മലപ്പുറം: നിപ്പ ബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തുവന്ന ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.
മന്ത്രി വീണയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് പുതുതായി രണ്ടു പേരെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഹൈറിസ്ക് വിഭാഗത്തിലുള്ളവരാണ്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 81 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 177 പേര് പ്രൈമറി കോണ്ടാക്ട് പട്ടികയിലും 90 പേര് സെക്കന്ററി കോണ്ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്. രോഗലക്ഷണങ്ങളുമായി രണ്ടു പേര് ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഇവരടക്കം 6 പേര് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 21 പേര് പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്.
സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് നല്‍കിവരുന്നത്. ഇന്ന് 40 പേര് ഉള്‍പ്പെടെ 265 പേര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്കി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മമ്പാട്, തിരുവാലി, വണ്ടൂര്‍ പഞ്ചായത്തുകളിലായി നടത്തി വന്ന ഫീല്‍ഡ് സര്‍വെ പൂര്‍ത്തിയായി. 7,953 വീടുകളിലാണ് ഇതിനകം സര്‍വേ നടത്തിയത്. ആകെ 175 പനി കേസുകള്‍ സര്‍വെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
Trending
- പ്രദർശനത്തിനിടെ പതിനഞ്ചു വയസുകാരന് പാമ്പു കടിയേറ്റു; പാമ്പാട്ടിയ്ക്ക് 10 വർഷം കഠിന തടവ്
- ‘പോയത് സുഹൃത്തുക്കളെ കാണാൻ, ഗൂഗിൾ ചെയ്താണ് ഓം പ്രകാശിനെ മനസ്സിലാക്കിയത്’
- ഡൽഹിയിൽ 2000 കോടിയുടെ കൊക്കെയ്ൻ പിടികൂടി; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വന്‍ മയക്കുമരുന്ന് വേട്ട
- പി.വി അൻവറിന് യോഗം നടത്താൻ പത്തടിപ്പാലം PWD റസ്റ്റ് ഹൗസിൽ ഹാള്‍ നൽകിയില്ല; മുറ്റത്ത് കസേരയിട്ട് യോഗം
- പിണറായി വിജയനും രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നു, പറ്റില്ല എന്നാണ് അന്ന് പറഞ്ഞത് – സുരേഷ് ഗോപി
- സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കു മരുന്ന് വിൽപ്പന; എംഡിഎംഎയുമായി സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ
- ഗവർണറുടെ പ്രസ്താവനക്കെതിരെ പൊലീസ്, ‘പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നതായി വെബ്സൈറ്റിലില്ല’