Author: News Desk

നിലമ്പൂർ: പന്തീരായിരം മലനിരകളിൽ പെയ്ത കന്നത്തമഴയിലും ഉരുൾപൊട്ടലിലും ചാലിയാർ കരകവിഞ്ഞു. നിലമ്പൂർ കെ എൻ ജി റോഡിൽ ജനതപ്പടിയിൽ വെള്ളംകയറി. പ്രദേശത്തെ ജനങ്ങളെ മാറ്റി പാർപ്പിച്ചു കൊണ്ടിരിക്കുന്നു. ചാലിയാറിന് കുറുകെയുള്ള മുണ്ടേരി വാണിയമ്പുഴ തൂക്കുപാലം ഒലിച്ചുപോയി. പാലം തകർന്നതുമൂലം അഞ്ചോളം ആദിവാസി കോളനി നിവാസികളുടെ ഏകയാത്ര മാർഗം ഇല്ലാതായി. എടക്കര മുപ്പിനി,ചുങ്കത്തറ മുട്ടിക്കടവ് പാലങ്ങൾ വെള്ളത്തിനടയിലായി. പൊന്നാനിയിൽ നിന്നുള്ള മത്സ്യ തൊഴിലാളികൾ ചാലിയാർ തീരത്ത് ഉള്ളവരെ മാറ്റി പാർപ്പിക്കുകയാണ്. പ്രദേശത്ത് കനത്ത കാറ്റും മഴയും തുടരുകയാണ്. വൈദ്യുതി ബന്ധം പൂർണമായി തകർന്നു. റിപ്പോർട്ട് : കൃഷ്ണപ്രസാദ്‌

Read More

കൊച്ചി : മുഖ്യമന്ത്രിയുടെ ഓഫീസിലും, യുഎഇ കോൺസുലേറ്റിലും സ്വപ്ന സുരേഷിന് നിർണ്ണായക സ്വാധീനമുണ്ടായിരുന്നുവെന്ന് എൻഐഎ. കോൺസുലേറ്റിൽ നിന്നും രാജിവെച്ച ശേഷവും ആയിരം ഡോളർ പ്രതിമാസം വേതനം നൽകിയിരുന്നു . ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമാണുള്ളത്. ശിവശങ്കറാണ് സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി വാഗ്ദാനം നൽകിയതെന്നും , മുഖ്യമന്ത്രിയുമായി അനോപചാരികമായ ബന്ധം ഉണ്ട് എന്നും എൻഐഎ കോടതിയിൽ അറിയിച്ചു.

Read More

തൃശൂര്‍: ഒല്ലൂര്‍ തൈക്കാട്ടുശേരി ഗ്രാമത്തെ ലോക പ്രശസ്തിയിലേക്കുയര്‍ത്തിയ ഇ.ടി നാരായണന്‍ മൂസ് അന്തരിച്ചു. 87 വയസ്സായിരുന്നു. വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്‌. നാരായണൻ മൂസിന്‍റെ സംസ്കാരം നാളെ രാവിലെ 9 ന് സംസ്ഥാന ബഹുമതികളോടെ ആയിരിക്കുമെന്ന് തൃശൂര്‍ ജില്ലാ കലക്ടർ അറിയിച്ചു. തൈക്കാട്ടുശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠന്‍ മൂസിന്‍റെയും ദേവകി അന്തര്‍ജനത്തിന്‍റെയും പത്തു മക്കളില്‍ ഏകമകനായി 1933 സെപ്തംബര്‍ 15നാണ് (1109 ചിങ്ങം 31) ജനനം. ആയുര്‍വേദ ചികിത്സാ രംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് രാഷ്ട്രം പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്കാരവും നല്‍കി ആദരിച്ചു. മുത്തച്ഛന്‍ നാരായണന്‍ മൂസിനെ 1924ല്‍ ബ്രിട്ടീഷ് വൈസ്രോയി ‘വൈദ്യരത്ന’ ബഹുമതി നല്‍കി ആദരിച്ചു. അച്ഛന്‍ ഇ.ടി നീലകണ്ഠന്‍ മൂസിന് 1992ല്‍ പത്മശ്രീ ലഭിച്ചു. 2010ല്‍ നാരായണന്‍ മൂസിന് പത്മഭൂഷണും ലഭിച്ചു.കേരളത്തില്‍ ആദ്യകാലത്ത് 16 അഷ്ടവൈദ്യകുടുംബങ്ങള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ആറാണ്‌. അതില്‍ പ്രമുഖമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ‘വൈദ്യരത്ന’ ബഹുമതി നല്‍കിയ എളേടത്ത് മന. ശാരീരിക അവശതകളുണ്ടെങ്കിലും അടുത്തിടെ…

Read More

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മീഷന്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ ഫ്‌ളഡ് അഡൈ്വസറിയില്‍ പറയുന്നു. കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാലുദിവസം കൂടി മഴ തുടരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പെരിയാര്‍ തടത്തില്‍ ശക്തമായി മഴ ലഭിക്കും. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. നിലവില്‍ ഡാമുകള്‍ക്ക് സംഭരണ ശേഷിയുണ്ടെന്നും ജല കമ്മീഷന്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പാലക്കാട് ജില്ലയിലെ ഭവാനി നദിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരും. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റിപ്പോർട്ട്:‌ കൃഷ്ണ പ്രസാദ്

Read More

എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന രോഗി മരിച്ചു. എളമക്കര പ്ലാശേരില്‍ പറമ്പില്‍ പി.ജി. ബാബു (60) ആണ് മരിച്ചത്. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എന്‍ഐവി ലാബിലേക്ക് അയച്ചു.കടുത്ത പ്രമേഹവുംഅണുബാധയും മൂലം എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ബാബുവിനെ കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 29 നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റിപ്പോർട്ട്:‌ കൃഷ്ണ പ്രസാദ്

Read More

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1195 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 1234 ഇന്ന് സംസ്ഥാനത്ത് പേര്‍ക്ക് രോഗമുക്തി ഉണ്ടായിഇന്ന് 971 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 79 . വിദേശത്തുനിന്ന് 66 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 125 പേര്‍. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 7 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് : തിരുവനന്തപുരം 274 , മലപ്പുറം 167 , കാസറഗോഡ് 128 , എറണാകുളം 120 , ആലപ്പുഴ 108 , തൃശൂര്‍ 86 , കണ്ണൂര്‍ 61 , കോട്ടയം 51 , പാലക്കാട് 41 , കോഴിക്കോട് 39 , ഇടുക്കി 39 , പത്തനംതിട്ട 37 , കൊല്ലം 30 , വയനാട് 14. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 515 ആയി. കഴിഞ്ഞ 24 മണിക്കൂറിനകം 25,906 സാമ്പിളുകള്‍…

Read More

മലപ്പുറം: അയോധ്യ പ്രശ്നത്തിൽ കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്ന് മുസ്ലീം ലീഗ്. “പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയിൽ അതൃപ്തി ഉണ്ട്. ആ പ്രസ്താവന അസ്ഥാനത്ത് ആയി. ഇത്ര മാത്രമേ പറയാൻ ഉള്ളൂ ” ദേശീയ നിർവാഹക സമിതി യോഗത്തിന് ശേഷം ലീഗ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. https://www.facebook.com/pkkunhalikutty/videos/782631872472976/ “അയോധ്യ കേസിൽ സുപ്രീം കോടതി വിധി പറഞ്ഞതാണ്. ആ വിധി അംഗീകരിക്കുന്നു എന്ന് അന്നേ വ്യക്തമാക്കിയിരുന്നു. പക്ഷേ വിധി സ്വീകരിക്കുന്നു എന്ന് പറഞ്ഞിട്ടില്ല” ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.

Read More

എറണാകുളത്ത് തോണി മറിഞ്ഞ് 3 മല്‍സ്യത്തൊഴിലാളികളെ കാണാതായ സംഭവം വേദനാജനകമായ വാര്‍ത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്സും രക്ഷാ പ്രവര്‍ത്തകരും തിരച്ചില്‍ ഊര്‍ജ്ജിതമായി നടത്തി കൊണ്ടിരിക്കുകയാണെന്നും തന്റെ ഫേസ്ബുക്ക് പേജില്‍ മുഖ്യമന്ത്രി കുറിച്ചു. പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ച് കേരളത്തിന്റെ സ്വന്തം സൈന്യമായവരാണ് മല്‍സ്യത്തൊഴിലാളികള്‍. അവര്‍ തിരികെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം എന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: എറണാകുളത്ത് 3 മൽസ്യത്തൊഴിലാളികൾ തോണി മറിഞ്ഞു കാണാതായത് വളരെ വേദനാജനകമായ വാർത്തയാണ്. പുക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്. ഫയർഫോഴ്‌സും രക്ഷാ പ്രവർത്തകരും തിരച്ചിൽ ഊർജ്ജിതമായി നടത്തി കൊണ്ടിരിക്കുകയാണ്. ബംഗാൾ കടൽ തീരത്ത് ന്യൂനമർദ്ധം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ അതി ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇന്നും നാളെയും ചില ജില്ലകളിൽ ദുരന്ത നിവാരണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലിൽ പോകുന്നകരും കടൽത്തീരത്ത് വസിക്കുന്നവരുമായവർ എല്ലാവിധ കരുതലുകളും എടുക്കേണ്ടതാണ്. കഴിഞ്ഞ…

Read More

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ട് മന്ത്രിമാര്‍ക്ക് കുരുക്ക് മുറുകുന്നു. സ്വപ്ന കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഈ രണ്ടു മന്ത്രിമാര്‍ മൂന്നിലേറെ തവണ യുഎഇ കോണ്‍സുലേറ്റില്‍ സന്ദര്‍ശനം നടത്തിയതായാണ് വിവരം. മന്ത്രിമാര്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണമെന്നിരിക്കെയാണ് ഇരുവരും പ്രോട്ടോകോള്‍ ലംഘിച്ച്‌ സന്ദര്‍ശനം നടത്തിയിരിക്കുന്നത്‌. മന്ത്രിമാരുടെ സന്ദര്‍ശന വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കുകയാണ്‌.യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സമയത്തു സ്വപ്ന മുന്‍കയ്യെടുത്താണ് ഇവരെ വിവിധ പരിപാടികളില്‍ പങ്കെടുപ്പിച്ചതെന്നാണു വിവരം. ഇരുവരും ഔദ്യോഗിക, സ്വകാര്യ കാര്യങ്ങള്‍ക്കായി മൂന്നിലേറെ തവണ വീതം പോയിട്ടുണ്ടെന്നാണു വിവരം. ഒരു മന്ത്രി മകന്റെ വീസാ കാര്യത്തിനും പോയി. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോള്‍ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോണ്‍സുലേറ്റുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോള്‍ വിഭാഗത്തെ സമീപിക്കണം. റിപ്പോർട്ട്‌ കൃഷ്ണ പ്രസാദ്

Read More

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസില്‍ പ്രതി ബിജുലാല്‍ കുറ്റം സമ്മതിച്ചു. പലതവണ പണം തട്ടിയെടുത്തുവെന്ന് ബിജുലാല്‍ പറഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളിലായി 74 ലക്ഷം തട്ടിയെടുത്തു. പണം ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടിലേക്ക് മാറ്റി. പണം കൂടുതലായി ഉപയോഗിച്ചത് റമ്മി കളിക്കാനാണെന്നും പ്രതി സമ്മതിച്ചു. ട്രഷറി തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ ബിജുലാലിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. ജില്ലാ ക്രൈംബ്രാഞ്ച് എസി സുല്‍ഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ട്രഷറി വിജിലന്‍സിലെ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിനായി എത്തിയിട്ടുണ്ട്. പലതവണയായി പണം തട്ടിയെടുത്തിട്ടുണ്ടെന്ന് ബിജുലാല്‍ സമ്മതിച്ചിട്ടുണ്ട്. 74 ലക്ഷം രൂപ ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടിലേക്കാണ് മാറ്റിയത്. പണം ഉപയോഗിച്ച് റമ്മി കളിച്ചു. അതോടൊപ്പം ഭൂമിയും സ്വര്‍ണവും വാങ്ങിയെന്നും ബിജുലാല്‍ സമ്മതിച്ചിട്ടുണ്ട്. റിപ്പോർട്ട്‌: കൃഷ്ണ പ്രസാദ്

Read More