Trending
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്
Author: News Desk
കൃത്രിമ ഉപഗ്രഹങ്ങളുടെ വർദ്ധനവ്; ബഹിരാകാശ ദൗത്യങ്ങൾക്ക് വെല്ലുവിളിയാകുമെന്ന് മുന്നറിയിപ്പ്
By News Desk
ഭൂമിക്ക് ചുറ്റും കൃത്രിമ ഉപഗ്രഹങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് ബഹിരാകാശ ശാസ്ത്ര ദൗത്യങ്ങൾക്ക് വെല്ലുവിളിയാകുമെന്ന് വിദഗ്ധർ. ഇവ രാത്രി ആകാശത്ത് തടസ്സങ്ങൾ സൃഷ്ടിക്കുമെന്നും അതിനാൽ ജ്യോതിശാസ്ത്രജ്ഞർക്ക് നക്ഷത്രങ്ങളെ നിരീക്ഷിക്കാൻ കഴിയാതെ വരുമെന്നും മുന്നറിയിപ്പ് നൽകി. ഏകദേശം 8,000 കൃത്രിമ ഉപഗ്രഹങ്ങൾ ഭൂമിയെ പരിക്രമണം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 2019 മുതൽ ഇവയുടെ എണ്ണത്തിൽ നാലിരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വാണിജ്യ ബഹിരാകാശ വ്യവസായം വികസിക്കുന്നതിനനുസരിച്ച് ഉപഗ്രഹങ്ങളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ, 400,000 ഉപഗ്രഹങ്ങൾക്ക് ഇതിനകം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ അനുമതി നൽകിയിട്ടുണ്ട്. ഈ ഉപഗ്രഹങ്ങളുടെ പ്രയോജനങ്ങൾ നിരവധിയാണെങ്കിലും അവ മൂലമുണ്ടാകുന്ന ദുരന്തത്തെക്കുറിച്ചാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാർ. കാക്കനാട് ഇടച്ചിറയിലെ ഫ്ളാറ്റിലെ ജീവനക്കാരൻ അജീഷിനാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 26ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാക്കനാട്ടെ മറ്റൊരു ഫ്ളാറ്റിൽ വച്ച് അജീഷും ഓൺലൈൻ ഭക്ഷണ വിതരണക്കാരും തമ്മിൽ തർക്കമുണ്ടായിരുന്നു. അകത്ത് കടക്കാൻ അനുവദിച്ചില്ലെന്നായിരുന്നു വാദം. അന്നുതന്നെ ഭക്ഷണ വിതരണക്കാർ പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. തുടർന്ന് അജീഷിനെ സുരക്ഷാ ഏജൻസി എടച്ചിറയിലെ ഫ്ളാറ്റിലേക്ക് മാറ്റി. ഇവിടെ അന്വേഷിച്ചെത്തിയാണ് ആക്രമണം നടത്തിയത്.
കാസർകോട്: സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരനെ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ച കേസിലെ കൂറുമാറ്റം പരിശോധിക്കുമെന്ന് സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ. കേസ് അട്ടിമറിക്കാൻ സി.പി.എം ബി.ജെ.പിയെ സഹായിച്ചുവെന്നത് തെറ്റായ ആരോപണമാണ്. ജനം ഇത് വിശ്വസിക്കില്ല. വിഷയം മാധ്യമങ്ങൾ പെരുപ്പിച്ച് കാട്ടി. ഇക്കാര്യത്തിലെ സി.പി.ഐയുടെ പ്രതികരണം അവരുടെ വ്യാഖ്യാനമാണെന്നും അദ്ദേഹം പറഞ്ഞു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു സംഭവം. കാഞ്ഞങ്ങാട് മാവുങ്കലിൽ വോട്ടെണ്ണലിനു ശേഷമുള്ള ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. ആക്രമണത്തിൽ ഇ ചന്ദ്രശേഖരൻ എം എൽ എയുടെ ഇടതുകൈക്ക് പരിക്കേറ്റു. ഒന്നാം പിണറായി സർക്കാരിൽ റവന്യു മന്ത്രിയായി ചന്ദ്രശേഖരൻ മുറിവേറ്റ കൈയുമായാണ് സത്യപ്രതിജ്ഞ ചെയ്തത്. ചന്ദ്രശേഖരനൊപ്പം ആക്രമിക്കപ്പെട്ട സി.പി.എം ജില്ലാ കമ്മിറ്റി അംഗവും കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്‍റുമായ ടി.കെ.രവി ഉൾപ്പെടെയുള്ള സാക്ഷികൾ കേസിന്‍റെ വിചാരണയ്ക്കിടെ മൊഴി മാറ്റി. ഇതോടെ കേസിലെ പ്രതികളെ തെളിവില്ലാത്തതിനാൽ കാഞ്ഞങ്ങാട് സെഷൻസ് കോടതി വിട്ടയച്ചിരുന്നു. സി.പി.എം പ്രവർത്തകർ കൂറുമാറിയതിനെ വിമർശിച്ച് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം…
തിരുവനന്തപുരം: ജോഡോ യാത്രയിലൂടെ ഇന്ത്യ പുതിയ രാഹുൽ ഗാന്ധിയെ കണ്ടെത്തിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് മാത്രം പോരെന്ന് അറിയാമെന്നും അതിനാലാണ് ലക്ഷ്യം നേടാൻ കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറുള്ളവരെ കശ്മീരിലേക്ക് ക്ഷണിച്ചതെന്നും ആന്‍റണി പറഞ്ഞു. ഭാരത് ജോഡോ യാത്ര പോലൊരു യാത്ര രാജ്യം കണ്ടിട്ടില്ല. രാഹുലിന്‍റെ യാത്രയിൽ ചേരാത്ത രാഷ്ട്രീയ പാർട്ടികളും അദ്ദേഹത്തോടൊപ്പം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്ര അവസാനിച്ചപ്പോൾ ഇന്ത്യ ഒരു പുതിയ രാഹുൽ ഗാന്ധിയെ കണ്ടെത്തി. ഭരണഘടനയുടെ എല്ലാ നല്ല അടിസ്ഥാന മൂല്യങ്ങളും തകർത്ത് പുതിയ ഭരണഘടന നിർമ്മിക്കാൻ ശ്രമിക്കുന്ന സർക്കാരിനെ താഴെയിറക്കണം. വിപ്ലവത്തിലൂടെയല്ല, ജനാധിപത്യ മാർഗങ്ങളിലൂടെ തോൽപ്പിക്കണം. അതിന് കോൺഗ്രസ് മാത്രം പോരെന്ന് കോൺഗ്രസിനറിയാം. അതിനാൽ, ഈ ലക്ഷ്യം നേടാൻ കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറുള്ള എല്ലാവരെയും കശ്മീരിലേക്ക് ക്ഷണിച്ചിരുന്നു. ധാരാളം ആളുകൾ വന്നു, ചിലർ വന്നില്ല. നാളെ അവരും രാഹുൽ ഗാന്ധിയുടെ യാത്രയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആന്‍റണി പറഞ്ഞു.
ഇരുളം (വയനാട്): മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ.മോഹന്‍ദാസ് (73) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അന്ത്യം. മൃതസംസ്കാരം നാളെ വൈകിട്ട് നാലിന് ഇരുളത്തെ വസതിയായ ഗീത ഗാർഡനിൽ നടക്കും. തിരുവനന്തപുരം ആറ്റിങ്ങൽ കുഴിയിൽമുക്ക് കുന്നിൽ വീട്ടിൽ നാണുക്കുട്ടന്‍റെയും നളിനിയുടെയും മകനാണ്. ഏറെ നാളായി വയനാട്ടിലാണ് താമസം. 2001 മുതൽ അഞ്ച് വർഷം തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ചു. ജില്ലാ ജഡ്ജിയായും പോലീസ് കംപ്ലയിന്‍റ് അതോറിറ്റി സൗത്ത് സോൺ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ആറ്റിങ്ങൽ നഗരസഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായും മത്സരിച്ചിരുന്നു. ഭാര്യ സൂക്ഷ്മ മോഹന്‍ദാസ്, മക്കള്‍: മനു മോഹന്‍ദാസ്, നീനു മോഹന്‍ദാസ്. മരുമക്കള്‍: ഇന്ദു, സേതു.
ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച സംഭവം; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാർ
By News Desk
കൊച്ചി: അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായ കേസിലെ മുൻകൂർ ജാമ്യ ഉത്തരവ് ഹൈക്കോടതി പിൻവലിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പരാതിക്കാർ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകി. ഹൈക്കോടതി രജിസ്ട്രിയിൽ നിയമലംഘനം നടന്നുവെന്നാണ് പരാതിയിലെ ആരോപണം. പ്രോസിക്യൂട്ടർമാർ ഒത്തുകളിച്ചതായും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ആവശ്യം. ചീഫ് ജസ്റ്റിസിന്‍റെ റോസ്റ്റർ മറികടന്ന് മറ്റൊരു ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത് ദുരൂഹമാണ്. നിയമപ്രകാരം അപ്പീലായി മാത്രം നൽകേണ്ട ജാമ്യാപേക്ഷ നേരിട്ട് പരിഗണിച്ചതിലും ദുരൂഹതയുണ്ട്. ഉദ്യോഗസ്ഥരും ജാമ്യ മാഫിയയുടെ ഭാഗമാണോയെന്ന് അന്വേഷിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. സൈബി ഹാജരായ രണ്ട് കേസുകളിലെ ഉത്തരവുകൾ ഹൈക്കോടതി പിൻവലിച്ചിരുന്നു. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളെ ജാതിപ്പേര് വിളിച്ച് അപമാനിച്ച കേസിൽ ഹർജിക്കാരുടെ വാദം കേട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ നടപടി. പതിനൊന്ന് പ്രതികളാണ് വിവിധ കേസുകളിലായി ജാമ്യം നേടിയത്.
തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന ന്യൂനമർദ്ദം തെക്ക്-തെക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്തേക്ക് പ്രവേശിക്കാനാണ് സാധ്യത. ഇതിന്റെ ഫലമായി മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 31-01-2023 മുതൽ 02-02-2023 വരെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ട്. ഈ തീയതികളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ന്യൂഡൽഹി: സിപിഐ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുന്നത് രാഷ്ട്രീയ പക്വത മൂലമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ത്രിപുരയിൽ കോൺഗ്രസ് സഖ്യമാകാമെങ്കിൽ അത് ശ്രീനഗറിൽ വരുന്നതിൽ തെറ്റില്ല. രാഷ്ട്രീയ പക്വത കാണിക്കേണ്ട സമയമാണിതെന്നും രാജ പറഞ്ഞു. പിണറായിയുടെ സങ്കുചിത കാഴ്ചപ്പാട് കാരണമാണ് സി.പി.എം വിട്ടുനിൽക്കുന്നതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പിയും വ്യക്തമാക്കി. അതേസമയം, ശ്രീനഗറിൽ നടക്കുന്ന ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്നും ആരൊക്കെയാണ് പങ്കെടുക്കുന്നതെന്ന് അറിയില്ലെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. സി.പി.എം. പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിക്ക പ്രതിപക്ഷ പാർട്ടികളും ഭാരത് ജോഡോ യാത്രയെ പിന്തുണച്ചിരുന്നു. നേതാക്കൾ രാഹുലിനൊപ്പം ഉണ്ടായിരുന്നു. അവരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: മഹാത്മാവിനെ അനുസ്മരിച്ച് രാജ്യം. ഗാന്ധിജിയുടെ 75-ാം രക്തസാക്ഷിത്വ ദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിജിയുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. താൻ ബാപ്പുവിനെ വണങ്ങുകയും അദ്ദേഹത്തിന്‍റെ അഗാധമായ ചിന്തകൾ ഓർമ്മിക്കുകയും ചെയ്യുന്നു. രാജ്യത്തെ സേവിക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല. വികസിത ഇന്ത്യയ്ക്കായി പ്രവർത്തിക്കാനുള്ള ദൃഢനിശ്ചയം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സ്വാതന്ത്ര്യത്തിന്‍റെ സുവർണ്ണ കാലഘട്ടത്തിൽ സ്വച്ഛത, സ്വദേശി, സ്വഭാഷ എന്നീ ആശയങ്ങൾ പ്രാവർത്തികമാക്കുക എന്നതാണ് ഗാന്ധിജിയോടുള്ള യഥാർത്ഥ ആദരവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും അനുസ്മരിച്ചു.
ആലപ്പുഴ: ആലപ്പുഴയിൽ എസ്.ഐയുടെ വീടിന് മുന്നിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജ് (24) ആണ് മരിച്ചത്. കിഴക്ക് കനകക്കുന്ന് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സുരേഷ് കുമാറിന്‍റെ മുരിങ്ങാച്ചിറയിലുള്ള കുടുംബ വീടിന് മുന്നിലാണ് യുവാവ് തൂങ്ങിമരിച്ചത്. സൂരജ് എസ്.ഐയുടെ മകളുടെ സഹപാഠിയായിരുന്നു. ഇന്നലെ രാത്രി സൂരജ് ഇവിടെ എത്തുകയും വാക്കുതർക്കമുണ്ടാവുകയും ചെയ്തിരുന്നു. തർക്കത്തിനൊടുവിൽ സൂരജിനെ വീട്ടുകാർ തിരിച്ചയച്ചു. ഈ സമയം എസ്.ഐ വീട്ടിലുണ്ടായിരുന്നില്ല. സൂരജിന്‍റെ ബൈക്ക് വീടിന് സമീപത്ത് നിന്ന് കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
