സ്റ്റാർവിഷൻറെ ബാനറിൽ ഓറഞ്ച് ഗ്രാഫിക്സിൻറെ സഹകരണത്തോടെ കണികാണും നേരം (സംഗമം ഇരിഞ്ഞാലക്കുട വിഷു & ഈസ്റ്റർ 2019)എന്ന വിഷു പ്രോഗ്രാം സ്രെധേയം ആയി.അദിലിയയിലുള്ള ബാംഗ് സാങ് തായ് ഹാളിൽ വച്ച് നടത്തി.സംഗമം പ്രസിഡൻറ് വേണുഗോപാൽ, ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ചെയർമാൻ ശിവദാസൻ, രക്ഷാധികാരികളായ സുരേഷ് ടി വൈദ്യനാഥ് ,നിസ്സാർ ടി അഷ്റഫ് ,തൈവളപ്പിൽ ജമാൽ പ്രോഗ്രാം കൺവീനർ ശശികുമാർ രാജലക്ഷ്മി വിജയ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് നിലവിളക്ക് കത്തിച്ചു.
46 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെ കെ ഗോപിനാഥൻ,25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ വേണുഗോപാലിനെയും ശശിധരനും ആദരിക്കുകയുണ്ടായി.മോഹൻ TRS, മനോഹര ൻ പാവറട്ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വൈസ് പ്രസിഡന്റ് ദിലീപ് പത്മനാഭൻ എല്ലാ സ്പോൺസർമാർക്കും നന്ദി പ്രകാശനം നടത്തി.
ബഹറിൻ സോപാനം വാദ്യകലാ സംഘം അവതരിപ്പിച്ച പഞ്ചാരി മേളത്തോടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു , ലേഡീസ് വിങ് അവതരിപ്പിച്ച വിഷുക്കണി , ശരണ്യ ദീപു നൃത്ത സംവിധാനം ചെയ്ത വിഷു ഡാൻസ് , ദീപ്തി സതീഷ് നൃത്ത സംവിധാനം ചെയ്ത പൂജാ ഡാൻസ് O.N.V കുറുപ്പിന്റെ ‘അമ്മ എന്ന കവിതയെ ആസ്പദമാക്കി ആനന്ദ് കെ. ശശിയും & കൃഷ്ണപ്രിയ ആനന്ദും സംവിധാനം ചെയ്തു അവതരിപ്പിച്ച ‘അമ്മ എന്ന കവിതയുടെ ദൃശ്യാവിഷ്കാരം, ബബിത ചട്ടിയാർ നൃത്ത സംവിധാനം ചെയ്ത ഈസ്റ്റർ ഡാൻസ് , പപ്പൻ കോവിലകം അവതരിപ്പിച്ച ശബ്ദനുകരണം ,കൃഷ്ണപ്രിയ ആനന്ദ് നൃത്ത സംവിധാനം ചെയ്ത സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ് , ഗോപിക ഗണേഷ് ,ശീതൾപ്രജുൽ ,ബിനോജ് അവിട്ടത്തൂർ , രീഷ്മ ബിനോജ് , ഷെരീഫ്, രജിത മനോജ് എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ എന്നി കലാപരിപാടികളെ കൊണ്ട് സമ്പന്ന മായിരുന്നു വിഷു & ഈസ്റ്റർ 2019
.
തുടർന്നു നടന്ന സംഗമം മെമ്പേഴ്സിന്റെ കൂട്ടായ്മയോടെ പാചക വിദഗ്ദ്ധൻ സംഗീതിന്റെ നേതൃത്വത്തിൽ പാചകം ചെയ്ത വിഭവ സമൃദ്ധമായ വിഷു & ഈസ്റ്റർ സദ്യയിൽ ആയിരത്തോളം പേർ പങ്കുകൊണ്ടു .അവതാരകർ ആയ വിജയ് & രജിത മനോജ് എന്നിവർ കലാ പരിപാടികൾ നിയന്ത്രിച്ചു .