Author: News Desk

മലപ്പുറം: കേരളത്തില്‍ അതിവേഗ റെയില്‍പാത തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഇ ശ്രീധരന്‍ ഓഫീസ് തുറന്നു. പൊന്നാന്നിയിലാണ് ശ്രീധരന്‍ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. അതിവേഗ റെയില്‍പാതയ്ക്കായി ഡിപിആര്‍ തയ്യാറാക്കി മുന്നോട്ടു പോകുമെന്ന് അവകാശപ്പെട്ടാണ് ശ്രീധരന്‍ ഓഫീസ് തുറന്നിട്ടുള്ളത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിപിആര്‍ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരന്‍ പറയുന്നത്. ഇന്നുമുതല്‍ ഓഫീസ് ജോലി ആരംഭിക്കുകയാണെന്ന് ഉദ്ഘാടനശേഷം ഇ ശ്രീധരന്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് ക്ലേശകരമായ ഒന്നും ചെയ്യരുതെന്നാണ് തന്റെ നിലപാട്. ഡിപിആര്‍ ആദ്യമായിട്ട് തയ്യാറാക്കുന്ന ആളല്ല താന്‍. ഏറ്റവും ക്ലേശകരമായ കൊങ്കണ്‍ റെയില്‍വേയുടെ ഡിപിആര്‍ ഉണ്ടാക്കിയ ആളാണ്. ഫീല്‍ഡ് വര്‍ക്ക് മഴ വരുന്ന ജൂണ്‍ ഒന്നിന് മുമ്പ് തീര്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അലൈന്‍മെന്റ്, ഏതൊക്കെ സ്റ്റേഷനുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്ലാനുണ്ടാക്കും. 22 സ്റ്റോപ്പുകള്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സര്‍വേ തുടങ്ങുന്നതിനു മുമ്പ് നാട്ടുകാരെ ബോധ്യപ്പെടുത്തി പദ്ധതിക്ക് അനുകൂലമാക്കിയെടുക്കണം. ഇതിനായി നാട്ടുകാരെ ബോധവത്കരണം നടത്തും.…

Read More

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി ജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നെന്ന് സംശയം. ഒമ്പത് പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായി വിവരം. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണ് എന്നാണ് സൂചന. ആദായനികുതി വകുപ്പിന്റെ ഇടപെടലിൽ റോയ് സമ്മർദ്ദത്തിലായിരുന്നു. അതേസമയം, പ്രത്യേക സംഘം അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണസംഘം ഐടി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കും. പ്രാഥമിക വിവരശേഖരണം മാത്രമാണ് ഇന്നലെ നടത്തിയതെന്ന് എസ്ഐടി അറിയിച്ചു. ബെംഗളൂരു വിട്ടു പോകരുതെന്ന് ഐടി ഉദ്യോഗസ്ഥരോട് രേഖാമൂലം നിർദ്ദേശം നൽകി. ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ ജീവനൊടുക്കിയ സി ജെ റോയിയുടെ മൃതദേഹം ഇന്നലെ ബെംഗളൂരുവിൽ സംസ്കരിച്ചു. രാവിലെ 10 മുതൽ 2 മണി വരെ റോയിയുടെ പ്രിയപ്പെട്ട നേച്ചേഴ്സ് ലക്ഷ്വറി കാസ്കേഡിൽ പൊതുദർശനം നടത്തിയ ശേഷമായിരുന്നു സംസ്കാരം. നാട്ടുകാരും വ്യവസായ പ്രമുഖരുമടക്കം സിനിമാ പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ റോയിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി. ശേഷം വൈകിട്ട് നാലരയോടെ നേച്ചേഴ്സ് ലക്ഷ്വറിയിൽ…

Read More

ദുബൈ: ഇന്ന് (2026 ഫെബ്രുവരി ഒന്ന്) മുതൽ യുഎഇയിലെ എല്ലാ അഡ്വർടൈസേഴ്സിനും കൊണ്ട​ന്റ് ക്രിയേറ്റർമാർക്കും പരസ്യം നൽകുന്നതിന് സാധുവായ പെർമിറ്റ് ആവശ്യമാണെന്ന് യുഎഇ മീഡിയ കൗൺസിൽ അറിയിച്ചു. സോഷ്യൽ മീഡിയ, വെബ്‌സൈറ്റുകൾ, ബ്ലോഗുകൾ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലെ പണമടച്ചുള്ളതും പണമടയ്ക്കാത്തതുമായ എല്ലാ പ്രമോഷനുകൾക്കും ഈ നിയമം ബാധകമാണ്. 2023 ലെ ഫെഡറൽ മീഡിയ നിയമ പ്രകാരം പുറപ്പെടുവിച്ച നിയന്ത്രണം,എല്ലാ മാധ്യമങ്ങൾക്കും ബാധകമാണ്. ഉള്ളടക്കത്തിന്റെയും പരസ്യത്തിന്റെയും നിലവാരം ഉയർത്തുക, തെറ്റിദ്ധരിപ്പിക്കുന്നതോ ദോഷകരമോ ആയ ഉള്ളടക്കത്തിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുക, ഉത്തരവാദിത്തമുള്ളതും ഉയർന്ന നിലവാരമുള്ളതുമായ ഡിജിറ്റൽ പരസ്യം പ്രോത്സാഹിപ്പിക്കുക, പരസ്യങ്ങളുമായി ബന്ധപ്പെട്ട് പ്രൊഫഷണലും, സുതാര്യവും, വിശ്വസനീയതയും ഉറപ്പാക്കുക യുഎഇ പരസ്യ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക പ്രതിഭകളെ വളർത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പെർമിറ്റ് നിർബന്ധമാക്കിയത്. മാധ്യമ മേഖലയിലെ ഉള്ളടക്ക നിലവാരം മെച്ചപ്പെടുത്തുന്നതിനും, നിക്ഷേപം ആകർഷിക്കുന്നതിനും, പ്രാദേശിക തലത്തിലുള്ള കൊണ്ട​ന്റ് ക്രിയേറ്റേഴ്സിന് പിന്തുണ നൽകുന്നതിനുമുള്ള യുഎഇയുടെ പദ്ധതിയുടെ ഭാഗം കൂടിയാണ് ഈ നടപടി.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങള്‍ പരീക്ഷാഭവനാണ് തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ 30ന് അവസാനിക്കും. എസ്എസ്എല്‍സി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതല്‍ ഫെബ്രുവരി 13 വരെ നടക്കും. മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. പരീക്ഷയ്ക്ക് ശേഷമുള്ള ടാബുലേഷന്‍ നടപടികള്‍ ഏപ്രില്‍ ഏഴ് മുതല്‍ 25 വരെ നടക്കും. തുടര്‍ന്ന് മെയ് 07ന് ബോര്‍ഡ് മീറ്റിങ് ചേരുകയും എട്ടിന് ഔദ്യോഗികമായി പരീക്ഷാ ഫലം പ്രഖ്യാപിക്കുകയും ചെയ്യുമെന്നും ശിവന്‍കുട്ടി അറിയിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളില്‍ ഇത്തവണ സബ്ജക്ട് മിനിമം നടപ്പിലാക്കിയിട്ടുണ്ട്. ഓരോ വിഷയത്തിനും കുറഞ്ഞത് 30 ശതമാനം…

Read More

മനാമ : കേരളത്തെയും പ്രവാസികളെയും പാടെ അവഗണിച്ച ബജറ്റാണ് ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് എന്ന് ബഹ്‌റൈൻ പ്രതിഭ. എല്ലാ മേഖലകളിലും കേരളത്തോട് കടുത്ത വിവേചനമാണ് കേന്ദ്ര സർക്കാർ ബജറ്റിൽ കാണിച്ചിട്ടുള്ളത്. ആരോഗ്യ രംഗത്തെ കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് ഇത്തവണയും അനുവദിച്ചിട്ടില്ല, കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വിവിധ ജില്ലകളിൽ മാറി മാറി എയിംസ് ഉറപ്പ് നൽകിയത് വെറും പ്രഹസനമായി മാറുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. എയിംസ് മാത്രമല്ല ഇന്ന് പ്രഖ്യാപിച്ച മൂന്ന് ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിലും വിദേശ രാജ്യങ്ങളിൽ പോലും ആയുർവേദത്തിന് പേരും പെരുമയും നേടിക്കൊടുത്ത കേരളത്തിനെ അവഗണിച്ചു എന്നത് കേന്ദ്രം കാണിക്കുന്ന വിവേചനത്തിന്റെ ആഴം എടുത്ത് കാണിക്കുന്നതാണ്. ജലഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വന്ന ഒരു സംസ്ഥാനമാണ് കേരളം , വാട്ടർ മെട്രോയും ഉൾനാടൻ ജലഗതാഗത സംവിധാനങ്ങളും ഉദാഹരണം , ഏറ്റവും മികച്ച ഉൾനാടൻ ജലപാതകളുള്ള കേരളത്തെ പാടെ അവഗണിച്ചാണ് അതുമായി ബന്ധപ്പെട്ട…

Read More

മനാമ: ബഹ്‌റൈനില്‍ സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ സേവന ഫീസ് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.സ്വകാര്യ ആശുപത്രികളിലെ ഫീസിന് സര്‍ക്കാരിന്റെ നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട എം.പിമാര്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ ലൈസന്‍സിംഗ് പ്രക്രിയയിലൂടെയും പരിചരണ നിലവാരത്തെക്കുറിച്ചുള്ള പരിശോധനയിലൂടെയും തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ അവരുടെ ലൈസന്‍സിംഗ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങളും സാങ്കേതിക, സുരക്ഷാ വ്യവസ്ഥകളും പാലിക്കണമെന്നും മറുപടിയില്‍ പറയുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ സമൂഹമാധ്യമം വഴി ഒരു വ്യക്തിയെ അധിക്ഷേപിച്ച കേസില്‍ ഒരു യുവാവിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.അധിക്ഷേപത്തിനിരയായ വ്യക്തി പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസടുത്തത്. തുടര്‍ന്ന് സൈബര്‍ ക്രൈം വകുപ്പ് അന്വേഷണം നടത്തി യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു.തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ യുവാവ് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ യുവാവിനെ പബ്ലിക് പ്രോസിക്യൂഷന്‍ റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയയ്ക്കുകയായിരുന്നു.

Read More

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ട് എന്ന വസ്തുത കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബോധപൂര്‍വ്വം വിസ്മരിച്ചിരിച്ചു. സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയില്‍വേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികള്‍, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂര്‍ണമായും തഴയപ്പെട്ടു. ഈ അവഗണനയ്ക്ക് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മറുപടി പറയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫിനാന്‍സ് കമ്മീഷന്‍ വിഹിതം ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം നിരാകരിക്കുകയും 41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാന്‍ തീരുമാനിക്കുകയും ചെയ്തത് ഫെഡറല്‍ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അപകടകരമാണ്. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം സ്വകാര്യ കുത്തകകള്‍ക്ക് ഖനനത്തിന് വഴിയൊരുക്കുന്ന നയമാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കര്‍ശന വ്യവസ്ഥകള്‍ പോലും…

Read More

മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും അഭിനയത്തെ കുറിച്ച് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. മോഹൻലാൽ അഭിനയിക്കുന്ന സമയത്ത് എഡിറ്റ് ചെയ്യുമ്പോ തനിക്ക് കട്ട് ചെയ്യാൻ പറ്റാറില്ലെന്നും, ഓരോ രംഗം കഴിയുമ്പോഴും ഇത് കൊള്ളാമല്ലോ എന്നാണ് തനിക്ക് തോന്നാറുള്ളതെന്നും മഹേഷ് നാരായണൻ പറയുന്നു. “ലാൽ സാർ അഭിനയിക്കുന്ന സമയത്ത് എനിക്ക് കട്ട് ചെയ്യാൻ പറ്റാറില്ല. ഡയറക്ടർ കട്ട് വിളിക്കുന്നത് കുറച്ച് വൈകിയാണ്. എന്നാൽ എഡിറ്റർ അതിന് മുമ്പേ കട്ട് ചെയ്യണമല്ലോ. ഓരോ സീൻ കഴിയുമ്പോഴും ‘ഇത് കൊള്ളാമല്ലോ’ എന്ന് തോന്നും. എന്നാൽ മമ്മൂക്ക വളരെ ഷാർപ്പാണ്. അദ്ദേഹത്തിന് അറിയാം സിനിമ എങ്ങോട്ടാണ് പോകുന്നതെന്ന്. ക്ലൈമാക്സാണെങ്കിൽ അത് അറിഞ്ഞുകൊണ്ടും, തുടക്കമാണെങ്കിൽ അത് അറിഞ്ഞുകൊണ്ടും അദ്ദേഹം പെർഫോം ചെയ്യും. ഒരു സിനിമയുടെ ഗ്രാഫ് ഇത്രത്തോളം ശ്രദ്ധിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല.” മഹേഷ് നാരായൺ പറയുന്നു. ക ലിറ്ററേച്ചർ ഫെസ്റ്റിവലിലായിരുന്നു മഹേഷ് നാരായണന്റെ പ്രതികരണം. ‘പേട്രിയറ്റ്’ അതേസമയം മമ്മൂട്ടി ചിത്രം പേട്രിയറ്റ് ആണ് മഹേഷ് നാരായണൻ സംവിധാനം…

Read More

മനാമ :കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റ് മുൻ വർഷങ്ങളിലേത് പോലെ തന്നെ പ്രവാസികൾക്ക് നിരാശ മാത്രം സമ്മാനിച്ച ബഡ്ജറ്റ് ആണെന്ന് ബേസിൽ നെല്ലിമറ്റം അഭിപ്രായപ്പെട്ടു . കേരളത്തെ അവഗണിച്ചതിനൊപ്പം പ്രവാസികൾക്ക് ഗുണകരമാകുന്ന രീതിയിലുള്ള ഒരു പ്രഖ്യാപനവും ബഡ്ജറ്റിലില്ല .പ്രവാസി ഇന്ത്യക്കാർ നേരിടുന്ന യാത്രാ പ്രശ്നങ്ങളും ,അടിക്കടിയുള്ള വിമാനക്കൂലി വർദ്ധനയും നിരന്തരം കേരളത്തിൽ നിന്നുള്ള യു ഡി എഫ് എം പി മാർ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തുന്നതാണ് എന്നാൽ അതുമായി ബന്ധപ്പെട്ടുകൊണ്ട് അനുഭാവപൂർവമായ ഒരു ഇടപെടലകളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല . ജോലി നഷ്ടപ്പെട്ടും ,ജോലി മതിയാക്കിയും സ്വന്ത നാട്ടിലെത്തുന്ന പ്രവാസി സമൂഹത്തെ ചേർത്ത് നിർത്തുവാനുള്ള ഒരു പ്രഖ്യാപനങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്തത് പ്രവാസികളോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണയുടെ തെളിവാണ് എന്നും ബേസിൽ ആരോപിച്ചു

Read More