ഇരുളം (വയനാട്): മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ.മോഹന്‍ദാസ് (73) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അന്ത്യം. മൃതസംസ്കാരം നാളെ വൈകിട്ട് നാലിന് ഇരുളത്തെ വസതിയായ ഗീത ഗാർഡനിൽ നടക്കും. തിരുവനന്തപുരം ആറ്റിങ്ങൽ കുഴിയിൽമുക്ക് കുന്നിൽ വീട്ടിൽ നാണുക്കുട്ടന്റെയും നളിനിയുടെയും മകനാണ്. ഏറെ നാളായി വയനാട്ടിലാണ് താമസം.
2001 മുതൽ അഞ്ച് വർഷം തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ചു. ജില്ലാ ജഡ്ജിയായും പോലീസ് കംപ്ലയിന്റ് അതോറിറ്റി സൗത്ത് സോൺ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ആറ്റിങ്ങൽ നഗരസഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായും മത്സരിച്ചിരുന്നു. ഭാര്യ സൂക്ഷ്മ മോഹന്‍ദാസ്, മക്കള്‍: മനു മോഹന്‍ദാസ്, നീനു മോഹന്‍ദാസ്. മരുമക്കള്‍: ഇന്ദു, സേതു.