- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ അഭിഭാഷകൻ സൈബി ജോസിനെതിരായ കേസിൽ പണം നൽകിയ സിനിമാ നിർമ്മാതാവിനെ ചോദ്യം ചെയ്തു. കേസിലെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ തിങ്കളാഴ്ചയാണ് നിർമ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തത്. കേസിലെ ജാമ്യ നടപടികളിൽ അനുകൂല വിധിക്കായി ഹൈക്കോടതി ജഡ്ജിക്ക് നൽകാമെന്ന വ്യാജേനെ അഭിഭാഷകൻ സൈബി നിർമ്മാതാവിൽ നിന്ന് പണം വാങ്ങിയെന്നാണ് കേസ്. സിനിമാ നിർമാതാവാണ് ഈ കേസിലെ പ്രധാന കണ്ണി. പണം വാങ്ങിയത് ഫീസായാണെന്നാണ് സൈബിയുടെ വിശദീകരണം. തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയിൽ നിന്ന് കടുത്ത വിമർശനമാണ് സൈബിക്ക് നേരെ ഉയർന്നിരുന്നത്. അന്വേഷണവുമായി മുന്നോട്ട് പോകാൻ പൊലീസിന് നിർദേശം നൽകിയ കോടതി നിയമവ്യവസ്ഥയെയും നീതിന്യായ വ്യവസ്ഥയെയും ബാധിക്കുന്ന ആരോപണത്തിലെ സത്യം പുറത്തുവരണമെന്നും പറഞ്ഞു.
ന്യൂഡൽഹി: ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് റിസർവ് ബാങ്ക് (ആർബിഐ) വർദ്ധിപ്പിച്ചു. റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചതോടെ മൊത്തം നിരക്ക് 6.5 ശതമാനമായി ഉയർന്നു. ഇതോടെ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് വർദ്ധിപ്പിക്കും. ഫലത്തിൽ വായ്പകളുടെ പ്രതിമാസ തിരിച്ചടവോ അല്ലെങ്കിൽ തിരിച്ചടവ് കാലയളവോ വർദ്ധിക്കും. ബാങ്ക് സ്ഥിര നിക്ഷേപ പലിശയും ഉയരാൻ സാധ്യതയുണ്ട്. ഒമ്പത് മാസത്തിനിടെ ഇത് ആറാം തവണയാണ് പലിശ നിരക്ക് ഉയരുന്നത്. റിസർവ് ബാങ്കിന്‍റെ പണനയ സമിതി യോഗത്തിന് ശേഷമാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്കുകൾ പ്രഖ്യാപിച്ചത്.
കണ്ണൂര്‍: കുട്ടികളിലെ ഡിജിറ്റൽ ആസക്തി മാറ്റാനും സുരക്ഷിതമായി ഇന്‍റർനെറ്റ് ഉപയോഗിക്കാൻ പഠിപ്പിക്കാനും കേരള പൊലീസിന്‍റെ ‘ഡി-ഡാഡ്’. സംസ്ഥാനത്ത് ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്‍റർ (ഡി-ഡാഡ്) സ്ഥാപിക്കാൻ സോഷ്യല്‍ പോലീസിങ് ഡയറക്ടറേറ്റാണ് ഒരുങ്ങുന്നത്. കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം, ഓൺലൈൻ ഗെയിം ആസക്തി, അശ്ലീല സൈറ്റുകൾ സന്ദർശിക്കൽ, സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കൽ, വ്യാജ ഷോപ്പിംഗ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടൽ എന്നിവ മാറ്റുകയാണ് കൗൺസിലിങ്ങിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കൊച്ചി, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലാണ് ആദ്യ ആറ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഡിജിറ്റൽ ആസക്തിയുള്ള 18 വയസ് വരെ പ്രായമുള്ളവർക്ക് സൗജന്യ കൗൺസിലിങ് നൽകും. മാതാപിതാക്കൾക്ക് കുട്ടികളുമായി നേരിട്ടെത്തി പ്രശ്ന പരിഹാരം തേടാം. സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടെയും അധ്യാപകരുടെയും സഹായത്തോടെ ഇത്തരം കുട്ടികളെ കണ്ടെത്തി കൗൺസിലിങ് നൽകും. സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം എങ്ങനെയെന്ന് തിരിച്ചറിയുന്നതിന് രക്ഷിതാക്കളെയും പ്രാപ്തരാക്കും. ഇതിനായി ഡി-സേഫ് എന്ന ഡിജിറ്റല്‍ ടൂള്‍കിറ്റും ഒരുക്കിയിട്ടുണ്ട്. കൗണ്‍സലിങ്ങിലൂടെ…
ഗോവ: ഗോവയിലെ കടല്‍ത്തീരങ്ങളില്‍ വിനോദ സഞ്ചാരികൾക്ക് സുരക്ഷയൊരുക്കാൻ ‘ഔറസ്’ എന്ന റോബോട്ട് എത്തി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത നിരീക്ഷണ സംവിധാനമായ ട്രൈറ്റണും സഹായത്തിനുണ്ടാകും. സംസ്ഥാന സർക്കാർ നിയോഗിച്ച ലൈഫ് സർവീസ് ഏജൻസിയായ ദൃഷ്ടി മറൈനാണ് സുരക്ഷാകാര്യങ്ങളുടെ ചുമതല. വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതിനാൽ ഗോവയുടെ കടൽ തീരങ്ങളിൽ അപകടങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കണക്കിലെടുത്താണ് റോബോട്ടുകളുടെ സഹായം തേടിയത്. ആൾക്കൂട്ടത്തെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും പുതിയ സംവിധാനം വഴി കഴിയും. വടക്കൻ ഗോവയിലെ മിരാമർ തീരത്താണ് ഔറസ് പ്രവർത്തിക്കുക. ട്രൈറ്റണ്‍ തെക്കന്‍ ഗോവയിലെ ബൈന, വെല്‍സാവോ, ബെനൗലിം, ഗല്‍ഗിബാഗ് എന്നീ തീരങ്ങളിലും സേവനമനുഷ്ഠിക്കും. ഈവര്‍ഷംതന്നെ 100 ട്രൈറ്റണുകളെയും 10 ഔറസ് റോബോട്ടുകളെയും വിവിധ തീരങ്ങളില്‍ നിയോഗിക്കാനാണ് പദ്ധതി.
കൊച്ചി: ചികിത്സയ്ക്കിടെ സംഭവിക്കുന്ന എല്ലാ മരണങ്ങളും ആരോഗ്യ പ്രവർത്തകരുടെ അനാസ്ഥ മൂലമാണെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി. അതിന് മതിയായ തെളിവുകൾ ഉണ്ടായിരിക്കണം. ദൗർഭാഗ്യകരമായ കാരണങ്ങളാൽ കാര്യങ്ങൾ തെറ്റായ രീതിക്ക് നീങ്ങിയതിന് ആരോഗ്യപ്രവർത്തകർ ഉത്തരവാദികളല്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞു. പതിവിൽ നിന്ന് അൽപം വ്യത്യസ്തമായ ഒരു ചികിത്സ സ്വീകരിക്കുന്നത് അശ്രദ്ധയായി കാണാൻ കഴിയില്ല. ചികിത്സാ വേളയിലെ കണക്കുകൂട്ടലുകളിലെ പിശകോ അല്ലെങ്കിൽ അപകടമോ ചികിത്സാ പിഴവായി കാണാൻ കഴിയില്ല. ആരോഗ്യപ്രവർത്തകരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞാൽ മാത്രമേ കുറ്റക്കാരനെന്ന് കണ്ടെത്താനാകൂവെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് അഭിപ്രായപ്പെട്ടു. വന്ധ്യംകരണത്തിനായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ച കേസിൽ വിചാരണക്കോടതി തടവിന് ശിക്ഷിച്ചതിനെതിരെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് കോടതി ഈ കാര്യം വ്യക്തമാക്കിയത്.
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ കള്ളക്കടത്ത് സ്വർണം പിടികൂടിയ സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ച് ഡിആർഐ. സ്ഥിരമായി ഇവിടെ എത്താറുണ്ടായിരുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊടുവള്ളി ടൗണിലെ ഒരു വീടിന് മുകളിൽ സ്ഥാപിച്ച സ്വർണ്ണം ഉരുക്കുന്ന സെന്‍ററിൽ നടത്തിയ റെയ്ഡിലാണ് നാല് കോടിയിലധികം രൂപ വിലമതിക്കുന്ന 7.2 കിലോയോളം അനധികൃത സ്വർണം പിടികൂടിയത്. 13.2 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണമാണ് പിടികൂടിയത്. കള്ളക്കടത്ത് സ്വർണം വീടിന്‍റെ ടെറസിൽ ഏറെ നാളായി ഉരുക്കി വരികയായിരുന്നുവെന്നാണ് ഡി.ആർ.ഐ സംഘം പറയുന്നത്. കൊച്ചിയിലെ ഡി.ആർ.ഐ യൂണിറ്റിലെ സംഘമാണ് റെയ്ഡ് നടത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രണ്ട് ദിവസം അന്വേഷണ സംഘം കൊടുവള്ളിയിൽ ക്യാമ്പ് ചെയ്ത് വരികയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വർണ്ണം ഉരുക്കുന്ന കേന്ദ്രത്തിന്റെ ഉടമ ജയാഫർ, കൊടുവള്ളി സ്വദേശികളായ റഷീദ്, റഫീഖ്, കൊടുവള്ളി മഹിമ ജ്വല്ലറി ഉടമ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. വിവിധ രൂപങ്ങളിൽ എത്തുന്ന കള്ളക്കടത്ത് സ്വർണം…
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്‍റെ ‘സേഫ് കേരള’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച 675 ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (നിർമ്മിത ബുദ്ധി) ക്യാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതിനായി സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം പരിഗണിക്കുമെന്നാണ് വിവരം. അനുമതി ലഭിച്ചാൽ രണ്ടാഴ്ചയ്ക്കകം പിഴ ഈടാക്കിത്തുടങ്ങാനാണ് തീരുമാനം. കഴിഞ്ഞ ഏപ്രിൽ മുതൽ ക്യാമറകളിൽ നിന്ന് ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും പ്രവർത്തനാനുമതി ലഭിക്കാത്തതിനാൽ പിഴ ഈടാക്കാൻ കഴിഞ്ഞിട്ടില്ല. 30 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഓരോ ക്യാമറയും സ്ഥാപിച്ചത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ക്യാമറകൾക്ക് പുറമേ റെഡ് ലൈറ്റ് ലംഘനം, പാർക്കിംഗ് ലംഘനം എന്നിവയുൾപ്പടെ കണ്ടെത്താൻ കഴിയുന്ന 725 ഗതാഗത നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനായി ഏകദേശം 235 കോടി രൂപയാണ് സേഫ് കേരള പദ്ധതിയിൽ ചെലവഴിച്ചത്. ആദ്യഘട്ടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ എം പരിവാഹൻ ആപ്പുമായി ക്യാമറകൾ ബന്ധിപ്പിക്കുന്നതിലും അനുബന്ധ ജോലികൾ പൂർത്തിയാക്കുന്നതിലും കാലതാമസമുണ്ടായിരുന്നു. എന്നാൽ…
പാലക്കാട്: സ്കൂളുകളിൽ അധ്യാപകർ വിദ്യാർത്ഥികളെ ‘പോടാ’, ‘പോടീ’ എന്ന് വിളിക്കുന്നത് വിലക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങൾ വിലക്കാൻ സർക്കാർ ആലോചിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് വിദ്യാഭ്യാസ ഉപഡയറക്ടർ ഇത്തരം പ്രയോഗങ്ങളെ വിലക്കിയതായി നിർദേശം നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിലും ഉടൻ നിർദേശമിറങ്ങും. വിദ്യാർത്ഥികളുടെ വ്യക്തിത്വത്തെ വ്രണപ്പെടുത്തുന്ന വാക്കുകൾ അധ്യാപകർ ഉപയോഗിക്കരുതെന്നും വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ട വാക്കുകളും പെരുമാറ്റവും മാത്രമുണ്ടാവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എല്ലാ അധ്യാപകർക്കും നിർദ്ദേശം നൽകണമെന്നും തിരുവനന്തപുരത്ത് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നുണ്ട്. തിരുവനന്തപുരം വെട്ടുകാട് ഓറഞ്ച്വില്ലയിൽ സുധീഷ് അലോഷ്യസ് റൊസാരിയോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അസാസ് (സിറിയ): ഭൂചലനത്തിൽ ജയിൽ മതിലുകൾ തകർന്നതിന് തൊട്ടുപിന്നാലെയുണ്ടായ കലാപത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിലെ 20 തടവുകാർ ജയിൽ ചാടി. വടക്കുപടിഞ്ഞാറൻ സിറിയയിലെ തുർക്കി അതിർത്തിക്കടുത്തുള്ള റജോയിലെ ‘ബ്ലാക്ക് പ്രിസൺ’ എന്നറിയപ്പെടുന്ന സൈനിക ജയിലിന്‍റെ നിയന്ത്രണം പിടിച്ചെടുക്കാൻ തടവുകാർ കലാപം നടത്തിയപ്പോഴാണ് തീവ്രവാദികൾ രക്ഷപ്പെട്ടത്. ആകെ രണ്ടായിരത്തോളം തടവുകാരാണ് റജോയിലെ ജയിലിലുള്ളത്. ഇതിൽ 1,300 പേർ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ളവരാണ്. കുർദ് സേനയിൽ നിന്നുള്ള ആളുകളും ഇവിടെയുണ്ട്. ജയിൽ ഉൾപ്പെടുന്ന പ്രദേശത്ത് ശക്തമായ രണ്ട് ഭൂചലനം ഉണ്ടായതായാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം പുലർച്ചെ 4.17 ന് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉച്ചയ്ക്ക് 1.24 ന് റിക്ടർ സ്കെയിലിൽ 7.5 തീവ്രതയുമാണ് രേഖപ്പെടുത്തിയത്. ആദ്യത്തെ ഭൂചലനത്തിൽ തന്നെ ജയിലിന്‍റെ ചുമരുകൾക്കും വാതിലുകൾക്കും വിള്ളലുണ്ടായി. ഇതാണ് കുറ്റവാളികൾക്ക് പുറത്ത് ചാടാൻ അവസരമായത്. “കഴിഞ്ഞ ദിവസം ഉണ്ടായ ഭൂകമ്പം റജോയിലെ ജയിലിനെയും ബാധിച്ചു. ഇതിനിടെ തടവുകാരിൽ ചിലർ…
കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുട്ടിയെ കൈവശം വച്ചിരുന്ന തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയേക്കും. വ്യാജ രേഖ ചമച്ചതിന് പ്രേരണാ കുറ്റത്തിൽ ഇവരെ പ്രതി ചേർക്കുന്നതിലേക്കാണ് അന്വേഷണ സംഘം നീങ്ങുന്നത്.കളമശേരി മെഡിക്കൽ കോളജിൽ നിന്നും ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം കേസിലെ മുഖ്യപ്രതിയായ അനിൽ കുമാറിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതിയും നഗരസഭയിലെ താൽക്കാലിക ജീവനക്കാരിയുമായ രഹ്ന ആശുപത്രിയിലെ മെഡിക്കൽ രേഖകളിലെ ജീവനക്കാരിയായ അശ്വിനിയെയും ലേബർ റൂമിലുണ്ടായിരുന്നവരെയും പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കളമശേരി പൊലീസിൽ പരാതി നൽകി. സുപ്രധാന കണ്ണികളെ പിടികൂടാതെയാണ് രഹ്നയെ പ്രതിയാക്കിയതെന്ന് രഹ്നയുടെ അഭിഭാഷകൻ പറഞ്ഞു.
