
കൊച്ചി: ഗൾഫ് രാജ്യങ്ങളിലേക്ക് നിരവധി തൊഴിൽ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്. കാഷ്യർ, സെയിൽസ്മാൻ, ബുച്ചർ, ഫിഷ് മോംഗർ, കുക്ക്, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ബേക്കേഴ്സ്, മലബാർ സ്നാക്ക് മേക്കർ, വാൻ സെയിൽസ്മാൻ, ഹെവി വെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. പുരുഷ ഉദ്യോഗാർത്ഥികളെയാണ് വിവിധ ഒഴിവുകളിലേക്ക് ക്ഷണിക്കുന്നത്.
കേരളത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലായാണ് നേരിട്ടുള്ള അഭിമുഖം നടക്കുക. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിശദമായ ബയോഡേറ്റ, പാസ്പോർട്ടിന്റെ കളർ കോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പും കോപ്പിയും, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൈവശം കരുതണം.
സെയിൽസ്മാൻ / കാഷ്യർ തസ്തിക
പ്ലസ് ടു യോഗ്യതയുള്ള 20നും 28നും ഇടയിൽ പ്രായമുള്ളവർക്ക് സെയിൽസ്മാൻ, കാഷ്യർ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഗാർമെന്റ്, സാരി, ഫുട്വെയർ, ഇലക്ട്രോണിക്സ്, ഹൗസ്ഹോൾഡ്, സൂപ്പർമാർക്കറ്റ് മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ഹെവി, ലൈറ്റ് ഡ്രൈവർ
ഹെവി, ലൈറ്റ് ഡ്രൈവർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് യു.എ.ഇ അല്ലെങ്കിൽ കെ.എസ്.എയിലെ വാലിഡ് ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.
അഭിമുഖ തീയതിയും സ്ഥലവും
30-06-2026 — ആലപ്പുഴ
ആലപ്പുഴ വി.സി.എസ്.ബി റോഡിലുള്ള കല്യാണി ഓഡിറ്റോറിയത്തിൽ ജൂൺ 30 ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 3 വരെ അഭിമുഖം നടക്കും.
02-07-2026 — കോട്ടക്കൽ
കോട്ടക്കൽ പി.എം ഓഡിറ്റോറിയത്തിൽ ജൂലൈ 2 വ്യാഴാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 3 വരെ നേരിട്ടുള്ള അഭിമുഖം നടക്കും.
04-07-2026 — കണ്ണൂർ
കണ്ണൂർ താണയിലെ ദിനേശ് ഓഡിറ്റോറിയത്തിൽ ജൂലൈ 4 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 3 വരെ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: +91 7594054655, +91 7593812223, +91 7593812225 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


