- ‘ഇപ്പോൾ ഞാൻ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തി’: വെള്ളാപ്പള്ളി നടേശൻ
- ഐ.എൽ.എയുടെ സാമൂഹിക സേവനങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം; പൂർണ പിന്തുണ വാഗ്ദാനം ചെയ്തു
- ലൈസൻസുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവന നൽകണം; ബോധവൽക്കരണവുമായി അധികൃതർ
- ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
- ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് സൗജന്യ തത്സമയ ബസ് ട്രാക്കിംഗ്
- ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി
- വിസ്മയ കേരളത്തിൽ വേലി കെട്ടേണ്ടത് മനുഷ്യർക്കോ? ഉദ്യോഗസ്ഥ പ്രഭുക്കൾക്കോ?? ബഹ്റൈൻ എ.കെസി.സി
- മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
Author: News Desk
ഇറാൻ നാവികസേനയുടെ മൂന്നാം കപ്പലിന് കൊച്ചി തുറമുഖത്ത് അഭയം നൽകി ഇന്ത്യ; നങ്കൂരമിട്ടത് ഇറാനിയൻ പടക്കപ്പൽ ഐറിസ് ലവാൻ
കൊച്ചി: ഇറാൻ നാവിക സേനയുടെ മൂന്നാം കപ്പലിന് കൊച്ചി തുറമുഖത്ത് അഭയം നൽകി ഇന്ത്യ. ഇറാനിയൻ പടക്കപ്പലായ ഐറിസ് ലവാൻ ആണ് കൊച്ചിയിൽ നങ്കൂരമിട്ടത്. യുദ്ധം തുടങ്ങിയ ദിവസമാണ് കപ്പൽ സഹായം തേടിയത്. 183 നാവികരാണ് കപ്പലിലുള്ളത്.
115 അടി നീളം, 22700 ലിറ്റർ ഇന്ധനം, ചതുപ്പിൽ ഒളിപ്പിച്ചത് നാർക്കോ അന്തർവാഹിനി, സൈനിക നടപടിയിൽ പിടിച്ചെടുത്ത് ഇക്വഡോർ
ക്വിറ്റോ:115 അടി നീളമുള്ള അന്തർവാഹിനി, 22700 ലിറ്റർ ഇന്ധനം തയ്യാറെടുത്തത് കൊളംബിയൻ തീരത്തെ ലഹരിയിൽ മുക്കാനുള്ള ശ്രമം. കൊളംബിയൻ അതിർത്തിയോട് ചേർന്നുള്ള പ്രകൃതി സംരക്ഷിത കേന്ദ്രത്തിൽ നിന്ന് ഇക്വഡോർ സൈന്യം കണ്ടെത്തിയത് നാർക്കോ അന്തർവാഹിനി. ദീർഘദൂര സഞ്ചാരത്തിന് തയ്യാറെടുത്ത് രഹസ്യമായി സൂക്ഷിച്ച സെമി സബ്മറൈൻ ആണ് ഇക്വഡോർ സൈന്യം പിടിച്ചെടുത്തത്. ഒരു ദീർഘദൂര ലഹരിമരുന്ന് കടത്ത് യാത്രയ്ക്ക് സജ്ജമാക്കിയിരിക്കുകയായിരുന്നു ഈ അന്തർവാഹിനി എന്നാണ് ഇക്വഡോർ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വിശദമാക്കുന്നത്. മയക്കുമരുന്ന് മാഫിയകൾക്കെതിരെ പുതിയ പോരിന്റെ ഘട്ടം ഇക്വഡോർ പ്രസിഡന്റ് ഡാനിയൽ നോബോവ പ്രഖ്യാപിച്ചതിന് തൊട്ട്പിന്നാലെയാണ് നാർക്കോ അന്തർവാഹിനി പിടിച്ചെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ ഉത്പാദക രാജ്യങ്ങളായ കൊളംബിയയ്ക്കും പെറുവിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഇക്വഡോർ, തെക്കേ അമേരിക്കയിൽ നിന്ന് യുഎസ്, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് അനധികൃത മയക്കുമരുന്ന് കടത്തുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി മാറിയ സാഹചര്യമുണ്ടായിരുന്നു. കൊളംബിയൻ അതിർത്തിയോട് ചേർന്ന കയാപാസ്-മാതാജെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ കണ്ടൽക്കാടുകൾക്കിടയിൽ നിന്നാണ്…
ജസീല ജീവനൊടുക്കിയ സംഭവം: ആൺസുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ; ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസ്
കാസർകോട്: മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് കാസർകോട് നാലത്തടുക്കയിൽ ജസീല ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആഴ്ച്ചകൾക്ക് ശേഷം ആദ്യ അറസ്റ്റ്. ജസീലയുടെ ആണ്‍സുഹൃത്തിന്റെ മാതാവ് ആയിഷയെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്ത്. ജസീലയുടെയും ആൺ സുഹൃത്തിന്റെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. മോഷണക്കുറ്റം ആരോപിച്ചതിൻ്റെ വിഷമത്തിൽ വിഷം കഴിച്ച നാലത്തടുക്ക സ്വദേശി ജസീല കഴിഞ്ഞ മാസം 20 നാണ് മരിച്ചത്. ആൺ സുഹൃത്തിൻ്റെ മാതാപിതാക്കൾ ഉൾപ്പെടെയുളളവർക്കെതിരെ പരാതിയും ഉയർന്നിരുന്നു. ഇന്ന് രാവിലെ ആൺ സുഹൃത്തിന്റെ മാതാവ് പൊവ്വൽ സ്വദേശി ആയിഷയെ വിദ്യാനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. മണിക്കൂറുകള്‍ നീണ്ട ചേദ്യം ചെയ്യലിന് ശേഷം വൈകിട്ട് നാല് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ കുറ്റമാണ് ആയിഷക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു എന്ന് ആരോപിച്ച് ജസീലയുടെ വീട്ടിലെത്തി ആയിഷ പ്രശ്‌നമുണ്ടാക്കിയിരുന്നു. കുറ്റക്കാർക്കെതിരെ പൊലീസ് നടപടി വൈകുന്നതിൽ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് അറസ്റ്റ്.കോടതി ആയിഷയെ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് കാഞ്ഞങ്ങാട് വനിതാ…
തൃശൂർ : തൃശൂരിൽ പ്രമുഖ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനിൽ കുമാറാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ഷാൾ അണിയിച്ച് അനിൽ കുമാറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തത്. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, സംസ്ഥാന പ്രഭാരി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, കേന്ദ്രമന്ത്രി ശോഭാ കരന്തലജെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കെഎസ്‌യുവിലൂടെയാണ് അനിൽകുമാർ രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചെയർമാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡി സി സി സെക്രട്ടറി, ഡി സി സി വൈസ് പ്രസിഡൻ്റ് തുടങ്ങി വിവിധ തലങ്ങളിൽ കോൺഗ്രസിന് വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. നിലവിൽ റെഡ്ക്രോസ് സൊസൈറ്റി തൃശൂർ ജില്ലാ പ്രസിഡന്റ് കൂടിയാണ് അനിൽകുമാർ. തൃശൂർ ജില്ലയിൽ ബി ജെ പിയെ…
മനാമ: ബഹ്‌റൈനില്‍ ഇറാന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സിവില്‍ കോടതികളുടെ പ്രവര്‍ത്തനം മാര്‍ച്ച് എട്ടിന് ഓണ്‍ലൈനായി പുനരാരംഭിക്കും.നിലവിലെ സാഹചര്യം കണക്കിലെടുത്ത് സിവില്‍ കോടതികളുടെ പ്രവര്‍ത്തനം നീതിന്യായ- ഇസ്ലാമിക് കാര്യ- എന്‍ഡോവ്‌മെന്റ് മന്ത്രാലയം മാര്‍ച്ച് 1 മുതല്‍ 5 വരെ നിര്‍ത്തിവെച്ചിരുന്നു. സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം.മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയായിരിക്കും ഈ സംവിധാനം. കേസുകളിലുള്‍പ്പെട്ട കക്ഷികള്‍ക്ക് ഓണ്‍ലൈനായി കോടതി നടപടികളില്‍ പങ്കെടുക്കാന്‍ സാധിക്കും.
റമദാന് പാരമ്പര്യം തുടരുന്നു; ബഹ്റൈനിലുടനീളം ഇഫ്താര്‍ കിറ്റ് വിതരണവുമായി അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ്
മനാമ: അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ദീര്‍ഘകാലമായി റമദാനില്‍ അനുവര്‍ത്തിച്ചുപോരുന്ന സമൂഹ പിന്തുണാ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി ബഹ്റൈനിലുടനീളം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നു.’അല്‍ ഹിലാല്‍ കെയേഴ്സ്- ദരിദ്രര്‍ക്കുള്ള ഒരു സഹായഹസ്തം’ എന്ന സംരംഭത്തിന് കീഴില്‍ ബഹ്റൈനിലുടനീളമുള്ള പത്ത് അല്‍ ഹിലാല്‍ ശാഖകള്‍ക്ക് സമീപമുള്ള പ്രധാന ട്രാഫിക് സിഗ്നലുകളിലാണ് ഇഫ്താര്‍ കിറ്റുകളുടെ വിതരണം. നോമ്പ് തുറക്കാനുള്ള അവശ്യ വസ്തുക്കള്‍ ഉപയോഗിച്ച് ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയ കിറ്റുകള്‍ ഇഫ്താറിന് തൊട്ടുമുമ്പാണ് വിതരണം ചെയ്യുന്നത്.ഫെബ്രുവരി 26ന് അല്‍ ഹിലാല്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ശരത് ചന്ദ്രന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, അല്‍ ഹിലാല്‍ മുഹറഖ് ബ്രാഞ്ചിന്റെ തലവന്‍ ഫ്രാങ്കോ ഫ്രാന്‍സിസ്, ഫിനാന്‍സ് മാനേജര്‍ സഹല്‍ ജമാലുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘം ബുസൈത്തീന്‍ ട്രാഫിക് സിഗ്നലില്‍ മറ്റു ടീം അംഗങ്ങള്‍ക്കൊപ്പം നേരിട്ട് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു.കോവിഡ് കാലഘട്ടത്തില്‍ സമൂഹത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായി അല്‍ ഹിലാല്‍ കെയേഴ്‌സ് എന്ന പേരില്‍ ഒരു…
ബെവ്കോയിൽ ലോഡുമായെത്തിയ ലോറി, രാത്രി കൈനിറയെ കുപ്പി പൊക്കി; 48 മണിക്കൂറിനകം കയ്യോടെ പിടിയിലായി
പത്തനംതിട്ട: ബെവ്കോ വെയർ ഹൗസിൽ ലോഡ് ഇറക്കാൻ വന്ന ലോറിയിൽ നിന്നും മദ്യം മോഷ്ടിച്ച കേസിൽ പത്തനംതിട്ടയിൽ ഒരാൾ അറസ്റ്റിൽ. പുത്തൻപീടിക സ്വദേശി ജിജോ ആണ് പൊലീസിന്‍റെ പിടിയിലായത്. മാർച്ച് നാലിന് രാത്രി ആയിരുന്നു മോഷണം. വെയ്ർ ഹൗസിൽ മദ്യവുമായി എത്തിയ ലോറി അടുത്തദിവസം ലോഡ് ഇറക്കുന്നതിനായി പാർക്ക് ചെയ്തിരിക്കുന്നത് പ്രതികളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രതി ജിജോയും സഹായികളും 5000 രൂപ വില വരുന്ന 9 കുപ്പി മദ്യമാണ് ലോറിയിൽ നിന്നും മോഷ്ടിച്ചത്. മോഷ്ടിച്ച മദ്യം തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന കോൺഗ്രസ് നേതാവ് ഉപയോഗിച്ചിരുന്ന കാറിലാണ് പ്രതികൾ സൂക്ഷിച്ചത്. മോഷണം ശ്രദ്ധയിൽപ്പെട്ട ലോറി ഡ്രൈവർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓമല്ലൂർ പുത്തൻപീടിക സ്വദേശി ജിജോ പിടിയിലായത്. പ്രതിക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റു പ്രതികൾ രക്ഷപ്പെട്ടു. മുൻപും സമാനമായ രീതിയിൽ ഇവർ മദ്യം മോഷ്ടിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
‘ചെറുപ്പക്കാർ എവിടെ’? സിപിഎം സ്ഥാനാർഥി പട്ടികയിൽ കലഹം, പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം; ’10 വർഷം മുമ്പത്തെ ചെറുപ്പക്കാർ വീണ്ടും മത്സരിക്കുന്നു’
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലെ പാലക്കാട് സ്ഥാനാർഥി പട്ടികക്കെതിരെ സി പി എം ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന പരാതിയാണ് പ്രധാനമായും ഉയർന്നത്. പത്ത് വർഷം മുമ്പ് യുവാക്കളായിരുന്നവർ തന്നെ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നത് അംഗീകരിക്കാനാവില്ലെന്നും, നിലവിലെ യുവതലമുറയ്ക്ക് എന്നായിരിക്കും പാർട്ടി അവസരം നൽകുകയെന്നും കമ്മിറ്റിയിൽ ചോദ്യങ്ങൾ ഉയർന്നു. പരിചയസമ്പന്നർക്ക് മുൻഗണന നൽകുമ്പോൾ തന്നെ പുതിയ മുഖങ്ങളെ മാറ്റിനിർത്തുന്നത് പാർട്ടിയുടെ വളർച്ചയെ ബാധിക്കുമെന്ന ആശങ്കയും നേതാക്കൾ പങ്കുവെച്ചു.അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് സി പി എം എത്തുന്നു എന്നാണ് വിവരം. ഇന്നലെ ചേർന്ന സംസ്ഥാന സമിതിയിൽ ഏറെക്കുറെയുള്ള സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായെന്നാണ് വിവരം. തളിപ്പറമ്പിൽ പി കെ ശ്യാമളയെ തന്നെ സ്ഥാനാർഥിയാക്കാനാണ് സി പി എം തീരുമാനം. സ്ഥാനാർഥി വിവാദം അനാവശ്യമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന സമിതിയിൽ അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയ പ്രചരണം സംസ്ഥാന സമിതി…
സിൽവർ ലൈനിൽ സുപ്രധാന അറിയിപ്പുമായി റെയിൽവേ മന്ത്രാലയം, സർക്കേജ്-ധൊലേറ മോഡലിൽ ഡിപിആർ മാറ്റണം, ‘ബ്രോഡ് ഗേജിലാക്കാതെ പറ്റില്ല’
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ ഡി പി ആർ പരിഷ്കരിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് റെയിൽവേ മന്ത്രാലയം. സിൽവർ ലൈൻ പദ്ധതി നിലവിൽ നിർദ്ദേശിച്ചിട്ടുള്ള സ്റ്റാൻഡേർഡ് ഗേജിന് പകരം റെയിൽവേ ശൃംഖലയുമായി യോജിക്കുന്ന ബ്രോഡ് ഗേജിലേക്ക് മാറ്റണമെന്നാണ് റെയിൽവേയുടെ പ്രധാന ആവശ്യം. ഗുജറാത്തിലെ സർക്കേജ് – ധൊലേറ അർദ്ധ അതിവേഗ റെയിൽ ബ്രോഡ് ഗേജിലാണ് വികസിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ റെയിൽവേ, സമാനമായ രീതിയിൽ പശ്ചിമ റെയിൽവേയുമായി ചർച്ച നടത്തി സിൽവർ ലൈൻ പദ്ധതിയിലും മാറ്റം വരുത്താൻ നിർദ്ദേശിച്ചു. എന്നാൽ, ഗേജ് മാറ്റുന്നത് ട്രെയിനുകളുടെ വേഗതയെയും പദ്ധതിയുടെ സവിശേഷതകളെയും ബാധിക്കുമെന്ന നിലപാടിലാണ് കെ റെയിൽ അധികൃതർ. സ്റ്റാൻഡേർഡ് ഗേജാണ് സിൽവർ ലൈനിന് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ കെ റെയിൽ അധികൃതർസ റെയിൽവേ മന്ത്രാലയത്തിന്‍റെ ബ്രോഡ് ഗേജ് മാതൃകയിലെ എതിർപ്പും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡി പി ആർ മാറ്റണമെന്ന ആവശ്യത്തിലുറച്ച് റെയിൽവേ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
‘ചൈനയുടെ കാര്യത്തിൽ പറ്റിയ അമളി ഇന്ത്യയിൽ ആവർത്തിക്കില്ല’, അമേരിക്കൻ താൽപ്പര്യങ്ങൾക്ക് മുൻഗണന, വ്യാപാര കരാറിൽ നിലപാട് കടുപ്പിച്ച് അമേരിക്ക
ന്യൂഡൽഹി: രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയുമായി വ്യാപാര ബന്ധത്തിലേർപ്പെട്ടപ്പോൾ അമേരിക്കയ്ക്ക് സംഭവിച്ച തെറ്റുകൾ ഇന്ത്യയുടെ കാര്യത്തിൽ ആവർത്തിക്കില്ലെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ. ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാറുകളിൽ അമേരിക്കൻ ജനതയുടെ താൽപ്പര്യങ്ങൾക്കായിരിക്കും മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. “ചൈനയ്ക്ക് വിപണികൾ തുറന്നുകൊടുത്തപ്പോൾ അവർ വളർന്ന് നമ്മളെത്തന്നെ തോൽപ്പിക്കുന്ന അവസ്ഥയുണ്ടായി. ആ തെറ്റ് ഇന്ത്യയുടെ കാര്യത്തിൽ ചെയ്യില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും. എന്ത് ചെയ്താലും അത് ഞങ്ങളുടെ ജനങ്ങളോട് നീതിപുലർത്തുന്നതാകണം,” ലാൻഡൗ പറഞ്ഞു.ഡൊണാൾഡ് ട്രംപ് ഭരണകൂടം രാജ്യതാൽപ്പര്യത്തിന് വലിയ വില നൽകുന്നു. എന്നാൽ ‘അമേരിക്ക ഫസ്റ്റ്’ എന്നത് കൊണ്ട് ‘അമേരിക്ക മാത്രം’ എന്നല്ല അർത്ഥമാക്കുന്നത്. മറ്റു രാജ്യങ്ങളുമായുള്ള സഹകരണത്തിലൂടെ മാത്രമേ ലക്ഷ്യങ്ങൾ കൈവരിക്കാനാകൂ. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നും ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ വളർച്ച ലോകത്തിന്റെ ഭാവി നിശ്ചയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന നികുതി 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു.…
