Author: News Desk

മനാമ: ബഹ്‌റൈനിലെ റിഫയിലെ അല്‍ മുവാസ്‌കര്‍ ഹൈവേയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.തിങ്കളാഴ്ചയാണ് സംഭവം. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി ഏറെ നേരം പണിപ്പെട്ടാണ് തീയണച്ചത്.

Read More

റിയാദ്: ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്ന വിദേശികള്‍ ഹജ്ജ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോയില്ലെങ്കില്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുകയാണെങ്കില്‍ 50,000 ദിനാര്‍ വരെ പിഴ ചുമത്തുകയും ആറു മാസം വരെ തടവുശിക്ഷ നല്‍കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈനില്‍ കൊതുകുകള്‍ പെരുകിവരുന്നതു തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് മന്ത്രിസഭ നിര്‍ദേശം നല്‍കി.കൊതുകുകളുടെ വര്‍ധന പൊതുജനാരോഗ്യത്തിന് ഭീഷണിയായിമാറുന്ന സാഹചര്യത്തിലാണിത്. മുനിസിപ്പാലിറ്റി കൃഷി മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവ ഇതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രിസഭായോഗം നിര്‍ദേശിച്ചു.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം മെയ് 15നും ഹയര്‍ സെക്കന്‍ഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ ഇംപ്രൂവ്മെന്റ് ഫലം മെയ് എട്ടിനും ഒന്നാം വര്‍ഷ പരീക്ഷാഫലം ജൂണ്‍ പത്തിനും പ്രഖ്യാപിക്കും. എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മെയ് അവസാനം അതിന്റെയും ഫലം പ്രസിദ്ധീകരിക്കും.ആകെ 4,17,497 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിയത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. പരീക്ഷാ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാത്ത രണ്ടായിരത്തിലധികം അദ്ധ്യാപകര്‍ക്കെതിരെ നടപടിക്കു നിര്‍ദേശം നല്‍കിയെന്നും മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് പിഴവുകള്‍ വരുത്തുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

കൊച്ചി: ബിസിനസ് പങ്കാളിയായ യുവതി നൽകിയ പരാതിയിൽ ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക വഞ്ചനയ്ക്കും പാലാരിവട്ടം പൊലീസ് കേസെടുത്തു. 60 വയസ്സുള്ള പ്രവാസിയായ സ്ത്രീയെ ആണ് പീഡനത്തിന് ഇരയായത്. ഇവരുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് ഷിയാസിനെതിരെ കേസെടുത്തിട്ടുണ്ട്. 65 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നും പണം തിരികെ ചോദിച്ചപ്പോൾ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകി. യുവതിയോട് പണം ആവശ്യപ്പെടുന്ന ഇൻസ്റ്റ​ഗ്രാം ശബ്ദസന്ദേശം യുവതി പുറത്തുവിട്ടു. ബന്ധം പുറത്തറിയരുതെന്നും വിവാഹത്തിന് മെഹർ വാങ്ങാൻ പണം വേണമെന്നും ഇൻസ്റ്റ​ഗ്രാമിലൂടെ ഷിയാസ് ആവശ്യപ്പെടുന്നുണ്ട്. പത്ത് ലക്ഷം രൂപ വേണമെന്നും യുവതിയോട് ഷിയാസ് കരിം. 2023 ലാണ് സംരംഭകയായ സ്ത്രീ സോഷ്യൽ മീഡിയ വഴി ഷിയാസിനെ പരിചയപ്പെടുന്നത്. ഏഴ് വ‍ർഷമായി ഇവ‍ർ കൊച്ചിയിലാണ് താമസിക്കുന്നത്. 2024ൽ പരാതിക്കാരിയും ഷിയാസും ഒന്നിച്ച് താമസം തുടങ്ങി. ഇതിനിടെ ജിം തുടങ്ങാമെന്നും അതിൽ പങ്കാളിയാക്കാമെന്നും പറഞ്ഞ് 25 ലക്ഷത്തോളം കൈക്കലാക്കി. ജീവിതകാലം മുഴുവൻ…

Read More

മനാമ: ബഹ്‌റൈനില്‍ ഇറാനിയന്‍ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ സ്വീകരിക്കുന്ന നിയന്ത്രണ നടപടികള്‍ രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും ജനങ്ങള്‍ക്ക് പൊതു സുരക്ഷ വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സമൂഹത്തിലെ എല്ലാ അംഗങ്ങളോടും ദേശീയ താല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കാനും സുരക്ഷയുടെയും പൊതു ക്രമത്തിന്റെയും ആവശ്യകതകള്‍ പാലിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു.ബഹ്റൈനെ ലക്ഷ്യം വച്ചുള്ള ഇറാനിയന്‍ പ്രവൃത്തികളെ പിന്തുണയ്ക്കുകയോ മഹത്വപ്പെടുത്തുകയോ ചെയ്യുന്ന, രാജ്യത്തിന്റെ താല്‍പ്പര്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന, അല്ലെങ്കില്‍ വിശ്വസ്തതയുടെ കടമ ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഏതൊരു വ്യക്തിയും നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമാകും. അത്തരം പ്രവൃത്തികള്‍ നിയമപ്രകാരം കുറ്റകരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Read More

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ വീട്ടുവളപ്പില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍, പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് സജിയെ പൊലീസ് പിടികൂടിയത്. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ കൊന്നു കുഴിച്ചു മൂടിയെന്ന് പൊലീസ് സംശയിക്കുന്നത്. ഡ്രോണും ഡോഗ് സ്‌ക്വാഡും അടക്കം തിരച്ചിലിനായി ഉപയോഗിച്ചിരുന്നു. പൊലീസ് നായ മണം പിടിച്ച് വീടിന് സമീപത്തു നിന്നും സജിയുടെ ബാഗ് കണ്ടെടുത്തിരുന്നു. ഇന്നു രാവിലെയും വീടിന് സമീപത്തു നടത്തിയ പരിശോധനയിലാണ് സജിയെ പിടികൂടുന്നത്. മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിന്റെ ദുരൂഹമായ തിരോധാനവും പൊലീസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.

Read More

മനാമ: ബഹ്റൈന്‍ വംശജരല്ലാത്ത 69 വ്യക്തികളുടെ ബഹ്റൈന്‍ പൗരത്വം റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രാജ്യദ്രോഹ പ്രവൃത്തികള്‍ ചെയ്തവരോ രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുന്നവരോ ആയവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ബഹ്റൈന്‍ പൗരത്വത്തിന് അര്‍ഹതയുള്ളവരെയും അര്‍ഹതയില്ലാത്തവരെയും കണ്ടെത്താനുമുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നു.രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ദോഷം വരുത്തുകയോ അതിനോടുള്ള വിശ്വസ്തതയുടെ കടമയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ പൗരത്വം റദ്ദാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബഹ്റൈന്‍ പൗരത്വ നിയമത്തിലെ ആര്‍ട്ടിക്കിള്‍ (10/3) പ്രകാരമാണ് ഈ നടപടി സ്വീകരിച്ചത്. ആഭ്യന്തര മന്ത്രി മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.ഇറാന്റെ ശത്രുതാപരമായ പ്രവൃത്തികളെ മഹത്വവല്‍ക്കരിക്കുകയോ അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്തതിനോ അല്ലെങ്കില്‍ ബാഹ്യ കക്ഷികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനോ ആണ് പൗരത്വം റദ്ദാക്കിയത്.

Read More

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി. എൻട്രസ് പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികളും ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം ഉള്ള യാത്രക്കാർ ദുരിതത്തിലായി. പലയിടങ്ങളിലും വാഹനം തടഞ്ഞു, പൊലീസുമായും വാക്കേറ്റവും ഉണ്ടായി. പല ഇടങ്ങളിലും സമരക്കാർ കെഎസ്ആർ ടിസി ബസുകൾ തടഞ്ഞു, തുടർന്ന് പൊലീസ് ബലം പ്രയോഗിച്ചും, സമരക്കാരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

Read More

മനാമ: ബഹ്‌റൈനില്‍ സാമൂഹിക വികസന മന്ത്രാലയം സര്‍ക്കാരിതര സംഘടനകള്‍ക്കുള്ള (എന്‍.ജി.ഒ) സാമ്പത്തിക പെര്‍മിറ്റ് സേവനം ഫാസ്റ്റ്-ട്രാക്ക്, സ്റ്റാന്‍ഡേര്‍ഡ് പ്രോസസ്സിംഗ് ചാനലുകള്‍ അവതരിപ്പിച്ചുകൊണ്ട് മെച്ചപ്പെടുത്തി.സുതാര്യത ഉറപ്പാക്കുന്ന നിയന്ത്രണ ചട്ടക്കൂടുകള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായി സാമ്പത്തിക അനുമതികള്‍ നേടാന്‍ ഈ സേവനം എന്‍.ജി.ഒകളെ സഹായിക്കും. ഇതുവഴി സാമ്പത്തിക പെര്‍മിറ്റ് അപേക്ഷകള്‍ പൂര്‍ത്തിയാക്കാനാവശ്യമായ പ്രോസസ്സിംഗ് സമയം 70% കുറയും.എന്‍.ജി.ഒകള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെ നടപടിക്രമ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് നവീകരണമെന്ന് സാമൂഹിക വികസന മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഇനാസ് മുഹമ്മദ് അല്‍ മജീദ് പറഞ്ഞു.

Read More