എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന രോഗി മരിച്ചു. എളമക്കര പ്ലാശേരില്‍ പറമ്പില്‍ പി.ജി. ബാബു (60) ആണ് മരിച്ചത്. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എന്‍ഐവി ലാബിലേക്ക് അയച്ചു.കടുത്ത പ്രമേഹവുംഅണുബാധയും മൂലം എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ബാബുവിനെ കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 29 നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
റിപ്പോർട്ട്: കൃഷ്ണ പ്രസാദ്