- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
വനിത ട്വന്റി20 കപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യ
കേപ്ടൗൺ: വനിതാ ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഓസ്ട്രേലിയയോട് 44 റൺസിന് പരാജയപ്പെട്ട് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തപ്പോൾ ഇന്ത്യ 15 ഓവറിൽ 86 റൺസിന് ഓൾഔട്ടായി. ഓസ്ട്രേലിയൻ പേസർ ഡാർസി ബ്രൗൺ മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. 22 പന്തിൽ 19 റൺസെടുത്ത ദീപ്തി ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
തിരുവനന്തപുരം: നിയമ സഭയിൽ തർക്കത്തിന് കാരണമായി ഹാജർ വിവാദം. സത്യാഗ്രഹം നടത്തുന്ന മുസ്ലിം ലീഗ് എം.എൽ.എ നജീബ് കാന്തപുരം സഭയിൽ ഹാജർ രേഖപ്പെടുത്തിയതാണ് വിവാദ കാരണം. ഇന്നലെ ഹാജർ രേഖപ്പെടുത്തിയത് തെറ്റ്പറ്റിയതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഹാജർ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം സ്പീക്കർക്ക് കത്തയച്ചു. നിയമസഭയിലെ അംഗങ്ങള്‍ക്ക് ഇ സിഗ്നേച്ചര്‍ ആണ്. ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് നിയമസഭാ സെക്രട്ടേറിയറ്റ് ഇക്കാര്യം അറിഞ്ഞത്. ഉടൻ തന്നെ വിഷയം സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി. സത്യാഗ്രഹം നടത്തുന്ന എം.എൽ.എമാർ സഭയിൽ പ്രവേശിക്കുകയോ സഭാ നടപടികളിൽ പങ്കെടുക്കുകയോ ചെയ്യാറില്ല. ഈ സാഹചര്യത്തിലാണ് പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം ഹാജർ രേഖപ്പെടുത്തിയത്. ഇന്ധന സെസ് ഉൾപ്പെടെയുള്ള സംസ്ഥാന ബജറ്റിലെ നികുതി നിർദേശങ്ങൾ, വാട്ടർ ചാർജ് വർധന എന്നിവയിൽ പ്രതിഷേധിച്ചാണ് നാല് യു.എഫ് എം.എൽ.എമാർ നിയമസഭാ കവാടത്തിൽ പ്രതിഷേധിക്കുന്നത്. നജീബ് കാന്തപുരത്തിന് പുറമെ പ്രതിപക്ഷ എംഎൽഎമാരായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സി ആർ മഹേഷ് എന്നിവരാണ് അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്നത്.
ബിംഗിലും എജിലും ഇനി ചാറ്റ് ജിപിടി സേവനങ്ങൾ ലഭ്യം; പുതിയ പതിപ്പ് പുറത്തിറക്കി നിർമാതാക്കൾ
മൈക്രോസോഫ്റ്റ് ബിംഗ് സെർച്ച് എഞ്ചിൻ (ബിംഗ്), എജ് വെബ് ബ്രൗസർ എന്നിവയുടെ പുതിയ പതിപ്പ് പുറത്തിറക്കി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയിൽ ലഭ്യമായ സേവനങ്ങൾ കൂടുതൽ മികച്ച രീതിയിൽ ലഭ്യമാകും എന്നതാണ് പുതിയ സവിശേഷത. ഓപ്പൺ എഐയുമായുള്ള സഹകരണത്തിന്‍റെ ഭാഗമായാണ് എജ്ജിലും ബിംഗിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ വരുന്നത്. ഓപ്പൺ എഐ ആണ് ചാറ്റ് ജിപിടിയുടെ നിർമ്മാതാവ്. താമസിയാതെ, മൈക്രോസോഫ്റ്റ് ഓഫീസലും ചാറ്റ് ജിപിടിയുടെ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തും. നേരത്തെ മൈക്രോസോഫ്റ്റ് ടീംസിൽ ചാറ്റ്ജിപ്റ്റ് സേവനം അവതരിപ്പിച്ചിരുന്നു.
ചെന്നൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘ലിയോ’യിൽ നിന്ന് തൃഷ കൃഷ്ണൻ പിൻമാറിയതായി അഭ്യൂഹം. ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂൾ കശ്മീരിൽ പുരോഗമിക്കുന്നതിനിടെ നടി തൃഷ ചെന്നൈ വിമാനത്താവളത്തിലേക്ക് മടങ്ങുന്ന ചിത്രങ്ങൾ വൈറലായതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. തൃഷയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കി എന്നായിരുന്നു പ്രധാന പ്രചാരണം. കശ്മീരിലെ കാലാവസ്ഥയെ തുടർന്ന് ലിയോയുടെ സെറ്റിൽ വച്ചാണ് തൃഷയ്ക്ക് അസുഖം ബാധിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൃഷയുടെ അമ്മ ഉമാ കൃഷ്ണൻ. എല്ലാം ഊഹാപോഹങ്ങളാണെന്ന് ഒരു തമിഴ് ടെലിവിഷൻ ചാനലിനോട് സംസാരിക്കവെ ഉമാ കൃഷ്ണൻ പറഞ്ഞു. തൃഷ തിരിച്ചെത്തിയിട്ടില്ലെന്നും ഇപ്പോഴും കശ്മീരിൽ ലിയോയുടെ ചിത്രീകരണത്തിലാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലിയോയുടെ പ്രമോ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി, സംവിധായകൻ മിഷ്കിൻ, മൻസൂർ അലി ഖാൻ, ഗൗതം വാസുദേവ് മേനോൻ, അർജുൻ എന്നിവർക്കൊപ്പം മലയാള താരം മാത്യു തോമസും ചിത്രത്തിലുണ്ട്. പതിനാല്…
ദുബായ്: ജൂലൈ ഒന്നിന് മുമ്പ് ഒരു ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത സ്വകാര്യ കമ്പനികൾക്ക് 7,000 ദിർഹം പിഴ ചുമത്തുമെന്ന് മാനവ വിഭവശേഷി മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ. നേരത്തെ, ഒരു വർഷം മുഴുവൻ കണക്കെടുപ്പിന് ശേഷമാണ് നടപടിയെങ്കിൽ, ഇനി മുതൽ അർദ്ധ വാർഷിക കണക്കെടുപ്പ് നടത്തുകയും പിഴ ഈടാക്കുകയും ചെയ്യും. കമ്പനിയിലെ മൊത്തം ജീവനക്കാരുടെ ഒരു ശതമാനമാക്കി ഒരാൾക്ക് 7,000 ദിർഹമാണ് പിഴ. 10 സ്വദേശികൾക്ക് നിയമനം നൽകേണ്ടതാണെങ്കിൽ 70,000 ദിർഹം പിഴ നൽകേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. 50ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ കമ്പനി ഒരു വർഷത്തിൽ രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിയമം. ഓരോ ആറുമാസം കൂടുമ്പോഴും ഒരു ശതമാനം എന്ന നിരക്കിലായിരിക്കണം നിയമനം. സ്വദേശിവൽക്കരണ കണക്കുകളിലും പിഴകളിലും മാറ്റമില്ലെങ്കിലും വാർഷിക പരിശോധന അർദ്ധ വാർഷിക പരിശോധനയായി മാറിയതാണ് പ്രധാന മാറ്റമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം രണ്ട് ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത കമ്പനികൾ ജൂലൈ ഒന്നിനകം മൂന്ന്…
ടെക് ഭീമനായ സൂം 1,300 ജീവനക്കാരെ പിരിച്ചുവിടുമെന്ന് അറിയിച്ചു. ഇത് മൊത്തം തൊഴിലാളികളുടെ ഏകദേശം 15 ശതമാനം വരും. പിരിച്ചുവിടലുകൾ സ്ഥാപനത്തിന്‍റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുമെന്ന് സൂമിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എറിക് യുവാൻ ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. തന്‍റെയും മറ്റ് എക്സിക്യൂട്ടീവുകളുടെയും ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും യുവാൻ പറഞ്ഞു. ഇതിന്‍റെ ഭാഗമായി വരുന്ന സാമ്പത്തിക വർഷത്തെ തന്റെ ശമ്പളം 98 ശതമാനം കുറയ്ക്കുമെന്നും 2023 സാമ്പത്തിക വർഷത്തെ കോർപ്പറേറ്റ് ബോണസ് എഴുതിത്തള്ളുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് എക്സിക്യൂട്ടീവുകളുടെ അടിസ്ഥാന ശമ്പളവും 20 ശതമാനം കുറയ്ക്കും. കൂടാതെ, അവരുടെ കോർപ്പറേറ്റ് ബോണസുകളും ഒഴിവാക്കും. പിരിച്ചുവിട്ടവർക്ക് നാല് മാസത്തെ ശമ്പളം, ആരോഗ്യ പരിരക്ഷ, 2023 സാമ്പത്തിക വർഷത്തെ വാർഷിക ബോണസ് എന്നിവ നൽകുമെന്നും കമ്പനി അറിയിച്ചു.
ഹൈദരാബാദ്: ഡൽഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകൾ കവിതയുമായി അടുത്ത ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടന്‍റിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ബുച്ചിബാബു ഗൊരണ്ട്ലയെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഇയാൾക്ക് നിർണായക പങ്കുണ്ടെന്നാണ് സി.ബി.ഐ പറയുന്നത്. കവിതയ്ക്ക് ബിനാമി നിക്ഷേപമുള്ള കമ്പനി, മദ്യവ്യാപാരത്തിന് സഹായം കിട്ടുന്നതിനായി എ.എ.പിക്ക് 100 കോടി കൈക്കൂലി നല്‍കിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. കെ. കവിത, രാഘവ് മകുന്ത, എം എസ് റെഡ്ഡി, ശരത് റെഡ്ഡി എന്നിവരുടെ പങ്കാളിത്തത്തിലുള്ള സൗത്ത് ഗ്രൂപ്പ് എഎപിയുടെ വിജയ് നായർക്ക് 100 കോടി രൂപ നൽകിയതായാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിലെ പ്രതിയായ അരുൺ രാമചന്ദ്രനെ ലക്ഷ്യമിട്ടായിരുന്നു കവിതയുടെ നീക്കങ്ങൾ. ഇന്തോ-സ്പിരിറ്റ് കമ്പനിയിൽ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്നും ഇഡി പറയുന്നു. 100 കോടി രൂപ കൈക്കൂലി നൽകിയ സൗത്ത് ഗ്രൂപ്പിന് മദ്യ വിതരണത്തിനും നിരവധി റീട്ടെയില്‍ സോണുകൾക്കും മൊത്തത്തിൽ അനുമതി നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ചാർട്ടേഡ്…
തിരുവനന്തപുരം: ന്യുമോണിയ ബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. തുടർചികിത്സയ്ക്കായി ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഉടൻ മാറ്റാൻ സാദ്ധ്യതയില്ലെന്നാണ് വിവരം. ന്യുമോണിയ, ചുമ, ശ്വാസതടസ്സം എന്നിവ പൂർണമായും ഭേദമായ ശേഷമായിരിക്കും ബംഗളൂരുവിലേക്ക് കൊണ്ട് പോവുക. നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കൽ സംഘമാണ് ഉമ്മൻചാണ്ടിയെ പരിചരിക്കുന്നത്. സർക്കാർ നിയമിച്ച ആറംഗ മെഡിക്കൽ സംഘവുമുണ്ട്. ഇരുപാർട്ടികളും തമ്മിൽ കൂടിയാലോചിച്ച് ബന്ധുക്കളുമായി സംസാരിച്ച ശേഷമായിരിക്കും തീരുമാനം. മെഡിക്കൽ ബുള്ളറ്റിൻ അൽപ്പസമയത്തിനകം പ്രസിദ്ധീകരിക്കും.
39 ലക്ഷം തട്ടിയെടുത്തെന്ന കേസ്; സണ്ണി ലിയോണ്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പിന്‍വലിച്ചു
കൊച്ചി: കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താമെന്ന് വാഗ്ദാനം ചെയ്ത് 39 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതി പരിഗണനയിലുള്ള സാഹചര്യത്തിലാണ് നടപടി. പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്‍റെ പരാതിയിലാണ് സണ്ണി ലിയോൺ, ഭർത്താവ് ഡാനിയൽ വെബർ, കമ്പനി ജീവനക്കാരൻ സുനിൽ രജനി എന്നിവർക്കെതിരെ കേസെടുത്തത്. 2018 നും 2019 നും ഇടയിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസ്. എന്നാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ, ഷോയുടെ നടത്തിപ്പിന്‍റെ മറവിൽ പരാതിക്കാരൻ പണം നൽകാതെ വഞ്ചിച്ചുവെന്നാണ് സണ്ണി ലിയോൺ ആരോപിക്കുന്നത്.
ദുബൈ: തുർക്കിക്കും സിറിയയ്ക്കും സഹായവുമായി യുഎഇ. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇരു രാജ്യങ്ങൾക്കും സഹായമായി 100 മില്യൺ ഡോളർ (800 കോടി രൂപ) നൽകുമെന്ന് പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സിറിയയ്ക്ക് 50 ദശലക്ഷം ദിർഹം (110 കോടി രൂപ) സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശത്ത് സഹായവുമായി യുഎഇയിൽ നിന്നുള്ള വിമാനം എത്തി. മെഡിക്കൽ ഉപകരണങ്ങളും രക്ഷാപ്രവർത്തകരുമായുള്ള വിമാനമാണ് എത്തിയത്. തുർക്കിയിലെയും സിറിയയിലെയും രക്ഷാപ്രവർത്തനങ്ങൾക്കായി യുഎഇ പ്രതിരോധ മന്ത്രാലയം ‘ഗാലന്‍റ് നൈറ്റ് ടു’ എന്ന ദൗത്യവും പ്രഖ്യാപിച്ചിരുന്നു. അബുദാബിയിൽ നിന്ന് പറന്നുയർന്ന ആദ്യ വിമാനം തെക്കൻ തുർക്കിയിലെ അദാനയിലാണ് എത്തിയത്. ദുരന്തബാധിതർക്ക് സഹായം നൽകുന്നതിനായി ഫീൽഡ് ആശുപത്രികൾ ഒരുക്കും. ആളുകൾ കുടുങ്ങിക്കിടക്കുന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. യു.എ.ഇ സേന,…
