മനാമ: ബഹ്റൈന്‍ കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി അഹ് ലന് റമളാന്‍ പ്രഭാഷണം വെള്ളിയാഴ്ച മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉസ്താദ് അബ്ദുല്ല സലീം വാഫി അന്പലക്കണ്ടിയാണ് പ്രഭാഷകൻ. മെയ് 3 ന് വെള്ളിയാഴ്ച രാത്രി 8.30 മുതല്‍ 11 മണി വരെയാണ് പ്രഭാഷണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍, കെ.എം.സി.സി പ്രസിഡന്റ് എസ്. വി. ജലീല്‍, ജന.സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ട്രഷറര്‍ ഹബീബ് റഹ് മാന്‍ എന്നിവരും ബഹ്റൈനിലെ മത സാമൂഹിക സാംസ്കാരിക നേതാക്കളും പങ്കെടുക്കും. കെ.എം.സി.സിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ പ്രചരണാര്‍ത്ഥം കൂടിയാണ് ഈ പരിപാടിയെന്നും സംഘാടകര്‍ വിശദീകരിച്ചു. കേന്ദ്ര-കേരള സര്‍ക്കാറുകള്‍ നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികള്‍ ബഹ്റൈനിലെ പ്രവാസികള്‍ക്ക് ലഭിക്കാനുള്ള സഹായ സഹകരണങ്ങളും ജില്ലാ കമ്മറ്റി ചെയ്തു വരുന്നുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. മനാമയിലെ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി കെ.കെ.സി മുനീര്‍, ജില്ലാ കമ്മറ്റി പ്രസിഡന്റ് എ.പി. ഫൈസല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ കോട്ടപ്പള്ളി, ജില്ലാ ട്രഷറര്‍ ഒ.കെ.കാസിം, ജില്ലാ ഓര്‍ഗ. സെക്രട്ടറി ഫൈസല്‍ കണ്ടീത്താഴ, ജില്ലാ വൈ।പ്രസി അസ് ലം വടകര, മീഡിയ കണ്‍വീനര്‍ അഷ്റഫ് അഴിയൂര്‍ എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 00973-39881099, 33161984 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.