Author: News Desk

ഹംപി: സംഗീത പരിപാടിക്കിടെ ഗായകൻ കൈലാഷ് ഖേറിന് നേരെ ആക്രമം. കർണ്ണാടകയിലെ ഹംപിയിൽ വച്ച് നടന്ന പരിപാടിക്കിടെ ആയിരുന്നു ആക്രമണം. അക്രമിയെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ആക്രമണത്തിൽ കൈലാഷിന് പരിക്കേറ്റിട്ടില്ലെന്നും ഗായകൻ ഷോ തുടർന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഹംപിയിൽ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഗീത നിശ അവതരിപ്പിക്കുകയായിരുന്നു ഗായകൻ. ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ ആയിരുന്നു കൈലാഷ് ആലപിച്ചത്. എന്നാൽ കന്നഡ പാട്ടുകൾ പാടാൻ പ്രേക്ഷകരിൽ ഒരു വിഭാഗം ഗായകനോട് ആവശ്യപ്പെട്ടു. തുടർന്ന് പ്രകോപിതരായ ചിലർ ഗായകന് നേരെ കുപ്പി എറിയുകയായിരുന്നു.  വെള്ളക്കുപ്പികളും മറ്റും ഗായകന്‍റെ അടുത്താണ് വന്നു പതിച്ചത്. എന്നിരുന്നാലും, കൈലാഷ് ഖേർ ഇത് അവഗണിക്കുകയും തന്‍റെ പരിപാടി തുടരുകയും ചെയ്തു. അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: ബിബിസി വിവാദ ഡോക്യുമെന്ററിക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ നല്കിയ ഹര്‍ജിയെ വിമര്‍ശിച്ച് കേന്ദ്ര നിയമ മന്ത്രി. സുപ്രീം കോടതിയുടെ വിലപ്പെട്ട സമയമാണ് പാഴാക്കുന്നതെന്ന് നിയമ മന്ത്രി കിരൺ റീജിജു പറഞ്ഞു. 2002ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ചുളള ബിബിസി ഡോക്യുമെന്‍ററി ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഇതിനെതിരെ നല്കിയ ഹർജി ഫെബ്രുവരി 6ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. “ആയിരക്കണക്കിന് സാധാരണക്കാർ നീതിക്കായി കാത്തിരിക്കുകയും തീയതികൾ തേടുകയും ചെയ്യുമ്പോൾ, അവർ സുപ്രീം കോടതിയുടെ സമയം ഇങ്ങനെ പാഴാക്കുകയാണ്,” ഹർജിക്കാരെ പരാമർശിച്ച് റിജിജു ട്വീറ്റ് ചെയ്തു. ഡോക്യുമെന്ററി വിലക്കിയ കേന്ദ്ര സർക്കാരിന്റെ ഈ നീക്കം ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ആരോപിച്ച് അഭിഭാഷകൻ എം.എൽ.ശർമയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ഡോക്യുമെന്‍ററിയുടെ രണ്ട് ഭാഗങ്ങളും കോടതി പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ചാവേറാക്രമണം. പെഷവാറിലെ പള്ളിയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പൊലീസുകാരുൾപ്പടെ 17 പേർ കൊല്ലപ്പെട്ടു. 83 പേർക്ക് പരിക്കുണ്ട്. തലസ്ഥാനത്ത് ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്.

Read More

മൂന്നാർ: ഇടുക്കി ഇടമലക്കുടിയിൽ ശൈശവ വിവാഹം. 47 വയസുകാരൻ വിവാഹം കഴിച്ചത് 16 വയസുള്ള പെൺകുട്ടിയെ. ഇടമലക്കുടി പഞ്ചായത്തിലെ കണ്ടത്തിക്കുടി സ്വദേശിയായ രാമൻ ഒരാഴ്ച മുമ്പാണ് പതിനാറുകാരിയെ വിവാഹം കഴിച്ചത്. ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ശൈശവ വിവാഹത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. അന്വേഷണത്തിൽ വിവാഹം നടന്നതായി വ്യക്തമായി. പെൺകുട്ടിയുടെ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നതെന്നും കണ്ടെത്തി. എന്നാൽ ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും ഇരുവരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച് ജില്ലാ ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകിയതായി സാമൂഹ്യക്ഷേമ വകുപ്പിലെ താലൂക്ക് തല ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

കൊച്ചി: നടനും അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശിയും വ്ലോഗറുമായ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാക്കനാട് സൈബർ പൊലീസാണ് ഇയാളെ കൊച്ചിയിലെത്തി കസ്റ്റഡിയിലെടുത്തത്. താരത്തിന്റെ പരാതിയിലാണ് നടപടി. തന്നെയും താര സംഘടനയെയും സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കൃഷ്ണപ്രസാദിനെതിരെയുള്ള പരാതി. കൃഷ്ണപ്രസാദിനൊപ്പം ഇയാളുടെ മൊബൈൽ ഫോണും ലാപ്ടോപ്പും സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് ദിവസം മുമ്പാണ് കൃഷ്ണപ്രസാദിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇടവേള ബാബുവിനെതിരായ വീഡിയോ പങ്കുവച്ചത്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തെ താരം വിമർശിച്ചതിനെതിരെയായിരുന്നു വീഡിയോ.

Read More

യുഎഇ: ആറുമാസത്തിലേറേ യു.എ.ഇക്ക് പുറത്തുള്ള റസിഡന്‍റ് വിസ ഉടമകൾക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാനുള്ള അനുമതിക്കായി അപേക്ഷിക്കാം. അത്തരം താമസക്കാർ ഇത്രയും കാലം രാജ്യത്തിന് പുറത്ത് താമസിച്ചതിന്റെ കാരണം വ്യക്തമാക്കുകയും അതിന്‍റെ തെളിവ് നൽകുകയും വേണം. ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി ട്രാവൽ ആൻഡ് ടൈപ്പിംഗ് സെന്‍റർ ഏജന്‍റുമാർ സ്ഥിരീകരിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വെബ്സൈറ്റിൽ താമസക്കാർക്ക് സേവനത്തിനായി അപേക്ഷിക്കാം. ഈ സേവനത്തിന്‍റെ പേര് ‘6 മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിക്കുന്നതിനുള്ള പെർമിറ്റ് ഇഷ്യൂ ചെയ്യുക’ എന്നതാണ്. ഐസിപിയിൽ നിന്ന് അംഗീകാര ഇമെയിൽ ലഭിച്ചതിനുശേഷം മാത്രമേ അപേക്ഷകന് രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കാൻ കഴിയൂ. അനുമതി പ്രക്രിയയ്ക്ക് ഏകദേശം 5 ദിവസമെടുക്കും.

Read More

ശ്രീനഗർ: ജോഡോ യാത്രയ്ക്ക് നല്‍കിയ പിന്തുണയ്ക്കു നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. “3500 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ജനങ്ങളുടെ പിന്തുണയാണ് യാത്ര പൂർത്തിയാക്കാൻ കാരണം. ജനങ്ങൾ നൽകിയ സ്നേഹം പലപ്പോഴും എന്നെ വികാരാധീനനാക്കി”, സമാപന സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു. ശ്രീനഗറിലെ പാർട്ടി ഓഫീസിൽ കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖർഗെ പതാക ഉയർത്തി സമാപന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മെഗാ റാലിയിൽ വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും പങ്കെടുത്തു. സി.പി.എം വിട്ടുനിന്നപ്പോൾ സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ പങ്കെടുത്തു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി, ആർഎസ്പിയിൽ നിന്നുള്ള എൻ കെ പ്രേമചന്ദ്രൻ എന്നിവരും മറ്റ് പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങളും സമാപന സമ്മേളനത്തിൽ പങ്കെടുത്തു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും റാലിയെ അഭിസംബോധന ചെയ്തു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ശ്രീനഗർ-ജമ്മു ദേശീയപാത അടച്ചിരുന്നു. വിമാന സർവീസുകളെയും മഞ്ഞു…

Read More

ന്യൂഡല്‍ഹി: കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ള നൂറിലധികം ജനപ്രതിനിധികൾ കൂടെയുണ്ടെന്ന് മുസ്ലിം ലീഗ്. പാർട്ടിയുടെ പ്രവർത്തനം മതേതരമാണെന്നും മുസ്ലീം ലീഗിന്‍റെ മന്ത്രിയായിരുന്ന ഇ.ടി മുഹമ്മദ് ബഷീറാണ് കേരളത്തിൽ സംസ്കൃത സർവകലാശാല ആരംഭിച്ചതെന്നും മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. മതചിഹ്നങ്ങൾ പതാകകളിലും പേരുകളിലും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയിലാണ് ലീഗ് സത്യവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ലീഗിന്‍റെ മതേതര പ്രവർത്തനങ്ങൾ വിശദീകരിക്കുന്നത്. കഴിഞ്ഞ ഏഴ് ദശാബ്ദത്തിനിടയിൽ മുസ്ലിം സമുദായങ്ങളിൽ നിന്നല്ലാത്ത നിരവധി പേരെ തിരഞ്ഞെടുപ്പുകളിൽ ലീഗ് മത്സരിപ്പിച്ചിട്ടുണ്ട്. എം.ചടയനും കെ.പി.രാമനും പാർട്ടി ചിഹ്നത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചവരാണ്. യു സി രാമൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചതായും സത്യവാങ്മൂലത്തിൽ പറയുന്നു. ഐക്യമാണ് ശക്തിയെന്നാണ് മുസ്ലിം ലീഗിന്‍റെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യമെന്ന് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി സമർപ്പിച്ച സത്യവാങ്മൂലത്തിൽ അഭിഭാഷകൻ ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി. 1992ൽ ബാബറി…

Read More

തിരുവനന്തപുരം: ഗവേഷണ വിവാദത്തിൽ സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന് പിന്തുണയുമായി ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. തെറ്റ് പറ്റാത്തവർ ആരുമില്ലെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. എഴുത്ത്, വാക്ക്, പ്രയോഗം എന്നിവയിൽ അറിയാതെ പിശകുകൾ സംഭവിക്കാം. ഇത്തരം കാര്യങ്ങളെ മാനുഷികമായ രീതിയിലാണ് സമീപിക്കേണ്ടത്. ചിന്തയെ നിരന്തരം ആക്രമിക്കുന്നത് വേട്ടയാടലിന്റെ ഭാഗമാണ്. ഉയർന്നുവരുന്ന യുവ വനിതാ നേതാവിനെ മനഃപൂർവ്വം വേട്ടയാടുകയാണെന്നും എൽ.ഡി.എഫ് കൺവീനർ ജയരാജൻ പറഞ്ഞു. ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധ വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം. വളർന്നുവരുന്ന ഒരു യുവ വനിതാ നേതാവിനെ സ്ഥാപിത ലക്ഷ്യങ്ങളോടെ മനഃപൂർവ്വം വേട്ടയാടുകയാണ്. ഇതിന്‍റെ ഭാഗമായി പലതരത്തിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്. യുവജന കമ്മിഷൻ ചെയർപേഴ്സന്‍റെ ശമ്പളം നിശ്ചയിച്ച് ആനുകൂല്യങ്ങൾ നിശ്ചയിക്കുന്നത് ചിന്തയല്ല. അത് സർക്കാരിൻ്റെ പൊതുനയത്തിന്‍റെ ഭാഗമാണ്. അതിന്‍റെ പേരിൽ ചിന്തയെ വേട്ടയാടാൻ നിരവധി പേർ രംഗത്തുവന്നു. യുവജന കമ്മീഷന്‍റെ സ്തുത്യർഹമായ പ്രവർത്തനവും സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ ഇടപെടലുകളും കണ്ട് അസഹിഷ്ണരായ ആളുകൾ ചിന്താ ജെറോമിനെ…

Read More

ഹൈദരാബാദ്: ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് തെലങ്കാന സർക്കാർ. ബജറ്റിന് അനുമതി തേടിയുള്ള ഫയലുകൾ ജനുവരി മൂന്നാം വാരം തന്നെ ഗവർണറുടെ ഓഫീസിലേക്ക് അയച്ചിരുന്നു. എന്നാൽ അനുമതി നൽകാൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ഇതുവരെ തയ്യാറാകാത്തതിനാലാണ് കോടതിയെ സമീപിച്ചത്. വെള്ളിയാഴ്ചയാണ് ബജറ്റ് അവതരണം. അതേസമയം ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഗവർണറുടെ ഓഫീസ് തേടി. ബജറ്റിന് മുമ്പുള്ള പ്രസംഗത്തിന്‍റെ പകർപ്പും ഗവർണറുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ധനമന്ത്രി ടി. ഹരീഷ് റാവുവാണ് ബജറ്റ് അവതരിപ്പിക്കേണ്ടത്. ബജറ്റ് അവതരണത്തിന് നാല് ദിവസം മാത്രം ബാക്കി നിൽക്കെ ഇക്കാര്യത്തിൽ രാജ്ഭവനിൽ നിന്ന് വ്യക്തതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബഡ്ജറ്റ് അംഗീകരിക്കേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ കടമയാണെന്നും ബജറ്റ് അംഗീകരിച്ചില്ലെങ്കിൽ ഭരണഘടനാ പ്രതിസന്ധിയുണ്ടാകുമെന്ന് കോടതിയെ അറിയിക്കാനാണ് സർക്കാർ നീക്കം.

Read More