Author: News Desk

നഴ്സുമാർക്കെതിരെ നടത്തിയ പരാമർശത്തിൽ ക്ഷമാപണം നടത്തി തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ. ഒടിടി പ്ലാറ്റ്ഫോമായ ആഹയ്ക്കായി സംഘടിപ്പിച്ച ‘അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ’ എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. തെലുങ്ക് സിനിമയിലെ മറ്റൊരു സൂപ്പർതാരം പവൻ കല്യാൺ അതിഥിയായി എത്തിയ എപ്പിസോഡിലാണ് ബാലകൃഷ്ണ നഴ്സുമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയത്. അപകടത്തെ തുടർന്ന് ആശുപത്രിയിൽ കിടക്കുമ്പോൾ പരിചരിക്കാനെത്തിയ നഴ്സിനെക്കുറിച്ചായിരുന്നു ബാലകൃഷ്ണയുടെ വിവാദ പരാമർശം. ഈ എപ്പിസോഡ് ഒടിടി പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർ ബാലയ്യ എന്ന് വിളിക്കുന്ന സൂപ്പർസ്റ്റാറിനെതിരെ നഴ്സുമാരിൽ നിന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ഇതോടെയാണ് അദ്ദേഹം ക്ഷമാപണവുമായി രംഗത്തെത്തിയത്. താൻ നഴ്സുമാരെ അപമാനിച്ചുവെന്ന് ചിലർ പ്രചരിപ്പിക്കുന്ന തെറ്റായ പ്രചാരണത്തെ ശക്തമായി അപലപിക്കുന്നുവെന്നും തന്‍റെ വാക്കുകൾ മനഃപൂർവ്വം വളച്ചൊടിച്ചതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read More

മൂന്നാർ: ചിന്നാർ വന്യജീവി സങ്കേതത്തിലേയ്ക്ക് പ്രകൃതി പഠന ക്യാമ്പിനായി വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന് ഓടുന്നതിനിടെ തീപിടിച്ചു. വിദ്യാർഥികൾക്കാർക്കും പരിക്കില്ല. മറയൂർ-മൂന്നാർ റൂട്ടിലെ തലയാറിലാണ് സംഭവം. പൊട്ടൻകാട് സെന്‍റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്‍റെ ബസിനാണ് തീപിടിച്ചത്. 40 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്.

Read More

മോസ്‌കോ: 300 ലധികം യാത്രക്കാരുമായി പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിനിൽ തീപടർന്നു. റഷ്യൻ വിമാനക്കമ്പനിയായ അസുർ എയർ ഫ്ലൈറ്റിന്‍റെ എഞ്ചിനിലാണ് തീ പടർന്നത്. ഫെബ്രുവരി നാലിന് പൂക്കെറ്റില്‍ നിന്ന് മോസ്കോയിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പൂക്കെറ്റ് ഇന്‍റർനാഷണൽ എയർപോർട്ടിലാണ് സംഭവം. ബോയിംഗ് 767-300 ഇആർ വിമാനത്തിന്‍റെ എഞ്ചിനിലും ചക്രങ്ങളിലുമാണ് തീപടർന്നത്. ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബ്രേക്കുകളുടെ ഭാഗങ്ങൾ കൂടുതൽ ചൂടാകുകയും ചക്രങ്ങളിൽ നിന്ന് തീയും പുകയും ഉയരുകയുമാണ് ഉണ്ടായത്. തുടർന്ന് തീ എഞ്ചിൻ ഭാഗത്തേക്കും പടർന്നു. പൈലറ്റ് സമയോചിതമായി ഇടപെട്ട് എഞ്ചിനിലേക്കുള്ള ഇന്ധനം നിർത്തിയതായി വിമാനത്താവള അധികൃതർ പറഞ്ഞു. വിമാനം ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വലിയ സ്ഫോടന ശബ്ദം കേട്ടതായി യാത്രക്കാർ പറഞ്ഞു. ലാൻഡിംഗ് ഗിയറിലേക്ക് തീ പടരുകയും വിമാനത്തിന്‍റെ വലതുവശത്ത് സ്‌ഫോടനമുണ്ടാവുകയും ചെയ്തു. വിമാനത്തിന്‍റെ വലതുഭാഗത്ത് നിന്ന് പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Read More

ഇടുക്കി: കുമളിയിൽ ഏഴ് വയസുകാരനെ തീ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയ്ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താൽ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കും. അടുത്ത വീട്ടിലെ ടയർ കത്തിച്ചതിനാണ് ഏഴ് വയസുകാരനെ അമ്മ ക്രൂരമായി പൊള്ളിച്ചത്. കൈകാലുകൾ ചട്ടുകം വച്ച് പൊള്ളിച്ചെന്നും കണ്ണിൽ മുളകുപൊടി വിതറുകയും ചെയ്തെന്നായിരുന്നു കുട്ടിയുടെ മൊഴി. വീട്ടിൽ നിന്ന് നിലവിളി കേട്ടെത്തിയ അയൽവാസികളും പഞ്ചായത്ത് മെമ്പറും ചേർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അതേസമയം, കുട്ടിയുടെ കുസൃതി മൂലമാണ് ഇതെല്ലാം ചെയ്തതെന്നായിരുന്നു അമ്മയുടെ മൊഴി.

Read More

ഹിറ്റ് ചിത്രമായ ‘ഗീത ഗോവിന്ദം’ ടീം സംവിധായകൻ പരശുറാം പെറ്റ്ലയ്ക്കൊപ്പം പുതിയ ചിത്രത്തിനൊരുങ്ങുന്നു. വിജയ് ദേവരകൊണ്ടയാണ് നായകൻ. ഗീതാ ഗോവിന്ദത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.  നൂതനവും കാലികപ്രസക്തി ഉള്ളതുമായ വിഷയമായിരിക്കും ചിത്രം കൈകാര്യം ചെയ്യുന്നത്. എസ് വി സി ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എസ് വി സി ക്രിയേഷൻസിന്‍റെ ബാനറിൽ വിജയ് ദേവരകൊണ്ട ആദ്യമായി എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്‍റെ പേരും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

Read More

തുർക്കി: തുർക്കിയിലും സിറിയയിലും റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് മണിക്കൂറുകൾക്ക് ശേഷം തിങ്കളാഴ്ച വീണ്ടും റിക്ടർ സ്കെയിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. തെക്കൻ തുർക്കിയിലെ കഹ്‌റമൻമാരാസ് പ്രവിശ്യയിലെ എൽബിസ്ഥാൻ ജില്ലയിലാണ് പുതിയ ഭൂചലനം ഉണ്ടായത്. തുര്‍ക്കിയുടെ തെക്ക്- കിഴക്കന്‍ ഭാഗത്തും സിറിയയിലെ ദമാസ്‌കസിലും ശക്തമായ തുടർചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.24-ഓടെയാണ് രണ്ടാം ഭൂചലനം ഉണ്ടായത്. അതേസമയം, പുലര്‍ച്ചെ നാല് മണിയോടെ ഉണ്ടായ ഭൂകമ്പത്തില്‍ മരണം 1,453 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാവിലെ ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. നൂറുകണക്കിനാളുകള്‍ കെട്ടിടാവശിഷ്ടങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്നുണ്ട്. പുലര്‍ച്ചെ ഉണ്ടായ ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ 912 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 5,383 പേര്‍ക്ക് പരിക്കേറ്റു. സിറിയയില്‍ 320 മരണവും സിറിയയില്‍ വിമതരുടെ അധീനതയിലുള്ള പ്രദേശത്ത് 221 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Read More

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ അടുത്ത ദിവസങ്ങളിൽ തന്നെ തുടർചികിത്സയ്ക്കായി തിരുവനന്തപുരത്ത് നിന്ന് മാറ്റിയേക്കുമെന്ന് വിവരം. ബെംഗളൂരുവിലേക്ക് കൊണ്ടുപോയേക്കുമെന്നാണ് സൂചന. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തിലാണിത്. അതേസമയം മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയും യു ഡി എഫ് കൺവീനർ എം എം ഹസനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ എത്തി ഉമ്മൻ ചാണ്ടിയെ കണ്ടു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വിവാദം നടക്കുന്നതിനിടെ ആയിരുന്നു സന്ദർശനം. ഉമ്മൻ ചാണ്ടിയെ കാണാൻ ഇടയ്ക്കിടെ വരാറുണ്ടെന്നായിരുന്നു സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആന്‍റണി പറഞ്ഞത്. ഉമ്മൻ ചാണ്ടിയുമായി രാഷ്ട്രീയ കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ കാണുന്നതുപോലെ തന്നെയാണ് ഉമ്മൻ ചാണ്ടിയെന്നും ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ആന്‍റണി പറഞ്ഞു. വിവാദ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. അതേസമയം ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിയെ കുടുംബം ശക്തമായി എതിർക്കുകയാണ്. അലക്സ് വി ചാണ്ടിയുടെ പ്രസ്താവനകളോട്…

Read More

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിന് ജയം. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലുമായുള്ള പോയിന്‍റ് വ്യത്യാസം കുറയ്ക്കാനുള്ള അവസരം സിറ്റി നഷ്ടപ്പെടുത്തി. 21 മത്സരങ്ങളിൽ നിന്ന് 45 പോയന്‍റുമായി സിറ്റി നിലവിൽ രണ്ടാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ചു കളിച്ച ആഴ്സണലിന് 50 പോയിന്‍റാനുള്ളത്. ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടോട്ടനം തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. കെവിന്‍ ഡിബ്രുയിനെ പുറത്തിരുത്തി ആക്രമണ ശൈലിക്കാണ് പെപ്പ് ഉന്നം നല്‍കിയത്. എന്നാൽ 15-ാം മിനിറ്റിൽ തന്നെ ടോട്ടനം ലീഡെടുത്തു. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത ഹൊയ്‌ബെര്‍ഗ് പന്ത് പിടിച്ചെടുത്ത് കെയ്ന് കൈമാറി. ഹാരി കെയ്ൻ അനായാസം ഗോൾ നേടി. രണ്ടാം പകുതിയിൽ ഡിബ്രുയിനെ കളത്തിലിറക്കിയെങ്കിലും തിരിച്ചടിക്കാനുള്ള സിറ്റിയുടെ ശ്രമങ്ങൾ സ്പർസ് പ്രതിരോധം പരാജയപ്പെടുത്തി. 22 മത്സരങ്ങളിൽ നിന്ന് 39 പോയിന്‍റുമായി ടോട്ടനം അഞ്ചാം സ്ഥാനത്താണ്. ഹാരി കെയ്ന്‍ ഗോള്‍ നേടിയതോടെ ടോട്ടനത്തിനായി ഏറ്റവും കൂടുതല്‍…

Read More

തിരുവനന്തപുരം: ഒരു മാധ്യമത്തിന് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറഞ്ഞ് നടൻ ഇന്ദ്രൻസ്. ഡബ്ല്യു.സി.സിയെ തള്ളിപ്പറയാനോ കുറ്റപ്പെടുത്താനോ താൻ ശ്രമിച്ചിട്ടില്ലെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണാജനകമായ രീതിയിലാണ് പ്രചരിപ്പിക്കുന്നതെന്നും ഇന്ദ്രൻസ് ഫേസ്ബുക്കിൽ കുറിച്ചു. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. ഡബ്ല്യു.സി.സിയെ തള്ളിപ്പറഞ്ഞിട്ടില്ല. തന്‍റെ സഹപ്രവർത്തകൻ തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നാണ് പറഞ്ഞത്. അതിക്രമത്തിന് ഇരയായ പെൺകുട്ടി തന്റെ മകളെപ്പോലെയാണ്. അവരുടെ വേദനയിൽ കൂടെയുണ്ട്. അഭിമുഖത്തിൽ പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും ഇന്ദ്രൻസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എല്ലാവരോടും സ്നേഹം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള പ്രതികരണത്തിലാണ് ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ദ്രൻസ് പരാമർശിച്ചത്. സംഘടന രൂപപ്പെട്ടില്ലായിരുന്നെങ്കിലും നിയമ പോരാട്ടം നടക്കുമായിരുന്നു. പ്രശ്നങ്ങളെ എത്രമാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതിൽ മറ്റൊന്നും ചെയ്യാൻ കഴിയില്ല എന്നും ഇന്ദ്രൻസ്…

Read More

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കുകയും സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്‌ത മലയാളി യുവതി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മാനസി സതീബൈനുവിനെയാണ് (31) ബെംഗളൂരു എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ 8.15 നും 8.40 നും ഇടയിലായിരുന്നു സംഭവം. ഇൻഡിഗോ വിമാനത്തിൽ കൊൽക്കത്തയിലേക്ക് പോകാനായിരുന്നു യുവതി എത്തിയത്. എന്നാൽ വൈകിയതിനാൽ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ലെന്നും ഇതോടെയാണ് ഉദ്യോഗസ്ഥനെ ആക്രമമിച്ചതും ബോംബ് ഭീഷണി മുഴക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ബോർഡിംഗ് ഗേറ്റിലെത്തിയ യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥൻ സന്ദീപ് സിങ്ങിനെ ആക്രമിക്കുകയായിരുന്നു. ഉടൻ കൊൽക്കത്തയിലേക്ക് പോകണമെന്നും കൊൽക്കത്തയിലേക്ക് പോകാൻ കഴിഞ്ഞില്ലെങ്കിൽ വിമാനത്താവളത്തിൽ ബോംബ് സ്ഫോടനമുണ്ടാകുമെന്നുമാണ് യുവതി പറഞ്ഞത്. ഇതോടെ സന്ദീപ് സിങ് യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. യുവതി ഇതു കൂട്ടാക്കാതെ ഉദ്യോഗസ്ഥന്‍റെ യൂണിഫോമിന് കുത്തി പിടിക്കുകയും മുഖത്ത് അടിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് യുവതി വിമാനത്താവളത്തിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് ആക്രോശിക്കുകയും മറ്റ് യാത്രക്കാരിൽ…

Read More