തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിലെ വെടിക്കെട്ട് പുരയിൽ സ്ഫോടനം. ഒരാൾക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. അപകട കാരണം വ്യക്തമല്ല. കിലോമീറ്ററുകൾക്കകലേക്ക് പ്രകമ്പനമുണ്ടായെന്ന് പ്രദേശ നിവാസികൾ പറയുന്നു.
ഓട്ടുപാറ അത്താണി മേഖലയിലും കുലുക്കമുണ്ടായി. ശക്തമായ സമ്മർദ്ദത്തിൽ ഓട്ടുപാറയിലെ വ്യാപാര സ്ഥാപനങ്ങളുടെ വാതിലുകൾ അടഞ്ഞതായി നാട്ടുകാർ പറയുന്നു.
വൈകുന്നേരം അഞ്ചു മണിയോടെ രണ്ടു തവണയായാണ് സ്ഫോടനമുണ്ടായത്. വെടിക്കെട്ട് നിര്‍മാണശാലയ്ക്ക് അകത്താണ് തീപ്പിടിത്തമുണ്ടായി സ്ഫോടനം നടന്നത്. എത്രപേര്‍ വെടിക്കെട്ട് പുരയ്ക്ക് അകത്തുണ്ടായിരുന്നു എന്ന കാര്യം വ്യക്തമായിട്ടില്ല. തൃശ്ശൂര്‍ പൂരത്തിന് അടക്കം വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കുന്ന മേഖലയാണ് ഇത്.