- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സർക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്‍റും തിരഞ്ഞെടുപ്പ് കമ്മീഷനുമാണെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. തങ്ങളുടെ പരിമിതികൾ മനസിലാക്കുന്നുവെന്നും നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും ചീഫ് ജസ്റ്റിസുമാരായ എസ്.സി. ശർമ, സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ശനി, ഞായർ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ മാത്രം വോട്ടെടുപ്പ് നടത്താൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
സാൻഫ്രാൻസിസ്കോ: കഴിഞ്ഞ മൂന്ന് മാസങ്ങൾ വളരെ കഠിനമായിരുന്നുവെന്ന് ട്വിറ്റർ മേധാവി എലോൺ മസ്ക്. ടെസ്ല, സ്പേസ് എക്സ് എന്നിവയിലെ ചുമതലകൾ നിറവേറ്റുന്നതിനൊപ്പം ട്വിറ്ററിനെ പാപ്പരത്തത്തിൽ നിന്ന് കരകയറ്റുകയെന്ന ദൗത്യം കൂടെ തനിക്കുള്ളതിനാൽ വെല്ലുവിളികൾ വളരെ വലുതായിരുന്നുവെന്നും മസ്ക് പറഞ്ഞു. പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്നും തുടരുകയാണെന്നും മസ്ക് തന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പറഞ്ഞു. ഒക്ടോബറിൽ ട്വിറ്ററിനെ വാങ്ങാനുള്ള 44 ബില്യൺ യുഎസ് ഡോളറിന്‍റെ കരാർ അവസാനിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷം കമ്പനിയുടെ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. ഏറ്റെടുക്കലിന് ശേഷം, മസ്ക് ട്വിറ്ററിൽ കൊണ്ടുവന്ന മാറ്റങ്ങളും ഇതിൻ്റെ ആക്കം കൂട്ടി. ട്വിറ്ററിന്‍റെ പകുതിയോളം ജീവനക്കാരെ കുറച്ചു, നവീകരിച്ച മൈക്രോബ്ലോഗിംഗ് സൈറ്റിൽ ബ്ലൂ സബ്സ്ക്രിപ്ഷൻ സേവനം അവതരിപ്പിച്ചു, കമ്പനിയുടെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനത്ത് നിന്നുള്ള വസ്തുക്കൾ ലേലം ചെയ്‌തു. കമ്പനിക്ക് പ്രതിദിനം 4 ദശലക്ഷം ഡോളർ നഷ്ടപ്പെടുന്നുവെന്നും പിരിച്ചുവിടലിനെ ന്യായീകരിച്ച് മസ്ക് പറഞ്ഞു.
ടെഹ്റാന്‍: സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പേരിൽ ജയിലിൽ കഴിയുന്ന പതിനായിരക്കണക്കിന് ആളുകൾക്ക് മാപ്പ് നൽകാൻ തീരുമാനിച്ചതായി ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. ഗുരുതരമായ കുറ്റങ്ങൾക്ക് വധശിക്ഷ കാത്തിരിക്കുന്ന തടവുകാർക്കും വിദേശ രാജ്യങ്ങൾക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ടവർക്കും ഈ തീരുമാനം ബാധകമല്ലെന്നാണ് റിപ്പോർട്ട്. രാജ്യവ്യാപകമായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ഇറാനിലെ തടങ്കലിൽ നിരവധി പേരെയാണ് അടച്ചിട്ടിരിക്കുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ഇറാൻ നാല് പേർക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇവരുടെ ശിക്ഷ ഇളവ് ചെയ്യില്ലെന്ന് ഇറാൻ അറിയിച്ചു. മഹ്സ അമിനിയുടെ മരണത്തെത്തുടർന്ന് കഴിഞ്ഞ സെപ്തംബറോടെ ഇറാനിൽ വലിയ തോതിലുള്ള പ്രതിഷേധം ആരംഭിച്ചിരുന്നു. ഹിജാബ് നിയമം ലംഘിച്ചുവെന്നാരോപിച്ച് ഇറാനിലെ മത പോലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ അമിനി പിന്നീട് മരിച്ചു. പ്രതിഷേധത്തെ പിന്തുണച്ച് പല മേഖലകളിൽ നിന്നുമുള്ള ഇറാന്‍ ജനത രംഗത്തെത്തിയിരുന്നു. 1979 ലെ വിപ്ലവത്തിനുശേഷം, പ്രതിഷേധത്തെത്തുടർന്ന് ഇസ്ലാമിക രാജ്യത്തെ നിയമങ്ങളിൽ മാറ്റം വരുത്താൻ ഇറാൻ സർക്കാർ നിർബന്ധിതരായിരുന്നു. സെപ്റ്റംബറിൽ ആരംഭിച്ച പ്രതിഷേധവുമായി…
തിരുവനന്തപുരം: ഇന്ധന സെസ്, നികുതി വർദ്ധനവ് എന്നിവയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു. നാല് എം.എൽ.എമാർ സഭാ കവാടത്തിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തും. ഷാഫി പറമ്പിൽ, സി.ആർ.മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹമിരിക്കുക. ബജറ്റിൻമേലുള്ള പൊതുചർച്ചയ്ക്ക് മുമ്പാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്. നിയമസഭയ്ക്ക് പുറത്തും വലിയ പ്രതിഷേധം നടത്താനാണ് യു.ഡി.എഫിന്‍റെ തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും കോൺഗ്രസ് മാർച്ച് നടത്തും. 13ന് ജില്ലാ കേന്ദ്രങ്ങളിൽ യു.ഡി.എഫ് രാപ്പകൽ സമരം നടത്തും. ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനയും സെസും ശക്തമായ പ്രതിഷേധത്തിലൂടെ പിൻവലിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.
ഇസ്താബുള്‍: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നു. സിറിയ-തുർക്കി അതിർത്തി പ്രദേശത്താണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. അലെപ്പോ, ലറ്റാക്കിയ, ഹമാ, ടാര്‍ടസ് പ്രവിശ്യകളിലുണ്ടായ ഭൂചലനത്തിൽ 111 പേർ മരിച്ചു. 516 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നേരത്തെ തുർക്കിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലായി 119 പേർ കൊല്ലപ്പെട്ടതായാണ് പ്രാദേശിക ആശുപത്രികൾ വ്യക്തമാക്കുന്നത്. രാത്രിയിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രധാന നഗരങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. പരിഭ്രാന്തരായ തുർക്കി ജനത വീട്ടിൽ ധരിച്ച വസ്ത്രങ്ങളുമായി മഞ്ഞിൽ നിൽക്കുന്ന ചിത്രങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. പ്രാദേശിക സമയം 4.17ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 17.9 കിലോമീറ്റർ അകലെ വരെ ഭൂകമ്പത്തിന്‍റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് തുർക്കിയിലെ എഎഫ്എഡി അറിയിച്ചു. ഭൂചലനത്തിൽ തുർക്കിയിലെ മിക്ക കെട്ടിടങ്ങള്‍ക്കും ഇളക്കം തട്ടിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കെട്ടിടം നിർമ്മിക്കുന്നത് ഇസ്താംബൂളിനെ സാരമായി ബാധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2020 ജനുവരിയിൽ റിക്ടർ…
ഗുജറാത്ത്: അന്താരാഷ്ട്ര സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാന ലഘൂകരണം, സുസ്ഥിര വികസനം തുടങ്ങിയ ആഗോള സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച ജി 20 രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് ഈ വർഷം ഇന്ത്യ അദ്ധ്യക്ഷത വഹിക്കും. ഈ വർഷത്തെ ജി 20 ടൂറിസം മന്ത്രിതല യോഗത്തിൽ ഇന്ത്യൻ ഗ്രാമീണ ടൂറിസത്തിനും ആർക്കിയോളജിക്കൽ ടൂറിസത്തിനും മുൻഗണന നൽകുമെന്ന് സർക്കാർ അറിയിച്ചു. ജി 20യുടെ ആദ്യ ടൂറിസം മന്ത്രിതല യോഗം നാളെ ഗുജറാത്തിലെ റാണ്‍ ഓഫ് കച്ചിൽ നടക്കും. റാണ്‍ ഓഫ് കച്ചിൽ നടക്കുന്ന പരിപാടിയിൽ മധ്യപ്രദേശിലെ ലാഡ്പുര ഖാസ് ഗ്രാമം, നാഗാലാൻഡിലെ ഖോനോമ ഗ്രാമം, ധോലവീര തുടങ്ങിയ പൈതൃക സ്ഥലങ്ങൾ ഗ്രാമീണ, പുരാവസ്തു ടൂറിസത്തിന്‍റെ വിജയഗാഥകളായി പ്രദർശിപ്പിക്കും. സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏറ്റവും വിജയകരവും നൂതനവുമായ സംരംഭങ്ങൾ ഇന്ത്യ ഉയർത്തിക്കാട്ടുമെന്ന് ടൂറിസം സെക്രട്ടറി അരവിന്ദ് സിംഗ് വ്യക്തമാക്കി. മധ്യപ്രദേശിലെ ലാഡ്പുര ഖാസ് ഗ്രാമത്തെ മികച്ച ഗ്രാമീണ ടൂറിസം ഗ്രാമമായി യുഎൻഡബ്ല്യുടിഒ തിരഞ്ഞെടുത്തിരുന്നു.…
തിരുവനന്തപുരം: ഭക്ഷ്യമേഖലയിലെ തൊഴിലാളികൾക്കുള്ള ഹെൽത്ത് കാർഡുകളിൽ തിരിമറി നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു മന്ത്രി. എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകളിൽ വൻ വർധനയുണ്ടായെന്നും മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ വീഴ്ച കണ്ടെത്തിയാൽ നിയമപ്രകാരം നടപടിയെടുക്കും. 2012-13 കാലയളവിൽ 1358 പരിശോധനകളാണ് നടത്തിയത്. 2016-17 വർഷത്തിൽ 5497 പരിശോധനകളും കഴിഞ്ഞ വർഷം 44,676 പരിശോധനകളുമാണ് നടത്തിയത്. ഹോട്ടലുകളുടെ ശുചിത്വം വിലയിരുത്തുന്നതിനുള്ള ആപ്പ് അടുത്തയാഴ്ച പ്രവർത്തനസജ്ജമാകുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കപ്പെടുന്നെന്ന ആരോപണവുമായി സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മികച്ച ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു. ഉമ്മൻചാണ്ടിയെ സന്ദർശിക്കാൻ കുടുംബം സഹോദരങ്ങൾക്കും മറ്റ് ബന്ധുക്കൾക്കും അനുമതി നൽകാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ സമീപിക്കാൻ തീരുമാനമെടുത്തത്. ജനുവരിയിൽ ബംഗളൂരുവിൽ നിന്ന് തിരിച്ചെത്തിയതിനു ശേഷം ഉമ്മൻചാണ്ടിക്ക് മികച്ച ചികിത്സ നൽകിയിട്ടില്ലെന്ന് നിവേദനത്തിൽ ആരോപിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ ഇളയ സഹോദരൻ അലക്‌സ് വി ചാണ്ടി ഉൾപ്പെടെയുള്ളവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
ലോസ് ആഞ്ജലസ്: ഗ്രാമി അവാർഡിന് അർഹനായി ഇന്ത്യൻ ഗായകൻ റിക്കി കെജ്. മൂന്നാം തവണയാണ് അദ്ദേഹത്തിന് ഗ്രാമി പുരസ്കാരം ലഭിക്കുന്നത്. സ്കോട്ടിഷ്-അമേരിക്കൻ റോക്ക് ഗായകൻ സ്റ്റുവർട്ട് കോംപ്ലാൻഡിനൊപ്പം ഡിവൈൻ ടൈഡ്സ് എന്ന ആൽബത്തിയിരുന്നു റിക്കി കെജ് പുരസ്കാരം നേടിയത്. മികച്ച ഇമ്മേഴ്‌സീവ് ഓഡിയോ ആൽബത്തിനായിരുന്നു പുരസ്കാരം. റിക്കി കെജ് 2015 ലാണ് സ്റ്റുവർട്ട് കോംപ്ലാന്‍റിനൊപ്പം തന്‍റെ ആദ്യ ഗ്രാമി അവാർഡ് സ്വന്തമാക്കുന്നത്. വിൻഡ്സ് ഓഫ് സംസാര എന്ന ആൽബത്തിനാണ് പുരസ്കാരം ലഭിച്ചത്. 2022 ൽ 64-ാമത് ഗ്രാമിയിൽ മികച്ച ന്യൂ എജ് വിഭാഗത്തിലാണ് രണ്ടാമത്തെ അവാർഡ് നേടിയത്.
മലപ്പുറം: ബിൽ അടയ്ക്കാത്തതിനാൽ മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. വൈദ്യുതിയില്ലാത്തതിനാൽ പ്രധാന ഓഫീസുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. കളക്ടറേറ്റിലെ ബി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി റീജിയണൽ ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള പ്രധാന ഓഫീസുകളുടെ ഫ്യൂസുകൾ കെ.എസ്.ഇ.ബി അധികൃതർ ശനിയാഴ്ച ഊരുകയായിരുന്നു. ഞായറാഴ്ച അവധി കഴിഞ്ഞെത്തിയ ഉദ്യോഗസ്ഥർ ഓഫീസിൽ ജോലി ചെയ്യാനാവാതെ വെറുതെ ഇരിക്കുകയാണ്. പട്ടികജാതി വികസന സമിതി ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയർ സെക്കൻഡറി റീജിയണൽ ഡയറക്ടറേറ്റ് എന്നിവിടങ്ങളിലാണ് വൈദ്യുതിയില്ലാത്തത്. മാസങ്ങളായി ബിൽ കുടിശ്ശികയായതിനാലാണ് നടപടിയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. നിരവധി തവണ താക്കീത് നൽകിയിരുന്നതായും 20,000 രൂപ വരെ കുടിശ്ശികയുണ്ടെന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
