മനാമ: നിലവില്‍ ഭയാനകമായ തകര്‍ച്ച നേരിടുന്ന സാമൂഹിക സംവിധാനമാണ് കുടുംബമെന്നും കനിവും കരുണയും ചാലിച്ച ബന്ധങ്ങള്ക്കുമാത്രമേ ഊഷ്മളവും ദൃഢവുമായ ബന്ധങ്ങളെ പുനസ്ഥാപിക്കാന്‍ കഴിയുകയൊള്ളുവെന്നും പി എം എ ഗഫൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസലാഹി സെന്റര്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തെ അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂതന സാങ്കേതിക വിദ്യയുടെ കുത്തൊഴുക്കിൽ അര്‍ദ്ധരാത്രിയില്‍ നമ്മുടെ ഗ്രഹാന്തരീക്ഷത്തില്‍ മിന്നി തെളിയുന്ന നീല വെളിച്ചങ്ങള്‍ നമ്മുടെ ബന്ധങ്ങളുടെ അന്തകനാകാതിരിക്കട്ടെ എന്നും അദ്ദേഹം പ്രത്യാശിച്ചു.