മനാമ : 14 ദിവസത്തെ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് മൂന്ന് പേർക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഇന്നലെ പ്രഖ്യാപിച്ചു. ഒരു ഡോക്ടർ, അഭിഭാഷകൻ, ഒരു ബിസിനസുകാരൻ എന്നിവർക്കെതിരെയാണ് നടപടി.
വീട്ടിലോ അല്ലെങ്കിൽ ഏത് മെഡിക്കൽ സ്ഥാപനത്തിലായാലും 14 ദിവസത്തെ ഒറ്റപ്പെട്ടു താമസിക്കണമെന്ന നിയമം ലംഘിച്ച ഏതൊരു വ്യക്തിക്കെതിരെയും നിയമനടപടി എടുക്കുന്നതായിരിക്കും.
കുറഞ്ഞത് മൂന്ന് മാസം വരെ തടവും 1,000 മുതൽ 10,000 ബഹറിൻ ദിനാർ വരെ പിഴയുമാണ് ശിക്ഷയെന്ന് പ്രസ്താവനയിൽ പറഞ്ഞു.