Author: News Desk

മസ്‌കത്ത്: കോപ്പൻഹേഗനിൽ വിശുദ്ധ ഖുർആന്‍റെ പകർപ്പ് കത്തിച്ച സംഭവത്തിൽ അപലപിച്ച് ഒമാൻ. ഇത്തരം പ്രവർത്തികൾ തീവ്രവാദത്തെയും വിദ്വേഷത്തെയും പ്രോത്സാഹിപ്പിക്കുകയും മതങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുകയും ചെയ്യുന്നുവെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അക്രമത്തെയും വിദ്വേഷത്തെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പെരുമാറ്റങ്ങളെ ക്രിമിനൽ കുറ്റമാക്കാനും ശിക്ഷിക്കാനും രാജ്യാന്തര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും മന്ത്രാലയം പറഞ്ഞു.

Read More

ന്യൂഡൽഹി: ബിബിസി ഡോക്യുമെന്‍ററിക്ക് കേന്ദ്ര സർക്കാർ സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തിയതിനെതിരെ സമർപ്പിച്ച ഹർജി ഫെബ്രുവരി ആറിന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം. ഡോക്യുമെന്‍ററിക്ക് നിരോധനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നീക്കം ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ആരോപിച്ച് അഭിഭാഷകൻ എം എൽ ശർമ്മയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഡോക്യുമെന്‍ററിയുടെ രണ്ട് ഭാഗങ്ങളും കോടതി പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്തതിനെതിരെ മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ റാമും അഭിഭാഷകൻ പ്രശാന്ത് ഭൂഷണും സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹർജിയും അടുത്ത തിങ്കളാഴ്ച പരിഗണിക്കും.

Read More

മുംബൈ: അദാനി ഗ്രൂപ്പ് ഓഹരികളിലെയും ബാങ്കിംഗ്, ടെക്നോളജി ഓഹരികളിലെയും വിൽപ്പന സമ്മർദ്ദം നിക്ഷേപകരെ പിന്നോട്ട് വലിച്ചെങ്കിലും വ്യാപാരത്തിന്‍റെ ആദ്യ 30 മിനിറ്റിനുള്ളിൽ മികച്ച തിരിച്ച് വരവ് നടത്തി ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ. ബിഎസ്ഇ സെൻസെക്സ് 900 പോയിന്‍റിനടുത്ത് ഉയർന്നു. എൻഎസ്ഇ 17,700 കടന്നു. കോർപ്പറേറ്റ് കമ്പനികളുടെയും നിക്ഷേപകരുടെയും വരുമാന റിലീസുകൾക്ക് ഇടയിലും, നിക്ഷേപകർ യുഎസ് ഫെഡറൽ മീറ്റിംഗിനായി തയ്യാറെടുക്കാൻ തുടങ്ങിയതോടെയും വിപണികൾ കഴിഞ്ഞ ആഴ്ച ദുർബലമായാണ് ക്ലോസ് ചെയ്തത്. ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് ഇടിഞ്ഞ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ തിങ്കളാഴ്ച വ്യാപാരത്തിന്‍റെ തുടക്കത്തിൽ സമ്മിശ്ര പ്രതികരണമാണ് നേരിട്ടത്. മുൻ നിരയിലുള്ള അദാനി എന്‍റർപ്രൈസസ് 10% ഉയർന്നു. ഒപ്പം അദാനി ഗ്രൂപ്പിന്‍റെ നാല് കമ്പനികളും ഉയർന്നു. എന്നാൽ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി എന്നിവ 17% വരെ ഇടിഞ്ഞു. അദാനി എന്‍റർപ്രൈസസ് ബിഎസ്ഇയിൽ 10% ഉയർന്ന് 3,038.35 രൂപയിലെത്തിയപ്പോൾ അദാനി പോർട്ട്സ്, സ്പെഷ്യൽ ഇക്കണോമിക് സോൺ 10%…

Read More

ബംഗ്ലാദേശ്: കുട്ടികളായിരിക്കുമ്പോൾ എല്ലാവരും സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും ഒപ്പം ഒളിച്ചു കളിക്കാറുണ്ട്. സുരക്ഷിതമായി കളിക്കണമെന്ന് വീട്ടുകാർ എപ്പോഴും ഉപദേശിക്കാറുമുണ്ട്. എന്നാൽ ബംഗ്ലാദേശിൽ നിന്നുള്ള 15 വയസുകാരൻ ഒളിച്ചു കളിയുടെ അവസാനം എത്തിയത് മറ്റൊരു രാജ്യത്താണ്. 15 കാരനായ ഫാഹിം ജനുവരി 11 ന് ചിറ്റഗോംഗിൽ സുഹൃത്തുക്കൾക്കൊപ്പം ഒളിച്ചു കളിക്കുകയായിരുന്നു. കളിക്കുന്നതിനിടെ ഒളിക്കാൻ ഒരു കണ്ടെയ്നറിലാണ് കയറിയത്. പക്ഷേ, കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൻ അതിനുള്ളിൽ ഇരുന്ന് ഉറങ്ങിപ്പോയി. മലേഷ്യയിലേക്കുള്ള വാണിജ്യ കണ്ടെയ്നറായിരുന്നു അത്. ആറ് ദിവസത്തിനു ശേഷം മലേഷ്യയിൽ എത്തിയപ്പോഴാണ് കണ്ടെയ്നറിനുള്ളിൽ നിർജ്ജലീകരണം സംഭവിച്ച, വിശന്ന് തളർന്ന ഫാഹിമിനെ കണ്ടെത്തിയത്. 

Read More

ഈറോഡ്: ആന്ധ്രാപ്രദേശ് സ്വദേശിയെ ആക്രമിച്ച് കാറും രണ്ട് കോടി രൂപയും കവർന്ന കേസിൽ ആറ് മലയാളികളെ ഈറോഡ് പൊലീസ് അറസ്റ്റ് ചെയ്തു. ജയൻ (45), സി. സന്തോഷ് (39), ടൈറ്റസ് (33), മുജീബ് റഹ്മാൻ (37), എ സന്തോഷ് (വിപുൽ31), എ മുജീബ് റഹ്മാൻ (45) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 21ന് കോയമ്പത്തൂരിലേക്ക് കാറിൽ പോകുകയായിരുന്ന നെല്ലൂർ സ്വദേശി വികാസിനെ ദേശീയപാതയിൽ ഭവാനിക്ക് സമീപം മറ്റൊരു കാറിൽ പിന്തുടർന്നെത്തിയ സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്നും രണ്ട് കോടി രൂപ തട്ടിയെടുത്ത് അക്രമികൾ കടന്നുകളഞ്ഞു. വികാസ് ഉടൻ തന്നെ അടുത്തുള്ള സിത്തോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിത്തോട് ഭാഗത്ത് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല.

Read More

ബെംഗളൂരു: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തെലുങ്ക് നടൻ നന്ദമുരി താരകരത്നയുടെ നില ഗുരുതരമായി തുടരുന്നു. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് നടനുമായ എൻ ടി രാമ റാവുവിന്‍റെ ചെറുമകനാണ് അദ്ദേഹം. വെള്ളിയാഴ്ച ആന്ധ്രാപ്രദേശിലെ കുപ്പത്ത് തെലുങ്ക് ദേശം പാർട്ടിയുടെ റാലിയിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. കുപ്പത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് ബംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. തെലുങ്ക് സൂപ്പർസ്റ്റാറും താരകരത്നയുടെ ബന്ധുവുമായ ജൂനിയർ എൻടിആർ, ആരോഗ്യമന്ത്രി കെ സുധാകർ എന്നിവർ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു.

Read More

ബെംഗളൂരു: പ്രശസ്ത കന്നഡ ഹാസ്യനടൻ മന്‍ദീപ് റോയ് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ 1.30 ഓടെ കാവൽ ഭൈരസാന്ദ്രയിലെ വസതിയിലായിരുന്നു അന്ത്യം. അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ശങ്കർ നാഗിന്‍റെ സിനിമകളിലൂടെയാണ് കൂടുതൽ അറിയപ്പെടുന്നത്. 1981 ൽ പുറത്തിറങ്ങിയ ‘മിഞ്ചിന ഊട്ട’ ആയിരുന്നു ആദ്യ ചിത്രം. ബേങ്കിയ ബെല്ലെ, അക്ഷ്മിക, യേലു സുതിക കൊട്ടെ, ഗീത, അമൃതധാരെ, കുരിഗാലു സാര്‍ കുരിഗാഗു എന്നിവയാണ് പ്രധാന ചിത്രങ്ങൾ. അന്തരിച്ച നടനും സംവിധായകനുമായ ശങ്കർ നാഗിന്‍റെ അടുത്ത സുഹൃത്തായിരുന്നു മന്‍ദീപ് റോയ്. മന്‍ദീപ് റോയിയുടെ ഹാസ്യ വേഷങ്ങൾ ഒരുകാലത്ത് ശങ്കർ നാഗിന്‍റെ സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളിലൊന്നായിരുന്നു.

Read More

കാലിഫോര്‍ണിയ: നടി ആനി വേഴ്ഷിങ് (45) അന്തരിച്ചു. അർബുദ ബാധിതയായി ചികിത്സയിലായിരിക്കെയാണ് അന്ത്യം. നടിയുടെ മാനേജർ ക്രേഗ് ഷിനേയ്ഡറാണ് മരണവിവരം അറിയിച്ചത്. ടെലിവിഷൻ പരമ്പരകളിലൂടെയാണ് ആനി വേഴ്ഷിങ് ശ്രദ്ധ നേടിയത്. 2002 ൽ പുറത്തിറങ്ങിയ സ്റ്റാർ ട്രെക്ക്: എന്‍റർപ്രൈസിലൂടെയാണ് അവർ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. എയ്ഞ്ചൽ, കോൾഡ് കേസ്, 24, നോ ഓർഡിനറി ഫാമിലി, ഡൗട്ട് എന്നിവയുൾപ്പെടെ 50 ലധികം സീരീസുകളിൽ അഭിനയിച്ചിട്ടുണ്ട്. ബ്രൂഡ് ഓൾമെറ്റി, ബില്ലോ ദി ബെല്‍റ്റ് വേ തുടങ്ങിയ ചിത്രങ്ങളിലും ആനി അഭിനയിച്ചിട്ടുണ്ട്.

Read More

വയനാട്: ലക്കിടി ജവഹർ നവോദയ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. 86 കുട്ടികൾ ഛർദ്ദിയും വയറുവേദനയും ബാധിച്ച് ചികിത്സ തേടി. കുട്ടികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 12 പേരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സ്‌കൂളില്‍ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ക്കാണ് ഇന്നലെ രാത്രി മുതല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ട 86 കുട്ടികളെ ഉടന്‍ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്താണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ ആരോഗ്യവിഭാഗം പരിശോധന ആരംഭിച്ചു.

Read More

ഹിൻഡൻബർഗിന്‍റെ തട്ടിപ്പ് ആരോപണങ്ങൾക്ക് അദാനി ഗ്രൂപ്പ് 413 പേജുകളിൽ മറുപടി നൽകിയിരുന്നു. ഇന്ത്യൻ സ്ഥാപനങ്ങൾക്കും രാജ്യത്തിനും നേരെയുള്ള ആസൂത്രിത ആക്രമണമെന്നാണ് റിപ്പോർട്ടിനെ അദാനി ഗ്രൂപ്പ് വിശേഷിപ്പിച്ചത്. ഷോര്‍ട്ട് സെല്ലിംഗിലൂടെ ലാഭമുണ്ടാക്കാനാണ് ഹിൻഡൻബർഗ് ശ്രമിക്കുന്നതെന്നും അദാനി ആരോപിച്ചു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിൻഡൻബർഗ്. ദേശീയത കൊണ്ട് തട്ടിപ്പ് മറച്ചുവയ്ക്കാൻ കഴിയില്ലെന്നാണ് ഹിൻഡൻബർഗ് മറുപടി നൽകിയത്. അദാനി ഗ്രൂപ്പിന്‍റെയും അതിന്‍റെ ചെയർമാൻ ഗൗതം അദാനിയുടെയും വളർച്ച ഇന്ത്യയുടെ വിജയമായി ഉയർത്തിക്കാട്ടാനാണ് ശ്രമിക്കുന്നത്. 413 പേജുള്ള മറുപടിയിൽ തങ്ങൾ ഉന്നയിച്ച വിഷയങ്ങൾ 30 പേജുകളിൽ മാത്രമാണ് ഉൾപ്പെടുത്തിയത്. ബാക്കി 330 പേജുകളിൽ കോടതി രേഖകളും 53 പേജുകളിൽ സാമ്പത്തിക രേഖകളും പൊതു വിവരങ്ങളുമാണ് അടങ്ങിയിരിക്കുന്നത്. വനിതാ സംരംഭകരെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു എന്നതുൾപ്പെടെ അപ്രസക്തമായ കോർപ്പറേറ്റ് വിശദാംശങ്ങളും മറുപടിയിലുണ്ടെന്ന് ഹിൻഡൻബർഗ് വിശദീകരിച്ചു. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുമായി അദാനി ഗ്രൂപ്പിന് യാതൊരു ബന്ധവുമില്ലെന്ന് മറുപടിയിൽ പറയുന്നു. ഉന്നയിച്ച 88 ചോദ്യങ്ങളിൽ 62 എണ്ണത്തിനും ശരിയായി ഉത്തരം…

Read More