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരില്‍ വ്യജകത്ത് ഇറങ്ങിയ സംഭവത്തില്‍ കെ സുധാകരന്റെ മരുമകൻ അജിത്ത് കുമാറിനെ സൈബര്‍ പൊലീസ് ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പ് സമയത്ത് വ്യാജകത്ത് പ്രചരിപ്പിച്ചവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കണ്ണൂരില്‍ സുധാകരനെ കണ്ണൂരില്‍ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എഐസിസിക്ക് അയച്ചതായിട്ടായിരുന്നു പുറത്തുവന്ന കത്ത്. തുടര്‍ന്ന് കെപിസിസി പ്രസിഡന്റിന്റെ പരാതിയിലാണ് സൈബര്‍ പൊലീസ് കേസെടുത്തത്. ഇതിന്റെ ഭാഗമായി സൈബര്‍ പൊലീസ് രണ്ടുപേരെ പ്രതികളാക്കി കേസ് എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിന്റെ പങ്ക് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.
ബഹ്റൈൻ എ.കെ.സി.സി.യുടെ ” ഉരുകുന്ന കേരളം…., വേവുന്ന മനുഷ്യർ”!! സിനിമാതാരം കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും
മനാമ: ബഹ്റൈൻ എ.കെ.സി.സി.യുടെ ഗ്രീൻ ക്ലബ് കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും കഠിന താപത്താൽ ഉരുകുന്ന പുതിയ കേരളത്തിന്റെ അവസ്ഥയെക്കുറിച്ചും ചർച്ചാ സദസ്സ് സംഘടിപ്പിക്കുന്നു.കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് സമഗ്രമായൊരു പഠനം ആവശ്യമാണെന്നും, ഇതിന്റെ ഗൗരവം പൊതുസമൂഹത്തിന്റെയും, സർക്കാരുകളുടെയും ശ്രദ്ധ ക്ഷണിക്കുന്നതിനുമാണ് എകെസിസിയുടെ ഗ്രീൻ ക്ലബ് ഇത്തരം ചർച്ച സംഘടിപ്പിക്കുന്നത്. മെയ് രണ്ടാം തീയതി രാവിലെ 11 മണിക്ക് കലവറ ഹാളിൽ സുപ്രസിദ്ധ സിനിമ താരവും,സംസ്ഥാന സർക്കാരിന്റെ കർഷക മിത്ര അവാർഡ് ജേതാവുമായ കൃഷ്ണപ്രസാദ് വെർച്വലായി ഉദ്ഘാടനം ചെയ്യും. തീവ്രതയിൽ വ്യത്യാസമുണ്ടാകാമെങ്കിലും വേനൽ എത്തുന്നത് ആദ്യമല്ല. പക്ഷേ ഇത്ര വലിയ വേനൽ എത്തുന്നത് ആദ്യമായിട്ടാണ്. എന്തുകൊണ്ട്……? എന്തുകൊണ്ട്? വേനലിന്റെ നഷ്ടം ഏറ്റവുമധികം സഹിക്കുന്നത് കർഷകരാണ്. നെല്ലും, പച്ചക്കറികളും, വാഴ,കപ്പ, കമുക്,കുരുമുളക്, കൊക്കോ,ജാതി… എല്ലാം കരിഞ്ഞുണങ്ങി. ഈ നഷ്ടങ്ങളെല്ലാം കർഷകരുടേതു മാത്രമാണ്. മനുഷ്യർ പാടത്തും പറമ്പിലും കെട്ടിട നിർമ്മാണ മേഖലകളിലും വിയർത്തൊഴുകുകയാണ്. ചില നിരാശ്രയർ മരിച്ചു വീഴുകയും ചെയ്യുന്നു. സാധാരണ തൊഴിലാളികളും വിദ്യാർത്ഥികളും…
മനാമ: ബഹ്‌റൈനില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സുന്നി എന്‍ഡോവ്മെന്റില്‍ പുതിയ ഉപഭോക്തൃ സേവന കേന്ദ്രം സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജേരി ഉദ്ഘാടനം ചെയ്തു.സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളുടെ ആവശ്യകതകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി സജ്ജീകരിച്ച ഈ കേന്ദ്രം, കാര്യക്ഷമതയോടെയും പ്രൊഫഷണലിസത്തോടെയും സേവനങ്ങള്‍ നല്‍കാനുള്ള ഒരു നൂതന മാതൃകയാണ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഉപഭോക്തൃ അനുഭവം സുഗമമാക്കുന്ന സൗകര്യങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ജിദ്ദ: സൗദി അറേബ്യന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) സുപ്രീം കൗണ്‍സിലിന്റെ കൂടിയാലോചനാ ഉച്ചകോടിയില്‍ മറ്റുള്ള അംഗരാഷ്ട്രങ്ങളുടെ നേതാക്കളോടൊപ്പം ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പങ്കെടുത്തു.ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്തു. ജി.സി.സി. നേതാക്കളോടുള്ള ബഹുമാനാര്‍ത്ഥം മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സംഘടിപ്പിച്ച ഉച്ചഭക്ഷണ വിരുന്നിലും രാജാവ് പങ്കെടുത്തു.
മനാമ: ബഹ്‌റൈനിലെ ദുമിസ്ഥാനിലെ പൊതുപാര്‍ക്കിന്റെ ഒരു ഭാഗത്ത് പള്ളി പണിയാനുള്ള പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്ന് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.ജാഫാരി എന്‍ഡോവ്‌മെന്റ് ഡയരക്ടറേറ്റിനു കീഴിലാണ് നിര്‍ദിഷ്ട പള്ളി. ഇതിനുള്ള നിര്‍ദേശം നേരത്തെ മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രി നിരസിച്ചിരുന്നു. ഇതുകൂടി അവലോകനം ചെയ്ത ശേഷമാണ് പദ്ധതി പുനഃപരിശോധിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടത്.
ഖത്തര്‍ എയര്‍വേയ്‌സ് മെയ് ഒന്നിന് ബഹ്‌റൈന്‍, കോഴിക്കോട് പ്രതിദിന സര്‍വീസുകള്‍ പുനരാരംഭിക്കും
മനാമ: ഖത്തര്‍ എയര്‍വേയ്‌സ് മെയ് ഒന്നു മുതല്‍ വീണ്ടും ബഹ്‌റൈനിലേക്കും കോഴിക്കോട്ടേക്കും പ്രതിദിന സര്‍വീസുകള്‍ നടത്തും.ഏപ്രില്‍ 23ന് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ബഹ്‌റൈന്‍, കോഴിക്കോട് സര്‍വീസുകളും പുനരാരംഭിക്കുന്നത്.പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്കായി ടിക്കറ്റ് മാറ്റ സൗകര്യം നല്‍കും. 2026 ഫെബ്രുവരി 28നും സെപ്തംബര്‍ 15നുമിടയിലുള്ള യാത്രകള്‍ക്കായി ഏപ്രില്‍ 30നോ അതിനു മുമ്പോ എടുത്ത ടിക്കറ്റുകള്‍ക്ക് ലഭ്യതയ്ക്കും നിരക്ക് വ്യവസ്ഥകള്‍ക്കും വിധേയമായി 2026 ഒക്ടോബര്‍ 31 വരെ സൗജന്യ തിയതിമാറ്റം അനുവദിക്കും.പുതിയ വിവരങ്ങള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റോ ആപ്പോ സന്ദര്‍ശിക്കണമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.
മനാമ: ബഹ്റൈനെതിരായ ഇറാനിയന്‍ ഭീകരാക്രമണങ്ങളെ പിന്തുണച്ച കേസുകളില്‍ 24 പ്രതികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി 5 മുതല്‍ 10 വര്‍ഷം വരെ തടവും ചിലര്‍ക്ക് രണ്ടായിരം ദിനാര്‍ പിഴയും വിധിച്ചു. ഒരു പ്രതിക്ക് ഒരു വര്‍ഷം തടവും രണ്ടായിരം ദിനാര്‍ പിഴയും വിധിച്ചു. ഇവരില്‍നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. രാജ്യത്തിനെതിരായ ഇറാനിയന്‍ ഭീകരാക്രമണങ്ങളെ അംഗീകരിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുക, നിരോധിത സുപ്രധാന വിവരങ്ങള്‍ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളുടെ ഫോട്ടോ എടുക്കുക, സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ തെറ്റായ വാര്‍ത്തകളും കിംവദന്തികളും പ്രക്ഷേപണം ചെയ്യുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. 22 കേസുകളിലായാണ് വിധിയെന്ന് ടെററിസ്റ്റ് ക്രൈംസ് പ്രോസിക്യൂഷന്‍ മേധാവി പറഞ്ഞു. ഇവര്‍ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രസിദ്ധീകരിച്ച പോസ്റ്റുകളില്‍ ശത്രുതാപരമായ പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കുന്ന ചിത്രങ്ങള്‍, വീഡിയോ ക്ലിപ്പുകള്‍, അഭിപ്രായങ്ങള്‍ എന്നിവയുണ്ടായിരുന്നു.
മനാമ: ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി സഹകരിച്ച് ചാരവൃത്തി നടത്തിയ കുറ്റത്തിന് ബഹ്‌റൈനില്‍ രണ്ടു കേസുകളിലായി അഞ്ചു പ്രതികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതായി ടെററിസ്റ്റ് ക്രൈംസ് പ്രോസിക്യൂഷന്‍ ചീഫ് പ്രോസിക്യൂട്ടര്‍ അറിയിച്ചു.രണ്ട് അഫ്ഗാനികളും നാലു ബഹ്‌റൈനികളും ഉള്‍പ്പെടെ ആറു പേരായിരുന്നു കേസുകളിലെ പ്രതികള്‍. ഒരു പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. ഇവരില്‍നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടാനും ശിക്ഷ അനുഭവിച്ചതിനു ശേഷം അഫ്ഗാനികളെ രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.
ബംഗളൂരു: ബംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് 34 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. രക്തത്തില്‍ കുളിച്ച നിലയില്‍ വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം. ഭാഗികമായി ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നെന്നും പൊലീസ് പറയുന്നു.ഝാര്‍ഖണ്ഡ് സ്വദേശിനിയായ പൂജ ദത്തയാണ് മരിച്ചത്. ഇവര്‍ ബോഷ് കമ്പനിയിലെ ജീവനക്കാരിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ഫ്‌ലാറ്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകള്‍ ഒന്നും കണ്ടെത്തിയില്ലെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയതിനാല്‍ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ തന്റെ വാടകക്കാരിയാണെന്ന് വീട്ടുടമ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
അബുദബി: എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിൻമാറി. മെയ് 1 മുതൽ പിന്മാറ്റം പ്രാബല്യത്തിൽ വരും. 1967 മുതലുള്ള അംഗമാണ് യുഎഇ. വിപണി ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള മാറ്റമെന്നാണ് വിശദീകരണം. ദേശീയ താല്പര്യങ്ങളും നിക്ഷേപകരോടുള്ള കടമയും പ്രധാനം എന്നും യുഎഇ വ്യക്തമാക്കി. അഞ്ചു പതിറ്റാണ്ടിലേറെ ആയുള്ള ബന്ധമാണ് അവസാനിപ്പിക്കുന്നത്. കൂടുതൽ സ്വാതന്ത്രമായ ഉത്പാദനം ആണ് ലക്ഷ്യം.
