- ‘ഇപ്പോൾ ഞാൻ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തി’: വെള്ളാപ്പള്ളി നടേശൻ
- ഐ.എൽ.എയുടെ സാമൂഹിക സേവനങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം; പൂർണ പിന്തുണ വാഗ്ദാനം ചെയ്തു
- ലൈസൻസുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവന നൽകണം; ബോധവൽക്കരണവുമായി അധികൃതർ
- ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
- ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് സൗജന്യ തത്സമയ ബസ് ട്രാക്കിംഗ്
- ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി
- വിസ്മയ കേരളത്തിൽ വേലി കെട്ടേണ്ടത് മനുഷ്യർക്കോ? ഉദ്യോഗസ്ഥ പ്രഭുക്കൾക്കോ?? ബഹ്റൈൻ എ.കെസി.സി
- മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
Author: News Desk
പെരുമ്പളത്തുകാര്‍ക്ക് സ്വപ്ന സാഫല്യം; കേരളത്തിലെ ഏറ്റവും വലിയ പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, ആഘോഷതിമിര്‍പ്പിൽ നാട്
കൊച്ചി: ഭംഗികൊണ്ടും വലുപ്പം കൊണ്ടും കേരളത്തിലെ ഏറ്റവും മികച്ച പാലങ്ങളിൽ ഒന്നായ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പെരുമ്പളം ദ്വീപിലെ പന്ത്രണ്ടായിരത്തോളം ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കിഫ്ബി ഫണ്ടിൽനിന്ന് 106 കോടി മുടക്കി നിർമിച്ച പാലമാണ് നാടിന് സമർപ്പിച്ചത്. കേരളത്തിൽ കായലിൽ നിർമിച്ചിട്ടുള്ള ഏറ്റവും നീളംകൂടിയ പാലമാണിത്. പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ് ഇന്ന് യഥാര്‍ഥ്യമായത്. ഉദ്ഘാടന ചടങ്ങിനായി ആയിരങ്ങളാണ് പെരുമ്പളത്ത് എത്തിയത്. ഉച്ചയോടെ പെരുമ്പളം പാലത്തിന് സമീപം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹമെത്തി. തുടര്‍ന്ന് നാട മുറിച്ചുകൊണ്ട് മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്തു. ആരവങ്ങളോടെയാണ് ജനങ്ങള്‍ ഉദ്ഘാടന ചടങ്ങിനെ വരവേറ്റത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവരും കൂടെയുണ്ടായിരുന്നു. നാട മുറിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പാലത്തിലൂടെ മറുകരയിലേക്ക് പോയി. പെരുമ്പളം ദ്വീപിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ബസ് സര്‍വീസും ആരംഭിച്ചു. പെരുമ്പളം ദ്വീപ് എന്ന ബോര്‍ഡ് വെച്ചുള്ള കെഎസ്ആര്‍ടിസി ബസ് പാലത്തിലൂടെ കടന്നുപോയപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍…
മനാമ: ബഹ്റൈനും മറ്റു ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാഷ്ട്രങ്ങള്‍ക്കും നേരെ നടന്ന ഇറാന്റെ ആക്രമണങ്ങളെ ബഹ്‌റൈന്‍ ശൂറ കൗണ്‍സിലിലെ നിരവധി അംഗങ്ങള്‍ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും നല്ല അയല്‍പക്ക തത്വങ്ങളുടെയും ലംഘനമാണെന്നും പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും അവര്‍ പറഞ്ഞു.രാജ്യങ്ങളെയും സുപ്രധാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്ന് ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സിക്ക് (ബി.എന്‍.എ) നല്‍കിയ പ്രസ്താവനയില്‍ അംഗങ്ങള്‍ പറഞ്ഞു. ബഹ്റൈന്‍ പ്രതിരോധ സേനയെയും ആഭ്യന്തര മന്ത്രാലയത്തെയും അവര്‍ അഭിനന്ദിച്ചു.രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനുള്ള ഒരു മാര്‍ഗമായി ദേശീയ ഐക്യം ശക്തിപ്പെടുത്തേണ്ടത് പ്രാദേശിക സാഹചര്യത്തിന്റെ ആവശ്യമാണെന്ന് ശൂറ കൗണ്‍സിലിലെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ഡെപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ അലി അല്‍ ഖലീഫ പറഞ്ഞു.അന്താരാഷ്ട്ര നിയമങ്ങളെയും നല്ല അയല്‍പക്ക തത്വങ്ങളെയും ലംഘിക്കുന്ന ഗുരുതരമായ ഒരു ആക്രമണമാണിതെന്ന് ശൂറ കൗണ്‍സിലിലെ യുവജനകാര്യ സമിതി ചെയര്‍മാന്‍ റെദ ഇബ്രാഹിം മോണ്‍ഫറേദി പറഞ്ഞു.ഔദ്യോഗിക അധികാരികള്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും സ്ഥിരീകരിച്ച…
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള സെന്റ് പാട്രിക്‌സ് പള്ളിക്കു പിന്നിലെ മതബോധന ഓഫിസില്‍ വന്‍ തീപിടിത്തം.ശനിയാഴ്ച പുലര്‍ച്ചെ ഏതാണ്ട് 4.45നാണ് തീപിടിത്തമുണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ചാലപ്പുറം പുഷ്പ ജംഗ്ഷനു സമീപം ഫ്രാന്‍സിസ് പാലത്തിന്റെ തുടക്കത്തില്‍ റെയില്‍വേ പാളത്തിന് തൊട്ടടുത്താണ് പള്ളി.കെട്ടിടത്തിനു സമീപം പാര്‍ക്ക് ചെയ്ത പള്ളി വികാരിയുടെ കാറിനും ഭാഗികമായി തീപിടിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളില്‍ ഒരാള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് ചാടുന്നത് കാണുന്നുണ്ട്. പള്ളിയുടെ കെട്ടിടത്തിനും കാറിനും ആരോ തീയിട്ടതായാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണമാരംഭിച്ചു.പള്ളിക്കു പിന്നില്‍ മതബോധന ക്ലാസുകള്‍ നടത്തുന്ന പഴയ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രൂപക്കൂട്, വിളക്ക്, രൂപങ്ങള്‍, പളളിയുമായി ബന്ധപ്പെട്ട രേഖകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയാണ് ഇവിടെയുണ്ടായിരുന്നത്. മേല്‍ക്കൂരയും ഫര്‍ണിച്ചറുകളുമുള്‍പ്പെടെ കെട്ടിടം പൂര്‍ണമായും നശിച്ചു. പളളിപ്പെരുന്നാളിന് സൂക്ഷിച്ച സാധനങ്ങളും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. സമീപത്തുള്ള പള്ളിയുടെ പ്രധാന വാതില്‍ തീപിടിത്തത്തില്‍ ചെറിയ തോതില്‍ കത്തിയ നിലയിലാണ്.കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നതിനിടെ ഒരാള്‍ മുകളിലൂടെ കടന്നു പോകുന്നതും…
മനാമ: ബഹ്റൈനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ഇറാന്റെ 84 മിസൈലുകളും 147 ഡ്രോണുകളും ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) നശിപ്പിച്ചതായും ഇറാനിയന്‍ ഭീകരാക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച വിപുലമായ യുദ്ധ സന്നദ്ധതയിലും അസാധാരണമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അതിയായ അഭിമാനം പ്രകടിപ്പിച്ചു.അത്യാവശ്യമുള്ളിടത്തൊഴികെ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നും വ്യക്തിപരമായ സുരക്ഷയ്ക്കായി പരമാവധി ജാഗ്രത പാലിക്കണമെന്നും ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു. എല്ലാ വ്യക്തികളും ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളോ അവശിഷ്ടങ്ങളുടെ ആഘാത സ്ഥലങ്ങളോ ചിത്രീകരിക്കുന്നത് ഒഴിവാക്കണം. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. എല്ലാ വിവരങ്ങള്‍ക്കും മുന്നറിയിപ്പുകള്‍ക്കും ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നും ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
പശ്ചിമേഷ്യൻ സംഘർഷം: സുപ്രധാന അറിയിപ്പുമായി കേന്ദ്രസർക്കാർ; ‘ഇന്ത്യയിലുള്ളവർക്ക് ആശങ്ക വേണ്ട, 25 കോടി ബാരൽ എണ്ണ ശേഖരമുണ്ട്’
ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി ഉണ്ടായേക്കാമെന്ന ആശങ്കകൾക്കിടയിൽ, കരുതൽ എണ്ണ ശേഖരത്തിൻ്റെ കണക്ക് പുറത്തുവിട്ട് ഇന്ത്യ. 25 കോടി ബാരലിലധികം (ഏകദേശം 4,000 കോടി ലിറ്റർ) ക്രൂഡ് ഓയിലിൻ്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും കരുതൽ ശേഖരമുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വാണിജ്യ വിതരണ ശൃംഖലയിൽ തടസ്സങ്ങളുണ്ടായാൽ പോലും 7 മുതൽ 8 ആഴ്ച വരെ രാജ്യത്തെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ കരുതൽ ശേഖരം മതിയാകുമെന്ന് കേന്ദ്രസർക്കാർ പറയുന്നു. ഈ ഇന്ധനം രാജ്യത്തിൻ്റെ പല ഭാഗത്തായാണ് ശേഖരിച്ചിരിക്കുന്നതെന്നും അതിനാൽ യാതൊരു ആശങ്കയും വേണ്ടെന്നും സർക്കാർ വ്യക്തമാക്കി. മംഗലാപുരം, പാഡൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ ഭൂഗർഭ ശേഖരണ കേന്ദ്രങ്ങളിലും, റിഫൈനറി ടാങ്കുകളിലും, പൈപ്പ് ലൈനുകളിലും, കപ്പലുകളിലുമായാണ് ഈ എണ്ണ ശേഖരമുള്ളത്. നിലവിൽ പെട്രോൾ, ഡീസൽ, വിമാന ഇന്ധനം, എൽപിജി, എൽഎൻജി എന്നിവയുടെയെല്ലാം മതിയായ ശേഖരമുണ്ടെന്ന് കേന്ദ്രസർക്കാർ പറയുന്നു. ലോകത്തെ മിക്ക രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എണ്ണ ഇറക്കുമതി കരാറുകൾ ഉള്ളതിനാൽ വിതരണത്തിൽ…
സീറോ മലബാർ സഭ ആഹ്വാനം ചെയ്ത പശ്ചിമേഷ്യയുടെ സമാധാനത്തിനായുള്ള പ്രത്യേക പ്രാർത്ഥനാ കൂട്ടായ്മയിൽ ബഹ്റൈൻ എ. കെ. സി. സി. യും പങ്കാളികളായി. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന യുദ്ധങ്ങളും അവയിലൂടെ സംഭവിക്കുന്ന നിരവധി ജീവഹാനിയും നാശനഷ്ടങ്ങളും, ആർക്കും പ്രവചിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രാർത്ഥനയാണ് പോംവഴിയെന്ന് താമരശ്ശേരി രൂപത അധ്യക്ഷൻ മാർ.റെമിൻജിയോസ് ഇൻജിനാനേനിയേൽ പറഞ്ഞു. സ്വാർത്ഥ താൽപര്യങ്ങളും, എണ്ണക്കൊതിയും,യുദ്ധക്കൊതിയിൽ എത്തിയിരിക്കുകയാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ലോകത്തെ മുഴുവൻ ജനങ്ങളുടെയും സമാധാനം കളയുന്ന ഇത്തരം നടപടികളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ നീതി പുലർത്തണമെന്ന് എ കെ സി സി ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയില്‍ പറഞ്ഞു. വർഗീസ് കാരയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, ഗ്ലോബൽ പ്രസിഡണ്ട് രാജീവ് കൊച്ചുപറമ്പിൽ, ചാൾസ് ആലുക്ക, ജേക്കബ് വാഴപ്പള്ളി, ജെൻസൺ ദേവസി,റോബിൻ സെബാസ്റ്റ്യൻ, ജീവൻ ചാക്കോ, രതീഷ് സെബാസ്റ്റ്യൻ, മോൻസി മാത്യു എന്നിവർ സംസാരിച്ചു. ജെസ്സി,മേയ്മോൾ, സുനു രതീഷ് എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. അലക്സ് സ്കറിയ സ്വാഗതവും,…
മൂന്ന് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; 10ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത, യെല്ലോ അലർട്ട്
ദില്ലി: ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്. സാധാരണ നിലയിൽ നിന്ന് 10 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് മുതൽ മാർച്ച് 10 വരെയാണ് ഈ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച്ച ഹിമാചൽ പ്രദേശിലെ പലപ്രദേശങ്ങളിലെയും താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. സാധാരണ താപനിലയേക്കാൾ 14 ഡിഗ്രി വരെ കൂടുതലാണിത്. ഉഷ്ണതരംഗത്തിൻ്റെ ഭാഗമായി ഹിമാചൽ പ്രദേശിലെ കുളു, മാണ്ഡി, സോളൻ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കർണാടകയ്ക്ക് പിന്നാലെ ആന്ധ്രാ പ്രദേശും, സുപ്രധാന തീരുമാനം, 90 ദിവസത്തിനകം നടപ്പാക്കും, കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്തും
ഹൈദരാബാദ് : കർണാടക സർക്കാരിന് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം തടയാൻ ആന്ധ്രാ പ്രദേശ് സർക്കാരും. 13 വയസിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽമീഡിയ നിയന്ത്രണമേർപ്പെടുത്താൻ ആന്ധ്രാ പ്രദേശ് തീരുമാനിച്ചു. കർണാടക സർക്കാർ പിന്നാലെയാണ് സോഷ്യൽ മീഡിയ ഉപയോഗത്തിൽ കടുത്ത നടപടികളിലേക്ക് ആന്ധ്ര സർക്കാരും കടക്കുന്നത്. 90 ദിവസത്തിനകം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഐടി മന്ത്രി ലോകേഷ് നായിഡുവിന്റെ നേതൃത്വത്തിൽ ഇതിനായി സമിതിയെ രൂപീകരിച്ചു. മെറ്റ, എക്സ്, ഗൂഗിൾ, ഷെയർചാറ്റ് എന്നീ കമ്പനികളുമായി ഇതുമായി ബന്ധപ്പെട്ട് സർക്കാർ ചർച്ച നടത്തി.16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് കർണാടക സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും വായനയിലേക്ക് തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. രാജ്യത്താദ്യം കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നത്, കർണാടകയാണ്. മൊബൈൽ ഫോൺ ഉപയോഗം വർധിച്ചതിന്‍റെ പ്രതികൂല ഫലങ്ങൾ തടയുന്നതിനും കുട്ടികളുടെ മാനസികാരോഗ്യവും പെരുമാറ്റവും ലക്ഷ്യംവെച്ചാണ് നടപടി. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ…
മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിനെ ഹൈക്കോടതി വെറുതെ വിട്ടു
ദില്ലി:മാധ്യമപ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ആള്‍ദൈവം ഗുർമീത് റാം റഹിം സിങിനെ ഹൈക്കോടതി വെറുതെവിട്ടു. പഞ്ചാബ് – ഹരിയാന ഹൈക്കോടതിയാണ് റാം റഹിമിനെ വെറുതെ വിട്ടത്. മാധ്യമപ്രവർത്തകനായ റാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിലാണ് കോടതി വിധി. കേസിൽ റാം റഹിം ശിക്ഷിക്കപ്പെട്ട് ഏഴുവർഷത്തിനുശേഷമാണ് ഹൈക്കോടതിയുടെ വിധി വരുന്നത്. 2002ൽ ഹരിയാനയിലെ സിർസയില്‍ വീടിന്‍റെ മുന്‍പില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകനായ റാം ചന്ദർ ഛത്രപതി വെടിയേറ്റ് കൊല്ലപ്പെട്ടത്.ഗുർമീത് റാം റഹിം സിങിനെതിരെ വാര്‍ത്ത നല്‍കിയതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു കേസ്.
തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും. ശമ്പളം പുതുക്കിയുള്ള കരട് വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. മുഴുവൻ ജീവനക്കാർക്കും പരിഷ്കരണം ബാധകമാകും. നഴ്സുമാർക്ക് 25450 മുതൽ 28000 വരെയാകും അടിസ്ഥാന ശമ്പളം. 23650 രൂപയായിരിക്കും മറ്റ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം. അറ്റൻഡർ , ഹെൽപർ, സെക്യൂരിറ്റി, സ്വീപ്പർ, സ്റ്റോർ കീപ്പർ തുടങ്ങിയവരുടെ ശമ്പളം കൂട്ടും. ആക്ഷേപങ്ങൾ കേൾക്കാൻ 60 ദിവസത്തെ സമയം അനുവദിക്കും. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുഎൻഎയുടെ നേതൃത്വത്തിൽ നഴ്സുമാർ പണിമുടക്ക് സമരത്തിലാണ്. ഈ ശമ്പള വർധന അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സമരക്കാർ.
