Author: News Desk

പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അസത്യമാണെന്ന് ബഹറിൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പരത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. പൗരന്മാരും, താമസക്കാരും ഔദ്യോഗിക ഉറവിടമുള്ള വിവരങ്ങൾ മാത്രമേ വിശ്വസ്സിക്കാവൊള്ളുവെന്നും ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തി.

Read More

മനാമ : 14 ദിവസത്തെ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് മൂന്ന് പേർക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഇന്നലെ പ്രഖ്യാപിച്ചു. ഒരു ഡോക്ടർ, അഭിഭാഷകൻ, ഒരു ബിസിനസുകാരൻ എന്നിവർക്കെതിരെയാണ് നടപടി. വീട്ടിലോ അല്ലെങ്കിൽ ഏത് മെഡിക്കൽ സ്ഥാപനത്തിലായാലും 14 ദിവസത്തെ ഒറ്റപ്പെട്ടു താമസിക്കണമെന്ന നിയമം ലംഘിച്ച ഏതൊരു വ്യക്തിക്കെതിരെയും നിയമനടപടി എടുക്കുന്നതായിരിക്കും. കുറഞ്ഞത് മൂന്ന് മാസം വരെ തടവും 1,000 മുതൽ 10,000 ബഹറിൻ ദിനാർ വരെ പിഴയുമാണ് ശിക്ഷയെന്ന് പ്രസ്താവനയിൽ പറഞ്ഞു.

Read More

മനാമ: നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ മാനുഷിക കാരണങ്ങളാൽ 901 തടവുകാർക്ക് മാപ്പ് നൽകിക്കൊണ്ടുള്ള രാജകീയ ഉത്തരവ് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പുറപ്പെടുവിച്ചു. ശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ അവസ്ഥയെക്കുറിച്ച് മന്ത്രാലയം വിശദമായി പഠിച്ച ശേഷം വസ്തുനിഷ്ഠവും നിയമപരവുമായ വ്യവസ്ഥകൾ പാലിക്കുന്നവരെയും നിലവിലെ സാഹചര്യങ്ങളിൽ മാനുഷിക കാരണങ്ങളാൽ പൊതുമാപ്പ് ലഭിക്കാൻ അർഹരായവരെയുമാണ് തിരഞ്ഞെടുക്കുന്നത്. വിട്ടയക്കുന്ന വിദേശികളായ തടവുകാർക്ക് തങ്ങളുടെ രാജ്യങ്ങളിൽ ശേഷിക്കുന്ന ജയിൽ ശിക്ഷ അനുഭവിക്കണം. ജയിലിൽ പകുതി ശിക്ഷ അനുഭവിച്ച 585 തടവുകാർക്ക് ബദൽ പിഴ ചുമത്തുന്നതിനുള്ള നിയമം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഈ തടവുകാർക്ക് ശേഷിക്കുന്ന ജയിൽ ശിക്ഷയ്ക്ക് പകരം അവരെ പുനരധിവാസത്തിലും പരിശീലന പരിപാടികളിലും ഉൾപ്പെടുത്തുകയും മറ്റ് തരത്തിലുള്ള ബദൽ ശിക്ഷകളിലേക്ക് അവരെ നിർബന്ധിക്കുകയും ചെയ്യുന്നു.

Read More

കൊറോണ വൈറസിന്റെ ആഗോള വ്യാപനവും, എഫ്.ഐ.എയുമായുള്ള ചർച്ചകൾക്കും, റേസ് സംഘാടകരുടെയും, എല്ലാ പാർട്ടികളുടെയും തീരുമാനപ്രകാരവും മാർച്ച് 20 മുതൽ 22-ആം തീയതിയിൽ നടക്കേണ്ടിയിരുന്ന ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സും മാറ്റിവെച്ചു.

Read More

പാകിസ്താനെ സുഹൃത്തായി കാണുന്നത് ഗുരുതരമായ തെറ്റാണെന്ന് അമേരിക്ക. ‘ദി അഫ്ഗാനിസ്താന്‍ പേപ്പേഴ്‌സ്’ എന്ന പേരില്‍ അമേരിക്കന്‍ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അഫ്ഗാനിസ്താന്‍ യുദ്ധവും ഇന്ത്യക്കെതിരായ ആക്രമണവുമാണ് ഉദ്യോഗസ്ഥര്‍ ഇതിന് ഉദാഹരണമായി നല്‍കുന്നത്. അഫ്ഗാനിസ്താനുമായി 18 വര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍ പാകിസ്ഥാനെ സുഹൃത്തായി പരിഗണിക്കുന്നത് ഗുരുതരമായ പിഴവാണെന്ന് ബുഷ്, ഒബാമ ഭരണകൂടങ്ങളിലെ യുഎസ് ഉദ്യോഗസ്ഥര്‍ വിശ്വസിച്ചിരുന്നു. അമേരിക്കയുടെ പക്കല്‍ നിന്നും വാങ്ങിയ ആധുനിക യുദ്ധോപകരണങ്ങളും അമ്രാം മിസൈലുകളും ഇന്ത്യക്കെതിരെ ഉപയോഗിച്ച പാകിസ്താന്റെ ഇരട്ടത്താപ്പ് 2002 മുതല്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2002ല്‍ പാക് പ്രധാനമന്ത്രിയായിരുന്ന പര്‍വേസ് മുഷറഫ് പെന്റഗണിന് പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുവാദം നല്‍കിയതിന്റെ ഉദ്ദേശ്യം അല്‍ഖ്വായ്ദ നേതാക്കളെ സംരക്ഷിക്കുക എന്നതായിരുന്നു എന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. അമേരിക്കയുമായി ഭീകരതക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള അതേ പാകിസ്താന്‍ തന്നെയാണ് താലിബാന്‍, അല്‍ഖ്വായ്ദ പോലെയുള്ള ഭീകര സംഘടനകള്‍ക്ക് സ്വന്തം മണ്ണിലും അഫ്ഗാനിസ്താനിലും സംരക്ഷണം നല്‍കുന്നത്. 18 വര്‍ഷം നീണ്ടു നിന്ന യുദ്ധത്തില്‍…

Read More

കൊറോണ വൈറസ് പടര്‍ന്നു പിടിച്ച ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ വന്നിറങ്ങിയത്. മുംബൈയില്‍ ഇറങ്ങിയ യാത്രക്കാരെ ജയ്‌സാല്‍മറിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടു പോകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഇവരെ സൈനിക താവളത്തിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. 120 ഇന്ത്യക്കാരെ രാജസ്ഥാനിലെ ജയ്‌സാല്‍മറിലേക്ക് കൊണ്ടുവരുമെന്നും സൈനിക താവളത്തിലെ നിരീക്ഷണ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുമെന്നും പ്രതിരോധ വക്താവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ഇന്നെത്തിയ വിമാനത്തില്‍ എത്ര പേരുണ്ടെന്ന വിവരം അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ വിവിധ മേഖലകളിലായി ആറായിരത്തിലധികം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിദേശകാര്യമന്ത്രി അറിയിച്ചത്.

Read More

എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇന്ത്യൻ ക്ലബ്-ബഹ്‌റൈൻ പ്രസിഡന്റ് സ്റ്റാലിൻ ജോസഫ് ഇന്ന് (മാർച്ച് 13) മുതൽ 19 വരെ ഇന്ത്യൻ ക്ലബ് പൂർണ്ണമായും അടച്ചിരിക്കുമെന്ന് അറിയിച്ചു. ബഹറിനിൽ കൊറോണ പടരുന്ന സാഹചര്യത്തിലാണ് അടച്ചിടാൻ തീരുമാനം എടുത്തത്.

Read More

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബാരാമുള്ള ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് നടന്ന വെടിവെപ്പിലാണ് ഭീകരനെ സേന വധിച്ചത്. 32 ആര്‍ആര്‍, എസ്ഒജി സുരക്ഷാ സേനകള്‍ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഭീകരനെ പിടികൂടിയത്. പിന്നീട് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഭീകരന്‍ കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ഭീകരന് വേണ്ടി പ്രദേശത്ത് സുരക്ഷാ സേനയുടെ തിരച്ചില്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

Read More

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാനു വേണ്ടി തെരഞ്ഞെടുത്ത വ്യോമസേന പൈലറ്റുകൾ കൊടും തണുപ്പിനെ അതിജീവിക്കാനുള്ള പരിശീലനം വിജയകരമായി പൂർത്തിയാക്കി. റഷ്യയിലെ യൂറി ഗഗാറിൻ കോസ്മോനട്ട് ട്രെയിനിംഗ് സെന്ററിൽ നടക്കുന്ന ഒരു വർഷത്തെ പരിശീലനത്തിന്റെ ഭാഗമായാണ് ഈ പരിശീലനം പൈലറ്റുകൾ വിജയകരമായി പൂർത്തിയാക്കിയത്. ഫെബ്രുവരി 12 മുതൽ മാർച്ച് 6 വരെയായിരുന്നു പരിശീലനം. രണ്ടു ദിവസത്തെ പ്രായോഗിക പരിശീലനവും നടത്തിയിരുന്നു. ഇതെല്ലാം വിജയകരമായി ഇവർ പൂർത്തിയാക്കിയെന്നും നിശ്ചയദാർഢ്യവും കഴിവുമുള്ള വൈമാനികരാണിവരെന്നും ട്രെയിനിംഗ് സെന്റർ വ്യക്തമാക്കി. വളരെ ക്ലേശകരമായ പരീക്ഷണമായിരുന്നു നേരിട്ടത്. കാലാവസ്ഥയും ഒട്ടും സഹായകരമായിരുന്നില്ല. എന്നിട്ടും വിജയകരമായി പരിശീലനം പൂർത്തിയാക്കാൻ വൈമാനികർക്ക് കഴിഞ്ഞെന്നും സെന്റർ നിരീക്ഷിച്ചു. സുരക്ഷിതമായ സ്ഥലത്ത് ക്യാമ്പ് സംഘടിപ്പിക്കുക , വിവിധ തരത്തിലുള്ള ഷെൽട്ടറുകൾ നിർമ്മിക്കുക, നിർദ്ദേശങ്ങളും റേഡിയോ സന്ദേശങ്ങളും കൈമാറുക , പരിക്കേറ്റവരെ പരിചരിക്കുക തുടങ്ങിയവയായിരുന്നു പരിശീലനത്തിന്റെ ഭാമഗായുണ്ടായിരുന്നത്. കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് അടിസ്ഥാന പരിശീലനം ആരംഭിച്ചത്.

Read More