
മനാമ: ലോക രക്തദാന ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്റർ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്ളേറ്റ്ലെറ്റ്സ് ഉൾപ്പെടെ നൂറോളം പേര് ക്യാമ്പിൽ രക്തം നൽകി.
ബിഡികെ ബഹ്റൈൻ രക്ഷാധികാരി ടി. ജെ. ഗിരീഷ്, പ്രസിഡന്റ് റോജി ജോൺ, ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ്, വൈസ് പ്രസിഡന്റ്മാരായ സുരേഷ് പുത്തൻവിളയിൽ, സലീന റാഫി, ആക്ടിങ് ട്രെഷറർ രാജേഷ് പന്മന, ട്രാൻസ്പോർട്ടേഷൻ ഇൻ ചാർജ് ടി കെ മൊയ്തു, ക്യാമ്പ് കോർഡിനേറ്റർസ് സാബു അഗസ്റ്റിൻ, വിനീത വിജയൻ, സെൻതിൽ കുമാർ സുനിൽ മണവളപ്പിൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ശ്രീജ ശ്രീധരൻ, സുജേഷ് എണ്ണക്കാട്, പ്രജി വി. ചേവായൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


