
തിരു: വൈസ്മെൻ ഇന്റർനാഷണൽ ഇന്ത്യ ഏരിയയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ്ബ്കളിൽ ഒന്നായ വൈസ്മെൻസ് ക്ലബ് ഓഫ് ട്രിവാൻഡ്രത്തിന്റെ എഴുപത്തിഅഞ്ചാം വാർഷികാഘോഷം തിരുവനന്തപുരം YMCA യിൽ നടന്ന
സമ്മേളനത്തിൽ കേരളസംസ്ഥാന ആരോഗ്യവകുപ്പു മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളും സർക്കാരുകൾ മാത്രം വിചാരിച്ചാൽ പരിഹരിക്കാൻ കഴിയില്ല എന്നും ഇക്കാര്യത്തിൽ വൈസ്മെൻ ഇന്റർനാഷണൽ പോലെയുള്ള സാമൂഹിക സേവനപ്രസ്ഥാനങ്ങൾക്ക് കാര്യമായ പങ്ക് വഹിക്കാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണത്തോടൊപ്പം ക്ലബ്ബ് ഏറ്റെടുക്കുന്ന വിവിധ സാമൂഹിക സേവനപദ്ധതികളായ വയോജനസംരക്ഷണം( Care the Aged )പരിപാടിയിൽ വയോജനങ്ങൾക്ക് ഉതകുന്ന സാമഗ്രികൾ വിതരണം ചെയ്യുക , ലഹരി മരുന്നുകളുടെ വർജ്ജനം (say no to drugs ), സസ്യസംരക്ഷണത്തിനു ഊന്നൽ നൽകുന്ന മേക്ക് ദി നെയ്ബർഹൂഡ് ഗ്രീൻ, കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുവാൻ അനാഥാലയങ്ങളിലെ ലൈബ്രറികൾക്ക് പുസ്തകങ്ങൾ സംഭാവന നൽകുക എന്നീ ഉദ്യമങ്ങൾക്ക് ക്ലബ്ബ് തുടക്കം കുറിച്ചു. മുതിർന്ന വൈസ്മെൻ, വൈസ് വുമൺ അംഗങ്ങളെ പ്രത്യേകം ആദരിച്ചു.
ക്ലബ്ബിന്റെ പ്ലാറ്റിനം ചിഹ്നം (ലോഗോ),പ്ലാറ്റിനം പിൻ, പ്ലാറ്റിനം വാർത്താപത്രിക എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്തു. ജൂൺ 24 ന് വൈകുന്നേരം 5 മണിക്ക് വൈ എം സി എ ഹാളിൽ നടന്ന പരിപാടിയിൽ എം.രാജൻ പണിക്കർ, ഡോ.തോമസ് കെ ജോർജ്, ജയകുമാർ . ജെ, എസ്. ക്രിസ്റ്റഫർ, തോമസ് തരകൻ, വർഗീസ് ഐസക്ക് , പി.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. 2026 – 27 വർഷത്തെ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ഡി. ജയിംസ് സഹായരാജ് (പ്രസിഡണ്ട്) ഡോ. ജീനു പോൾ(സെക്രട്ടറി) കെ.തോമസ് മാത്യു( ട്രഷറർ) സന്തോഷ് കോശി(വൈസ് പ്രസിഡണ്ട് ) അന്നമ്മ ജോസഫ് (ജോ.സെക്രട്ടറി) എം.ജെ.ജയിംസ് ( ബുള്ളറ്ററ്റിൻ എഡിറ്റർ) സ്റ്റെല്ല . എം. മാർട്ടിൻ (വൈസ ഗൈ) എന്നിവർ ചുമതല ഏറ്റെടുത്തു.
വൈസ് മെനറ്റസ് ക്ലബ് ഭാരവാഹികളായി അഡ്വ. മേരി കോശി,(പ്രസിഡണ്ട്) മേരി ആൻസാ (സെക്രട്ടറി ) സുജ തോമസ്(ട്രഷറർ ) എന്നിവരും ചുമതല ഏറ്റെടുത്തു..
വൈസ് ലിംഗ്സ് ക്ലബ് ഭാരവാഹികളായ അനുശ്രീ.ബി.ആർ(പ്രസിഡണ്ട് ) ഓം എ ശേഖർ (സെക്രട്ടറി) അനേയ എ.മാത്യു (ട്രഷറർ) എന്നിവരും ചുമതല ഏറ്റെടുത്തു. ഡോ. ജീനു പോൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് മെൻ കെ.തോമസ് മാത്യു നന്ദി പറഞ്ഞു.


