- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കോട്ടയം: സാങ്കേതിക സർവകലാശാലയിൽ പി.കെ ബിജു ഉൾപ്പെടെ 6 ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ നിയമനത്തിന് ആധാരമായ ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പിടാത്തതിനാൽ ആറ് പേരെയും അസാധുവാക്കണമെന്ന് പ്രതിപക്ഷ നേതാവ്. പി കെ ബിജു, ഐ സാജു, ബി എസ് ജമുന, ഡോ വിനോദ് കുമാർ ജേക്കബ്, എസ് വിനോദ് കുമാർ, ജി സഞ്ജീവ് എന്നിവരുടെ നിയമനമാണ് വിവാദമായത്. 2021 ഫെബ്രുവരി 20ന് ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് ആദ്യം നിയമനത്തിന് ഓർഡിനൻസ് ഇറക്കിയത്. രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് വീണ്ടും ഓർഡിനൻസ് പരിഷ്കരിക്കുകയും 2021 ഫെബ്രുവരി നാലിന് ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ ഓർഡിനൻസിനു പകരം ബിൽ പാസാക്കുകയും ചെയ്തു. എന്നാൽ ഈ ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പുവച്ചിട്ടില്ല. യൂണിവേഴ്സിറ്റി ട്രൈബ്യൂണൽ ഭേദഗതി ഉൾപ്പെടെ ഗവർണർ ഇടപെട്ട ബില്ലുകളിലാണ് കെ.ടി.യു ഭേദഗതിയും ഉള്ളത്. നിയമനത്തിന് ആധാരമായ ബിൽ നിയമമാകാത്തതിനാൽ, ആറ് അംഗങ്ങൾ എടുത്ത നയപരമായ തീരുമാനങ്ങൾ അസാധുവാക്കുകയും അവർ ഇതുവരെ വാങ്ങിയ പ്രതിഫലം…
വളപട്ടണം ഐഎസ് കേസ്; പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളി കോടതി
കൊച്ചി: വളപട്ടണം ഐ.എസ് കേസിൽ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. ജസ്റ്റിസ് അലക്സാണ്ടർ തോമസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ശിക്ഷ ചോദ്യം ചെയ്തുള്ള അപ്പീൽ ഹർജിയിൽ വിധി വരുന്നതുവരെ തടവ് സ്റ്റേ ചെയ്യണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എൻ.ഐ.എ കോടതി പ്രതികൾക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഒന്നാം പ്രതി കണ്ണൂർ മുണ്ടേരി സ്വദേശി മിദ്‍ലാജ്, രണ്ടാം പ്രതി ചെക്കിക്കുളം സ്വദേശി അബ്ദുൾ റസാഖ്, അഞ്ചാം പ്രതി തലശ്ശേരി സ്വദേശി യുകെ ഹംസ എന്നിവരാണ് കോടതിയെ സമീപിച്ചത്. ജൂലൈ 15 നു ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും ഏഴ് വർഷം തടവും രണ്ടാം പ്രതിക്ക് ആറ് വർഷം തടവും കോടതി വിധിച്ചിരുന്നു. അഞ്ച് വർഷമായി വിചാരണത്തടവുകാരായി ജയിലിലാണ് പ്രതികൾ. ഇസ്ലാമിക് സ്റ്റേറ്റിനായി പോരാടാൻ സിറിയയിലേക്ക് കടക്കാനും മറ്റ് യുവാക്കളെ കടത്താനും ശ്രമിച്ചതിനാണ് ഇവർ ശിക്ഷിക്കപ്പെട്ടത്. വിവിധ വകുപ്പുകൾ പ്രകാരം മിദ്ലാജിനും ഹംസയ്ക്കും…
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വിമാനയാത്രാ ചെലവിനായി 30 ലക്ഷം അധിക തുക അനുവദിച്ച് സംസ്ഥാന സർക്കാർ. നടപ്പ് സാമ്പത്തിക വർഷത്തിൽ അനുവദിച്ച തുക ഇതിനകം ചെലവഴിച്ചതിനാലാണ് അധിക തുക അനുവദിച്ചത്. ഡിസംബർ 30നാണ് ഗവർണറുടെ സെക്രട്ടറി പണം ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇറങ്ങിയത്. സംസ്ഥാനത്ത് കർശന സാമ്പത്തിക നിയന്ത്രണവും അധിക നികുതി വ്യവസ്ഥയും നിലനിൽക്കെയാണ് അധിക തുക ഗവർണർക്ക് അനുവദിച്ചത്. രാജ്ഭവനിലെ താൽക്കാലിക ഫോട്ടോഗ്രാഫറെയും 20 താൽക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്താൻ ഗവർണർ നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം പരിഗണിച്ച സർക്കാർ ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിയിരുന്നു. പ്രത്യേക താൽപ്പര്യ പ്രകാരം മുഖ്യമന്ത്രിക്ക് ഗവർണർ അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്ന്, ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നു. ഫെബ്രുവരി 17നാണ് ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയത്.
ജയ്പുർ: നിയമസഭയിൽ ബജറ്റ് മാറി വായിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്. 2023-24 ബജറ്റിനു പകരം ഗഹ്‌ലോത് അബദ്ധവശാൽ വായിച്ചത് 2022-23 ലെ ബജറ്റ് ആണ്. തുടർന്ന് ചീഫ് വിപ്പ് ഇടപെട്ട് ബജറ്റ് അവതരണം തടഞ്ഞു. ബജറ്റ് ചോർന്നെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചു. ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിരുന്ന് പ്രതിഷേധിച്ചു. സ്പീക്കർ സി.പി.ജോഷി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ സഭ നിർത്തിവെക്കുകയായിരുന്നു. അതേസമയം, ബജറ്റ് മാറി വായിച്ചെന്ന ആരോപണം അശോക് ഗഹ്‌ലോത് നിഷേധിച്ചു. ബജറ്റ് ചോർന്നിട്ടില്ലെന്നും കഴിഞ്ഞ വർഷത്തെ ബജറ്റിലെ ഒരു പേജ് റഫറൻസിനായി പുതിയ ബജറ്റിനൊപ്പം സൂക്ഷിച്ചതാണെന്നും അദ്ദേഹം മറുപടി നൽകി. ബജറ്റ് രാജസ്ഥാന്‍റെ വികസനത്തിനു എതിരാണെന്ന് കാണിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിനോദയാത്രക്ക് അവധിയെടുത്ത് താലൂക്ക് ഓഫീസ് ജീവനക്കാർ; വിഷയം ഗൗരവമായി കാണുന്നെന്ന് മന്ത്രി
പത്തനംതിട്ട: കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയി കോന്നി താലൂക്ക് ഓഫീസിലെ റവന്യു വകുപ്പ് ജീവനക്കാർ. 63 ജീവനക്കാരിൽ 21 പേർ മാത്രമാണ് ഇന്ന് ഓഫീസിലെത്തിയത്. 20 പേർ അവധി അപേക്ഷ പോലും നൽകാതെയാണ് യാത്രയ്ക്ക് പോയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാർ തഹസിൽദാരെ വിളിച്ച് ക്ഷുഭിതനായി. മൂന്ന് ദിവസത്തെ ഉല്ലാസയാത്രയ്ക്കാണ് ഉദ്യോഗസ്ഥർ പോയതെന്നാണ് വിവരം. നാളെ രണ്ടാം ശനിയാഴ്ചയും അടുത്ത ദിവസം ഞായറാഴ്ചയും ആയതിനാൽ മൂന്ന് ദിവസത്തെ യാത്രക്കാണ് പോയതെന്നാണ് മറ്റ് ജീവനക്കാർ പറഞ്ഞത്. ഉദ്യോഗസ്ഥരുടെ കൂട്ട അവധി അറിയാതെ നിരവധി സാധാരണക്കാർക്ക് ഇന്ന് ഓഫീസിൽ വന്ന് കാഴ്ചക്കാരായി നിൽക്കേണ്ടിവന്നു. എം.എൽ.എയുടെ പരാതിയെ തുടർന്ന് ഇക്കാര്യം പരിശോധിക്കുമെന്ന് റവന്യു മന്ത്രി പറഞ്ഞു. ഓഫീസിലെത്തിയ എം.എൽ.എ, തഹസിൽദാരും അവധിയിലാണെന്ന് അറിഞ്ഞ് ഡെപ്യൂട്ടി തഹസിൽദാരുമായി സംസാരിച്ചു. റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരം തഹസിൽദാരുടെ അധ്യക്ഷതയിൽ ഇന്ന് എം.എൽ.എയുടെ യോഗം ചേരാനിരിക്കുകയായിരുന്നു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികൾ ഉണ്ടെന്ന് തഹസിൽദാർ അറിയിച്ചതിനെ…
പാലക്കാട്: പാലക്കാട് പ്രസവ ശസ്ത്രക്രിയക്ക് ശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പാലക്കാട് ഡിഎംഒ ഡോ. കെ പി റീത്ത. റിപ്പോർട്ട് ഉടൻ ആരോഗ്യമന്ത്രിക്ക് സമർപ്പിക്കും. ഗർഭിണിയുടെ രക്തസ്രാവം നിയന്ത്രിക്കാൻ ഡോക്ടർമാർ ആവശ്യമായതെല്ലാം ചെയ്തെന്നും പ്രസവ ശസ്ത്രക്രിയ നടത്താൻ താമസമുണ്ടായിട്ടില്ലെന്നും ഡിഎംഒ വ്യക്തമാക്കി. സംഭവത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർമാരായ ഡോ.കൃഷ്ണനുണ്ണി, ഡോ.ദീപിക എന്നിവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. നല്ലേപ്പുള്ളി സ്വദേശിനി അനിതയാണ് ഇന്നലെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
കൊച്ചി: പെരിന്തൽമണ്ണ മണ്ഡലത്തിലെ സ്പെഷ്യൽ ബാലറ്റുകളിൽ തിരിമറി നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ സംയുക്ത പരിശോധന നടത്താൻ ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ഇരു സ്ഥാനാർത്ഥികളും അഭിഭാഷകരും ഹൈക്കോടതിയുടെ സുരക്ഷിത കസ്റ്റഡിയിലുള്ള പോസ്റ്റൽ ബാലറ്റുകൾ പരിശോധിക്കും. അടുത്ത ബുധനാഴ്ച ഉച്ചയ്ക്ക് 1.30നാണ് സംയുക്ത പരിശോധന. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള ബാലറ്റുകളിൽ തിരിമറി നടന്നിട്ടുണ്ടോയെന്ന് നേരിട്ട് കാണാനും പരിശോധിക്കാനും അവസരം നൽകണമെന്ന ഇടത് സ്ഥാനാർത്ഥിയുടെ ആവശ്യ പ്രകാരമാണ് കോടതിയുടെ ഉത്തരവ്. പോസ്റ്റൽ ബാലറ്റുകൾ അടങ്ങിയ ഒരു പെട്ടി കാണാതായത് നേരത്തെ വിവാദമായിരുന്നു. അഞ്ചാം ടേബിളിൽ എണ്ണിയ 482 വോട്ടുകൾ ആണ് നഷ്ടമായതെന്നായിരുന്നു സബ് കളക്ടറുടെ റിപ്പോർട്ട്.
ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയും ചൂണ്ടിക്കാട്ടി ബിബിസി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്ത സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഒരു ഡോക്യുമെന്‍ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുകയെന്ന് കോടതി ചോദിച്ചു. ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്തുകയാണെന്നും ഡോക്യുമെന്‍ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തണമെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പിങ്കി ആനന്ദ് ആവശ്യപ്പെട്ടിരുന്നു.
കൊച്ചി: മാലിന്യക്കുഴിയിൽ വീണ് നാല് വയസുകാരി മരിച്ചു. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടമുണ്ടായത്. കമ്പനി ജീവനക്കാരിയായ പശ്ചിമ ബംഗാൾ സ്വദേശി ഹുനൂബയുടെ മകൾ അസ്മിനിയാണ് മരിച്ചത്. രാവിലെ അമ്മയോടൊപ്പം പ്ലൈവുഡ് കമ്പനിയിൽ എത്തിയതായിരുന്നു കുട്ടി. അമ്മ ജോലി ചെയ്യുന്നതിനിടെ കുട്ടി കമ്പനി വളപ്പിലെ മാലിന്യക്കുഴിയിൽ വീണ് മരിക്കുകയായിരുന്നു. ആ പ്രദേശം കേന്ദ്രീകരിച്ച് നിരവധി പ്ലൈവുഡ് കമ്പനികൾ ഉണ്ട്. രാവിലെ 7 മണിക്ക് ജോലിക്കെത്തുന്ന അമ്മമാർ വൈകിട്ട് 6 മണിക്ക് ശേഷമാണ് മടങ്ങുന്നത്. ഇവർക്കായി സ്കൂളോ അങ്കണവാടിയോ ഇല്ല. അതിനാൽ, അവർ മക്കളോടൊപ്പം ജോലിക്ക് വരുന്നത് പതിവാണ്. മാതാപിതാക്കൾ രണ്ടും, മൂന്നും, നാലും വയസ്സുള്ള കുട്ടികളുമായി എത്തുന്നത് വളരെ അപകടകരമായ ജോലിസ്ഥലത്തേക്കാണ്. ജോലിക്കിടെ അമ്മക്ക് മകളെ കൃത്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. കമ്പനി വളപ്പിലെ മാലിന്യക്കുഴിക്ക് സമീപം പോയ കുഞ്ഞ് അറിയാതെ അതിലേക്ക് വീഴുകയായിരുന്നു. മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നൂറ് ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം കർമ്മ പദ്ധതി നാളെ മുതൽ ആരംഭിക്കും. 15,896.03 കോടി രൂപയുടെ പദ്ധതികൾ 100 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മെയ് 20 ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ ഡി എഫ്) സർക്കാർ അധികാരമേറ്റ് രണ്ട് വർഷം തികയുകയാണ്. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങൾ നടപ്പിലാക്കി സുസ്ഥിര വികസന മാതൃക യാഥാർത്ഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭാവി തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനായി കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയായും നൂതന സമൂഹമായും മാറ്റാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനൊപ്പം പ്രത്യേക ശ്രദ്ധ നൽകേണ്ട മേഖലകൾ ഉൾപ്പെടുത്തി പ്രത്യേക 100 ദിന കർമ്മ പദ്ധതിയും ആവിഷ്കരിക്കാനും സാധിച്ചു. കഴിഞ്ഞ ഒന്നേ മുക്കാൽ വർഷത്തിനിടെ സംസ്ഥാനത്ത്…
