Author: News Desk

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി ഏഴു ഭാഷകളില്‍ ഒരേ സമയം ത്രിമാന ചിത്രം പുറത്തിറങ്ങുന്നു. ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രി ഡി റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഡോ. ടി എസ് വിനീത് ഭട്ട്, ഷാജു തോമസ്, ജോസ് ഡി പെക്കാട്ടില്‍, ജോയ്‌സ് ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സാല്‍മണ്‍ ത്രി ഡി ഏഴു ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യും.  ചിത്രത്തിന് 15 കോടി രൂപയാണ് ബജറ്റ്. അപൂര്‍വ്വ സവിശേഷതകളുള്ള സാല്‍മണ്‍ മത്സ്യത്തിന്റെ പേരാണ് സിനിമയ്ക്ക് നല്കിയിരിക്കുന്നത്. ജനിച്ചു വീഴുമ്പോള്‍ തന്നെ അനാഥാകുന്ന സാല്‍മണ്‍ പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് കടല്‍ മാര്‍ഗ്ഗം ഭൂഖണ്ഡങ്ങള്‍ മാറിമാറി സഞ്ചരിക്കുന്നതുപോലെ സിനിമയിലെ കഥാനായകനും പ്രതികൂല അന്തരീക്ഷങ്ങള്‍ തരണം ചെയ്യുന്നതും ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിലുള്ള സംഭവ ഗതികളുമാണ് ചിത്രത്തിന്റെ പ്രമേയം. ദുബൈ മഹാനഗരത്തില്‍ കുടുംബ ജീവിതം…

Read More

മനാമ: ബഹറൈനിലെ ക്രിസ്ത്യന്‍ എപ്പിസ്ക്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി.) 2020-21 പ്രവര്‍ത്തന വര്‍ഷത്തിലെ ഭാരവാഹികള്‍ സ്ഥാനമേറ്റു. മാര്‍ത്തോമ്മാ പാരീഷ് സഹവികാരി റവ. വി. പി. ജോണ്‍ പ്രസിഡണ്ട് ആയും സെന്റ് പീറ്റേഴ്സ് സിറിയന്‍ യാക്കോബെറ്റ് ഇടവക അംഗം റെജി വര്‍ഗ്ഗീസ് ജനറല്‍ സെക്രട്ടറിയായും സ്ഥാനമേറ്റു. സൂം ആപ്ലിക്കേഷനിലൂടെ നടന്ന കെ.സി.ഇ.സി. വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് മുന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടും വരവ്‌ ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു. കെ. സി. ഇ. സി. യുടെ 2019-20 വര്‍ഷത്തിലെ പ്രസിഡണ്ടും ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരിയുമായ റവ. ഫാദര്‍ ഷാജി ചാക്കോയിക്ക് യാത്രയയപ്പും നല്‍കി. വൈസ് പ്രസിഡണ്ട് റവ. മാത്യൂ കെ. മുതലാളി ആശംസകള്‍ നേരുകയും കെ. സി. ഇ. സി. യുടെ ഉപഹാരം നല്‍കുകയും ചെയ്തു. കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി തനിക്ക് നല്‍കിയ സ്നേഹത്തിനും കരുതലിനും നന്ദി അര്‍പ്പിക്കുകയും ചെയ്തു.

Read More

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്നാണ് അറസ്റ്റിലായത്. തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ബിജുലാല്‍ പറഞ്ഞു. കേസെടുത്ത് നാല് ദിവസമായിട്ടും പ്രതിയെ പിടിക്കാൻ സാധിച്ചിരുന്നില്ല. അതേസമയം ബിജുലാലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിശദീകരണം തേടി. അന്വേഷണ സംഘം പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചു. ജാമ്യാപേക്ഷ ഈ മാസം 13ന് പരിഗണിക്കും. റിപ്പോർട്ട്‌: കൃഷ്ണ പ്രസാദ്

Read More

തൃശൂർ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) സാമ്പത്തിക തട്ടിപ്പുകേസിൽ നാല് പേർ അറസ്റ്റിൽ. ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ, ഷോബി ജോസഫ്, നിതിൽ മോഹൻ, ജിത്തു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ ക്രൈംബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അക്കൗണ്ടിൽ നിന്ന് ഭാരവാഹികൾ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസിൽ ജാസ്മിൻ ഷാ അടക്കമുളള നാലുപേർക്കെതിരെ ക്രൈംബ്രാഞ്ച് നേരത്തേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പടുവിച്ചിരുന്നു. യു എൻ എ മുൻ വൈസ് പ്രസിഡന്റ് സിബി മുകേഷാണ്, സംഘടനയുടെ അക്കൗണ്ടിൽ നിന്ന് 3 കോടി 71 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ അക്കൗണ്ടിലേക്ക് വന്ന തുക കാണാനില്ലെന്നും അംഗത്വ ഫീസിനത്തിൽ പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മറ്റാവശ്യങ്ങൾക്കുമായും പിരിച്ച ലക്ഷക്കണക്കിന് രൂപ സംഘടനയുടെ പേരിലുളള നാലു അക്കൗണ്ടുകളിലും എത്തിയിട്ടില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. കേസിൽ…

Read More

മനാമ: ഏഷ്യക്കാരനെ ശാരീരികമായി ആക്രമിക്കുകയും 610 ബഹ്‌റൈൻ ദിനാർ മോഷ്ടിക്കുകയും ചെയ്ത 4 പേരെ അറസ്റ്റ് ചെയ്തു. 22 നും 28 നും ഇടയിൽ പ്രായമുള്ള 4 പേരെയാണ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ഫോറൻസിക് സയൻസ് ഡയറക്ടർ ജനറൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

Read More

മനാമ: കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹ്‌റൈനിലെ തെരുവുകളിൽ ശുദ്ധീകരണ പ്രവർത്തനങ്ങൾ തുടരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ്, സിവിൽ ഡിഫൻസ് ജനറൽ അഡ്മിനിസ്ട്രേഷനുമാണ് ശുദ്ധീകരണത്തിന് നേതൃത്വം കൊടുക്കുന്നത്. ക്യാപിറ്റലിന്റെ 40 സന്നദ്ധ യൂത്ത് ടീമും അൽ-നയിം വോളണ്ടിയർ ടീമും ശുദ്ധീകരണ പ്രക്രിയയിൽ പങ്കെടുത്തു. കൂടാതെ കടന്നുപോകുന്നവർക്കും ഷോപ്പുകൾക്കും അവബോധ പരസ്യങ്ങളും വിതരണം ചെയ്തു. കൊറോണ വൈറസിനെയും അതിന്റെ പ്രത്യാഘാതങ്ങളെയും നേരിടാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി സർക്കാർ ഏജൻസികൾ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരുമായി സഹകരിച്ച് ക്യാപിറ്റൽ ഗവർണറേറ്റിലെ മാർക്കറ്റുകളും ഏറ്റവും പ്രധാനപ്പെട്ട തെരുവുകളും സുപ്രധാന റോഡുകളും വൃത്തിയാക്കുന്നതിനുള്ള ഒരു സംയോജിത പ്രോഗ്രാമാണ് ഈ കാമ്പെയ്ൻ.

Read More

തൃശൂർ: ഇന്ത്യയിലെ പ്രശസ്തമായ വിദ്യഭ്യാസ സ്ഥാപനമായ കേരളത്തിലെ തൃശൂർ ഐഇഎസ് എജുക്കേഷൻ സിറ്റിക്ക് ഏറെ അഭിമാനമായ വാർത്ത. സിവിൽ സർവീസ് എക്സാമിനേഷനിൽ നൂറ്റി എൺപത്തിയഞ്ചാം റാങ്ക് കരസ്ഥമാക്കിയ ഐഇഎസ് സ്ക്കൂളിലെ മുൻ വിദ്യാർത്ഥിയായ ഗുരുവായൂരിലെ ആർ വി റുമൈസ ഫാത്തിമ്മയുടെ വസതിയിലെത്തി ഐഇഎസ് ഭരണ സമിതി പ്രസിഡൻന്റ് ശ്രീ മുഹമ്മദാലി, ജനറൽ സെക്രട്ടറി ശ്രീ മുഹമ്മത് റെഫീക് സ്നേഹോപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ ഭരണ സമിതി അംഗങ്ങളായ ഉസ്മാൻ മേപ്പാട്ട്, അൻവർ, റെഷീദ്, ഉമ്മർ എൻ കെ എന്നിവർ പങ്കെടുത്തു. വലിയ അംഗീകാരത്തിന്റെ നിറവിൽ താൻ പഠിച്ച വിദ്യാലയത്തിൽ റുമൈസ ഫാത്തിമ്മ അടുത്ത ദിവസം സന്ദർശനം നടത്തുമെന്നും ഐഇഎസ് വാർത്താ കുറിപ്പിൽ അറിയിച്ചു.

Read More

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് തീവ്ര വൈറസ് ബാധയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ നിന്നെടുത്ത വീഡിയോയിലൂടെയാണ് എസ്പിബി രോഗബാധയേറ്റത് അറിയിച്ചത്. https://twitter.com/i/status/1290925164666880001 നേരിയ പനിയും ചുമയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും തോന്നിയതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഹോം ക്വാറന്റൈന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട്:‌ കൃഷ്ണ പ്രസാദ്

Read More

ലക്‌നൗ: നരേന്ദ്ര മോദി അയോദ്ധ്യയില്‍ രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം നടത്തി. 12.44ഓടെയായിരുന്നു ശിലാന്യാസ ചടങ്ങ്. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിച്ചത്.  അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ പാരിജാതത്തിന്റെ തൈ നട്ട നരേന്ദ്ര മോദി ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ആരതി ഉഴിയുകയും ചെയ്തു. റിപ്പോർട്ട് : അരുൺകുമാർ

Read More

എറണാകുളം: എളംകുന്നപുഴയില്‍ വള്ളം മറിഞ്ഞ് 3 മത്സ്യത്തൊഴിലാളികളെ കാണാതായി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ക്കായി പോലീസും ഫയര്‍ ഫോഴ്സും തെരച്ചില്‍ നടത്തുകയാണ്. പൂക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരംമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്. 2 വഞ്ചികളിലായി 4 പേരാണ് മീന്‍പിടിക്കാന്‍ പോയത്. ഇവരില്‍ 3 പേരാണ് പുസ്തകം അപകടത്തില്‍ പെട്ടത്. ഒരാള്‍ നീന്തി രക്ഷപ്പെട്ടു. റിപ്പോർട്ട്‌ കൃഷ്ണ പ്രസാദ്

Read More