Author: News Desk

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ പറന്നിറങ്ങി തേജസും, മിഗ് -29 കെയും ചരിത്രം സൃഷ്ടിച്ചു. ഇന്ത്യൻ നിർമിത ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റാണ് തേജസ്. മിഗ്-29കെ റഷ്യൻ നിർമിത യുദ്ധവിമാനമാണ്. കപ്പലിൽ യുദ്ധവിമാനങ്ങൾ ഇറക്കാനുള്ള പരീക്ഷണത്തിന്‍റെ ഭാഗമായാണ് രണ്ട് വിമാനങ്ങളും ലാൻഡ് ചെയ്തത്. ഐഎൻഎസ് വിക്രാന്തിൽ ഇന്ത്യൻ പൈലറ്റുമാർ ആദ്യമായി യുദ്ധവിമാനങ്ങൾ ഇറക്കുമ്പോൾ, ഇന്ത്യൻ നാവികസേന ആത്മനിർഭർ ഭാരതിന്‍റെ പുതിയ നാഴികക്കല്ല് പിന്നിടുകയാണെന്ന് നാവികസേന പ്രസ്താവനയിൽ അറിയിച്ചു. വിമാനവാഹിനിക്കപ്പലുകളും യുദ്ധവിമാനങ്ങളും തദ്ദേശീയമായി രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള ഇന്ത്യയുടെ കഴിവാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും നാവികസേന പറഞ്ഞു. തദ്ദേശീയമായി നിർമ്മിച്ച ഏറ്റവും വലിയ കപ്പലായ ഐഎൻഎസ് വിക്രാന്ത് 2022 സെപ്റ്റംബറിലാണ് കമ്മീഷൻ ചെയ്തത്. നാവികസേനയുടെ ആഭ്യന്തര വിഭാഗമായ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ (ഡിഎൻഡി) ആണ് കപ്പൽ രൂപകൽപ്പന ചെയ്തത്. 2,300 ലധികം കംപാര്‍ട്മെന്റുകള്‍ ഉള്ള വിക്രാന്തിന് 1,700 പേരെ വഹിക്കാൻ കഴിയും.

Read More

തിരുവനന്തപുരം: എൽ.ഡി.എഫ് പാർലമെന്‍ററി യോഗത്തിൽ കെ.ബി ഗണേഷ് കുമാറിനെതിരെ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്ത വരുത്തുന്ന രീതിയിലാകരുത് വിമർശനങ്ങൾ എന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനാപുരത്തെ വികസനം സർക്കാർ ഫണ്ട് കൊണ്ടല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇന്നത്തെ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുത്തിരുന്നില്ല. ഗണേഷിന്‍റെ അസാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. കഴിഞ്ഞ എൽ.ഡി.എഫ് യോഗത്തിൽ സർക്കാരിനും മന്ത്രിമാർക്കുമെതിരെ ഗണേഷ് നടത്തിയ വിമർശനങ്ങളാണ് മുഖ്യമന്ത്രിയെ രോക്ഷാകുലനാക്കിയത്. മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും പ്രഖ്യാപനങ്ങൾ മാത്രമാണ് നടക്കുന്നതെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ വിമർശനം.

Read More

തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് മേഴ്സിക്കുട്ടൻ. പ്രസിഡന്‍റിനൊപ്പം സ്റ്റാന്‍റിങ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചു. കായിക മന്ത്രി രാജി സ്വീകരിച്ചു. പുതിയ പ്രസിഡന്റായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു ഷറഫലിയെ പ്രഖ്യാപിച്ചു. സ്പോർട്സ് കൗൺസിലിൽ ഏറെ നാളായി നിലനിൽക്കുന്ന ആഭ്യന്തര തർക്കത്തെ തുടർന്ന് മേഴ്സിക്കുട്ടന്‍റെ രാജി സർക്കാർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മേഴ്സിക്കുട്ടനെ മാറ്റാൻ തീരുമാനിച്ചത്. സ്റ്റാന്‍റിങ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്‍റ് ഒ.കെ.വിനീഷ്, അംഗങ്ങളായ ജോർജ് തോമസ്, ഐ.എം.വിജയൻ, റഫീഖ്, ഒളിമ്പിക് അസോസിയേഷൻ പ്രതിനിധികളായ വി.സുനിൽകുമാർ, എസ്. രാജീവ്, എം.ആർ. രഞ്ജിത്ത് എന്നിവരോടും സ്ഥാനം ഒഴിയാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. 2019-ല്‍ ടി.പി. ദാസന്റെ പിന്‍ഗാമിയായാണ് മേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി സ്ഥാനമേറ്റത്. 2024 ഏപ്രില്‍ വരെയായിരുന്നു മേഴ്സിക്കുട്ടന്റെ കാലാവധി.

Read More

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പുതിയ ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസണെ പ്രഖ്യാപിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്. മലയാളി താരവും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്‍റെ നായകനുമായ സഞ്ജു കളിക്കളത്തിലും പുറത്തും ക്ലബ്ബിനെ പ്രതിനിധീകരിക്കും. സഞ്ജു ഒരു ദേശീയ ഐക്കണാണെന്നും അദ്ദേഹത്തെ കെബിഎഫ്സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ആളുകളെ സ്പോർട്സിലൂടെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രചോദിപ്പിക്കുന്നതിനുള്ള ക്ലബ്ബിന്‍റെ പൊതു ഉദ്യമത്തിൽ ഒത്തുചേരുകയാണെന്നും അദ്ദേഹം പറഞ്ഞു. താൻ എല്ലായ്പ്പോഴും ഒരു ഫുട്ബോൾ ആരാധകനാണെന്നും പിതാവ് ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായതിനാൽ ഫുട്ബോൾ എല്ലായ്പ്പോഴും തന്‍റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു കായിക ഇനമാണെന്നും ബ്രാൻഡ് അംബാസഡറായി നിയമിതനായ ശേഷം സഞ്ജു പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ബ്രാൻഡ് അംബാസഡറാകുന്നത് ഒരു ബഹുമതിയാണെന്നും ഫുട്ബോളിന്‍റെ മഹത്വം ഈ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ തുടക്കം മുതൽ ക്ലബ് വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു.

Read More

മാഞ്ചെസ്റ്റര്‍: മാഞ്ചസ്റ്റർ സിറ്റി സാമ്പത്തിക നിയമങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തിൽ അന്വേഷണം. ആരോപണങ്ങൾ ഒരു സ്വതന്ത്ര കമ്മീഷൻ അന്വേഷിക്കുമെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സിറ്റി പറഞ്ഞു. കൃത്യമായ സാമ്പത്തിക വിവരങ്ങൾ നൽകുന്നത് സംബന്ധിച്ച ലീഗിന്‍റെ ചട്ടങ്ങൾ ലംഘിച്ചെന്നാണ് ആരോപണം. ലീഗിന്‍റെ നിയമങ്ങൾ അനുസരിച്ച്, ക്ലബ്ബിന്‍റെ സ്പോൺസർഷിപ്പ്, വരുമാനം, ബന്ധപ്പെട്ട കക്ഷികൾ, ചെലവുകൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ക്ലബ് നൽകേണ്ടതുണ്ട്. പ്രതിഫലത്തിന്‍റെ മുഴുവൻ വിശദാംശങ്ങളും കോച്ചുമായുള്ള കരാറിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഈ നിയമങ്ങൾ ക്ലബ് പാലിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. യുവേഫ ഫിനാൻഷ്യൽ ഫെയർ പ്ലേ ചട്ടങ്ങൾ പാലിക്കുന്നതിൽ ക്ലബ് പരാജയപ്പെട്ടുവെന്നും ആരോപണമുണ്ട്. ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ, നിലവിലെ സീസണിലെ ക്ലബ്ബിന്‍റെ പോയിന്‍റ് കുറയ്ക്കുകയോ പിഴ ചുമത്തുകയോ ചെയ്തേക്കും. ശേഷിക്കുന്ന ലീഗ് മത്സരങ്ങളിൽ നിന്ന് ക്ലബ്ബിനെ വിലക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾക്കും സാധ്യതയുണ്ട്. നേരത്തെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് മാഞ്ചസ്റ്റർ സിറ്റിയെ യുവേഫയുടെ മത്സരങ്ങളിൽ നിന്ന് രണ്ട് വർഷത്തേക്ക് വിലക്കിയിരുന്നു.…

Read More

മുംബൈ: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്‍റെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ത്രിദിന യോഗം ആരംഭിച്ചു. പണപ്പെരുപ്പം തടയാൻ കഴിഞ്ഞ വർഷം മെയ്യിൽ ആരംഭിച്ച നിരക്ക് വർദ്ധനവ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന പ്രതീക്ഷകൾക്കിടെ രാജ്യം എംപിസി യോഗത്തെ ഉറ്റുനോക്കുകയാണ്. ആറംഗ നിരക്ക് നിർണയ സമിതിയുടെ തീരുമാനം ഗവർണർ ബുധനാഴ്ച പ്രഖ്യാപിക്കും. റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞതും റിസർവ് ബാങ്കിന്‍റെ 6% ടോളറൻസ് ലെവലിന് താഴെയായതിനാലും റിസർവ് ബാങ്ക് പലിശനിരക്ക് ഉയർത്തിയാലും ഇത് 25 ബേസിസ് പോയിന്‍റ് വരെ മാത്രമേ ഉയർത്തൂ എന്നാണ് വിദഗ്ധർ പറയുന്നത്.  മൂന്ന് റിസർവ് ബാങ്ക് ഉദ്യോഗസ്ഥരും കേന്ദ്ര സർക്കാർ നിയമിച്ച മൂന്ന് ബാഹ്യ അംഗങ്ങളും അടങ്ങുന്നതാണ് എംപിസി. ആർബിഐ ഗവർണറെ കൂടാതെ എക്സിക്യൂട്ടീവ് ഡയറക്ടർ രാജീവ് രഞ്ജൻ, ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്ര എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ശശാങ്ക ഭിഡെ (ഓണററി സീനിയർ അഡ്വൈസർ, നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച്, ഡൽഹി),…

Read More

ഗുവാഹട്ടി: ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് കൂട്ട അറസ്റ്റ് നടക്കുന്ന അസമിൽ വിവാഹം മുടങ്ങിയതിൽ മനംനൊന്ത് 17കാരി ആത്മഹത്യ ചെയ്തു. അസമിലെ കച്ചാർ ജില്ലയിലെ ഖാസ്പൂരിൽ നിന്നുള്ള പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. പ്രണയത്തിലായിരുന്ന യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസും സംസ്ഥാന സർക്കാരും ശൈശവ വിവാഹങ്ങൾക്കെതിരെ നടപടികൾ കർശനമാക്കിയതോടെ പെൺകുട്ടിയുടെ കുടുംബം വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. അതേസമയം, അസമിലെ ഗോലക്ഗഞ്ചിലെ പൊലീസ് സ്റ്റേഷനിൽ എത്തി യുവതി ആത്മഹത്യാ ഭീഷണി മുഴക്കി. ശൈശവ വിവാഹത്തിന്‍റെ പേരിൽ ഭർത്താവിനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തെന്നും വിട്ടയച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു 23 കാരിയായ അഫ്രോസ ഖത്തൂന്റെ ഭീഷണി. മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമ്മയ്ക്കെതിരെയും യുവതി രൂക്ഷ വിമർശനമുന്നയിച്ചു. “എന്തിനാണ് മുഖ്യമന്ത്രി എന്‍റെ ഭർത്താവിനെയും പിതാവിനെയും പിടികൂടിയത്? ആരാണ് മുഖ്യമന്ത്രിക്ക് അതിനുള്ള അധികാരം നൽകിയത്? എന്‍റെ ഭർത്താവിനെയും പിതാവിനെയും ഇന്ന് വിട്ടയച്ചില്ലെങ്കിൽ ഞാൻ കോടതി വളപ്പിൽ…

Read More

ന്യൂഡല്‍ഹി: ജൈവ ഇന്ധനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 20% എഥനോൾ അടങ്ങിയ പെട്രോൾ (ഇ-20) പുറത്തിറക്കി കേന്ദ്രം. 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിലാണ് ഇന്ധനം പുറത്തിറക്കിയത്. നിലവിൽ പെട്രോളിൽ 10% എഥനോളും 90% പെട്രോളുമാണ് ഉള്ളത്. 2025 ഓടെ ഇത് ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ മൂന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാരുടെ 84 പെട്രോൾ പമ്പുകളിൽ 20% എഥനോൾ അടങ്ങിയ പെട്രോൾ ലഭ്യമാകും. ആദ്യഘട്ടത്തിൽ 15 നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുക. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കും.

Read More

ന്യൂഡൽഹി: ഭൂചലനത്തിൽ തകർന്ന തുർക്കിയിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയെ (എൻഡിആർഎഫ്) അയയ്ക്കാൻ ഇന്ത്യയുടെ തീരുമാനം. ഡോക്ടർമാരെയും ദുരിതാശ്വാസത്തിന് ആവശ്യമായ വസ്തുക്കളും അയക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. തുർക്കിക്ക് ആവശ്യമായ സഹായം ഉറപ്പാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശത്തെ തുടർന്നാണ് ദുരന്ത നിവാരണ സേനയെ അയക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. 100 പേർ വീതമുള്ള രണ്ട് എൻ.ഡി.ആർ.എഫ് ടീമുകളെയും വിദഗ്ധ പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിനെയുമാണ് അയക്കുന്നത്. ഡോക്ടർമാർക്കൊപ്പം മെഡിക്കൽ സംഘവും മരുന്നുകളും ഉണ്ടാകും. തുർക്കിയിലെ ഇന്ത്യൻ എംബസി വഴിയാണ് ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുക. കാബിനറ്റ് സെക്രട്ടറിമാരും ആഭ്യന്തരം, പ്രതിരോധം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 1,400 ലധികം പേരാണ് മരിച്ചത്. തുർക്കിയിൽ മാത്രം 912 പേർ മരിക്കുകയും 5,383 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രസിഡന്‍റ് റജബ് തയിപ്…

Read More

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇന്ന് വൈകിട്ടാണ് അദ്ദേഹത്തെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ നേരത്തെ അറിയിച്ചിരുന്നു. ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി പരാതിപ്പെട്ടിരുന്നു. ഇന്നലെയാണ് അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്.  ഉമ്മൻചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനും ചികിത്സ നിഷേധിക്കുകയാണെന്നാണ് അലക്സ് വി ചാണ്ടി പരാതിയിൽ ആരോപിച്ചത്. പരാതി നൽകിയ ശേഷം പിൻവലിക്കാൻ പലരും സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് വി ചാണ്ടി ആരോപിച്ചു. അച്ഛന് ഏറ്റവും മികച്ച ചികിത്സ ലഭിക്കണമെന്നാണ് ഇളയ മകൾ അച്ചു ഉമ്മൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.  എന്നാൽ ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിയെ കുടുംബം ശക്തമായി എതിർക്കുന്നുണ്ട്. അലക്സ് വി ചാണ്ടിയുടെ പ്രസ്താവനകൾക്ക് മറുപടി പറയാൻ…

Read More