- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
വാഷിങ്ടണ്‍: വായയുടെ ശുചിത്വം പാലിക്കുന്നത് പല്ലുകൾക്കും മോണയ്ക്കും മാത്രമല്ല, തലച്ചോറിനും ഗുണം ചെയ്യുമെന്ന് പഠനം. അമേരിക്കൻ സ്ട്രോക്ക് അസോസിയേഷന്‍റെ 2023 ഇന്‍റർനാഷണൽ സ്ട്രോക്ക് കോൺഫറൻസിൽ അവതരിപ്പിക്കാനുള്ള പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ദന്താരോഗ്യം വഷളാകുന്നത് മസ്തിഷ്കാഘാത സാധ്യത വർധിപ്പിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. പല്ല് തേക്കാതിരിക്കുക, പല്ലിന്‍റെ പ്ലേക്ക് നീക്കം ചെയ്യാതിരിക്കുക, മോണരോഗം, ദന്തക്ഷയം തുടങ്ങിയവയെല്ലാം മോശം ദന്താരോഗ്യത്തിന്‍റെ ലക്ഷണങ്ങളാണ്. കൂടാതെ, മോശം മോണകളും പല്ലുകളും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യതയും രക്തസമ്മര്‍ദം ഉയരാനുള്ള സാധ്യതയും കൂട്ടുമെന്നാണ് മുന്‍പഠനങ്ങൾ വിലയിരുത്തുന്നത്. 2014 മുതൽ 2021 വരെ 40,000 ത്തോളം ആളുകളിൽ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. തിരഞ്ഞെടുത്തവരിൽ 46 ശതമാനം പേരും 57 വയസ്സിന് താഴെയുള്ള പുരുഷൻമാരാണ്. ഇവരിൽ ആർക്കും മുമ്പ് ഹൃദയാഘാതം ഉണ്ടായിട്ടില്ല. ഇവരുടെ ദന്താരോഗ്യവും തലച്ചോറിന്‍റെ ആരോഗ്യവും തമ്മിലുള്ള ബന്ധമാണ് ഗവേഷണത്തിലൂടെ വിലയിരുത്തിയത്. പല്ലുകളിലെ പോട്, പല്ലുകൊഴിയുക മുതലായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരുടെ തലച്ചോറിന്റെ ആരോഗ്യവും സാരമായി ബാധിക്കപ്പെട്ടേക്കാം എന്നാണ്…
കൊച്ചി: അനധികൃത ഫ്ളക്സ് ബോർഡ് വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ താക്കീത്. ക്ഷമയെ ബലഹീനതയായി കാണരുതെന്ന് ഹൈക്കോടതി പറഞ്ഞു. വിഷയത്തിൽ വ്യവസായ സെക്രട്ടറിയെ കോടതി രൂക്ഷമായി വിമർശിച്ചു. സത്യവാങ്മൂലം നൽകാത്തതിനായിരുന്നു വിമർശനം. പഴയ ബോർഡുകൾ മാറ്റി പുതിയവ സ്ഥാപിച്ചതായി തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു. അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും കോടതി വിമർശിച്ചു. കോടതിയെ പരിഹസിക്കുന്നത് പോലെ അനധികൃത ബോർഡുകളുടെ എണ്ണം വർദ്ധിക്കുകയാണെന്നും കോടതി പറഞ്ഞു.
ഉമ്മൻ ചാണ്ടിക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി പിൻവലിക്കാൻ സമ്മർദ്ദം: അലക്സ് വി ചാണ്ടി
കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി പിൻവലിക്കാൻ നിരവധി പേർ സമ്മർദ്ദം ചെലുത്തിയെന്ന് സഹോദരൻ അലക്സ് വി ചാണ്ടി. ഉമ്മൻ ചാണ്ടിക്ക് വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ല. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുന്നത്. അച്ഛന് ഏറ്റവും മികച്ച ചികിത്സ ലഭിക്കണമെന്നാണ് ഇളയ മകൾ അച്ചു ഉമ്മന്‍റെ ആഗ്രഹം. മുഖ്യമന്ത്രിക്ക് നൽകിയ പരാതി പിൻവലിക്കാൻ ഉമ്മൻ ചാണ്ടിയുടെ കുടുംബം പലരെയും കൊണ്ട് സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് സഹോദരൻ അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ പരാതി നൽകിയിരുന്നു. എന്നാൽ ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിക്കെതിരായ ഉമ്മൻ ചാണ്ടിയുടെ വീഡിയോ മകൻ ചാണ്ടി ഉമ്മൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് ശേഷവും അലക്സ് വി ചാണ്ടി തന്‍റെ പരാതിയിൽ ഉറച്ചുനിൽക്കുകയാണ്. ഇപ്പോഴും ചികിത്സ നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സാന്‍റിയാഗോ: ചിലിയെ ഭീതിയിലാഴ്ത്തി കാട്ടുതീ പടരുന്നു. തീപിടുത്തത്തിൽ ഇതുവരെ 24 പേർ മരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കാട്ടുതീയിൽ ആയിരത്തോളം പേർക്ക് പരിക്കേറ്റു. ചിലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായ കാട്ടുതീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. രാജ്യം കൂടുതൽ അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. വനമേഖലകളിലും കൃഷിയിടങ്ങളിലുമാണ് കാട്ടുതീ പടരുന്നത്. കാട്ടുതീ എത്രയും വേഗം അണയ്ക്കാൻ അന്താരാഷ്ട്ര സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. തീ അണയ്ക്കാൻ കൂടുതൽ വിമാനങ്ങളും അഗ്നിശമനാ വിദഗ്ധരും രാജ്യത്ത് എത്തുന്നുണ്ട്. പ്രസിഡന്‍റ് ഗബ്രിയേൽ ബോറിക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീ അണയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും ജനങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്നും പ്രസിഡന്റ് ഉറപ്പ് നൽകി. ഈ പ്രതിസന്ധിയെ രാജ്യം ഒറ്റക്കെട്ടായി മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. 2,70,000 ഹെക്ടർ പ്രദേശത്തെ ഇതിനകം തീ വിഴുങ്ങി. കാട്ടുതീ അണയ്ക്കുന്നതിനുള്ള പ്രധാന വെല്ലുവിളികളിലൊന്ന് തുടരുന്ന ഉഷ്ണ തരംഗമാണ്. കാട്ടുതീ ബാധിക പ്രദേശങ്ങളില്‍ പലയിടത്തും താപനില 40…
കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് വ്യാജ ജനന സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ ദത്തെടുത്ത കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി. കുഞ്ഞിനെ ദത്തെടുത്ത തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളാണ് സമിതിക്ക് മുന്നിൽ ഹാജരായത്. ദത്ത് നല്‍കിയത് നിയമവിരുദ്ധമായാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയെ ഹാജരാക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദേശം നൽകിയിരുന്നു. കുട്ടിയെ ആരുടെ സംരക്ഷണയിൽ വിടണമെന്നത് സമിതി തീരുമാനിക്കും. വർഷങ്ങളായി കുട്ടികളില്ലാത്തതിനാലാണ് ദത്തെടുത്തതെന്നും അതിൽ ഇടനിലക്കാരില്ലെന്നുമാണ് കുട്ടിയെ ദത്തെടുത്തയാൾ അവകാശപ്പെടുന്നത്. കുട്ടിയെ ശിശുക്ഷേമ സമിതിയിൽ ഹാജരാക്കി ദത്തെടുക്കലുമായി ബന്ധപ്പെട്ട് നിയമപരമായ പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: എറണാകുളം മരടിൽ രണ്ട് കണ്ടെയ്നർ അഴുകിയ മത്സ്യം പിടികൂടി. ആദ്യ കണ്ടെയ്നർ തുറന്നപ്പോൾ പുഴുവരിച്ച മത്സ്യമായിരുന്നു ഉണ്ടായിരുന്നത്. രണ്ടാമത്തെ കണ്ടെയ്നറിൽ നിന്ന് അഴുകിയതും പുഴുനിറഞ്ഞതുമായ മത്സ്യം കണ്ടെത്തി. ആന്ധ്രാപ്രദേശിൽ നിന്നാണ് മത്സ്യം കൊണ്ടുവന്നതെന്നാണ് വിവരം. ആദ്യ കണ്ടെയ്നറിലെ മത്സ്യത്തിന്‍റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. രണ്ടാമത്തെ കണ്ടെയ്നറിലെ മത്സ്യം ഉടൻ നശിപ്പിക്കാൻ തൃപ്പൂണിത്തുറയിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. മത്സ്യം മുഴുവൻ പുഴു അരിച്ചിരിക്കുന്നതിനാൽ ഇവിടെ നിന്ന് ശക്തമായ ദുർഗന്ധമാണ് പുറത്തുവരുന്നത്. ഞായറാഴ്ച വൈകുന്നേരവും ഈ കണ്ടെയ്നറിൽ നിന്ന് ചെറിയ വാഹനങ്ങളിലേക്ക് മത്സ്യം കൊണ്ടുപോയതായാണ് വിവരം. രണ്ട് കണ്ടെയ്നറുകളിൽ നിന്നും അസഹനീയമായ ദുർഗന്ധം വമിച്ച സാഹചര്യത്തിൽ വിവരം നാട്ടുകാർ മരട് നഗരസഭയെ വിളിച്ച് അറിയിക്കുകയായിരുന്നു. പൊലീസും മരട് നഗരസഭയും ഭക്ഷ്യസുരക്ഷാ വകുപ്പും ഇക്കാര്യത്തിൽ തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ദേശീയ ബിരുദ പൊതുപരീക്ഷയുടെ രീതിയിൽ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് യു.ജി.സി ചെയർമാൻ എം.ജഗദീഷ് കുമാർ. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 450ൽ നിന്ന് 1,000 ആയി ഉയർത്തും. പരീക്ഷാ കേന്ദ്രങ്ങൾ അറിയിക്കുന്നതിലെ കാലതാമസം, സാങ്കേതിക തകരാറുകൾ, ചോദ്യപേപ്പറുകൾ അപ്ലോഡ് ചെയ്യുന്നതിലെ താമസം എന്നിവ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മുതൽ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരന്തരം പരാതികൾ ഉയർന്നതാണ് ഈ പ്രഖ്യാപനത്തിന് പിന്നിലെ കാരണം. നിലവിലെ രീതികൾ 2023 സി.യു.ഇ.ടി പരീക്ഷയിലും തുടരുമെന്നും കംപ്യൂട്ടർ അധിഷ്ഠിത മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾ ആയിരിക്കുമെന്നും ചെയർമാൻ പറഞ്ഞു.
ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകയായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ അഡീഷണൽ ജഡ്ജിയായി നിയമിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. വിക്ടോറിയ ഗൗരിയടക്കം 13 ജഡ്ജിമാരെ വിവിധ ഹൈക്കോടതികളിലേക്ക് ജഡ്ജിമാരാക്കാനുള്ള കൊളീജിയത്തിന്‍റെ ശുപാർശ അംഗീകരിച്ചാണ് കേന്ദ്രം നിയമന ഉത്തരവിറക്കിയത്. അതേസമയം, വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്‍റെ ശുപാർശയെ ചോദ്യം ചെയ്തുള്ള ഹർജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. അഭിഭാഷക വിക്ടോറിയ ഗൗരിയടക്കം അഞ്ച് പേരെ മദ്രാസ് ഹൈക്കോടതിയുടെ ജഡ്ജിമാരായി നിയമിക്കാൻ ജനുവരി 17 ന് സുപ്രീം കോടതി കൊളീജിയം കേന്ദ്രത്തോട് ശുപാർശ ചെയ്തിരുന്നു. ഇത് അംഗീകരിച്ച് മൂന്ന് അഭിഭാഷകരെയും രണ്ട് ജുഡീഷ്യൽ ഓഫീസർമാരെയും ഉൾപ്പെടെ അഞ്ച് പേരെ മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിമാരായി കേന്ദ്ര സർക്കാർ നിയമിച്ചു.
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനിടെ വാഹനം കത്തിച്ചു. നിയമസഭയ്ക്ക് മുന്നിൽ വച്ച് ബൈക്ക് കത്തിക്കുകയായിരുന്നു. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ നിയമസഭയ്ക്ക് മുന്നിലെ റോഡ് ഉപരോധിച്ചു. ഇന്ധന സെസ് ഉൾപ്പെടെയുള്ള ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ യു.ഡി.എഫ് എം.എൽ.എമാർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹം ആരംഭിച്ചു. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, സി.ആർ.മഹേഷ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. നികുതി വർദ്ധനവിനെതിരെ നിയമസഭയ്ക്കകത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ചോദ്യോത്തരവേള ആരംഭിച്ചയുടനെ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ശേഷമാണ് പ്രതിപക്ഷം ചോദ്യോത്തരവേളയുമായി സഹകരിച്ചത്.
തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വർദ്ധനവിനെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. പരിമിതമായ നികുതി വർദ്ധനവ് മാത്രമാണ് നടപ്പാക്കിയതെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. യു.ഡി.എഫ് 17 തവണയാണ് ഇന്ധന നികുതി കൂട്ടിയത്. പ്രതിപക്ഷം ബി.ജെ.പിയെ പിന്തുണയ്ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇന്ധന സെസ്, നികുതി വർദ്ധനവ് എന്നിവയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ സമരം നടത്തുകയാണ്. നാല് എം.എൽ.എമാർ സഭയുടെ കവാടത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഷാഫി പറമ്പിൽ, സി.ആർ.മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. ബജറ്റിൻമേലുള്ള പൊതുചർച്ചയ്ക്ക് മുമ്പാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്. നിയമസഭയ്ക്ക് പുറത്തും വലിയ പ്രതിഷേധം നടത്താനാണ് യു.ഡി.എഫിന്‍റെ തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും കോൺഗ്രസ് മാർച്ച് നടത്തും. 13ന് ജില്ലാ കേന്ദ്രങ്ങളിൽ യു.ഡി.എഫ് രാപ്പകൽ സമരം നടത്തും. ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനയും സെസും ശക്തമായ പ്രതിഷേധത്തിലൂടെ പിൻവലിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.
