Author: News Desk

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ പങ്കാളികളായ സിയയ്ക്കും സഹദിനും ആശംസകളുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ നന്മകളും നേര്‍ന്നു. സിയയെ ഫോണിൽ വിളിച്ചാണ് മന്ത്രി സന്തോഷം പങ്കുവച്ചത്. കോഴിക്കോട് വരുമ്പോൾ നേരിൽ കാണാമെന്നും മന്ത്രി പറഞ്ഞു. മന്ത്രി നേരിട്ട് വിളിച്ചതിലുള്ള സന്തോഷം സിയ പങ്കുവച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ച്. സൂപ്രണ്ടുമായും മന്ത്രി സംസാരിച്ചു. സഹദും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് സൂപ്രണ്ട് അറിയിച്ചു. ഇരുവർക്കും ആവശ്യമായ എല്ലാ ചികിത്സയും സൗജന്യമായി നൽകാൻ മന്ത്രി സൂപ്രണ്ടിനു നിർദ്ദേശം നൽകി. കുഞ്ഞിനാവശ്യമായ പാൽ മുലപ്പാൽ ബാങ്കിൽ നിന്ന് കൃത്യമായി നൽകാൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രസവത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ചിൽ ചികിത്സയിലാണ് സഹദ്. സഹദിന്‍റെ പ്രസവത്തിനായി ഡോക്ടർമാരുടെ പ്രത്യേക പാനൽ രൂപീകരിച്ചിരുന്നു. പ്രത്യേക മുറിയും അനുവദിച്ചിരുന്നു. പ്രമേഹം കൂടുതലായതിനാൽ രാവിലെ സിസേറിയൻ വേണ്ടി വന്നു. ആരോഗ്യനില തൃപ്തികരമാണെങ്കിൽ മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read More

കണ്ണൂർ: കണ്ണൂർ എസ്.എൻ കോളേജിൽ എസ്.എഫ്.ഐ -കെ.എസ്.യു സംഘർഷം. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. രണ്ട് കെ.എസ്.യു പ്രവർത്തകർക്കും രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. പ്രകീർത്ത് മുണ്ടേരി, മുഹമ്മദ് റിസ്വാൻ, ആതിഥ്യൻ, അനഗ് എന്നിവർക്കാണ് പരിക്കേറ്റത്. കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. സമീപത്തെ എസ്.എൻ.ജി കോളേജിൽ നടന്ന സംഘർഷത്തിന്‍റെ തുടർച്ചയാണ് എസ്.എൻ കോളേജിലെ സംഘർഷം.

Read More

ആലപ്പുഴ: 2018ലെ പ്രളയത്തിൽ ബിവറേജസ് കോർപ്പറേഷന് നഷ്ട്ടം വന്നത് 11,83,57,493.8 രൂപ. പെരുമ്പാവൂരിലെ ഒരു ഔട്ട്ലെറ്റിൽ (കട നമ്പർ-7036) 30,93,946 രൂപയുടെ നഷ്ടമുണ്ടായി. മദ്യത്തിന്‍റെയും ജംഗമവസ്തുക്കളുടെയും നഷ്ടമാണിത്. ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരമായി നാല് കോടി രൂപ ലഭിച്ചു. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് കോർപ്പറേഷൻ ഇക്കാര്യം വ്യക്തമാക്കിയത്. മുപ്പതോളം കടകൾ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയിരുന്നു. ഇവിടെ ഉണ്ടായിരുന്ന മദ്യവും ഫർണിച്ചറുകളും നശിച്ചു. ഇൻഷുർ ചെയ്തതിലെ വീഴ്ചയാണ് നഷ്ടപരിഹാരം കുറയാൻ കാരണമായതെന്നും പറയുന്നു. നഷ്ടം കൃത്യമായി വിലയിരുത്തുന്നതിൽ വീഴ്ചയുണ്ടായെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു.

Read More

ദില്ലി: ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീൻ ആശയവുമായി റിസർവ് ബാങ്ക്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ ഇക്കാര്യം അറിയിച്ചത്. നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനും നാണയങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാകുന്നതെന്ന് ഗവർണർ പറഞ്ഞു. റിസർവ് ബാങ്ക് തുടക്കത്തിൽ 12 നഗരങ്ങളിൽ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീൻ (ക്യുസിവിഎം) പദ്ധതി ആരംഭിക്കുമെന്നും ഇത് സാധാരണക്കാർക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നാണയങ്ങളുടെ പ്രചാരം പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിപുലീകരിക്കുമെന്നും ഈ യന്ത്രങ്ങൾ ഉപയോഗിച്ച് നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകുമെന്നും ഗവർണർ പറഞ്ഞു.  

Read More

കൊച്ചി / പത്തനംതിട്ട/തിരുവനന്തപുരം: ഇന്ധന സെസിനും നികുതി വർദ്ധനവിനുമെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. പത്തനംതിട്ടയിലും കൊച്ചിയിലും നടന്ന പ്രതിഷേധ മാർച്ചാണ് അക്രമാസക്തമായത്. കൊച്ചിയിൽ പ്രവർത്തകർ പൊലീസിന് നേരെ കുപ്പി എറിഞ്ഞു. ബാരിക്കേഡ് തകർക്കാനും ശ്രമമുണ്ടായി. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാതായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. പത്തിലധികം പേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബജറ്റിനെതിരെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചും അക്രമാസക്തമായി. പ്രവർത്തകർ പോലീസിനുനേരെ കൂകി വിളിച്ചു. ബാരിക്കേഡിന്‍റെ മുകളിൽ കയറിയും പ്രതിഷേധിച്ചു. ബാരിക്കേഡുകൾ തകർത്തതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. തിരുവനന്തപുരത്ത് നികുതി വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് നിയമസഭയിലേക്ക് കാർ കെട്ടി വലിച്ചിഴച്ച് പ്രതിഷേധിച്ചു. 

Read More

കോഴിക്കോട്: ട്രാൻസ്ജെൻഡർ ദമ്പതികളായ സിയയ്ക്കും സഹദിനും കുഞ്ഞ് ജനിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പ്രസവ ശസ്ത്രക്രിയ. സഹദും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുഞ്ഞിന്‍റെ ലിംഗഭേദം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അമ്മ സിയ പറഞ്ഞു. ഇതോടെ ഇന്ത്യയിലെ ആദ്യ ട്രാൻസ്മാൻ പിതാവായി സഹദ് മാറി.

Read More

തിരുവന്തപുരം: കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നതിനെ കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആർ ബിന്ദു അറിയിച്ചു. വിദേശത്ത് പഠിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ തലങ്ങളിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് സർക്കാരിന്റെ നടപടി. ഈ വിഷയത്തിൽ പ്രതിപക്ഷം പലതവണ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം കുറവായതിനാലാണ് കുട്ടികൾ വിദേശത്തേക്ക് പോകുന്നതെന്നും ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് വീഴ്ച പറ്റിയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രി ആർ ബിന്ദു സർക്കാർ നടപടികളെക്കുറിച്ച് വിശദീകരിച്ചത്. വിഷയം പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. കൗൺസിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും അതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താൽക്കാലിക വി.സിക്കെതിരെ സിൻഡിക്കേറ്റ്. വി.സി ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് സിൻഡിക്കേറ്റ് ആരോപിച്ചു. സിൻഡിക്കേറ്റ് യോഗത്തിന്‍റെയും ബോർഡ് ഓഫ് ഗവർണർമാരുടെയും തീരുമാനങ്ങളിൽ സിസ തോമസ് ഒപ്പിടാറില്ലെന്നാണ് സിൻഡിക്കേറ്റിന്റെ ആരോപണം. സർവ്വകലാശാലയിലെ ദൈനംദിന പ്രവർത്തനങ്ങൾ സ്തംഭിച്ചു. വിദ്യാർത്ഥികളുടെ സപ്ലിമെന്‍ററി പരീക്ഷകൾ നടത്താൻ സാധ്യമല്ല. ജനുവരിയിൽ നടത്താനിരുന്ന പിഎച്ച്ഡി പ്രവേശനം മുടങ്ങിയെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിച്ചു. വിസി സിസ തോമസിന്‍റെ നടപടികൾ സർവകലാശാലയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ്. സിസ തോമസിനെ എത്രയും വേഗം വി.സി സ്ഥാനത്ത് നിന്ന് മാറ്റണം. ഇതിനായി സർക്കാർ ഗവർണറോട് ശുപാർശ ചെയ്യണമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.

Read More

ഇസ്ലാമാബാദ്: ഓരോ രാജ്യത്തിനും അവരുടേതായ സാംസ്കാരിക സവിശേഷതകളുണ്ട്. ലോകം മുന്നേറുകയാണെന്ന് പറയുമ്പോഴും അതിന് വിരുദ്ധമായ ചില തീരുമാനങ്ങൾ എടുക്കാൻ ഭരണകൂടം പലപ്പോഴും നിർബന്ധിതരാകും. അതാത് രാജ്യങ്ങളുടെ അധികാരവുമായി അടുത്ത ബന്ധമുള്ള ശക്തികളായിരിക്കും ഇത്തരം തീരുമാനങ്ങൾക്ക് പിന്നിൽ. ഇന്ന്, മതനിന്ദ ലോകമെമ്പാടും ഒരു പ്രധാന കുറ്റകൃത്യമായി തിരിച്ചെത്തുകയാണ്. ഏക മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ഇത്തരം കുറ്റങ്ങള്‍ക്ക് അതിന്‍റെതായ തീവ്രതയുമുണ്ടായിരിക്കും.   മതരാഷ്ട്രമായ പാകിസ്ഥാനിലും മതനിന്ദ വലിയ കുറ്റമാണ്. മതനിന്ദാപരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്ഥാൻ വിക്കിപീഡിയ നിരോധിച്ചിരുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം നിരോധനം നീക്കിയതിന് ശേഷം ഇന്നലെ മുതൽ വിക്കിപീഡിയ പാകിസ്ഥാനിൽ തിരിച്ചെത്തി. നേരത്തെ ഫേസ്ബുക്കും യൂട്യൂബും സമാനമായ മതനിന്ദ നിരോധനം പാകിസ്ഥാനിൽ നേരിട്ടിരുന്നു. വാർത്താവിതരണ പ്രക്ഷേപണ മന്ത്രി മരിയം ഔറംഗസേബ് ഉത്തരവിന്‍റെ പകർപ്പ് ട്വീറ്റ് ചെയ്തു കൊണ്ട് ഇങ്ങനെ എഴുതി. “വെബ്സൈറ്റ് (വിക്കിപീഡിയ) ഉടനടി പ്രാബല്യത്തിൽ വരുത്താൻ നിർദ്ദേശിച്ചതിൽ പ്രധാനമന്ത്രി സന്തുഷ്ടനാണ്” എന്ന്. വിക്കിമീഡിയ ഫൗണ്ടേഷന്‍ പാക് സര്‍ക്കാറിന്‍റെ…

Read More

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎയ്ക്ക് തിരിച്ചടി. അലൻ ശുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യം എൻഐഎ കോടതി തള്ളി. അലൻ ശുഹൈബ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അലൻ ശുഹൈബ് സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകളും വീഡിയോകളും ഷെയർ ചെയ്യുന്നുണ്ടെന്നും ഇവയ്ക്കെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നും കോടതിയെ ബോധ്യപ്പെടുത്താനാണ് എൻഐഎ ശ്രമിച്ചത്. എന്നാൽ ഇതൊന്നും അലൻ എഴുതിയ പോസ്റ്റുകളല്ലെന്നും ആ രീതിയിൽ ജാമ്യം റദ്ദാക്കാനാവില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്.

Read More