Author: News Desk

തിരുവനന്തപുരം: യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധം വിദഗ്ദ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കാനൊരുങ്ങി കേരള സർവകലാശാല. പ്രബന്ധത്തിലെ ഗുരുതരമായ പിശകുകളും കോപ്പിയടി ആരോപണവും പരിശോധിക്കും. നൽകിയ പിഎച്ച്ഡി ബിരുദം പിൻവലിക്കാനോ പ്രബന്ധത്തിലെ പിശക് തിരുത്താനോ സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയില്ല. കേരള സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയുള്ള ഡോ.മോഹനൻ കുന്നുമ്മൽ, ഗവേഷണ പ്രബന്ധത്തിനെതിരെയുള്ള പരാതികൾ പരിശോധിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ. പ്രബന്ധത്തിലെ ഗുരുതരമായ പിശകുകൾ പരിശോധിക്കേണ്ടതുണ്ട്. ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന ലേഖനത്തിന്‍റെ ഭാഗങ്ങൾ പ്രബന്ധത്തിലുണ്ടെന്നും ആരോപണമുയർന്നിരുന്നു. ഇത് പരിശോധിക്കാൻ വി.സിക്ക് വിദഗ്ദ്ധ സമിതിയെ നിയോഗിക്കാം. ഈ വിഷയവും പരിഗണനയിലാണ്. ചിന്തയുടെ ഗൈഡായിരുന്ന പി.പി അജയകുമാറിനെ മെന്‍റർഷിപ്പിൽ നിന്നും ടീച്ചർ ട്രെയിനിംഗ് സെന്‍റർ ഡയറക്ടർ സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് വി.സിക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സേവ് യൂണിവേഴ്സിറ്റി കമ്മിറ്റിയിൽ നിന്ന് നിവേദനം ലഭിച്ചിട്ടുണ്ട്. ഗവർണറുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് നിയമവശങ്ങൾ പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുക.

Read More

തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. കായിക, യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കസേരയിൽ നിന്നാണ് പടിയിറക്കം. ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ അന്വേഷണവും, തുടർന്ന് ജയിൽവാസവും, സർവീസിൽ നിന്ന് സസ്പെൻഷനും നേരിട്ടതിന് ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐ.ടി വകുപ്പിന്‍റെ ചുമതല എന്നിവ വഹിച്ച ശിവശങ്കർ ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ശക്തനായ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നും സംസ്ഥാന സർക്കാരിൻ്റെ ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്കിൽ സ്വപ്നയെ നിയമിച്ചെന്നുമുള്ള ആരോപണങ്ങൾ ശിവശങ്കറിനെ വിവാദത്തിലാഴ്ത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ശ്രമം നടന്നതായും ആരോപണമുയർന്നിരുന്നു. ആരോപണത്തെ തുടർന്ന് പ്രിൻസിപ്പൽ സെക്രട്ടറി, ഐടി സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് മുഖ്യമന്ത്രി അദ്ദേഹത്തെ നീക്കി. കേന്ദ്ര…

Read More

താമരശ്ശേരി: മാലിന്യ മുക്തമായ താമരശ്ശേരി ചുരം എന്ന ലക്ഷ്യത്തോടെയുള്ള ‘അഴകോടെ ചുരം’ ക്യാമ്പയിന്‍റെ ഭാഗമായി യൂസർ ഫീസ് ഏർപ്പെടുത്താനൊരുങ്ങി പുതുപ്പാടി ഗ്രാമപഞ്ചായത്ത്. ചുരത്തിന്‍റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ വാഹനങ്ങളിൽ വന്നിറങ്ങുന്ന വിനോദ സഞ്ചാരികളിൽ നിന്ന് ഫെബ്രുവരി ഒന്ന് മുതൽ ഒരു വാഹനത്തിന് 20 രൂപ ഈടാക്കാൻ ഗ്രാമപഞ്ചായത്ത് ഭരണകൂടം തീരുമാനിച്ചു. ഇതിനായി ഗ്രീൻ ആക്ഷൻ ഫോഴ്സിലെ അംഗങ്ങളെ വ്യൂപോയിന്‍റിലും വിനോദ സഞ്ചാരികൾ തങ്ങുന്ന ചുരത്തിലെ മറ്റ് പ്രധാന പ്രദേശങ്ങളിലും കാവൽക്കാരായി വിന്യസിക്കും. ഹരിതകർമസേന അംഗങ്ങളുടെ നേതൃത്വത്തിൽ ചുരം മാലിന്യ മുക്തമാക്കുന്നതിനുള്ള ശുചീകരണ യജ്ഞത്തിന്‍റെ നടത്തിപ്പിനായി ഈ തുക വിനിയോഗിക്കും. ഫെബ്രുവരി 12ന് ജനപങ്കാളിത്തത്തോടെ ചുരത്തിന്‍റെ പുനർ ശുചീകരണത്തിനും മാലിന്യ സംസ്കരണത്തിനുമുള്ള വിശദമായ ഡി.പി.ആർ സർക്കാരിന് സമർപ്പിക്കും.

Read More

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ പ്രവേശനാനുപാതത്തില്‍ മികച്ച നേട്ടവുമായി കേരളം. 18 നും 23 നും ഇടയിൽ പ്രായമുള്ളവരില്‍ ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്നവരുടെ അനുപാതം മുന്‍വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം വർധിച്ചു. ദേശീയ ഉന്നതവിദ്യാഭ്യാസ സർവേയിലാണ് കേരളത്തിന്‍റെ വളർച്ച വ്യക്തമാക്കുന്നത്. 2019-2020 സർവേ റിപ്പോർട്ടിൽ കേരളത്തിന്‍റെ അനുപാതം 38.8 ശതമാനമായിരുന്നു. ഇപ്പോഴിത് 43.2 ആണ്. ദേശീയ ശരാശരി 27.1 ൽ നിന്ന് 27.3 ആയി ഉയർന്നു. കഴിഞ്ഞ ദേശീയ സർവേ റിപ്പോർട്ടിൽ ഏറ്റവും മികച്ച ശരാശരിയുള്ള ആദ്യ ആറ് സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കേരളമെങ്കിലും, ഇത്തവണ ഇല്ല. എന്നാൽ ഏറ്റവും കൂടുതൽ കോളേജുകൾ ഉള്ള ആദ്യ 10 സംസ്ഥാനങ്ങളിൽ ഒന്നായി കേരളം. 10 വർഷത്തിനുള്ളിൽ ഉന്നത വിദ്യാഭ്യാസ വിദ്യാർത്ഥി പ്രവേശന അനുപാതം 75 ശതമാനമായി ഉയർത്താനാണ് കേരളം ലക്ഷ്യമിടുന്നത്. ശ്യാം ബി. മേനോന്‍റെ നേതൃത്വത്തിലുള്ള ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സമിതി ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയിരുന്നു.

Read More

മെല്‍ബണ്‍: പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ, അപകടകരമായ അളവിൽ അണുവികിരണമുണ്ടാക്കുന്ന വസ്തുക്കൾ അടങ്ങിയ കാപ്സ്യൂൾ യാത്രാമധ്യേ ലോറിയിൽ നിന്ന് നഷ്ടപ്പെട്ടു. റേഡിയേഷന് സാധ്യതയുള്ളതിനാൽ ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങൾ അതീവ ജാഗ്രതയിലാണ്. ഇരുമ്പയിരിൻ്റെ സാന്ദ്രത കണക്കാക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിന്‍റെ ഭാഗമാണ് നഷ്ടപ്പെട്ട കാപ്സ്യൂൾ. ഇതിനായി വ്യാപക തിരച്ചിൽ തുടരുകയാണ്. അതേസമയം കാപ്സ്യൂളുകൾ കടത്തിയ ഖനന കമ്പനിയായ റിയോ ടിന്‍റോ ലിമിറ്റഡ് സംഭവത്തിൽ ക്ഷമാപണം നടത്തി. കാപ്സ്യൂൾ കൃത്യമായി എപ്പോഴാണ് നഷ്ടമായതെന്ന് വ്യക്തമല്ല. കമ്പനിയുടെ ഗുഡായ് ദാരി ഖനിയിൽ നിന്ന് ജനുവരി 12 നാണ് ക്യാപ്സ്യൂളുമായി ട്രക്ക് പുറപ്പെട്ടത്. എന്നാൽ 25നാണ് ക്യാപ്സ്യൂൾ നഷ്ടമായ വിവരം കരാറുകാരൻ അറിയിച്ചത്. കിംബേര്‍ലി മേഖലയിലെ ന്യൂമാൻ നഗരത്തിൽ നിന്ന് പെർത്ത് നഗരത്തിലുള്ള സംഭരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകവെ നഷ്ടപ്പെട്ടിരിക്കാമെന്നാണ് അധികൃതർ കരുതുന്നത്. ന്യൂമാനിൽ നിന്ന് സംഭരണ കേന്ദ്രത്തിലേക്ക് 1,400 കിലോമീറ്റർ ദൂരമുണ്ട്. ഉപകരണം എത്തിക്കുന്നതിന് മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി സ്വന്തമായി അന്വേഷണം നടത്തുമെന്നും ഇരുമ്പയിര് ഉത്പാദന മേധാവി സൈമൺ…

Read More

ഇസ്‌ലാമാബാദ്: പെഷാവറിലെ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിരോധിത സംഘടനയായ തെഹ്‌രിക് ഇ താലിബാന്‍ പാകിസ്ഥാൻ (ടിടിപി). പെഷാവറിലെ അതീവ സുരക്ഷയുള്ള പൊലീസ് ലൈൻസ് ഏരിയയിലെ പള്ളിയിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 59 ആയി. 157 പേർക്ക് പരിക്കേറ്റു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പെഷവാറിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. പള്ളിയിൽ പ്രാർത്ഥന നടക്കുന്നതിനിടെ മുൻ നിരയിലുണ്ടായിരുന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. പലരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ പള്ളിയുടെ മേൽക്കൂര തകർന്നു വീണു. നിരവധി പേരാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പെഷാവർ പൊലീസിന്റെയും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനം നടന്നത്. അതീവ സുരക്ഷാ മേഖലയായ ഇവിടെ സ്ഥിരമായി 300 മുതൽ 400 വരെ പൊലീസുകാരുണ്ട്. സുരക്ഷാവീഴ്ചയുണ്ടായെന്നും അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂവെന്നും പെഷാവർ പൊലീസ് മേധാവി ഇജാസ് ഖാൻ വ്യക്തമാക്കി.

Read More

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ ഇന്നും നാളെയും കേരളത്തിൽ മഴയ്ക്ക് സാധ്യത. തെക്കൻ,മധ്യ കേരളത്തിലെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. നിലവിൽ കിഴക്ക് ബംഗാൾ ഉൾക്കടലിൽ തിരുവനന്തപുരത്തിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം നാളെയോടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ശ്രീലങ്കയിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More

തിരുവനന്തപുരം: കാൽനടയാത്രക്കാർക്ക് നഗരത്തിലുടനീളം സുരക്ഷിതവും സൗകര്യപ്രദവുമായ നടപ്പാതകൾ ഒരുക്കുന്നതിനായി തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ ഓപ്പറേഷൻ വൈറ്റ് കാർപെറ്റ് പദ്ധതി. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപ്പാതയിൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെയും നടപ്പാതകളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെയും കർശന നടപടിയെടുക്കും. ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതും വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ നടപ്പാതകളിലെ വ്യാപാരങ്ങളും കൈയേറ്റങ്ങളും കണ്ടെത്തി അവബോധം സൃഷ്ടിച്ച് നടപ്പാത കൈയേറ്റങ്ങളും റോഡ് കയ്യേറ്റങ്ങളും ഒഴിവാക്കുക എന്നതാണ് ആദ്യപടി. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസ് ഇന്ന് മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഓപ്പറേഷൻ ആരംഭിച്ചു. വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും നഗരത്തിലെ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരും ഉൾപ്പെടെ ധാരാളം കാൽനടയാത്രക്കാർക്ക് അപകടങ്ങളില്ലാതെ റോഡ് മുറിച്ചുകടക്കാനും നടപ്പാതയിലൂടെ സുഖമായി നടക്കാനും സൗകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  റോഡുകൾ ഉള്ളിടത്തെല്ലാം കാൽനടയാത്രക്കാർക്ക് നടപ്പാതകൾ ഒരുക്കി റോഡുകളിലൂടെ നടക്കുന്നില്ലെന്ന് ഉറപ്പാക്കും. സീബ്ര ക്രോസിംഗിലൂടെ മാത്രമേ…

Read More

തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവെക്കാനുള്ള തീരുമാനവുമായി അടൂർ ഗോപാലകൃഷ്ണൻ. ഇന്ന്(ചൊവ്വാഴ്ച) തിരുവനന്തപുരത്ത് നടക്കുന്ന മീറ്റ് ദ പ്രസിൽ അടൂർ നിലപാട് വ്യക്തമാക്കും. നിലവിൽ ഉടലെടുത്തിരിക്കുന്ന വിവാദങ്ങളിലെ അതൃപ്തി കാരണമാണ് രാജിയെന്നാണ് സൂചന. അതേസമയം അനുനയത്തിനുള്ള ശ്രമം സർക്കാർ തുടരുകയാണ്.

Read More

തൃശൂര്‍: തൃശൂർ കുണ്ടന്നൂരിലെ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് ലൈസൻസിയും സ്ഥല ഉടമയും കസ്റ്റഡിയിൽ. സംഭവത്തിൽ ലൈസൻസി ശ്രീനിവാസൻ, ഉടമ സുന്ദരേശൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എക്സ്പ്ലോസീവ് വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വടക്കാഞ്ചേരി സ്വദേശി ശ്രീനിവാസന്‍റെ ലൈസൻസിലുള്ള കുണ്ടന്നൂരിലെ വയലിന് നടുവിലായിരുന്ന വെടിപ്പുരയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ കാവശ്ശേരി സ്വദേശി മണികണ്ഠൻ ഉൾപ്പെടെ അഞ്ച് പേരാണ് വെടിപ്പുരയിൽ ജോലി ചെയ്തിരുന്നത്. നാല് തൊഴിലാളികൾ കുളിക്കാനിറങ്ങിയ സമയത്തായിരുന്നു വെടിപ്പുരക്ക് തീപിടിക്കാൻ തുടങ്ങിയത്. പുക ഉയരുന്നത് കണ്ട് മണികണ്ഠൻ തിരിച്ചെത്തി വെള്ളം ഒഴിച്ച് അണയ്ക്കാൻ ശ്രമിച്ചു. എന്നാൽ തുടർന്നുണ്ടായ സ്ഫോടനത്തിൽ മണികണ്ഠന് പരിക്കേറ്റു. വെടിപ്പുരക്ക് സമീപം എത്താത്തതിനാൽ ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ രക്ഷപ്പെട്ടു. 

Read More