- സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടികളും പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ
- വേമ്പനാട്ടു കായൽ ട്രഡ്ജിങ് വിരുദ്ധ സമരത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം
- 100 കോടിയുടെ വ്യാജ ജിഎസ്ടി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു
- “സി ജോസഫ് വിജയ് എന്ന ഞാൻ” – സിനിമ സ്റ്റൈലിൽ തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
Author: News Desk
തെലുങ്ക് നടൻ നാനി നായകനാകുന്ന ‘ദസറ’യുടെ ടീസർ പുറത്ത്. എസ് എസ് രാജമൗലി, ഷാഹിദ് കപൂർ, ധനുഷ്, ദുൽഖർ സൽമാൻ, രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് ടീസർ പുറത്തിറക്കിയത്. ശ്രീകാന്ത് ഒഡെലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലങ്കാനയിലെ ഗോദാവരിക്കാനി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വീർലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതമാണ് ടീസറിലുള്ളത്. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സായി കുമാർ,സറീന വഹാബ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം മാർച്ച് 30ന് തീയേറ്ററുകളിലെത്തും.
ന്യൂ ഡൽഹി: അമിതമായാൽ അമൃതും വിഷം. ലോകം ഇനി എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ഭരിക്കുമെന്നായിരുന്നു എല്ലാവരുടെയും ധാരണ. എന്നാൽ ഒരുപാട് സൗകര്യങ്ങളായാൽ ചാറ്റ്ജിപിടിയെയും അധികം വാഴിക്കാൻ സാധിക്കില്ല. ലോകമെമ്പാടും ലഭ്യമായ ഒരു സൗജന്യ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. ഏത് വിഷയത്തിലും വിശദമായതും ആഴത്തിലുള്ളതും ആകർഷകവുമായ പ്രതികരണങ്ങൾ ലഭിക്കുന്നു എന്നതിനാൽ ഈ ചാറ്റ്ബോട്ട് വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. ചാറ്റ്ബോട്ട് ഉപയോഗിച്ച് അപ്ലിക്കേഷൻ വരെ നിർമ്മിക്കാൻ കഴിയുമെന്നതിനാൽ ഇത് പല അപ്ലിക്കേഷൻ ഡവലപ്പർമാർക്കും വളരെയധികം സഹായകരമാണ്. എന്നാൽ എംബിഎ പരീക്ഷകൾ, യുഎസ് നിയമ പരീക്ഷകൾ, മെഡിക്കൽ ലൈസൻസിങ് പരീക്ഷകൾ എന്നിവയിൽ ചാറ്റ്ജിപിടി ഉപയോഗിക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലോകമെമ്പാടുമുള്ള പല സർവകലാശാലകളും തങ്ങളുടെ വിദ്യാർത്ഥികൾ അവരുടെ പഠനത്തിനും അസൈൻമെന്‍റുകൾക്കുമായി ചാറ്റ്ജിപിടി ഉപയോഗിക്കുന്നതിനെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കാൻ തുടങ്ങി. ചാറ്റ്ബോട്ടിന്‍റെ വർദ്ധിച്ചുവരുന്ന ജനപ്രീതി തടയുന്നതിനായി, ഇന്ത്യ, ഫ്രാൻസ്, യുഎസ് എന്നിവിടങ്ങളിലെ പല സർവകലാശാലകളും ഇപ്പോൾ ചാറ്റ്ജിപിടി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിലെ വെടിക്കെട്ട് പുരയിൽ സ്ഫോടനം. ഒരാൾക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. അപകട കാരണം വ്യക്തമല്ല. കിലോമീറ്ററുകൾക്കകലേക്ക് പ്രകമ്പനമുണ്ടായെന്ന് പ്രദേശ നിവാസികൾ പറയുന്നു. ഓട്ടുപാറ അത്താണി മേഖലയിലും കുലുക്കമുണ്ടായി. ശക്തമായ സമ്മർദ്ദത്തിൽ ഓട്ടുപാറയിലെ വ്യാപാര സ്ഥാപനങ്ങളുടെ വാതിലുകൾ അടഞ്ഞതായി നാട്ടുകാർ പറയുന്നു. വൈകുന്നേരം അഞ്ചു മണിയോടെ രണ്ടു തവണയായാണ് സ്ഫോടനമുണ്ടായത്. വെടിക്കെട്ട് നിര്‍മാണശാലയ്ക്ക് അകത്താണ് തീപ്പിടിത്തമുണ്ടായി സ്‌ഫോടനം നടന്നത്. എത്രപേര്‍ വെടിക്കെട്ട് പുരയ്ക്ക് അകത്തുണ്ടായിരുന്നു എന്ന കാര്യം വ്യക്തമായിട്ടില്ല. തൃശ്ശൂര്‍ പൂരത്തിന് അടക്കം വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കുന്ന മേഖലയാണ് ഇത്.
ന്യൂഡൽഹി: അടുത്ത മാസം 27ന് പ്രഖ്യാപിച്ച ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചു. മുൻ എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷാനടപടി ഹൈക്കോടതി മരവിപ്പിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. വിജ്ഞാപനം പുറപ്പെടുവിക്കുന്നത് മാറ്റിവച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനാൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം പരിഗണിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഫൈസലിനെ ധൃതിപിടിച്ച് അയോഗ്യനാക്കിയതിനെയും കോടതി വിമർശിച്ചു.
തൃശ്ശൂര്‍: നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ സംഘർഷം. മേയർ എം.കെ വർഗീസിനെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞുവച്ചു. ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ഫയൽ ചർച്ചയ്ക്ക് സമർപ്പിക്കാത്തതിനെച്ചൊല്ലിയായിരുന്നു നഗരസഭയിലെ ഏറ്റുമുട്ടൽ. ബിനി ടൂറിസ്റ്റ് ഹോമിന്‍റെ നിർമ്മാണവും നടത്തിപ്പും കോർപ്പറേഷന്‍റെ നിയന്ത്രണത്തിലായിരുന്നു. എന്നാൽ അടുത്തിടെ കോർപ്പറേഷൻ അധികൃതർ കൗൺസിലിൽ ചർച്ച നടത്താതെ ബിനി ടൂറിസ്റ്റ് ഹോമിന്‍റെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തി. അറ്റകുറ്റപ്പണികൾക്കിടയിൽ ചില സ്വകാര്യ വ്യക്തികൾ ഇതിന്‍റെ ഭാഗങ്ങൾ പൊളിച്ചുമാറ്റി കൊണ്ടുപോവുകയും ചെയ്തു. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ബിനി ടൂറിസ്റ്റ് ഹോമിന്‍റെ സ്വത്തുക്കൾ കൊണ്ട് പോയവരെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഫയലുകളെക്കുറിച്ചും വ്യക്തത വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. വിഷയം തിങ്കളാഴ്ച കൗൺസിലിൽ ചർച്ചയ്ക്ക് എടുത്തിരുന്നു. എന്നാൽ ഇത് ചർച്ചയുടെ അവസാന അജണ്ടയായായിരുന്നു ഉൾപ്പെടുത്തിയത്. ചർച്ചയുടെ 96-ാമത്തെ അജണ്ടയായിരുന്നു ഇത്. രാവിലെ മുതൽ ചേർന്ന യോഗത്തിൽ പ്രതിപക്ഷം ആവർത്തിച്ച് ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും ഭരണപക്ഷം പ്രതികരിച്ചില്ല. ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട…
ന്യൂഡല്‍ഹി: ഹോക്കി ലോകകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെ പുരുഷ ഹോക്കി ടീമിന്‍റെ പരിശീലകൻ ഗ്രഹാം റീഡ് രാജിവച്ചു. ഭുവനേശ്വറിൽ ഹോക്കി ലോകകപ്പ് അവസാനിച്ചതിന് പിന്നാലെയാണ് ഓസ്ട്രേലിയക്കാരനായ റീഡ് ഹോക്കി ഇന്ത്യ പ്രസിഡന്‍റ് ദിലീപ് ടിർക്കിക്ക് രാജിക്കത്ത് സമർപ്പിച്ചത്. ഗ്രഹാം റീഡിന്‍റെ കീഴിലാണ് 2021 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ടീം വെങ്കല മെഡൽ നേടിയത്. എന്നാൽ ഹോക്കി ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ എത്താതെ ഇന്ത്യൻ ടീം പുറത്തായിരുന്നു. പൂൾ ഡിയിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യ ക്രോസ് ഓവർ മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റു. ഷൂട്ടൗട്ടിൽ 4-5ന് ആയിരുന്നു ഇന്ത്യയുടെ തോൽവി. 2019 ഏപ്രിലിലാണ് റീഡ് ഇന്ത്യൻ ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റത്. ഇന്ത്യയിൽ പ്രവർത്തിക്കാൻ സാധിച്ചത് ഒരു ബഹുമതിയാണെന്നും, മാറിനിൽക്കാനുള്ള സമയമാണിതെന്നും റീഡ് പറഞ്ഞു. ഇന്ത്യൻ ടീമിനൊപ്പമുള്ള യാത്രയുടെ ഓരോ നിമിഷവും താൻ ആസ്വദിച്ചെന്നും റീഡ് വ്യക്തമാക്കി.
ന്യൂ ഡൽഹി: ചൈനീസ് കമ്പനിയായ ഹെനാൻ മൈൻ ജീവനക്കാർക്ക് വർഷാവസാന ബോണസായി നൽകിയത് 61 മില്യൺ യുവാൻ (ഏകദേശം 70 കോടി രൂപ). കമ്പനിയുടെ വാർഷിക യോഗത്തിൽ രണ്ട് മീറ്റർ ഉയരത്തിൽ അടുക്കിവച്ചിരിക്കുന്ന പണ കൂമ്പാരത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. കമ്പനിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്‍റിലെ ജീവനക്കാരനാണ് വീഡിയോ ഷെയർ ചെയ്തത്. ഹെനാൻ പ്രവിശ്യയിലെ കമ്പനി മികച്ച പ്രകടനം കാഴ്ചവച്ച മൂന്ന് സെയിൽസ് മാനേജർമാർക്ക് അഞ്ച് മില്യൺ യുവാൻ വീതം നൽകി. അതായത് ഏകദേശം 6 കോടി രൂപ. 30 ലധികം ആളുകൾക്ക് കുറഞ്ഞത് ഒരു മില്യൺ യുവാനും നൽകി. ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോയിൽ ഒരു വേദിയിൽ പണം കൂട്ടിയിട്ടത് കാണിക്കുന്നു. ആളുകൾ കൈ നിറയെ പണവുമായി പോകുന്നതും കാണാം. അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അത് ചുമക്കാൻ ഒന്നിലധികം പേർ വരേണ്ടിവന്നു. കാരണം പണത്തിന് അത്രയേറെ ഭാരമുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന വീഡിയോയ്ക്ക് നിരവധി കമന്‍റുകളും…
തിരുവനന്തപുരം: കോപ്പിയടിയും തെറ്റായ വിവരങ്ങളും പ്രബന്ധത്തിൽ ഉൾപ്പെടുത്തിയതിനാൽ ചിന്ത ജെറോമിന്‍റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും കേരള സർവകലാശാല വി.സിക്കും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പരാതി നൽകി. ഗവേഷണത്തിൽ ചിന്തയ്ക്ക് വഴികാട്ടിയായി പ്രവർത്തിച്ച മുൻ പ്രോ വൈസ് ചാൻസലർ ഡോ.അജയകുമാറിന്‍റെ ഗൈഡ്ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവ് പുറത്തുവന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്‍റെ പേര് തെറ്റായി എഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. ജന്മിത്വത്തിനെതിരായ പോരാട്ടത്തിലെ മലയാള സാഹിത്യത്തിലെ എക്കാലത്തെയും ആപ്ത ഉദാഹരണമാണ് ചങ്ങമ്പുഴയുടെ വാഴക്കുല. നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. ഇതിലാണ് ചിന്ത ‘വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്നെഴുതിയത്. യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവ് പുറത്തുവന്നിട്ടും കേരള സർവകലാശാല അനങ്ങിയിട്ടില്ല. ചിന്ത ജെറോമും വിശദീകരണത്തിൽ…
ചെന്നൈ: മുരളി വിജയ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കായി വിവിധ ഫോര്‍മാറ്റുകളിലായി 87 മത്സരങ്ങൾ കളിച്ച മുരളി 4490 റൺസ് നേടിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് മത്സരത്തിലാണ് മുരളി വിജയ് ഏറ്റവുമധികം തവണ ജഴ്‌സിയണിഞ്ഞത്. 61 ടെസ്റ്റുകളിൽ നിന്നായി 3982 റൺസ് നേടിയിട്ടുണ്ട്. ശരാശരി 38.29 ആണ്. 12 സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. 17 ഏകദിനങ്ങളിൽ നിന്ന് 339 റൺസും ഒമ്പത് ട്വന്റി20 മത്സരങ്ങളിൽ നിന്ന് 154 റൺസും താരം നേടിയിട്ടുണ്ട്. ഐപിഎല്ലിൽ സ്ഥിര സാന്നിധ്യമായ മുരളി വിജയ് 106 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് മുരളി ഐപിഎല്ലിൽ കളിച്ചിട്ടുള്ളത്.
പത്തനംതിട്ട: ഇ സഞ്ജീവനി പോർട്ടലിൽ ലോഗിൻ ചെയ്ത രോഗി കോന്നി മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന് പരാതി. ടെലി മെഡിസിൻ സൈറ്റിൽ കയറിയ ശേഷം മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങൾ മാത്രം കാണിക്കുകയായിരുന്നു. ഡോക്ടറുടെ പരാതിയെ തുടർന്ന് സൈബർ സെൽ കേസെടുത്തു. ലോഗിൻ ചെയ്യാൻ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
