- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആരോൺ ഫിഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. മെൽബണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ കൂടിയായ ഫിഞ്ച് ടി 20 മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതായി അറിയിച്ചത്. 36 കാരനായ ഫിഞ്ച് കഴിഞ്ഞ സെപ്റ്റംബറിലാണ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. അതിനുശേഷം ടി 20 ലോകകപ്പിലടക്കം ഫിഞ്ച് ഓസ്ട്രേലിയയ്ക്കായി കളിച്ചു. തുടർന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. 2011ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഫിഞ്ചിന്‍റെ അരങ്ങേറ്റം. ഓസ്ട്രേലിയയ്ക്കായി 103 ടി20 മത്സരങ്ങളാണ് ഫിഞ്ച് കളിച്ചത്. ഇതിൽ 76ലും ഫിഞ്ച് ടീമിനെ നയിച്ചു. 2021 ൽ ഓസ്ട്രേലിയ ചരിത്രത്തിലാദ്യമായി ടി 20 ലോകകപ്പ് ഉയർത്തിയപ്പോൾ ഫിഞ്ച് ക്യാപ്റ്റനായിരുന്നു. 3,120 റൺസുമായി ടി20യിൽ ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനും ഫിഞ്ച് ആണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്നത് നിർത്തിയെങ്കിലും ബിഗ് ബാഷ് ലീഗ് ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസി ലീഗുകളിൽ ഇനിയും ഭാഗ്യം പരീക്ഷിക്കാനാണ് തീരുമാനം.
താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ കുരുക്കിന് പരിഹാരമായി ലക്കിടി മുതൽ അടിവാരം വരെയുള്ള റോപ് വേ 2025ൽ യാഥാർത്ഥ്യമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈ ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതി ആസൂത്രണം ചെയ്യാൻ ആലോചിക്കുന്നതായി തിരുവനന്തപുരത്ത് നടന്ന എം.എൽ.എമാരുടെയും വിവിധ സംഘടന, വകുപ്പ് പ്രതിനിധികളുടെയും യോഗത്തിൽ മന്ത്രി അറിയിച്ചു. പദ്ധതി വേഗത്തിലാക്കാൻ വനംമന്ത്രി, വനംവകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുമായി ഉടൻ യോഗം ചേരാനും തീരുമാനിച്ചു. വയനാട് ചേംബർ ഓഫ് കൊമേഴ്സിന്‍റെ നേതൃത്വത്തിലുള്ള വെസ്റ്റേണ്‍ ഘട്ട്‌സ് ലിമിറ്റഡ് എന്ന കമ്പനിയാണ് അടിവാരം മുതൽ ലക്കിടി വരെ 3.7 കിലോമീറ്റർ നീളത്തിൽ റോപ് വേ നിർമിക്കുക. 40 കേബിൾ കാറുകൾ ഉണ്ടാകും. 150 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി അടിവാരത്ത് 10 ഏക്കറും ലക്കിടിയിൽ 1.75 ഏക്കർ സ്ഥലവും വാങ്ങിയിരുന്നു. വിശദമായ പദ്ധതി രേഖയും നേരത്തെ സമർപ്പിച്ചിരുന്നു. പദ്ധതി കടന്നുപോകുന്ന പ്രദേശത്തെ ഭൂമിയുടെ തരംമാറ്റല്‍ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിനുള്ള…
കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് ഇന്ന് മുതൽ പൊലീസിന്‍റെ പ്രത്യേക സംഘം അന്വേഷിക്കും. വ്യാജരേഖ ചമച്ചതും കുട്ടിയെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയ സംഭവവും തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം വെവ്വേറെ പരിശോധിക്കും. കഴിഞ്ഞ വർഷം ഓഗസ്റ്റ് 27ന് ജനിച്ച കുട്ടിയെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് അനധികൃത മാർഗത്തിലൂടെ കൈമാറിയതുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യാനാണ് ആലോചന. അതേസമയം, വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതി അനിൽകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
കായംകുളം: അശ്രദ്ധമായി കിടന്ന കേബിൾ മൂലം സംസ്ഥാനത്ത് വീണ്ടും അപകടം. കായംകുളത്ത് സ്കൂട്ടർ കേബിളിൽ കുടുങ്ങി യാത്രക്കാരി മരിച്ചു. റോഡിന് കുറുകെ കിടന്നിരുന്ന കേബിൾ കമ്പിയിൽ സ്കൂട്ടർ കുടുങ്ങിയാണ് സ്കൂട്ടറിന് പിന്നിലിരുന്ന സ്ത്രീ മരിച്ചത്. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്‍റെ ഭാര്യ ഉഷയാണ് മരിച്ചത്. ഭർത്താവ് വിജയൻ ഓടിച്ചിരുന്ന സ്കൂട്ടർ റോഡിന് കുറുകെ കിടന്നിരുന്ന കേബിൾ കമ്പിയിൽ കുടുങ്ങി സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂരിലെ മരുമകളുടെ വീട്ടിലെത്തിയ ഉഷയും ഭർത്താവ് വിജയനും തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി ഇടശ്ശേരി ജംഗ്ഷന് കിഴക്ക് ഭാഗത്താണ് അപകടമുണ്ടായത്.
മലയാള സിനിമയിലെ യുവതാരങ്ങളിൽ തെരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ വൈവിധ്യം കൊണ്ടുവരുന്ന നടനാണ് നിവിൻ പോളി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്‍റെ മഹാവീര്യർ ഇതിന് ഉദാഹരണമാണ്. എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മാഹാവീര്യർ പ്രമേയത്തിലും അവതരണത്തിലും വളരെ വൈവിധ്യമാർന്ന ചിത്രമായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോമായ സൺനെക്സ്റ്റിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം ഫെബ്രുവരി 10ന് സ്ട്രീമിംഗ് ആരംഭിക്കും. സ്വാമി അപൂര്‍ണാനന്ദന്‍ എന്ന നിഗൂഢ കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ചത്. പോളി ജൂനിയർ പിക്ചേഴ്സിന്‍റെയും ഇന്ത്യൻ മൂവി മേക്കേഴ്സിന്‍റെയും ബാനറിൽ നിവിൻ പോളിയും പി എസ് ഷംനാസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണപ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി.അമ്പു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ…
ഭാഷാ ഉപയോഗത്തിലെ രാഷ്ട്രീയ ശരി തെറ്റുകളെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചതും മുന്നോട്ട് പോയതും സോഷ്യൽ മീഡിയയിലൂടെയാണ്. പൊതുപ്രവര്‍ത്തകരുടെയും സിനിമാ താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളുടെയും പ്രസ്താവനകളും സിനിമയിലെ ഡയലോഗുകളും പലപ്പോഴും ഇത്തരത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞ ഒരു തമാശയെ കുറിച്ച് രാഷ്ട്രീയ ശരി തെറ്റുകൾ വീണ്ടും ചർച്ചയാകുകയാണ്. തന്‍റെ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫറിന്‍റെ പ്രമോഷന്‍റെ ഭാഗമായി നൽകിയ ഗ്രൂപ്പ് അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മിയോട് മമ്മൂട്ടി ചക്കരയാണെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ എന്ന് ഒരാൾ ചോദിച്ചു. ഇതിന് മമ്മൂക്ക ചക്കരയാണെന്ന് ഐശ്വര്യ ലക്ഷ്മി മറുപടി നൽകി. ഇതിനോടുള്ള മമ്മൂട്ടിയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. എന്നെ നല്ല വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ. ചക്കര എന്നാൽ കരുപെട്ടിയാണ്, നിങ്ങൾക്കറിയാമോ? അങ്ങനെ ഒരാളെക്കുറിച്ച് ആരെങ്കിലും പറയുമോ? താൻ അത് തിരിച്ച് പറഞ്ഞാൽ എങ്ങനെയിരിക്കും എന്നായിരുന്നു ചിരിച്ചുകൊണ്ട് മമ്മൂട്ടി…
തിരുവനന്തപുരം: ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ ആരാഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ഇന്നലെ വൈകിട്ടാണ് അദ്ദേഹത്തെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അച്ഛന്‍റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് മകൻ ചാണ്ടി ഉമ്മൻ പിന്നീട് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അതേസമയം നിംസിലെ ന്യൂമോണിയക്കുള്ള ചികിത്സയ്ക്ക് ശേഷം തുടർചികിത്സയ്ക്കായി അദ്ദേഹത്തെ ബംഗളൂരുവിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
തിരുവനന്തപുരം: 16 കാരനെ പീഡിപ്പിച്ച ട്രാൻസ്ജെൻഡർക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും. ചിറയിൻകീഴ് ആനത്തലവട്ടം എൽ.പി.എസിന് സമീപം സഞ്ജു സാംസണെയാണ് (34) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ ഇത്തരത്തിലൊരു കേസിൽ ശിക്ഷിക്കപ്പെടുന്നത്. 2016 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറയിൻകീഴിൽ നിന്ന് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് പ്രതി കുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് തമ്പാനൂർ പബ്ലിക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തിൽ ഭയന്ന കുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞില്ല. പ്രതി കുട്ടിയെ പലതവണ ഫോണിൽ വിളിച്ച് കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞെങ്കിലും കുട്ടി പോകാൻ വിസമ്മതിച്ചു. ഫോണിലൂടെ നിരന്തരം സന്ദേശങ്ങൾ അയയ്ക്കുന്നതും ഫോണിൽ സംസാരിക്കുമ്പോൾ കുട്ടി പലപ്പോഴും ഭയപ്പെടുന്നതും അമ്മ ശ്രദ്ധിച്ചു. കുട്ടി ഫോൺ ബ്ലോക്ക് ചെയ്തപ്പോൾ പ്രതി ഫേസ്ബുക്ക് മെസഞ്ചർ വഴി സന്ദേശങ്ങൾ അയച്ചു. സന്ദേശങ്ങൾ കണ്ട അമ്മ പ്രതിക്ക് മറുപടി അയയ്ക്കാൻ തുടങ്ങിയതോടെയാണ് സംഭവം…
ദുബായ്: വിദേശ വ്യാപാരത്തിൽ റെക്കോർഡിട്ട് യു.എ.ഇ. രാജ്യത്തിന്‍റെ വിദേശ വ്യാപാരം കഴിഞ്ഞ വർഷം 17 ശതമാനം വർദ്ധിച്ചു. ടൂറിസം, റിയൽ എസ്റ്റേറ്റ് മേഖലകളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ വർഷം വിദേശ വ്യാപാരത്തിൽ യുഎഇ കൈവരിച്ച നേട്ടങ്ങൾ മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. കഴിഞ്ഞ വർഷം യുഎഇയുടെ വിദേശ വ്യാപാരം 22 ട്രില്യൺ ദിർഹമായിരുന്നു (2.2 ട്രില്യൺ). 2021 നെ അപേക്ഷിച്ച് വിദേശ വ്യാപാരത്തിൽ 17 ശതമാനം വർദ്ധനവുണ്ടായതായി പ്രധാനമന്ത്രി അറിയിച്ചു. യു.എ.ഇ.യുടെ അന്താരാഷ്ട്ര സാമ്പത്തിക ബന്ധം കൂടുതൽ ദൃഢമാവുകയാണ്. രാജ്യം അഭൂതപൂര്‍വ്വമായ നേട്ടമാണ് കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിൽ മുമ്പെങ്ങുമില്ലാത്തവിധം വിദേശനിക്ഷേപം വരുന്നുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിൽ ചരിത്രപരമായ നേട്ടത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്‍റെ ചരിത്രപരമായ വികസനത്തിൽ ഒപ്പം നിൽക്കുന്ന നിക്ഷേപകർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്…
ബോളിവുഡ് താരം അക്ഷയ് കുമാറിനും അദ്ദേഹത്തിന്‍റെ പുതിയ പരസ്യത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. ഖത്തർ എയർവേയ്സിന് വേണ്ടി അഭിനയിച്ച പരസ്യമാണ് താരത്തെ കുഴപ്പത്തിലാക്കിയത്. പരസ്യത്തിൽ ഗ്ലോബിലെ ഇന്ത്യയുടെ ഭൂപടം വരുന്ന ഭാഗത്ത് അക്ഷയ് കുമാർ ചവിട്ടിയതാണ് പ്രശ്നങ്ങൾക്ക് കാരണം. കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാർ തന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഖത്തർ എയർവേയ്സിന്‍റെ പരസ്യം പോസ്റ്റ് ചെയ്തത്. നടിമാരായ ദിഷ പഠാണി, നോറ ഫത്തേഹി, മൗനി റോയ്, സോനം ബജ് വ എന്നിവരും പരസ്യത്തിൽ അഭിനയിക്കുന്നുണ്ട്. കറങ്ങുന്ന ഡിജിറ്റൽ ഗ്ലോബിന് മുകളിലൂടെ താരങ്ങൾ നടക്കുന്നതായാണ് പരസ്യം. ഇതിൽ അക്ഷയ് കുമാർ നടക്കുമ്പോൾ ഇന്ത്യയുടെ ഭൂപടത്തിൽ ചവിട്ടി എന്നതാണ് വിമർശനത്തിന് കാരണം. ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ‘ഇന്ത്യയോട് അൽപമെങ്കിലും ബഹുമാനം കാണിക്കൂ’ എന്നായിരുന്നു ഒരാളുടെ കമന്‍റ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് എന്താണ് നേടാൻ കഴിയുന്നതെന്നും ഭൂപടത്തിന് മുകളിലൂടെ നടക്കാം എന്നത് ആരുടെ ആശയമാണെന്നും ചോദിച്ചവരുണ്ട്. ഖാൻമാരിൽ ആരെങ്കിലും ഇതുപോലെ ഷൂസ്…
