- കൊടിയത്തൂരില്‍ യുവാവിന് സൂര്യാതപമേറ്റു; കൈകളിലും കാലിലും പൊള്ളല്‍
- നിതിന്‍ രാജിന്റെ മരണം: എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല
- പാറമേക്കാവിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; രാസപരിശോധനാ ഫലം പുറത്ത്
- ജെയിംസ് മാത്യുവിന് എ.കെ.സി.സി. യാത്രയയപ്പ് നല്‍കി
- ‘പോടാ പുല്ലേ പോലീസേ’ മുദ്രാവാക്യം: ശ്രീലേഖയ്ക്കെതിരെ കേസ്
- ദര്‍ശന നിയന്ത്രണം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മെയ് 1, 2 തീയതികളില്‍ ശുദ്ധി ചടങ്ങുകള്‍
- കുവൈത്തിന്റൈ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്കു നേരെ ഭീകരാക്രമണം: ബഹ്റൈന്‍ അപലപിച്ചു
- “നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യം, ജനങ്ങള്‍ക്കൊപ്പം നടന്നവന് ജനങ്ങളെ നയിക്കട്ടെ”- വീണ്ടും ഫ്ലക്സ്
Author: News Desk
കാസര്‍കോട്: പതിനേഴുകാരനെ യുവതി പീഡിപ്പിച്ചതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയില്‍ മുപ്പത്തിയാറുകാരിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു.
”എന്റെ പരാതിയ്ക്ക് ആദ്യം പരിഹാരം കാണണം”; മന്ത്രിമാരുടെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി യുവതി
തൃശൂര്‍: വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ കലക്ടറേറ്റില്‍ മന്ത്രിമാരായ ആര്‍ ബിന്ദു, വി എന്‍ വാസവന്‍, കെ രാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനം തടസപ്പെടുത്തി യുവതി. സമ്മേളനം തുടങ്ങുന്നതിനുമുന്‍പ് മന്ത്രിമാര്‍ക്ക് മുന്നിലേക്ക് എത്തിയ യുവതി, തന്റെ വീടുമായി ബന്ധപ്പെട്ട പരാതികളില്‍ അധികൃതര്‍ കാലങ്ങളായി നടപടിയെടുക്കുന്നില്ലെന്നും, ആരോപിച്ചാണ് അവര്‍ മാധ്യമങ്ങള്‍ക്കും മന്ത്രിമാര്‍ക്കും മുന്നില്‍ നിലയുറപ്പിച്ചത്. വാര്‍ത്താസമ്മേളനത്തിനു ശേഷം പരാതി പരിശോധിക്കാമെന്ന് മന്ത്രിമാര്‍ പറഞ്ഞെങ്കിലും പിന്മാറാന്‍ യുവതി കൂട്ടാക്കിയില്ല. തുടര്‍ന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് യുവതിയെ പുറത്തേക്ക് കൊണ്ടുപോയത്.
തിരുവനന്തപുരം: പേട്ടയിലെ റെയില്‍വേ ആശുപത്രിയുടെ ശുചിമുറിയില്‍ ഉപയോഗിക്കാത്ത 9 എംഎമ്മിന്റെ ഏഴ് വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാവിലെ 9 മണിയോടെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് ആണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. സെനികര്‍ ഉപയോഗിക്കുന്ന തോക്കുകളില്‍ ഉപയോഗിക്കുന്നവയാണ് കണ്ടെത്തിയ വെടിയുണ്ടകള്‍. സംഭവത്തില്‍ ആര്‍പിഎഫ് സംഘം പരിശോധന ആരംഭിച്ചു. സംഭവത്തില്‍ ബാലസ്റ്റിക് വിഭാഗവും പരിശോധന നടത്തും.
തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ ജുഡീഷ്യല്‍ അന്വേഷണം, മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം
തിരുവനന്തപുരം: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നടത്തും. സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കാനും ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. https://youtu.be/6viq9mmBEys പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആറുമാസത്തെ ചികിത്സയുടെ ചെലവുകൾ സർക്കാർ വഹിക്കും. പ്രദേശത്തെ വീടുകളുടെ നാശനഷ്ടം വിലയിരുത്തും. തകർന്ന കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം മന്ത്രിസഭായോഗത്തിന് ശേഷം മന്ത്രിമാരായ കെ രാജൻ, വിഎൻ വാസവൻ എന്നിവർ അറിയിച്ചു. സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി. പരിക്കേറ്റവർക്ക് ആറുമാസത്തിലേറെ ചികിത്സ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ശിപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. ദുരന്തവുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതിനും, ഡി എന്‍ എ മാച്ചിംഗിനായി സാമ്പിളുകള്‍…
ന്യൂഡല്‍ഹി: അവിശ്വാസികള്‍ വിശ്വാസികളുടെ യുക്തി ചോദ്യം ചെയ്യേണ്ടതില്ലെന്ന് സുപ്രീംകോടതി. ശബരിമല യുവതി പ്രവേശനവിധിയുടെ പുനഃപരിശോധനാ വേളയില്‍ ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വി ബി നാഗരത്‌നയുടേതാണ് ഈ നിരീക്ഷണം. വിശ്വാസികള്‍ വിശ്വാസങ്ങളുടെ യുക്തി ചോദ്യം ചെയ്യില്ല. യുക്തി നോക്കിയല്ല വിശ്വാസികള്‍ ആചാരങ്ങള്‍ പാലിക്കുന്നത്. വിശ്വാസമില്ല എന്നതുകൊണ്ടു തന്നെ അവിശ്വാസികള്‍ ഇതു ചോദ്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു. സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുന്നില്‍ തന്ത്രി കണ്ഠരരു രാജീവരുടെ അഭിഭാഷകനായ വി ഗിരിയുടെ വാദമാണ് ഇന്ന് ആദ്യം നടന്നത്. ഈ വാദത്തിനിടെയാണ് ജസ്റ്റിസ് നാഗരത്‌നയുടെ നിരീക്ഷണം. അവിശ്വാസികള്‍ വിശ്വാസികളുടെയോ, ആചാരങ്ങളുടേയോ യുക്തി ചോദ്യം ചെയ്യാറില്ല. കാരണം അവര്‍ ആ വിശ്വാസത്തെ പിന്തുടരുന്നില്ല. അതുകൊണ്ടുതന്നെ വിശ്വാസികളുടെ യുക്തി ചോദ്യം ചെയ്യാനുള്ള അവകാശമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഒരു വിശ്വാസം, ആചാരം എന്നിവയുടെ ഭാഗമായി നിന്നുകൊണ്ട്, യുക്തിക്ക് അപ്പുറത്തു നിന്നുകൊണ്ടാണ് വിശ്വാസികള്‍ ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കുന്നതെന്നും ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു. ശബരിമലയിലെ ആചാരം, ഹിന്ദുമതത്തിന്റെ അവിഭാജ്യ…
പ്രണയത്തെ എതിർത്ത 16 കാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവുശിക്ഷ ഡിവിഷൻ ബെഞ്ച് ശരി വെച്ചു
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ലഭിച്ച ജീവപര്യന്തം തടവുശിക്ഷ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരി വെച്ചു. തിരുവനന്തപുരം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചിരുന്ന മീര(16)യെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. രണ്ടാം പ്രതിയായ നെടുമങ്ങാട് തെക്കുംകര പറണ്ടോട് കുന്നില്‍ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന മഞ്ജുഷ(38)യ്ക്കും കാമുകനും ഒന്നാം പ്രതിയുമായ കരിപ്പൂര്‍ കാരാന്തല കുരിശടിയിലെ അനീഷി(33)നും തിരുവനന്തപുരം സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏപ്രിൽ 21 ന് ശരി വെച്ചത്. പ്രതികൾ മീരയെ കൊലപ്പെടുത്താന്‍ ആറു മാസം മുമ്പേ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. പ്രണയത്തെ എതിർത്ത മകളെ കൊന്ന് പൊട്ടക്കിണറ്റിലെറിഞ്ഞ ശേഷം ഒളിച്ചോടിയെന്ന കള്ളക്കഥ മെനഞ്ഞ ഇവർ മറ്റുള്ളവരുടെ മുന്നിൽ തങ്ങൾ നിഷ്കളങ്കരാണെന്നു വരുത്തുകയും ചെയ്തു. പ്രതികൾക്ക് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍…
തൃശൂർ: ബംഗളൂരുവിൽ നിന്നും 90 ഗ്രാം എംഡിഎംഎയുമായി സ്വകാര്യ ബസില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇറങ്ങിയ രണ്ട് യുവാക്കളെ പൊലീസ് സംഘം പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. കൊടുങ്ങല്ലൂര്‍ സ്വദേശി കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടില്‍ അഫ്‌നാന്‍ (26), കുന്നംകുളം മേത്തല സ്വദേശി വേണാട്ട് വീട്ടില്‍ ഷൈന്‍ (28) എന്നിവരാണ് പിടിയിലായത്. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക ലഹരി മരുന്നാണിത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും പുതുക്കാട് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികലെ പിടികൂടിയത്.
മനാമ : ബീറ്റ്സ് ഓഫ് ബഹ്‌റൈൻ തങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സഹായം കൈമാറി. നഴ്സിംഗ് വിദ്യാർത്തിയായ വയനാട് സ്വദേശിക്കാണ് തന്റെ മൂന്നാം വർഷ ഫീസിന് ആവശ്യമായ തുക നൽകുന്നത്. ബീറ്റ്സ് ഓഫ് ബഹ്‌റൈൻ സീനിയർ അംഗം ഡാനി തോമസ് കൈമാറിയ തുക വി ഫോർ വയനാട് കോ -കോർഡിനേറ്റർ ഫിലിപ്പ് പി വി ഏറ്റുവാങ്ങി.
ജയ്പുര്‍: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന പച്പദ്ര ബാലോത്രയിലുള്ള ഇന്ത്യയുടെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കല്‍ കോംപ്ലക്‌സിൽ വന്‍തീപിടിത്തം. സംസ്‌കരണശാലയുടെ സിഡിയു (ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്) ഭാഗത്താണ് തീ പടര്‍ന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ നാളത്തെ ഉദ്ഘാടന ചടങ്ങുകള്‍ മാറ്റിവെച്ചു. സംഭവത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഇത് അവസാന അവസരം: കരാറിൽ ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ ഇറാൻ മുഴുവൻ ബോംബിട്ട് തകർക്കും: ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇറാൻ മുൻപാകെ വെച്ചിട്ടുള്ള കരാർ അംഗീകരിക്കാനുള്ള ‘അവസാന അവസരം’ ഇതാണെന്ന് ട്രംപ് ആഞ്ഞടിച്ചത്. ഈ കരാറിൽ ഒപ്പിടാൻ ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യം മുഴുവൻ ബോംബിട്ട് തകർക്കുമെന്ന വിനാശകരമായ മുന്നറിയിപ്പും അദ്ദേഹം നൽകി.മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകാലത്ത് 2015-ൽ ഒപ്പിട്ട ആണവ കരാറിനെ ‘വലിയ തെറ്റ്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. താൻ ആ തെറ്റ് ആവർത്തിക്കില്ലെന്നും ഇറാനെ നിലയ്ക്കുനിർത്തുന്ന ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. “ഇറാൻ ഈ കരാറിൽ ഒപ്പിടുന്നില്ലെങ്കിൽ, ആ രാജ്യം തന്നെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കപ്പെടും,” എന്നായിരുന്നു ട്രംപിന്റെ ഭീഷണി നിറഞ്ഞ വാക്കുകൾ. നിലവിലെ വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ ട്രംപിന്റെ ഈ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര സമ്മർദ്ദത്തിന് കാരണമായിട്ടുണ്ട്. മുമ്പത്തെക്കാൾ കർശനമായ വ്യവസ്ഥകളാണ് പുതിയ കരാറിൽ അമേരിക്ക മുന്നോട്ട് വെച്ചിരിക്കുന്നത്. ഇറാൻ വഴങ്ങാത്ത…
