- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: സഹകരണ ബാങ്കിന്റെ ജപ്തിയില്‍ മനംനൊന്ത് വൈക്കത്ത് ഗൃഹനാഥനും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പത്തനാപുരത്ത് സാക്ഷരതാ പ്രേരകും ആത്മഹത്യ ചെയ്തതിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിലെ സാധാരണക്കാരുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും അറിയാതെയും സംസ്ഥാനത്തിന്‍റെ സാമ്പത്തിക പശ്ചാത്തലം മനസിലാക്കാതെയുമാണ് ബജറ്റ് തയ്യാറാക്കിയതെന്ന പ്രതിപക്ഷത്തിന്‍റെ വാദം ശരിവയ്ക്കുന്നതാണ് ഈ ആത്മഹത്യകൾ എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിലെ സാധാരണ ജനങ്ങൾ കടക്കെണിയിലാണ്. പതിനായിരക്കണക്കിന് ജപ്തി നോട്ടീസുകളാണ് പ്രവഹിക്കുന്നത്. പ്രളയത്തിനും മഹാമാരിക്കും ശേഷം ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ബഹുഭൂരിപക്ഷം ജനങ്ങളും. തീരദേശ, കാർഷിക, പട്ടികജാതി, പട്ടികവർഗ മേഖലകളിൽ നിന്ന് കരച്ചിൽ മാത്രമാണ് കേൾക്കുന്നത്. അവർക്ക് അർഹതപ്പെട്ട സാമ്പത്തിക സഹായം പോലും സർക്കാർ നിഷേധിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അധികാരത്തിന്‍റെ അഹങ്കാരത്തിൽ പാവപ്പെട്ടവരുടെ ദുരവസ്ഥ കാണാൻ സർക്കാരിന് സമയമോ താൽപ്പര്യമോ ഇല്ല. സഹായിക്കുന്നില്ലെന്ന് മാത്രമല്ല, പൊതുപണം പാഴാക്കി ദരിദ്രരുടെ മേൽ അതിന്റെ ബാധ്യത കൂടി ചുമത്തുകയാണ് സർക്കാർ ചെയ്യുന്നത്. പാവപ്പെട്ടവരുടെ പോക്കറ്റ് കാലിയാക്കാൻ…
വാടക ഗർഭപാത്രം നൽകുന്ന സ്ത്രീക്ക് കുഞ്ഞുമായി ജനിതക ബന്ധം പാടില്ല; കേന്ദ്രം സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ഗർഭപാത്രം വാടകയ്ക്ക് നൽകുന്ന സ്ത്രീക്ക് ജനിക്കുന്ന കുഞ്ഞുമായി ജനിതക ബന്ധം പാടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ അണ്ഡം ഗർഭധാരണത്തിനായി ഉപയോഗിക്കരുത്. വാടക ഗർഭപാത്രം തേടുന്നവർ ആരാണോ അവരുടെ അണ്ഡവും ബീജവും വേണം ഇതിനായി ഉപയോഗിക്കാൻ എന്നും സർക്കാർ വ്യക്തമാക്കി. വാടക ഗർഭധാരണ നിയമത്തിലെ സെക്ഷൻ 4(3) ബി(3) പ്രകാരം ഗർഭപാത്രം വാടകയ്ക്ക് നൽകുന്നവർ സ്വന്തം അണ്ഡം നൽകരുതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. വാടക ഗർഭപാത്രം തേടുന്ന ദമ്പതികൾക്കോ സ്ത്രീകൾക്കോ (വിധവകളോ വിവാഹമോചിതരോ) മാത്രമേ കുട്ടിയുമായി ജനിതക ബന്ധം ഉണ്ടായിരിക്കാവൂ. വിധവയോ വിവാഹമോചിതയോ ആണെങ്കിൽ, അവരുടെ അണ്ഡവും പുരുഷ ദാതാവിന്‍റെ ബീജവും ആയിരിക്കണം ഉപയോഗിക്കേണ്ടത്. ഗർഭപാത്രം വാണിജ്യാടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുന്നത് നിരോധിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. വാടക ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ അണ്ഡം ഉപയോഗിക്കാൻ പാടില്ലെന്ന വ്യവസ്ഥയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.
കൊല്ലം: കൊല്ലം പത്തനാപുരത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. മാങ്കോട് സ്വദേശി ഇ.എസ് ബിജുമോനാണ് മരിച്ചത്. കഴിഞ്ഞ ആറ് മാസമായി വേതനം ലഭിക്കാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷൻ ആരോപിച്ചു. വേതനം ആവശ്യപ്പെട്ട് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നതിനിടെയാണ് ബിജുമോൻ ആത്മഹത്യ ചെയ്തത്. സംസ്ഥാനത്ത് 1,714 പ്രേരക്മാർ പ്രതിസന്ധിയിലാണെന്നാണ് അസോസിയേഷൻ പറയുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ പ്രാദേശിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൊണ്ടുവന്നെങ്കിലും ഇത് നടപ്പാക്കാത്തതിനാൽ ശമ്പളം മുടങ്ങുകയായിരുന്നു.
മസ്കത്ത്: നാലാമത് ‘സിനിമാന’ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാള ചിത്രം ആയിഷയ്ക്ക് അംഗീകാരം. മത്സര വിഭാഗത്തിൽ ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് എം ജയചന്ദ്രൻ പുരസ്കാരം നേടി. ആയിഷയുടെ പശ്ചാത്തല സംഗീതം അറബ്, ഇന്ത്യൻ സംഗീതത്തിന്‍റെ അസാധാരണമായ സംയോജനമാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഇന്തോ-അറബിക് പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയ്ക്ക് അറബ് ഫെസ്റ്റിവലിൽ ലഭിച്ച അംഗീകാരം കൂടിയാണ് ഈ പുരസ്കാരം. മുസന്ദത്ത് നടന്ന സമാപന സമ്മേളനത്തിൽ ഗവർണർ സയ്യിദ് ഇബ്റാഹീം ബിൻ സഈദ് അൽ ബുസൈദി പുരസ്കാരം സമ്മാനിച്ചു. നിലമ്പൂർ സ്വദേശിനി അയിഷയുടെ ജീവിതത്തെ ആസ്പദമാക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യർ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയുടേതാണ് തിരക്കഥ. സക്കറിയയാണ് ചിത്രം നിർമ്മിച്ചത്. എം.ടി.ഷാസുദ്ദീൻ, ഹാരിസ് ദേശം, പി.ബി.അനീഷ്, സക്കരിയ വാവാടു, ബിനീഷ് ചന്ദ്രൻ എന്നിവർ ചേർന്നാണ് സഹ നിർമ്മാണം. ജനുവരി 20ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വീടിന്‍റെ ജനാല ചില്ലുകൾ തകർത്ത് അജ്ഞാതർ. കൊച്ചുള്ളൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തെ വീടിന്‍റെ ജനാല ചില്ലുകളാണ് തകർത്തത്. ജനാലയിൽ ചെറിയ രക്തത്തുള്ളികളും ഉണ്ടായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. മോഷണശ്രമമാണോയെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. ഡിസിപി അജിത് കുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന.
പുരുഷന്മാര്ക്കൊപ്പം സ്ത്രീകളുടെ പ്രാര്ഥന; മതത്തിൽ അനുവാദമില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡല്‍ഹി: സ്ത്രീകളെ മുസ്ലിം പള്ളികളിൽ പ്രവേശിക്കുന്നതിൽ നിന്നോ പ്രാർത്ഥന നടത്തുന്നതിൽ നിന്നോ വിലക്കിയിട്ടില്ലെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. എന്നിരുന്നാലും, പള്ളികൾക്കുള്ളിൽ പുരുഷൻമാരോടൊപ്പം പ്രാർത്ഥിക്കാൻ മതത്തിൽ അനുവാദമില്ലെന്നും ബോർഡ് വ്യക്തമാക്കി. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മുസ്ലിം വ്യക്തി നിയമ ബോർഡ് നിലപാട് വ്യക്തമാക്കിയത്. പള്ളിയിൽ സ്ത്രീകൾക്ക് പ്രാർത്ഥന നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ബോർഡ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഇസ്ലാമിക ഗ്രന്ഥങ്ങളിൽ സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കുന്നതിനു വിലക്കില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നമസ്കാരവും നിഷിദ്ധമല്ല. എന്നാൽ മതം പുരുഷൻമാരെയും സ്ത്രീകളെയും ഒരേ സ്ഥലത്ത് പ്രാർത്ഥിക്കാൻ അനുവദിക്കുന്നില്ല. ബോർഡ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പള്ളി കമ്മിറ്റികൾ തന്നെ സ്ത്രീകൾക്ക് പള്ളിക്കുള്ളിൽ പ്രാർത്ഥിക്കാൻ പ്രത്യേക സ്ഥലം ഒരുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് എല്ലാ പള്ളിക്കമ്മിറ്റികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ബോർഡ് കോടതിയെ അറിയിച്ചു. മക്കയിലും മദീനയിലും പുരുഷൻമാർക്കൊപ്പം സ്ത്രീകളും ഉംറ നിർവഹിക്കുന്നുണ്ടെന്നും അതിനാൽ പള്ളികളിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകൾക്ക് നമസ്കരിക്കാനും മറ്റും അനുമതി…
ന്യൂഡല്‍ഹി: സൗന്ദര്യവർധക വസ്തുക്കളുടെ പ്രൊമോഷൻ ചെയ്യുന്ന മോഡലിന്‍റെ മുടി മോശമായി വെട്ടിയതിന് പഞ്ചനക്ഷത്ര ഹോട്ടലിലെ സലൂണിനേർപ്പെടുത്തിയ രണ്ട് കോടി രൂപ പിഴ സുപ്രീം കോടതി റദ്ദാക്കി. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ചുമത്തിയ നഷ്ടപരിഹാര തുക വളരെ കൂടുതലാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും കോടതി പറഞ്ഞു. 2018 ഏപ്രിൽ 12ന് മൗര്യ ഹോട്ടലിനെതിരെ മുടിവെട്ടിയതുമായി ബന്ധപ്പെട്ട് മോഡൽ ആഷ്ന റോയ് നൽകിയ പരാതിയിലാണ് കമ്മീഷൻ പിഴ ചുമത്തിയത്. സ്ഥിരം ഹെയർസ്റ്റൈലിസ്റ്റ് ഇല്ലാതിരുന്നിട്ടും ഹോട്ടൽ മാനേജരുടെ ഉറപ്പിലാണ് മറ്റൊരാളുടെ സേവനം തേടിയത്. എന്നാൽ പറഞ്ഞ രീതിയിലല്ല മുടി മുറിച്ചതെന്നാണ് ആഷ്നയുടെ ആരോപണം. മുകളിൽ നിന്ന് നാല് ഇഞ്ച് മാത്രം അവശേഷിച്ചുകൊണ്ട് തന്‍റെ ബാക്കി മുടിയെല്ലാം മുറിച്ചുമാറ്റി. അമിതമായ അമോണിയ ഉപയോഗം മൂലം തലയിലെ ചർമ്മത്തിനു കേടുപാടുകൾ സംഭവിച്ചുവെന്നും ഇത് കാരണം താൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും അവർ പരാതിയിൽ ഉന്നയിച്ചിരുന്നു.
പാലക്കാട്: കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്തത് ഓൺലൈൻ റമ്മി കളിച്ചുണ്ടായ ലക്ഷക്കണക്കിനു രൂപയുടെ സാമ്പത്തിക ബാധ്യതയാലെന്ന് ഭാര്യ. 25 പവൻ സ്വർണം വിറ്റാണ് ഗിരീഷ് റമ്മി കളിച്ചതെന്ന് ഭാര്യ വൈശാഖ വ്യക്തമാക്കി. കളിക്കാനുള്ള പണത്തിനായി ഭർത്താവ് തന്നെ മർദ്ദിക്കാറുണ്ടെന്നും വൈശാഖ പറഞ്ഞു. കോവിഡ് കാലം മുതലാണ് ഗിരീഷ് റമ്മി കളിക്കാൻ തുടങ്ങിയത്. പിന്നീട് അത് സ്ഥിരമായി. റമ്മിക്ക് അടിമയായപ്പോൾ, റമ്മി കളിക്കാൻ അദ്ദേഹം തന്‍റെ ശമ്പളം മുഴുവൻ വിനിയോഗിച്ചു. വേണ്ടത്ര പണം ലഭിക്കാതായപ്പോൾ ഭാര്യയുടെ സ്വർണം വിറ്റ് റമ്മി കളിക്കാൻ തുടങ്ങി. ഇതിനിടയിൽ അമിതമായി മദ്യപിക്കാനും തുടങ്ങി. ഇതോടെയാണ് കടബാധ്യത വർദ്ധിച്ചത്. ആത്മഹത്യ ചെയ്യുമെന്ന് ഗിരീഷ് ആവർത്തിച്ച് പറഞ്ഞിരുന്നെങ്കിലും വൈശാഖ അത് ഗൗരവമായി എടുത്തിരുന്നില്ല. പിന്നീട്, റമ്മി കളിക്കുന്നത് നിർത്താൻ ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ഗിരീഷ് വഴങ്ങാതെ വരുകയും ഭാര്യയെ മർദ്ദിക്കാനും തുടങ്ങി. ഒടുവിൽ കടബാധ്യത സഹിക്കവയ്യാതെയാണ് ഗിരീഷ് ജീവനൊടുക്കിയെന്നും വൈശാഖ പറഞ്ഞു. ഭർത്താവിന്‍റെ മരണത്തോടെ മക്കളുമായി എങ്ങനെ മുന്നോട്ട് പോകണമെന്നറിയാതെ കുഴങ്ങുകയാണ്…
ന്യൂഡല്‍ഹി: അമേരിക്കൻ കോടതി വിധികൾ അനുകരിച്ച് സുപ്രീം കോടതി ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയിലെ സാഹചര്യം വ്യത്യസ്തമാണെന്നും അതിനാൽ യുഎസ് ഭരണഘടനയെയും വിധികളെയും അടിസ്ഥാനമാക്കി മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവ് പുറപ്പെടുവിക്കരുതെന്നും കേന്ദ്രം പറഞ്ഞു. ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിവിധ വിധികളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ വ്യക്തമാക്കി. നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമല്ലെന്ന 2011ലെ വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം സൂചിപ്പിച്ചത്. നിരോധിത സംഘടനകളുടെ സജീവ പ്രവർത്തകർക്കെതിരെ മാത്രമേ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ കഴിയൂവെന്നും അംഗത്വത്തിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കഴിയില്ലെന്നും 2011 ൽ സുപ്രീം കോടതി വിധിച്ചിരുന്നു. ഭീകരവാദ വിരുദ്ധ നിയമമായ ടാഡയിലെ വ്യവസ്ഥ 2011 ൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് റദ്ദാക്കിയിരുന്നു. ജാമ്യം തേടിയും ശിക്ഷയ്ക്കെതിരെയും സമർപ്പിച്ച രണ്ട് വ്യത്യസ്ത ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ഉത്തരവ് ഇറക്കിയിരുന്നത്. എന്നാൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ്…
കണ്ണൂർ: കണ്ണൂർ ആറളം വിയറ്റ്നാം കോളനിയിലെത്തിയ മാവോയിസ്റ്റ് സംഘത്തിനെതിരെ യു.എ.പി.എ നിയമപ്രകാരം പോലീസ് കേസെടുത്തു. സി.പി മൊയ്തീന്‍റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണ് കഴിഞ്ഞ ദിവസം കോളനിയിലെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ വിയറ്റ്നാം കോളനിയിലെത്തിയ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തിൽ ജിഷ, വിക്രം ഗൗഡ, സോമൻ, ജയണ്ണ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. കോളനിയിലെത്തി ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച ശേഷം തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മാവോയിസ്റ്റ് സംഘം കൊട്ടിയൂർ വനത്തിലേക്ക് മടങ്ങിയതെന്നാണ് വിവരം. സംഘത്തിലെ അഞ്ച് പേരും ആയുധധാരികളാണെന്നും തമിഴും ഹിന്ദിയും കലർന്ന മലയാളം സംസാരിക്കുന്നവരാണെന്നും കോളനി നിവാസികൾ പോലീസിനോട് പറഞ്ഞു. തങ്ങൾ കോളനിയിലെത്തിയ വിവരം പോലീസിനെ അറിയിക്കരുതെന്ന് മാവോയിസ്റ്റുകൾ ഭീഷണിപ്പെടുത്തിയതായും കോളനി നിവാസികൾ പൊലീസിനോട് പറഞ്ഞു. നേരത്തെയും ആറളം, കൊട്ടിയൂർ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മാവോയിസ്റ്റ് സംഘം നിരവധി തവണ സന്ദർശനം നടത്തിയിരുന്നു.
