- മോദിയുടെ പരിപാടിവേദിക്കു സമീപം സുരക്ഷാവീഴ്ച; വ്യാജ പി.എം.ഒ ഉദ്യോഗസ്ഥനും തോക്കുധാരിയായ അംഗരക്ഷകനും പിടിയിൽ
- ബഹ്റൈൻ നവകേരളയുടെ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന്
- പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്കി ഇഡി; നിര്‍ണായക നീക്കം
- ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോ 2028ലേക്ക് മാറ്റി
- മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി
- അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രാർഥന അഭ്യർഥിച്ച് സരിത എസ്. നായർ
- ഡൽഹിയിലെന്ന് അന്വേഷണ സമിതിയെ അറിയിച്ചു; രമ്യ ഹരിദാസ് പാലക്കാട്ട് കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്
- മിനിമം യാത്രാനിരക്ക് 15 രൂപയാക്കണം; സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ
Author: News Desk
അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്; സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍
തെഹറാന്‍: ചര്‍ച്ചയ്ക്കായി പുതിയ 14 ഇന നിര്‍ദ്ദേശങ്ങള്‍ അമേരിക്കയ്ക്ക് കൈമാറി ഇറാന്‍. വെടിനിര്‍ത്തലല്ല, പൂര്‍ണ്ണമായും യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് ഇറാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. എല്ലാ മേഖലയിലേയും യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന്‍ നിര്‍ദ്ദേശം. നേരത്തെ യുഎസ് നല്‍കിയ ഒമ്പത് ഇന നിര്‍ദ്ദേശങ്ങള്‍ക്കുള്ള പ്രതികരണമാണ് ഇറാന്റെ 14 ഇന നിര്‍ദ്ദേശങ്ങള്‍. രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നതായിരുന്നു യുഎസിന്റെ 9 ഇന നിര്‍ദ്ദേശങ്ങളുടെ പട്ടിക. എന്നാല്‍ 30 ദിവസത്തിനുള്ളില്‍ പ്രശ്‌നപരിഹാരങ്ങള്‍ കണ്ടെത്തി, യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന്‍ പറയുന്നത്. ഹോര്‍മുസിന്റെ നിയന്ത്രണത്തിന് പുതിയ സംവിധാനം വേണമെന്നും ഉറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലെബനനിലേത് അടക്കം എല്ലാ ആക്രമണങ്ങളും യുഎസ് അവസാനിപ്പിക്കണം, മേഖലയില്‍ നിന്നും യുഎസ് സേന പൂര്‍ണമായും പിന്മാറണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നുണ്ട്. ഇറാനെതിരെ ഭാവിയില്‍ ആക്രമണങ്ങളുണ്ടാകരുതെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. നാവിക ഉപരോധം അവസാനിപ്പിക്കണം, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ മോചിപ്പിക്കണം, നഷ്ടപരിഹാരം നല്‍കണം തുടങ്ങിയതാണ് ഇറാന്റെ മറ്റ് നിര്‍ദ്ദേശങ്ങള്‍. ഇറാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുകയാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.…
കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ ക്രമസമാധാനം നിലനിർത്തുന്നതിനായി ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ ദിവസം പടക്കം വിൽപ്പന നടത്തുന്നതിനും കർശന നിയന്ത്രണമുണ്ട്. വിജയാഘോഷങ്ങൾക്ക് തടസ്സമില്ലെങ്കിലും, അത് അതിരുവിടുകയോ സംഘർഷത്തിന് കാരണമാവുകയോ ചെയ്താൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി. പേരാമ്പ്ര, കൊയിലാണ്ടി സ്ട്രോങ് റൂമുകളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ യാതൊരുവിധ ചട്ടലംഘനവും നടന്നിട്ടില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങൾ പൂർണ്ണ സുരക്ഷിതമാണെന്നും സ്ട്രോങ് റൂമുകൾ തുറന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സ്ട്രോങ് റൂമിന് സമീപം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചെന്ന പരാതിയിൽ അടിസ്ഥാനമില്ലെന്നും പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്നും കലക്ടർ കൂട്ടിച്ചേർത്തു.
മനാമ: ബഹ്‌റൈൻ സോഷ്യൽ അഫയേഴ്സ് മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശത്തിൽ പ്രവർത്തിക്കുന്ന രജിസ്റ്റർഡ് സംഘടനയായ ഭാരതി അസോസിയേഷൻ, ഈ വർഷത്തെ അന്താരാഷ്ട്ര തൊഴിലാളി ദിനം വ്യത്യസ്തവും അർത്ഥവത്തുമായ രീതിയിൽ ആചരിച്ചു. രാജ്യത്തിന്റെ പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന തൊഴിലാളികളുടെ സംഭാവനകളെ ആദരിക്കുന്നതായിരുന്നു ഈ ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യം. ആഘോഷങ്ങളുടെ ഭാഗമായി അസോസിയേഷൻ അംഗങ്ങൾ ദിനം മുഴുവൻ ലേബർ ക്യാമ്പുകൾ സന്ദർശിച്ചു. അവിടെ തൊഴിലാളികൾക്ക് ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും വിതരണം ചെയ്യുകയും, വിവിധ വിനോദപരിപാടികളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. തൊഴിലാളികൾക്ക് സന്തോഷവും അംഗീകാരവും നൽകുന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. ഒരു പ്രത്യേക പരിപാടിയായി ജുഫൈർ മാളിലെ മുക്ത സിനിമയിൽ മുഴുവൻ തിയേറ്റർ ബുക്ക് ചെയ്ത്, ധനുഷ് നായകനായ പുതിയ തമിഴ് ചിത്രം “കാര” പ്രദർശിപ്പിച്ചു. അസോസിയേഷൻ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും തൊഴിലാളികളോടൊപ്പം ഈ ചിത്രം കണ്ടു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിൽ തൊഴിലാളികളുടെ സമർപ്പണവും കഠിനാധ്വാനവും ആദരിക്കുന്നതിനായി കേക്ക് മുറിക്കൽ ചടങ്ങും നടത്തി. കൂടാതെ, ആർജെ രതി നേതൃത്വം…
മനാമ : ബിസിനസ് കോർപ്പറേറ്റ് ശക്തികൾ അവരുടെ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി രാജ്യങ്ങളിലെ ഗവൺമെൻറിൽ സ്വാധീനം ഉറപ്പിക്കുമ്പോഴുള്ള അനിശ്ചിതാവസ്ഥയാണ് ഇന്ന് ലോകം നേരിടുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ അഭിപ്രായപ്പെട്ടു. ബഹ്റൈൻ നവകേരള സംഘടിപ്പിച്ച മെയ്ദിന സമ്മേളനം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആനി രാജ. കോർപ്പറേറ്റ് ശക്തികൾക്ക് വേണ്ടി തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുകയും വിയോജന ശബ്ദങ്ങൾ ഉയർത്തുന്നവരെ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുത്തി അടിച്ചമർത്തുകയും തൊഴിലാളികളെയും ജനങ്ങളെയും ഭിന്നിപ്പിക്കാനുള്ള ശ്രമവുമാണ് ഇന്ത്യാ സർക്കാർ ചെയ്യുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. സാമ്പത്തിക നേട്ടങ്ങൾക്ക് മാത്രമാകരുത് തൊഴിലാളികളുടെ ഐക്യം. അവന്റെ അന്തസ്സ് ഉയർത്തുന്നതിനും, ആദർശ രാഷ്ട്രീയവും, ജാതിമത ചിന്തകൾക്കതീതമായ സമൂഹ പുനർനിർമ്മിതിക്കും ആയിരിക്കണം. അത്തരം സമൂഹത്തെ ഒരു ശക്തിക്കും തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേർത്തു. നവകേരള പ്രസിഡന്റ്റും ലോക കേരള സഭ അംഗം കൂടിയായ എൻ. കെ.ജയന്റെ അദ്ധൃക്ഷതയിൽ ചേർന്ന യോഗത്തെ അഭിവാദ്യം ചെയ്തുകൊണ്ട് കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭ…
കോഴിക്കോട്: കോഴിക്കോട് മുക്കം നഗരസഭയിൽ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ റവന്യൂ ഇന്‍സ്പെക്ടര്‍ ധന്യ ജയറാമിനെ കടിച്ച് പരിക്കേല്‍പ്പിച്ചു. വിധവാ പെന്‍ഷനുമായി ബന്ധപ്പെട്ടാണ് സ്ത്രീ ഓഫീസില്‍ എത്തിയത്. പുനര്‍ വിവാഹിതയല്ലെന്ന രേഖ സമര്‍പ്പിക്കാന്‍ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥര്‍ ഭക്ഷണം കഴിക്കാന്‍ പോയതാണെന്ന് ജീവനക്കാരി പറഞ്ഞതാണ് സ്ത്രീയെ പ്രകോപ്പിച്ചത്. ജീവനക്കാരിയെ അസഭ്യം പറയുകയും പിന്നീട് മുടിയില്‍പ്പിടിച്ച് വലിച്ച് കടിക്കുകയുമായിരുന്നു. ഇതിനിടെ ഓഫീസിലെ ഫയലുകള്‍ ഇവര്‍ വലിച്ചെറിയുകയും പിടിച്ചുമാറ്റാന്‍ ശ്രമിച്ച രണ്ട് വനിതാ സ്റ്റാഫുകളെ ആക്രമിക്കുകയും ചെയ്തു. രണ്ട് സ്റ്റാഫുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ത്രീക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് സൂചന.
ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍: ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു
മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് മലപ്പുറം കോട്ടക്കലില്‍ ഫ്ളക്സുകള്‍. നേതാക്കള്‍ വി ഡിയുടെ പിആര്‍ ചതിക്കുഴിയില്‍ വീഴരുത്, മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നാണ് ഫ്‌ളക്‌സില്‍ പറയുന്നത്. ‘നേതാക്കളെ നിങ്ങളോടാണ് ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തിയ സതീശന്‍, ഇപ്പോള്‍ പി ആര്‍ വര്‍ക്കിലൂടെ നമ്മുടെ പാര്‍ട്ടിയെയും നേതാക്കന്‍മാരെയും മണ്ടന്മാര്‍ ആക്കുകയാണ്. ഇത് അനുവദിച്ച് കൊടുക്കരുത്’ എന്നാണ് ഫ്‌ളക്‌സില്‍ എഴുതിയിരിക്കുന്നത്.’ പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ബാനര്‍ സ്ഥലത്തുനിന്നും നീക്കി.
മനാമ: ബഹ്‌റൈനിലെ സിറോ മലബാർ സൊസൈറ്റി അന്തർദേശീയ തൊഴിലാളി ദിനം അൽബ ലേബർ ക്യാമ്പിൽ വിവിധ പരിപാടികളോടെ തൊഴിലാളികളോടോത്ത് ആഘോഷിച്ചു. ക്യാമ്പിലെ എല്ലാ തൊഴിലാളികൾക്കും ഫുഡ് കിറ്റുകൾ വിതരണം ചെയ്തു. മാനസിക ഉല്ലാസത്തിനായി വിവിധങ്ങളായ കലാ കായിക മത്സരങ്ങളും ഉണ്ടായിരുന്നു. സമ്മാനക്കുപ്പണുകൾ, ഫുഡ് കിറ്റ് തുടങ്ങി വിവിധങ്ങളായ നിറപ്പാകിട്ടാർന്ന കലാ കായിക മത്സരങ്ങളും മെയ് ദിനത്തിനത്തിന് മാറ്റു കൂട്ടി. പരിപാടികൾക്കുശേഷം ഉച്ചഭക്ഷണവും സംഘടിപ്പിച്ചിരുന്നു. സിംസ് ആക്ടിങ് പ്രസിഡന്റ് ജിമ്മി ജോസഫ് തൊഴിലാളി ദിന സന്ദേശം നൽകി. സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് പരിപാടികൾ നിയന്ത്രിച്ചു. സിംസ് ബോർഡ് അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജെയ്സൺ മഞ്ഞളി, ജോബി ജോസഫ്, സിബു ജോർജ്, ഷാജി സെബാസ്റ്റ്യൻ, സോബിൻ സി ജോസ്, ജസ്റ്റിൻ ഡേവിസ് എന്നിവർ വിവിധങ്ങളായ പരിപാടികൾക്ക് നേതൃത്വം നൽകി.
മനാമ: കത്തോലിക്ക കോൺഗ്രസിന്റെ 108ആം ജന്മവാർഷികം ബഹ്റൈൻ എ.കെ.സി.സി. ആഘോഷിച്ചു. ചടങ്ങിൽ എ.കെ.സി.സി ബഹറിൻ പ്രസിഡണ്ട് ചാൾസ് ആലുക്കാ അധ്യക്ഷത വഹിച്ചു. പാട്ട് പാടുവാൻ പോലും വിദ്വേഷ വ്യാപാരികളുടെ അനുമതി വാങ്ങേണ്ട ഇക്കാലത്ത് മതേതരത്വത്തിന്റെ കാവൽ ഭടന്മാരായി എകെസിസിയുടെ ഓരോ പ്രവർത്തകരും സജ്ജരാകണമെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. എങ്ങും വർഗീയതയും, സ്വജനപക്ഷപാതവും ചിലമ്പുകൾ അണിഞ്ഞ് നൃത്തം ചെയ്യുമ്പോൾ സമൂഹത്തെ നേരിന്റെ പാതയിലൂടെ മുന്നോട്ടു കൊണ്ടുപോകേണ്ട വലിയ ഉത്തരവാദിത്തമാണ് എ. കെ.സി.സി ക്കുള്ളതെന്ന് ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു. മാതൃവേദി പ്രസിഡണ്ട് ലിവിൻ ജിബിയും, മാതൃവേദി ഭാരവാഹികളും ചേർന്ന് കേക്ക് കട്ട് ചെയ്തു. പോളി വിതയത്തിൽ സ്വാഗതവും ജോജി കുര്യൻ നന്ദിയും പറഞ്ഞു.
മനാമ: ബഹ്‌റൈനിൽ മെയ് മാസത്തേക്കുള്ള പുതുക്കിയ ഇന്ധന നിരക്കുകൾ ഫ്യുവൽ പ്രൈസിങ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലുണ്ടായ മാറ്റങ്ങൾ കണക്കിലെടുത്താണ് ഈ വർധനവ്.ഇന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. പുതുക്കിയ പട്ടിക പ്രകാരം സൂപ്പർ 98 0.362 ബി.ഡി, മുംതാസ് 95 0.269 ബി.ഡി, ജയ്യിദ് 91 0.233 ബി.ഡി, ഡീസൽ 0.229 ബി.ഡി എന്നിങ്ങനെയാണ് ചാർജുകൾ. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് എല്ലാ വിഭാഗം ഇന്ധനങ്ങൾക്കും വില വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, ബഹ്‌റൈനിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകിവരുന്ന ഡീസൽ സബ്‌സിഡിയിൽ മാറ്റമുണ്ടാകില്ലെന്നും അത് തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദില്ലി : രാജ്യവ്യാപകമായി മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ. കോടികണക്കിന് മൊബൈലുകളിൽ ഒരേ സമയം അലർട്ടുകൾ ലഭിച്ചു. മൊബൈൽ ഫോണിൽ അസാധാരണമായ ശബ്ദത്തോടെയാണ് മുന്നറിയിപ്പ് സന്ദേശമെത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. പ്രകൃതി ദുരന്തങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയുണ്ടാകുമ്പോൾ ജനങ്ങൾക്ക് അതിവേഗം മുന്നറിയിപ്പ് നൽകാനുള്ള സംവിധാനത്തിൻ്റെ ഭാഗമായിട്ടാണ് ട്രയൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ചേർന്നാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ ‘സി-ഡോട്ട്’ വികസിപ്പിച്ചെടുത്ത അത്യാധുനിക പ്ലാറ്റ്‌ഫോമാണ് ‘സചേത്’. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ നിർദ്ദേശിച്ച കോമൺ അലർട്ടിംഗ് പ്രോട്ടോക്കോൾ’ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംവിധാനം ഇപ്പോൾ പ്രവർത്തനസജ്ജമാണ്. പ്രകൃതിക്ഷോഭങ്ങൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ, ചുഴലിക്കാറ്റ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് തത്സമയം വിവരം നൽകാൻ ഇതിലൂടെ സാധിക്കും. സാധാരണ എസ്എംഎസ്…
