
മനാമ: “മനുഷ്യരെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിനു തുല്യം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച്, ഈ വർഷത്തെ മേയ് ഡേ ദിനത്തിൽ നവ് ഭാരത് ഒരു ആഘോഷമായി മാത്രം നിർത്തിയില്ല — മറിച്ച് സേവനത്തിന്റെ മഹത്തായ മാതൃകയായി മാറി. ബഹ്റൈനിലെ വിവിധ ഇടങ്ങളിൽ സേവന പ്രവർത്തനം വിജയകരമായി സംഘടിപ്പിച്ചു.

അൽ ഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന്, അൽ ഘനാ കോൺട്രാക്ടിംഗ് WLL, ബഹ്റൈൻ ഫസ്റ്റ് റന്റൽ എന്നിവിടങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യ പരിശോധന, സൗജന്യ മരുന്നുകളും, മെഡിക്കൽ നിർദേശങ്ങളും നൂറുകണക്കിന് തൊഴിലാളികൾക്ക് പോഷകാഹാര വിതരണം, തൊഴിലാളികൾക്ക് ഭക്ഷണ വസ്തുക്കൾ എന്നിവ വിതരണത്തെ ചെയ്തു. ഇതിനൊപ്പം ഗൾഫ് സിറ്റി ക്ലീനിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തൊഴിലാളികൾക്ക് ആവശ്യമായ റേഷൻ സാധനങ്ങൾ വിതരണം ചെയ്തു.

ഈ മഹത്തായ പ്രവർത്തനം സാധ്യമായത് പങ്കാളികളുടെയും സഹായികളുടെയും നിർസ്വാർത്ഥ പിന്തുണ കൊണ്ടാണെന്ന് സംഘാടകർ പറഞ്ഞു. ശ്യാം അൽ ഘാന കോൺട്രാക്റ്റിംഗ് ഡബ്ല്യുഎൽഎൽ, ഷാഹിദ് അൽ ഹിലാൽ ഹോസ്പിറ്റൽ, ശിവരാജ് & സമ്പത്ത് ഗൾഫ് സിറ്റി ക്ലീനിംഗ് കമ്പനി എന്നിവർക്ക് നന്ദി അറിയിച്ചു.


