- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ആലപ്പുഴ: ആലപ്പുഴ സി.പി.എമ്മിൽ ഉടലെടുത്ത കടുത്ത വിഭാഗീയതയിൽ നേരിട്ട് ഇടപെടാനൊരുങ്ങി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഫെബ്രുവരി 10ന് ശേഷം ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. വിഭാഗീയതയുമായി ബന്ധപ്പെട്ട എല്ലാ തർക്കങ്ങളും യോഗത്തിൽ പരിഹരിക്കാനാണ് തീരുമാനം.
ലണ്ടൻ: ഉക്രെയ്ൻ അധിനിവേശത്തിന് തൊട്ടുമുമ്പ് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ തനിക്കെതിരെ മിസൈൽ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഫെബ്രുവരി 24 ന് റഷ്യൻ സൈന്യത്തെ ഉക്രെയ്നിലേക്ക് അയയ്ക്കുന്നതിന് മുമ്പ് ഒരു ഫോൺ കോൾ വഴി തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതായി ബിബിസിയുടെ ഡോക്യുമെന്ററിയിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ശാന്തമായ സ്വരത്തിലാണ് അദ്ദേഹം ഭീഷണിപ്പെടുത്തിയത്. റഷ്യയെ ചർച്ചക്ക് കൊണ്ടുവരാനുള്ള തന്റെ ശ്രമങ്ങളെ അദ്ദേഹം പരിഹസിക്കുകയായിരുന്നുവെന്നും ബോറിസ് കൂട്ടിച്ചേർത്തു. ഉക്രേനിയൻ പ്രസിഡന്‍റ് വ്ളാഡിമിർ സെലെൻസ്കിയെ പിന്തുണക്കുന്നവരിൽ ഒരാളായിരുന്നു ബോറിസ് ജോൺസൺ. ഉക്രെയ്ൻ നാറ്റോയിൽ ചേരാൻ സാധ്യതയില്ലെന്ന് പുടിനോട് പറഞ്ഞതായി ബോറിസ് പറയുന്നു. ഉക്രെയ്ൻ അധിനിവേശത്തിന് മുമ്പുള്ള വർഷങ്ങളിലെ പുടിനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ഭിന്നതകൾ ബിബിസി ഡോക്യുമെന്‍ററി വിവരിക്കുന്നു.
റിയാദ്: ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസിനെ ബന്ധിപ്പിക്കുന്ന നിയമം ഉടൻ നടപ്പാക്കുമെന്ന് യു.എ.ഇ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം മന്ത്രിതല സമിതി അംഗീകരിച്ചതായി വക്താവ് സാദ് അൽ ഹമ്മാദ് അറിയിച്ചു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും ആനുകൂല്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നതാണ് പുതിയ തീരുമാനം. ഇൻഷുറൻസ് പരിരക്ഷയിലൂടെ ഗാർഹിക തൊഴിലാളികൾ ഒളിച്ചോടുന്നത് മൂലമുണ്ടാകുന്ന നഷ്ടം പരിഹരിക്കും. ഈ തീരുമാനം സൗദി തൊഴിൽ വിപണിയെ ശക്തിപ്പെടുത്തുക മാത്രമല്ല, മറ്റ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് സൗകര്യമൊരുക്കുകയും ചെയ്യും. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം മെച്ചപ്പെടും. ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ ഉദ്ദേശിക്കുന്നവർ ഔദ്യോഗിക പ്ലാറ്റ്ഫോമായ മുസാനെദിനെ സമീപിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവ് 15,000 റിയാലിൽ കൂടാൻ പാടില്ല. റിക്രൂട്ട്മെന്‍റിൽ കൃത്രിമം കാണിക്കുന്ന കമ്പനികളുടെ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇനാകി വില്യംസിന്‍റെ ലാ ലിഗ യാത്രക്ക് അവസാനം. തുടർച്ചയായി ഏറ്റവും കൂടുതൽ ലാ ലിഗ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ഇനാകിയുടെ പേരിലാണ്. ലാ ലിഗ ക്ലബ് അത്ലറ്റികോ ബിൽബാവോയുടെ താരമാണ് ഇനാകി. 2016 ഏപ്രിലിൽ അത്ലറ്റികോ മാഡ്രിഡിനെതിരായ ലാ ലിഗ മത്സരത്തിലാണ് ഇനാക്കി അവസാനമായി കളിക്കാതിരുന്നത്. തുടർന്ന് ഏഴ് വർഷം നീണ്ട യാത്രയിൽ താരം 251 ലാ ലിഗ മത്സരങ്ങൾ കളിച്ചു. എന്നാൽ സെൽറ്റ വിഗോയ്ക്കെതിരായ ഇന്നലത്തെ മത്സരത്തിനുള്ള ടീമിൽ 28 കാരനായ താരം ഇടം നേടിയില്ല. ഇതോടെ ഇനാകിയുടെ ലാ ലിഗാ യാത്രക്ക് അവസാനമായി. സെൽറ്റയ്ക്കെതിരായ മത്സരത്തിനുള്ള ബിൽബാവോ ടീമിൽ ഇനാകിയെ ഉൾപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, അവസാന നിമിഷം പരിക്ക് കാരണം അദ്ദേഹത്തെ ഒഴിവാക്കേണ്ടി വന്നുവെന്ന് ക്ലബ് അറിയിച്ചു. 2014 മുതൽ ബിൽബാവോയുടെ സീനിയർ ടീമിന്‍റെ ഭാഗമാണ് ഇനാകി.
പോളണ്ട്: പോളണ്ടിൽ മലയാളി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജോർജിയൻ പൗരൻ അറസ്റ്റിൽ. പോളണ്ട് പൊലീസാണ് വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചത്. ജോർജിയൻ പൗരൻമാരുമായുള്ള തർക്കത്തിനിടെയാണ് തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് കൊല്ലപ്പെട്ടത്. മലയാളി യുവാക്കളും ജോർജിയൻ സ്വദേശികളും തമ്മിൽ വാക്കുതർക്കമുണ്ടാകുന്നതിനിടയിൽ സൂരജ് പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴാണ് കുത്തേറ്റത്. പോളണ്ടിലെ മലയാളികളാണ് ഇന്നലെ രാവിലെ എട്ടരയോടെ സൂരജിന്‍റെ മരണവിവരം ഒല്ലൂരിലെ സുഹൃത്തുക്കളെ അറിയിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. ഉച്ചയോടെ സംഭവം സ്ഥിരീകരിക്കുകയായിരുന്നു. അറയ്ക്കൽ വീട്ടിൽ മുരളീധരന്‍റെയും സന്ധ്യയുടെയും മകനാണ് 23 കാരനായ സൂരജ്. ഐടിഐ ബിരുദധാരിയായ യുവാവ് അഞ്ച് മാസം മുമ്പാണ് പോളണ്ടിലേക്ക് പോയത്. ഒരു സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് വീട്ടിലേക്ക് അവസാനമായി സൂരജ് വിളിച്ചത്. ഇന്നലെ പുലർച്ചെ 5 മണി വരെ സൂരജ് ഓൺലൈനിൽ ഉണ്ടായിരുന്നു. സൂരജിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് പാലക്കാട്…
മുംബൈ: മലയാളി ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനി പൻവേലിലെ റെസിഡൻഷ്യൽ കോംപ്ലക്സിൽ നിന്ന് വീണ് മരിച്ച നിലയിൽ. ചങ്ങനാശ്ശേരി നെടുംപറമ്പിൽ നിരീഷ് തോമസിന്‍റെ മകൾ റോസ്മേരി (20) ആണ് മരിച്ചത്. അമിറ്റി സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയാണ്. ഇന്നലെ രാവിലെയാണ് റോസ്മേരിയെ എട്ടാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
കോഴിക്കോട്: ആവിക്കൽ, കോതി എന്നിവിടങ്ങളിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റുകളുടെ നിർമ്മാണത്തിൽ നിന്ന് പിന്മാറാനൊരുങ്ങി കോഴിക്കോട് കോർപ്പറേഷൻ. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. അമൃത് പദ്ധതിയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കാനിരിക്കെ നിർമ്മാണവുമായി മുന്നോട്ട് പോകുന്നതിൽ അർത്ഥമില്ലെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് വ്യക്തമാക്കി. ആവിക്കൽതോടിലെ മാലിന്യക്കൂമ്പാരത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. മാലിന്യ പ്ലാന്‍റ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്‍റെ പേരിൽ പ്രതികാര മനോഭാവത്തോടെയാണ് കോർപ്പറേഷൻ പെരുമാറുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
തിരുവനന്തപുരം: കോവളം ബൈക്കപകടം നാട്ടുകാർ ആരോപിച്ച കാരണത്താലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്. റേസിംഗിനിടെയല്ല, മറിച്ച് ബൈക്കിന്‍റെ അമിത വേഗത മൂലമാണ് അപകടം സംഭവിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. റേസിംഗിന് തെളിവില്ലെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. അപകടസമയത്ത് ബൈക്ക് 100 കിലോമീറ്റർ വേഗതയിലായിരുന്നു. ശ്രദ്ധിക്കാതെ വീട്ടമ്മ റോഡ് മുറിച്ചുകടന്നതും അപകടത്തിന് കാരണമായെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു. പനത്തുറ തുരുത്തി കോളനിയിൽ അശോകന്‍റെ ഭാര്യ സന്ധ്യ (53) അപകടസ്ഥലത്ത് തന്നെ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന അരവിന്ദ് (24) ചികിത്സയിലിരിക്കെ വൈകിട്ട് 3.50 ഓടെ മരണപ്പെട്ടു. റിട്ട. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ ബിനുവിന്‍റെ ഏക മകനാണ് അരവിന്ദ്. കോവളം തീരത്ത് ഇൻസ്റ്റാഗ്രാം റീൽ തയ്യാറാക്കി അരവിന്ദും സുഹൃത്തുക്കളും മടങ്ങുമ്പോഴായിരുന്നു അപകടം.
ഇസ്ലാമാബാദ്: പെട്രോൾ, ഡീസൽ വില 35 രൂപ വീതം വർദ്ധിപ്പിച്ച് പാകിസ്ഥാൻ സർക്കാർ. പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും മൂലം വലയുന്ന പാകിസ്ഥാനിലെ ജനങ്ങൾക്ക് വില വർദ്ധനവ് വലിയ തിരിച്ചടിയായി. ഞായറാഴ്ച രാവിലെ ധനമന്ത്രി ഇഷാഖ് ധർ ടെലിവിഷനിലൂടെയാണ് സുപ്രധാന തീരുമാനം ജനങ്ങളെ അറിയിച്ചത്. ഇതോടെ പെട്രോളിന് 249.80 രൂപയും ഡീസലിന് 262.80 രൂപയുമായി. മണ്ണെണ്ണയ്ക്ക് 18 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില ഞായറാഴ്ച രാവിലെ മുതൽ പ്രാബല്യത്തിൽ വന്നു. പാകിസ്ഥാനിൽ എല്ലാ മാസവും 1 മുതൽ 16 വരെ രണ്ടാഴ്ചയിലൊരിക്കൽ എണ്ണവില പരിഷ്കരിക്കാറുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കർശന വ്യവസ്ഥകൾ പാലിച്ച് അന്താരാഷ്ട്ര നാണയ നിധിയുടെ വായ്പാ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ഭരണ സഖ്യം തയ്യാറാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. വിലക്കയറ്റത്തിന് മുന്നോടിയായി പാകിസ്ഥാനിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്ഥാൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു.
എറണാകുളം: ‘മലയാള പുരസ്‌കാരം’ പ്രഖ്യാപിച്ചു. മലയാള പുരസ്കാരം കമ്മിറ്റിയുടെ അഞ്ചാമത്തെയും ആറാമത്തെയും പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മലയാള ഭാഷയെ ഉദ്ധരിക്കുന്നതിനും ഭാഷാസ്നേഹികളെ ആദരിക്കുന്നതിനുമായി 2016 ഓഗസ്റ്റ് 17 ന് രൂപീകരിച്ച കൂട്ടായ്മയാണ് മലയാള പുരസ്കാര സമിതി. 2021 ഓഗസ്റ്റ് 17 മുതൽ 2022 ഓഗസ്റ്റ് 17 വരെയുള്ള കാലയളവിൽ കല, സാഹിത്യം, സാംസ്കാരികം, മാധ്യമം, കൃഷി, വൈദ്യശാസ്ത്രം, വ്യവസായം, സംഗീതം, നൃത്തം, നാടകം, സിനിമ, പരമ്പര, ഹ്രസ്വചിത്രം, കരകൗശലം, സാമൂഹിക സേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ മികവ് പുലർത്തുകയും മലയാള സംസ്കാരത്തിനു പ്രാധാന്യം നൽകുകയും ചെയ്തവർക്കാണ് അവാർഡുകൾ നൽകുക. ആറാമത്തെ മലയാള പുരസ്‌കാരത്തില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ഡിജോ ആൻ്റണി (ജനഗണമന) സ്വന്തമാക്കി. 2023 ജനുവരി 29-ന് എറണാകുളം പി. രാജീവൻ നഗറിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. ശ്രീകുമാരൻ തമ്പി പുരസ്കാര വിതരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
