- ബഹ്റൈൻ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
- നടുറോഡിൽ യുവാവിനെ മർദിച്ച കേസ്; കൊരട്ടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
- കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ കുടുംബസംഗമം സംഘടിപ്പിച്ചു
- 35,000 കോടിയുടെ വമ്പൻ പ്ലാന്റ്; മാരുതി സുസുക്കിയുടെ പുതിയ യുഗത്തിന് തുടക്കം
- വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകനെതിരെ എഫ്.ഐ.ആർ
- കാഫിർ സ്ക്രീൻഷോട്ട് കേസ്; ജാമ്യത്തിൽ പുറത്തിറങ്ങിയ ജിതിൻ ഭാസ്കറിന് സ്വീകരണം
- ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാർട്ടറിൽ
- ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ്
Author: News Desk
`സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം’; മൂന്ന് നയങ്ങളിലൂന്നി ബജറ്റ്, രാജ്യത്തിൻ്റേത് സ്ഥിരതയുള്ള വളർച്ചയെന്ന് നിർമല സീതാരാമൻ
ദില്ലി: മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ മൂന്ന് നയങ്ങൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം തുടങ്ങിയ ഘടകങ്ങൾക്കാണ് പ്രാധാന്യം. രാജ്യത്ത് തൊഴിലവസരങ്ങൾ വർധിപ്പിച്ചതായും സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്താനുള്ള ക്രിയാത്മക നടപടികൾ മോദി സർക്കാർ സ്വീകരിച്ചതായും നിർമല സീതാരാമൻ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക മേഖലയിലെ 7 ശതമാനം ശതമാനം വളർച്ച ദാരിദ്ര്യ നിർമ്മാർജ്ജനത്തിലടക്കം വലിയ പങ്ക് വഹിച്ചു. രാജ്യത്തിൻ്റേത് സ്ഥിരതയുള്ള വളർച്ചയാണ്. ഉത്പാദനം വർധിപ്പിച്ച് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിൻ്റെ ആദ്യ കർത്തവ്യമെന്നും അവർ പാർലമെന്റിൽ പറഞ്ഞു. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമാണ് ഈ ബജറ്റിൻ്റെ കർത്തവ്യം. ലേബർ കോഡ് അടക്കം 300ലധികം പരിഷ്കാരങ്ങൾ നടപ്പാക്കി. ആഭ്യന്തര ഉത്പാദനവും തൊഴിലവസരവും വർധിച്ചു. ഇലക്‌ട്രോണിക് ഉപകരണ ഉത്പാദന പദ്ധതിക്ക് ഇരട്ടിനേട്ടം ഉണ്ടായി. സർക്കാർ നടപ്പാക്കിയ എല്ലാ പരിഷക്കാരങ്ങളും ഫലം കണ്ടു. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷനിലാണ്. ഇതിനായി 40,000…
ഈ പവിഴദ്വീപിനെ ദീർഘദർശനത്തോടെ നയിച്ച് സമസ്ത മേഖലകളിലും പുരോഗതിയും സമ്പത്സമൃദ്ധിയും കൈവരിച്ച ബഹ്റൈൻ ഭരണാധികാരി കിങ് ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവിന്റെ 75-ാം ജന്മദിനം KSCA അങ്കണത്തിൽ സമുചിതമായി ആഘോഷിച്ചു. പ്രസിഡന്റിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റ് അനിൽകുമാർ യു.കെ., സെക്രട്ടറി ബിന്ദു നായർ എന്നിവർ ഉൾപ്പെടെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും വനിതാ വിഭാഗം അംഗങ്ങളും ചേർന്ന് ചടങ്ങിന് നേതൃത്വം നൽകി. സംഘടനയിലെ കുട്ടികളും മുതിർന്ന അംഗങ്ങളും ചടങ്ങിൽ സജീവമായി പങ്കെടുത്തു. ആഘോഷ പരിപാടികളുടെ ഭാഗമായി കേക്ക് മുറിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ബഹ്റൈൻ രാജാവും രാജകുടുംബവും പ്രവാസി സമൂഹത്തോടു പുലർത്തുന്ന കരുതലിനും ദയാവായ്പ്പിനും നന്ദി രേഖപ്പെടുത്തിയതോടൊപ്പം രാജാവിന്റെ ദീർഘായുസ്സിനും ക്ഷേമത്തിനുമായി പ്രാർത്ഥിച്ചുകൊണ്ട് യോഗനടപടികൾ സമാപിച്ചു.
മനാമ: അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ബഹ്‌റൈനിലെ ആശുപത്രികളില്‍ ഇന്ന് (ഫെബ്രുവരി 1) കുട്ടികളുടെ പരിശോധനാ ഫീസില്‍ 50% ഇളവ് പ്രഖ്യാപിച്ചു.സെഗായ ഒഴികെയുള്ള അല്‍ ഹിലാല്‍ ഹെല്‍ത്ത് ഗ്രൂപ്പിന്റെ എല്ലാ ശാഖകളിലും ഇന്നു മാത്രമായി ഈ ഇളവ് ലഭ്യമാണ്.ബഹ്‌റൈന്‍ ഫസ്റ്റ് ഫെസ്റ്റിവല്‍ പ്രമാണിച്ച് ഇന്ന് ബഹ്‌റൈനിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്കുള്ള അഭിനന്ദനമായാണ് ഇളവ് പ്രഖ്യാപിച്ചത്.കൂടുതല്‍ വിവരങ്ങള്‍ക്ക് 80408080 എന്ന ഫോണ്‍ നമ്പറിലോ 33244700 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ അധികാരമേറ്റു. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ദിവസമാണ് ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍ വിമാനപകടത്തില്‍ മരിച്ചത്. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ ഉപമുഖ്യമന്ത്രിയാകുന്ന വനിതയാണ് സുനേത്ര. ഇന്ന് ചേർന്ന എൻസിപി നിയമസഭാ കക്ഷിയോഗം സുനേത്രയെ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. നിയമസഭാ കക്ഷിയോഗത്തിൽ മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ സുനേത്രയുടെ പേര് നിർദേശിച്ചു. മറ്റുനേതാക്കൾ പിന്തുങ്ങുകയും എംഎൽഎമാർ ഏകക്ണ്ഡമായി സുനേത്രയെ തെരഞ്ഞെടുക്കുകയും ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പാര്‍ട്ടി ദേശീയ അധ്യക്ഷസ്ഥാനവും സുനേത്ര ഏറ്റെടുക്കുമോയെന്ന ചോദ്യം ബാക്കിയാണ്. സുനേത്ര ഒഴിയുന്ന രാജ്യസഭാ സീറ്റ് മൂത്ത മകന്‍ പാര്‍ഥ് പവാറിനു നല്‍കാനാണു സാധ്യത. ബാരാമതി ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്താന്‍ സുനേത്രയ്ക്ക് 6 മാസം സാവകാശമുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനത്ത് എത്തിയാലും അജിത് പവാര്‍ വഹിച്ചിരുന്ന ധനമന്ത്രിസ്ഥാനം ലഭിക്കാനിടയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അജിത്തിന്റെ മരണത്തിനു പിന്നാലെ ധനമന്ത്രിയുടെ താത്കാലിക…
തലങ്ങും വിലങ്ങും പറന്നത് ’23’ എണ്ണം; ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ ‘സിക്സർ ഫെസ്റ്റ്’! റെക്കോര്‍ഡ് സ്കോർ
തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി ഇന്ത്യ. സിക്‌സുകളുടെ ആറാട്ട് കണ്ട ഗ്രീന്‍ഫീല്‍ഡില്‍ ഇഷാന്‍ കിഷന്റെ സെഞ്ച്വറിയുടേയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയുടേയും ബലത്തില്‍ ഇന്ത്യ ഉയര്‍ത്തിയത് 271 റണ്‍സ്. 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. ഇന്ത്യന്‍ താരങ്ങളെല്ലാവരും ചേര്‍ന്നു 23 സിക്‌സുകളാണ് ഗ്രീന്‍ഫീല്‍ഡില്‍ പറത്തിയത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ടി20 പോരാട്ടത്തില്‍ ഒരു ടീം ഉയര്‍ത്തുന്ന ഏറ്റവും മികച്ച ടീം ടോട്ടലെന്ന റെക്കോര്‍ഡോടെയാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 2023ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തന്നെ അടിച്ചെടുത്ത 4 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ ടീം ടോട്ടലെന്ന നേട്ടവും സ്‌കോര്‍ സ്വന്തമാക്കി. ഗ്രീന്‍ഫീല്‍ഡിനെ കത്തിച്ച് ഇഷാന്‍ കിഷന്‍ ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റിങിനു ഇറങ്ങുകയായിരുന്നു. സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയ മണ്ണില്‍ കത്തും ഫോമിലാണ് ഇഷാന്‍ കിഷന്‍ ബാറ്റ് വീശിയത്. കരിയറിലെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറി താരം ഗ്രീന്‍ഫീല്‍ഡില്‍…
മനാമ: ബഹ്‌റൈനില്‍ അഞ്ചു വര്‍ഷത്തിലേറെ പഴക്കംചെന്ന മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള കാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫീസ് 300 മുതല്‍ 700 ദിനാര്‍ വരെ കുറയ്ക്കാനുള്ള പാര്‍ലമെന്റിന്റെ നിര്‍ദേശം സര്‍ക്കാര്‍ തള്ളി. ഇത് 1,000 ദിനാറായി തന്നെ തുടരും.ഇത്തരം കാറുകളുടെ രജിസ്‌ട്രേഷന്‍ ഫീസ് കുറയ്ക്കണമെന്നും രജിസ്‌ട്രേഷന്‍ ക്രമപ്പെടുത്തുന്നതിന് 30 ദിവസം സമയം നല്‍കണമെന്നുമായിരുന്നു പാര്‍ലമെന്റിന്റെ നിര്‍ദേശം. നിലവിലെ ഫ്രീസ് താഴ്ന്ന വരുമാനക്കാരായ പൗരരില്‍ അന്യായമായ ഭാരം അടിച്ചേല്‍പ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹനാന്‍ ഫര്‍ദാന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാരാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്. പാര്‍ലമെന്റ്അത് അംഗീകരിച്ച് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
അപ്പോയിന്റ്‌മെന്റ് ബുക്കിംഗിനായി ഐ.ജി.എ. ഇസ ടൗണ്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ മവീദ് ആപ്പില്‍ ചേരുന്നു
മനാമ: ബഹ്‌റൈനിലെ ഇസ ടൗണ്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ മവീദ് ആപ്ലിക്കേഷനില്‍ ചേരുന്നതായി ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റി (ഐ.ജി.എ) അറിയിച്ചു. ഫെബ്രുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.ഇതുവഴി ജനന, മരണ സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ക്കും കെട്ടിട, സ്ഥാപന വിലാസ സേവനങ്ങള്‍ക്കും അപ്പോയിന്റ്‌മെന്റ് ഡിജിറ്റല്‍ സേവനങ്ങള്‍ക്കൊപ്പം ഒരു അധിക അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് ചാനല്‍ കൂടി ലഭിക്കും. നേരിട്ടുള്ള സന്ദര്‍ശനങ്ങള്‍ ഇഷ്ടപ്പെടുന്ന ഉപയോക്താക്കള്‍ക്ക് മവീദ് ആപ്പ് വഴി മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. bahrain.bh/app എന്ന ഇ-ഗവണ്‍മെന്റ് ആപ്പ് സ്റ്റോര്‍ വഴിയും ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, ഹുവാവേ ആപ്പ് സ്റ്റോറുകള്‍ വഴിയും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.ടോക്കണ്‍ ലഭിക്കുന്നതിന് സന്ദര്‍ശകര്‍ നേരിട്ട് ഹാജരാകേണ്ടതില്ല. അപ്ഡേറ്റ് ചെയ്ത പ്രക്രിയ വഴി ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വിദൂരമായി അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാനും കൈകാര്യം ചെയ്യാനും സാധിക്കും.കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും 80008001 എന്ന നമ്പറില്‍ സര്‍ക്കാര്‍ സേവന കോണ്‍ടാക്റ്റ് സെന്ററുമായി ബന്ധപ്പെടാം. അല്ലെങ്കില്‍ bahrain.bh/Tawasu എന്ന വിലാസത്തില്‍ നിര്‍ദേശങ്ങളും…
മുഹറഖ്: മുഹറഖ് മലയാളി സമാജവും കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായി പൊതുജനങ്ങൾക്കായി സൗജന്യ ഓർത്തോപീഡിക് (എല്ല് രോഗ വിഭാഗം) പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ വെച്ച് ഫെബ്രുവരി 1 മുതൽ 15 വരെയാണ് ക്യാമ്പ് നടക്കുക. എല്ല് സംബന്ധമായ അസുഖങ്ങൾ, സന്ധിവേദന, മറ്റ് വാതസംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ നേരിടുന്നവർക്ക് വിദഗ്ദ്ധ ഡോക്ടറുടെ സേവനം ഈ ദിവസങ്ങളിൽ സൗജന്യമായി പ്രയോജനപ്പെടുത്താം. പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെ മുൻനിർത്തിയാണ് ഇത്തരമൊരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 35397102 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ എന്നിവർ അറിയിച്ചു.
തിരുവനന്തപുരം: സഞ്ജു സാംസണ്‍ മികച്ച ബാറ്റിങ് പുറത്തെടുക്കുന്നതു കാണാന്‍ കൊതിച്ചെത്തിയ നാട്ടുകാരെ നിരാശപ്പെടുത്തി മലയാളി താരം. തുടരെ അഞ്ചാം മത്സരത്തിലും താരത്തിനു ഫോമിലേക്ക് മടങ്ങിയെത്താൻ സാധിച്ചില്ല. സ്വന്തം നാട്ടിലെ സ്റ്റേഡിയമായ ഗ്രീൻഫീൽഡിലും താരം ഒരിക്കൽ കൂടി ബാറ്റിങിൽ പരാജയപ്പെട്ടു. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ സഞ്ജു 6 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഫോറടിച്ച് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സിക്‌സിനു ശ്രമിച്ചാണ് സഞ്ജുവിന്റെ മടക്കം. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ബെവോണ്‍ ജേക്കബ്‌സിനു പിടി നല്‍കിയാണ് താരം പുറത്തായത്. സഞ്ജുവിനു പിന്നാലെ അഭിഷേക് ശര്‍മയും മടങ്ങി. മിന്നും തുടക്കമാണ് അഭിഷേക് ഒരിക്കല്‍ കൂടി ടീം ഇന്ത്യക്കു നല്‍കിയത്. മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരത്തിന്റേയും മടക്കം. 16 പന്തില്‍ 2 സിക്‌സും 4 ഫോറും സഹിതം അഭിഷേക് 30 റണ്‍സ് അടിച്ചെടുത്തു. ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍,…
ഇസ്രയേല്‍ തീരത്ത് യുഎസ് യുദ്ധക്കപ്പല്‍, ആക്രമിച്ചാല്‍ തിരിച്ചടിയെന്ന് ഇറാന്‍; യുദ്ധഭീതി ഒഴിവാക്കാന്‍ മധ്യസ്ഥരാകാമെന്ന് തുര്‍ക്കി
ടെല്‍അവീവ്: പശ്ചിമേഷ്യയിലെ സംഘര്‍ഷഭീതി വര്‍ധിപ്പിച്ച് യുഎസ് നാവിക സേനയുടെ കപ്പല്‍ ഇസ്രയേല്‍ തീരത്ത് നങ്കൂരമിട്ടു. ചെങ്കടല്‍ തീരത്തെ ഇസ്രയേല്‍ തുറമുഖനഗരമായ എയ്‌ലാത്തിലാണ് യുഎസ്എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക് (ഡിഡിജി-119) എന്ന യുദ്ധക്കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. യുഎസ് നാവികസേനയുടെ മിസൈല്‍ ഡിസ്ട്രോയര്‍ ആണ് യുഎസ്എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക്. ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാന വാഹിനിക്കപ്പലടങ്ങുന്ന വമ്പന്‍ സൈനിക വ്യൂഹം നീങ്ങുന്നെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ചെങ്കടലില്‍ യുഎസ് നാവികസേനയുടെ മിസൈല്‍ ഡിസ്ട്രോയര്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇസ്രയേല്‍ തീരത്ത് എത്തിയ കപ്പലിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. എന്നാല്‍, ആക്രമണത്തിന് മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കും എന്നാണ് ഇറാന്റെ നിലപാട്. ഏത് ആക്രമണത്തിനും മറുപടിയായി യുഎസ് താവളങ്ങളെയും വിമാനവാഹിനിക്കപ്പലുകളെയും ലക്ഷ്യമിട്ട് തിരിച്ചടി ഉണ്ടാകും. യുഎസ് വിമാനവാഹിനിക്കപ്പലുകള്‍ക്ക് ‘ദുര്‍ബലതകള്‍’ ഉണ്ട്. ഗള്‍ഫ് മേഖലയിലെ നിരവധി യുഎസ് സൈനിക കേന്ദ്രങ്ങള്‍ തങ്ങളുടെ മധ്യദൂര മിസൈലുകളുടെ പരിധിയിലാണെന്നും ഇറാന്റെ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അക്രാമിനിയ പ്രതികരിച്ചു. സ്റ്റേറ്റ് ടെലിവിഷനോടായിരുന്നു പ്രതികരണം.…
