- ബഹ്റൈൻ നവകേരളയുടെ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന്
- പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്കി ഇഡി; നിര്‍ണായക നീക്കം
- ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോ 2028ലേക്ക് മാറ്റി
- മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി
- അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രാർഥന അഭ്യർഥിച്ച് സരിത എസ്. നായർ
- ഡൽഹിയിലെന്ന് അന്വേഷണ സമിതിയെ അറിയിച്ചു; രമ്യ ഹരിദാസ് പാലക്കാട്ട് കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്
- മിനിമം യാത്രാനിരക്ക് 15 രൂപയാക്കണം; സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ
- യു.എസ്. പ്രതിനിധികൾ റഷ്യയിൽ; കീവിലേക്കുള്ള വ്യോമാക്രമണം മൂന്നുദിവസത്തേക്ക് നിർത്താൻ പുടിന്റെ ഉത്തരവ്
Author: News Desk
മനാമ: വാഷിംഗ്ടണ്‍ ഡി.സിയിലെ ഒരു ഹോട്ടലില്‍ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്സ് അസോസിയേഷന്റെ വാര്‍ഷിക അത്താഴവിരുന്നില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കവെ, ആയുധധാരിയായ ഒരാള്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിനെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.എല്ലാ രൂപങ്ങളിലുമുള്ള അക്രമത്തെയും ഭീകരതയെയും രാജ്യം ശക്തമായി നിരാകരിക്കുന്നതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.അമേരിക്കയോടും അമേരിക്കന്‍ ജനതയോടും ബഹ്റൈന്‍ രാജ്യത്തിന്റെ ഐക്യദാര്‍ഢ്യം മന്ത്രാലയം പ്രഖ്യാപിച്ചു. ആക്രമണ ശ്രമം പരാജയപ്പെടുത്തി അക്രമിയെ പിടികൂടുന്നതിനിടയില്‍ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു.
മനാമ: അന്തര്‍ദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് ബഹ്‌റൈനില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.സര്‍ക്കുലര്‍ പ്രകാരം മെയ് ഒന്നിന് മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും അടച്ചിടും. മെയ് ഒന്ന് സാധാരണ ഔദ്യോഗിക അവധിദിനമായ വെള്ളിയാഴ്ചയായതിനാല്‍ അതിനു പകരമായി മെയ് 3നും അവധി നല്‍കും.
മനാമ: ബഹ്‌റൈനില്‍ ഇറാനിയന്‍ ആക്രമണത്തില്‍ തകര്‍ന്ന 71 വീടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതായി മരാമത്ത് മന്ത്രാലയവും ഭവന, നഗരാസൂത്രണ മന്ത്രാലയവും അറിയിച്ചു.മരാമത്ത് മന്ത്രി ഇബ്രാഹിം ബിന്‍ ഹസ്സന്‍ അല്‍ ഹവാജും ഭവന, നഗരാസൂത്രണ മന്ത്രി അംന ബിന്‍ത് അഹമ്മദ് അല്‍ റുമൈഹിയും നടത്തിയ സ്ഥലസന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങളും തകര്‍ന്ന വീടുകള്‍ പുനഃസ്ഥാപിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ ഉത്തരവുകളും നടപ്പിലാക്കിക്കൊണ്ടാണിത്.ഇറാനിയന്‍ ആക്രമണങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ച സ്വത്തുക്കള്‍ക്ക് സര്‍ക്കാര്‍ നടത്തുന്ന അറ്റകുറ്റപ്പണിയുടെ ആദ്യ ഘട്ടമാണിത്. അല്‍ ഹിദ്ദ് ഹൗസിംഗ് സിറ്റിയിലെ 30 വീടുകളും സിത്രയിലെ 19 വീടുകളും മറ്റു പ്രദേശങ്ങളിലെ 22 വീടുകളും ഇതില്‍ ഉള്‍പ്പെടുന്നു. ആവശ്യമായ എല്ലാ സാങ്കേതിക, എഞ്ചിനീയറിംഗ് ജോലികളും പൂര്‍ത്തിയായി.ഭവനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ച കുടുംബങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതുവരെ ഭവന മന്ത്രാലയം സല്‍മാന്‍ സിറ്റിയിലെ പൂര്‍ണ്ണമായും സജ്ജീകരിച്ച അപ്പാര്‍ട്ടുമെന്റുകളില്‍ താല്‍ക്കാലികമായി പാര്‍പ്പിട…
മനാമ: ബഹ്‌റൈനില്‍ 2026- 2027 അദ്ധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന പുതിയ വിദ്യാര്‍ത്ഥികള്‍ക്കായി (2020 ജനുവരി 1 നും ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ചവര്‍) രജിസ്‌ട്രേഷന്‍ ഏപ്രില്‍ 27ന് രാവിലെ 7 മണിക്ക് ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മെയ് 10 വരെ രജിസ്റ്റര്‍ ചെയ്യാം.ബഹ്റൈന്‍ ദേശീയ പോര്‍ട്ടല്‍ (bahrain.bh) വഴിയോ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ (moe.gov.bh) ലിങ്ക് വഴിയോ രജിസ്റ്റര്‍ ചെയ്യാം. ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റി(ഐ.ജി.എ)യുമായി ഏകോപിപ്പിച്ചാണ് ഈ സേവനം ആരംഭിച്ചത്.
തിരുവനന്തപുരം : മൂന്നാം തവണയും എൽഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരുമെന്നും ലഭിക്കുന്ന സീറ്റുകളും പ്രവചിച്ച് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ എസ് മാധവൻ. 75 സീറ്റുകൾ എൽഡിഎഫ് നേടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 65 സീറ്റുകൾ യുഡിഎഫ് നേടിയേക്കുമെന്നും എൻ എസ് മാധവൻ ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ വിശദമാക്കുന്നത്. 3 സീറ്റുകൾ വരെ വ്യത്യാസം വന്നേക്കാമെന്നും എൻ എസ് മാധവൻ വിശദമാക്കുന്നത്. 2021ൽ എൺപത് സീറ്റുകളുമായി എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് എൻ എസ് മാധവൻ പ്രഖ്യാപിച്ചിരുന്നു മലപ്പുറവും എറണാകുളവും യുഡിഎഫ് കോട്ടകളായി തുടരുമെങ്കിലും കണ്ണൂർ, തൃശൂർ, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ വൻ മുന്നേറ്റം നടത്തി എൽഡിഎഫ് അധികാരം നില നിർത്തുമെന്നാണ് പ്രവചനം. വയനാട് ജില്ലയിലെ മൂന്ന് സീറ്റും യുഡിഎഫ് തൂത്തുവാരും. കോട്ടയം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ ഇഞ്ചോടിഞ്ച് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ നടക്കുമെന്നും എൻ എസ് മാധവൻ അവകാശപ്പെടുന്നത്.
മനാമ: ഇന്ത്യൻ സ്‌കൂൾ ജൂനിയർ കാമ്പസ് കെ.ജിയും പ്രൈമറി വിഭാഗവും സംയുക്തമായി പരിസ്ഥിതി അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി ഭൗമദിനം ആഘോഷിച്ചു. ഭൂമിയെ സംരക്ഷിക്കുന്നതിന്റെയും പ്രകൃതിയെ പരിപാലിക്കുന്നതിന്റെയും പ്രാധാന്യം എടുത്തുകാണിക്കുന്ന അർത്ഥവത്തായ പ്രവർത്തനങ്ങൾ നടന്നു. Screenshot വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ നിന്ന് വിവിധ സംവേദനാത്മക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് വിത്തുകൾ മുളപ്പിക്കുന്ന പ്രവർത്തനമായിരുന്നു. ഈ സമയത്ത് കുട്ടികൾ വിത്തുകൾ നട്ടുപിടിപ്പിക്കുകയും ഓൺലൈൻ സെഷനുകളിൽ അഭിമാനത്തോടെ അവരുടെ പുരോഗതി പ്രദർശിപ്പിക്കുകയും ചെയ്തു. സസ്യവളർച്ചയുടെ ഘട്ടങ്ങൾ മനസ്സിലാക്കാൻ ഈ പ്രായോഗിക പഠനാനുഭവം വിദ്യാർത്ഥികളെ സഹായിക്കുകയും പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്നതിന്റെ മൂല്യത്തെ വിലമതിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. Screenshot ഭൗമദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളുടെ ചെറിയ പ്രസംഗങ്ങളും പരിപാടിയിൽ ഉണ്ടായിരുന്നു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികൾ ചിന്തകൾ പങ്കുവെച്ചു. കൂടാതെ, “ഭൂമിയെ രക്ഷിക്കൂ”, “മരങ്ങൾ നടുക” തുടങ്ങിയ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വർണ്ണാഭമായ പോസ്റ്ററുകൾ വിദ്യാർത്ഥികൾ തയ്യാറാക്കി. ഈ പ്രവർത്തനങ്ങൾ അവരുടെ ആശയവിനിമയ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം…
മനാമ: സെന്റ് പോൾസ് മാർത്തോമ്മ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ലോക പുസ്തക ദിനാചരണത്തോടനുബന്ധിച്ച് സെന്റ് പോൾസ് മാർത്തോമ്മ പാരീഷ് ഹാളിൽ, പുസ്തക പ്രദർശനം സംഘടിപ്പിച്ചു. സാംസ്കാരിക-വിദ്യാഭ്യാസ പ്രാധാന്യമുള്ള ഈ പരിപാടിയിൽ യുവജന സഖ്യം സെക്രട്ടറി ലിറ്റിൻ എലിസബേത്ത് സ്വാഗതം പറഞ്ഞു. യോഗത്തിന് റവ. അനീഷ് സാമുവൽ ജോൺ അധ്യക്ഷത പദവി അഹങ്കരിച്ചു. തന്റെ അധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം വായനയുടെ പ്രാധാന്യം വിശദമായി പ്രതിപാദിക്കുകയും സമൂഹത്തിൽ വായനാശീലം വളർത്തുന്നതിനും ലൈബ്രറി സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും എല്ലാവരും മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. പരിപാടിയിൽ ഇടവകയുടെ മുതിർന്ന അംഗങ്ങളുടെയും യുവജനങ്ങളുടെയും സാന്നിധ്യം ഉണ്ടായിരുന്നു. യുവജന സഖ്യം ലൈബ്രേറിയൻ അനീഷ്.സി. മാത്യു വന്നു കൂടിയ ഏവർക്കും നന്ദി ആശംസിച്ചു.
ബഹ്റൈൻ: മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹരിദാസ് തെക്കേ പുരക്കൽ (56) ഹൃദയാഘാതം മൂലം ബഹ്റൈനിൽ മരിച്ചു. ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. അറാദിലെ ഒരു സ്വകാര്യ ഫർണീച്ചർ ഫാക്ടറിയിൽ 34 വർഷത്തിലധികമായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ:ബിന്ദു. രണ്ട് മക്കൾ. ഭൗതിക ശരീരം നാട്ടിലേക്കു കൊണ്ടുപോകുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ട്രംപിന്റെ അത്താഴവിരുന്നിനിടെ വെടിയുതിര്‍ത്തത് 31 കാരനായ അധ്യാപകന്‍, ഗെയിം ഡെവലപ്പറും മെക്കാനിക്കല്‍ എഞ്ചിനീയറുമെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അത്താഴവിരുന്നിനിടെ വെടിയുതിര്‍ത്തത് 31 കാരനായ അധ്യാപകന്‍ കലിഫോര്‍ണിയ സ്വദേശിയായ കോള്‍ തോമസ് അലന്‍ ആണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ലോസ് ഏഞ്ജല്‍സിലെ ടോറണ്‍സ് എന്ന സ്ഥലത്താണ് ഇയാള്‍ താമസിച്ചിരുന്നത്. ലിങ്ക്ഡ്ഇന്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പ്രകാരം, അറസ്റ്റിലായ കോള്‍ തോമസ് അലന്‍ ലോസ് ആഞ്ചലസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണ്. https://youtu.be/KYQdg62Rw6k?si=JrT7kIviVX7T0RCR കമ്പ്യൂട്ടര്‍ സയന്റിസ്റ്റ്, ഇന്‍ഡി ഗെയിം ഡെവലപ്പര്‍, പാര്‍ട്ട് ടൈം അധ്യാപകന്‍ എന്നീ നിലകളിലും സമൂഹമാധ്യമങ്ങളില്‍ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ കോള്‍ തോമസ് ബിരുദം നേടിയിട്ടുണ്ട്. ഒരു സ്വതന്ത്ര ഗെയിം ഡെവലപ്പര്‍ കൂടിയാണ്. ‘Bohrdom’, ‘First Law’ എന്നീ ഗെയിമുകള്‍ കോള്‍ തോമസ് അലന്‍ വികസിപ്പിച്ചെടുത്തവയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോള്‍ തോമസിനെതിരെ രണ്ടു കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ‘അക്രമത്തിന് ആയുധം ഉപയോഗിച്ചു’, ‘അപകടകരമായ ആയുധം ഉപയോഗിച്ച് ഫെഡറല്‍ ഓഫീസറെ ആക്രമിച്ചു’ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്ന് യുഎസ്…
കണ്ണൂര്‍: കേരളത്തില്‍ പാമ്പുകടിയേറ്റ് വീണ്ടും മരണം. കണ്ണര്‍ പട്ടുവം മുതുകുട കല്ലടത്ത് നബീസ (65) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍വെച്ചാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. കടിച്ച പാമ്പിനെ കണ്ടെത്താനായിരുന്നില്ല. മരുമകന്‍ വീട്ടിലെത്തിയപ്പോഴാണ് തളര്‍ന്നുകിടന്ന നബീസയെ കണ്ടത്. തുടര്‍ന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരിക്കുകയായിരുന്നു. ഭര്‍ത്താവ്: അഹമ്മദ്. മകള്‍: ഫാത്തിമ. മരുമകന്‍: കബീര്‍.
