Author: News Desk

തിരുവനന്തപുരം: ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന തുർക്കിയിലെ ജനങ്ങൾക്ക് 10 കോടി രൂപ ധനസഹായം അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഭൂകമ്പം ബാധിച്ച തുർക്കി ജനതയെ സഹായിക്കാനായി സംസ്ഥാന ബജറ്റിലാണ് ഈ തുക പ്രഖ്യാപിച്ചത്. ലോക മനസാക്ഷിയെ ഞെട്ടിച്ച തുർക്കിയിലുണ്ടായ ഭൂകമ്പം പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ നിരാലംബരാക്കുകയും ചെയ്തു. ഭൂകമ്പം ബാധിച്ചവരെ സഹായിക്കാൻ ലോകമെമ്പാടുമുള്ള ആളുകൾ മുന്നോട്ട് വന്നിരുന്നു. പ്രളയകാലത്തും പ്രകൃതിക്ഷോഭത്തിലും കേരളത്തിന് ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് നൽകിയ പിന്തുണ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നുവെന്നും ബാലഗോപാൽ പറഞ്ഞു. തുക തുർക്കിക്ക് കൈമാറാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം കേരളത്തിന് അനുമതി നൽകിയിരുന്നു.  ഭൂകമ്പ ദുരിതാശ്വാസത്തിന് കേരളം 10 കോടി രൂപ അനുവദിക്കുമെന്ന് ബജറ്റ് ചർച്ചയ്ക്ക് മറുപടിയായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞിരുന്നു. എന്നാൽ ഭൂകമ്പ ദുരിതാശ്വാസത്തിനായി തുർക്കിക്ക് സംസ്ഥാന ബജറ്റിൽ 10 കോടി രൂപ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു.…

Read More

ചണ്ഡിഗഡ്: ഖാലിസ്ഥാൻ അനുകൂല പ്രവർത്തകനും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ തലവനുമായ അമൃത്പാൽ സിങിന്‍റെ അറസ്റ്റിന്‍റെ പശ്ചാത്തലത്തിൽ പഞ്ചാബ് പോലീസ് മുൻകരുതൽ നടപടികൾ സ്വീകരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അമൃത്‌സറിലും ജലന്തറിലും കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അമൃത്പാലിന്‍റെ അടുത്ത സഹായികളെ കസ്റ്റഡിയിലെടുത്തു. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടിക്ക് ശേഷം ഇയാളെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍റെ നീക്കമെന്നാണ് സൂചന. അമൃത്പാൽ സിങ്ങിന്‍റെ സന്ദർശനത്തെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് എല്ലാ റോഡുകളും അടയ്ക്കുകയും ജലന്തറിലെ ഷക്കോട്ടിൽ വലിയ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് അമൃത് പാലിന്റെ നാടായ അമൃത്‌സർ ജില്ലയിലെ ജല്ലുപൂർ ഖൈറയ്ക്ക് പുറത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഗ്രാമം പോലീസിന്‍റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും നിയന്ത്രണത്തിലാണ്. അമൃത്പാൽ സിങ്ങിന്‍റെ അനുയായികൾ കഴിഞ്ഞ മാസം അമൃത്‌സർ ജില്ലയിലെ അജ്നാല പോലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റാരോപിതനായ തൂഫാൻ…

Read More

ന്യൂഡൽഹി: കൊറോണ വൈറസിന്‍റെ എക്സ്ബിബി 1.16 വകഭേദം രാജ്യത്ത് 76 പേരിൽ കണ്ടെത്തി. പുതിയ വകഭേദം കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധനവിന് കാരണമാകുമോ എന്നാണ് വിദഗ്ദ്ധർ സംശയിക്കുന്നത്. കർണാടക (30), മഹാരാഷ്ട്ര (29), പുതുച്ചേരി (7), ഡൽഹി (5), തെലങ്കാന (2), ഗുജറാത്ത് (1), ഹിമാചൽ പ്രദേശ് (1), ഒഡീഷ (1) എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ജനുവരിയിലാണ് എക്സ്ബിബി 1.16 വകഭേദം ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്. ജനുവരിയിൽ രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരിയിൽ ഇത് 59 കേസുകളായി ഉയർന്നു. കൊറോണ വൈറസിന്‍റെ ജനിതക പഠനം നടത്തുന്ന സർക്കാർ ഏജൻസിയായ ഇൻസാകോഗ് പറയുന്നതനുസരിച്ച്, മാർച്ചിൽ ഇതുവരെ 15 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. രാജ്യത്ത് കോവിഡ് ഉയരുന്നതിന് പിന്നിൽ ഈ വഭകഭേദം ആണൊയെന്ന് സംശയിക്കുന്നതായി എയിംസ് മുൻ ഡയറക്ടറും കോവിഡ് ടാസ്ക് ഫോഴ്സ് മേധാവിയുമായിരുന്ന ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. പുതിയ വകഭേദം ഗുരുതരമല്ലെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും…

Read More

മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം തുടരും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റായി സാദിഖലി തങ്ങളും ജനറൽ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സിടി അഹമ്മദലിയും തുടരും. ഒരു വിഭാഗം നേതാക്കളുടെ എതിർപ്പിനിടെ കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. പി.എം.എ സലാം മുസ്ലിം ലീഗിന്‍റെ ജനറൽ സെക്രട്ടറിയായി തുടരണമെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ഒരു വിഭാഗത്തിന്‍റെ നിലപാട്. എന്നാൽ എം കെ മുനീർ ജനറൽ സെക്രട്ടറിയാകണമെന്ന അഭിപ്രായം ചില മുതിർന്ന നേതാക്കൾ മുന്നോട്ട് വച്ചു. ഇതോടെ ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പാർട്ടിയുടെ എല്ലാ ജില്ലാ കമ്മിറ്റി ഭാരവാഹികളെയും മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു. ഓരോ ജില്ലാ കമ്മിറ്റി പ്രസിഡന്‍റിനെയും വെവ്വേറെ വിളിച്ചുവരുത്തി അഭിപ്രായം ആരാഞ്ഞു. കമ്മിറ്റി തിരഞ്ഞെടുപ്പിൽ മത്സരമുണ്ടാകില്ലെന്നും അത് മുസ്ലീം ലീഗിന്‍റെ രീതിയല്ലെന്നും സാദിഖലി തങ്ങൾ നേരത്തെ പറഞ്ഞിരുന്നു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാധ്യത. അടുത്ത രണ്ട് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ച് 18, 19 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

Read More

തിരുവനന്തപുരം: വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേ കെയർ സെന്‍ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണവും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. താപനില ഉയരുന്നതിനാൽ കുട്ടികൾക്ക് നിർജ്ജലീകരണം ഉണ്ടാകാതെ നോക്കണം. കുട്ടികൾക്ക് ധാരാളം വെള്ളം നൽകണം. ചൂട് അധികമേൽക്കാത്ത സ്ഥലങ്ങളിൽ കുട്ടികളെ ഇരുത്തണം. ഇതു സംബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചു. എല്ലാ അങ്കണവാടികളും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. അങ്കണവാടികളിലെ കുട്ടികളെ രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ അങ്കണവാടിക്ക് പുറത്തുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കരുത്, അങ്കണവാടിക്കുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കണം, കുട്ടികൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, കുട്ടികൾക്ക് നൽകുന്ന വെള്ളം തിളപ്പിച്ചാറ്റിയതാണെന്ന് ഉറപ്പാക്കുക, കുട്ടികൾക്ക് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, മോരുവെള്ളം എന്നിവ നൽകുക, കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തണം, ഫാൻ സൗകര്യം ലഭ്യമല്ലാത്ത അങ്കണവാടികളിൽ തദ്ദേശ സ്വയംഭരണ…

Read More

തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി. ജയാനന്ദന്‍റെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി അംഗീകരിച്ചു. തൃശൂർ വിയ്യൂർ ജയിലിൽ അതീവ സുരക്ഷയിലാണ് കുപ്രസിദ്ധ കുറ്റവാളിയായ റിപ്പർ ജയാനന്ദനെ പാർപ്പിച്ചിരുന്നത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജയാനന്ദന് അനുമതി നൽകണമെന്നും 15 ദിവസത്തെ പരോൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഇന്ദിര കഴിഞ്ഞ 17ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഘട്ടത്തിൽ പരോളിനെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. റിപ്പർ ജയാനന്ദന്‍റെ മകൾ കീർത്തി ജയാനന്ദൻ അഭിഭാഷകയാണ്. അമ്മയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് മകൾ തന്നെയായിരുന്നു. അഭിഭാഷകയായിട്ടല്ല, മകളായി കണ്ട് അച്ഛനെ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് കീർത്തി ഹൈക്കോടതിയിൽ വാദിച്ചിരുന്നു. സംസ്ഥാന സർക്കാർ എതിർത്തെങ്കിലും മകളെന്ന രീതിയിൽ പരിഗണിക്കണമെന്ന് കീർത്തി ജയാനന്ദൻ കോടതിയെ അറിയിച്ചു.  ഉപാധികളോടെയാണ് കോടതി അനുമതി നൽകിയത്. അതായത് 21ന് വിവാഹത്തിന്റെ തലേദിവസം പൊലീസ് സംരക്ഷണയിൽ ജയാനന്ദനെ വീട്ടിലെത്തിക്കാം. 22ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വിവാഹത്തിൽ…

Read More

ഡൽഹി: നാഷണൽ ഹൗസിംഗ് ബാങ്ക് പുറപ്പെടുവിച്ച ചില വ്യവസ്ഥകൾ പാലിക്കാത്തതിന് ഹൗസിംഗ് ഡെവലപ്മെന്‍റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന് (എച്ച്ഡിഎഫ്സി) റിസർവ് ബാങ്ക് (ആർബിഐ) അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. 2019-20 കാലയളവിൽ ചില നിക്ഷേപകരുടെ കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ അവരുടെ നിയുക്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിൽ എച്ച്ഡിഎഫ്സി പരാജയപ്പെട്ടുവെന്ന് റിസർവ് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന്‍റെ കാരണം കാണിക്കാൻ റിസർവ് ബാങ്ക് എച്ച്ഡിഎഫ്സിക്ക് നോട്ടീസ് അയച്ചിരുന്നു. 2020 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി പരാമർശിച്ച് എൻഎച്ച്ബി കമ്പനിയെക്കുറിച്ച് നിയമപരമായ പരിശോധന നടത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. റിസർവ് ബാങ്കിന്‍റെ നോട്ടീസിനുള്ള കമ്പനിയുടെ മറുപടി പരിഗണിച്ച ശേഷം, മേൽപ്പറഞ്ഞ നിയമ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്‍റെ കുറ്റം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും പിഴ ചുമത്തേണ്ടതുണ്ടെന്നും റിസർവ് ബാങ്ക് കണ്ടെത്തി. സെൻട്രൽ ബാങ്കിന്‍റെ നീക്കത്തോട് പ്രതികരിച്ച എച്ച്ഡിഎഫ്സി ലിമിറ്റഡ് നിർദ്ദേശങ്ങൾ പാലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.

Read More

ന്യൂഡൽഹി: ലഡാക്കിലെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സ്ഥിതി ആശങ്കാജനകവും അപകടകരവുമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ചില ഭാഗങ്ങളിൽ, ഇരു സൈന്യങ്ങളും പരസ്പരം വളരെ അടുത്ത് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി. “എന്‍റെ മനസ്സിൽ, സാഹചര്യം ഇപ്പോഴും വളരെ ആശങ്കാജനകമാണ്. കാരണം നമ്മുടെ ചില സൈനിക വിന്യാസങ്ങൾ അതിർത്തിയോട് വളരെ അടുത്താണ്. സൈനിക വിലയിരുത്തലിൽ വളരെ അപകടകരമായ ചില മേഖലകളുമുണ്ട്,” എസ് ജയശങ്കർ പറഞ്ഞു. 2020 ജൂൺ 15 ന് ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ചൈനയുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. മൂർച്ചയുള്ള ആയുധങ്ങളുമായായിരുന്നു ചൈന ആക്രമണം നടത്തിയത്. ഒരു ബറ്റാലിയൻ കമാൻഡിങ് ഓഫിസറെയും മറ്റു മൂന്നു-നാലുപേരുടെയും ജീവൻ നഷ്ടപ്പെട്ടതായി ചൈന സമ്മതിച്ചിരുന്നെങ്കിലും ഇതുവരെ യഥാർഥ മരണസംഖ്യ വെളിപ്പെടുത്തിയിട്ടില്ല. ചർച്ചകളിലൂടെ സ്ഥിതി പിന്നീട് ശാന്തമായെങ്കിലും സൈന്യം ഇതുവരെ പൂർണമായും പിൻവാങ്ങിയിട്ടില്ല.

Read More

ലഹോർ: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ലാഹോർ വസതിയിൽ ഇരച്ചുകയറി പൊലീസ് സംഘം. അഴിമതിക്കേസിന്‍റെ വിചാരണയുമായി ബന്ധപ്പെട്ട് ഇസ്ലാമാബാദിലെ കോടതിയിലേക്ക് ഇമ്രാൻ ഖാൻ പോയസമയത്താണ് പോലീസ് സംഘം അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കയറിയത്. സംഘം വീട്ടിൽ കയറുമ്പോൾ ഇമ്രാന്‍റെ ഭാര്യ ബുഷ്റ ബീഗം വീട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ഇമ്രാൻ ഖാനെ പിന്തുണയ്ക്കുന്ന പാർട്ടി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോലീസുമായുള്ള ഏറ്റുമുട്ടലിൽ 10ഓളം തെഹ്‌രീക് ഇ ഇൻസാഫ് (പിടിഐ) പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തിൽ 30 ഓളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തു. വീട്ടിലേക്ക് കയറിയ പൊലീസ് സംഘം അവിടെ തടിച്ചുകൂടിയ ഇമ്രാന്‍റെ പാർട്ടി പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയതിന്റെ വീഡിയോ പാർട്ടി പുറത്തുവിട്ടു. അതേസമയം, പൊലീസ് സംഘം വീട്ടിൽ പ്രവേശിച്ചതിനെ വിമർശിച്ച് ഇമ്രാൻ ഖാൻ ട്വിറ്ററിൽ രംഗത്തെത്തി. “വീട്ടിൽ ബുഷ്റ ബീഗം മാത്രമുണ്ടായിരുന്നപ്പോൾ പഞ്ചാബ് പോലീസ് സമൻ പാർക്കിലെ വീട്ടിൽ അതിക്രമിച്ച്…

Read More