മലപ്പുറം: അയോധ്യ പ്രശ്നത്തിൽ കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്ന് മുസ്ലീം ലീഗ്. “പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയിൽ അതൃപ്തി ഉണ്ട്. ആ പ്രസ്താവന അസ്ഥാനത്ത് ആയി. ഇത്ര മാത്രമേ പറയാൻ ഉള്ളൂ ” ദേശീയ നിർവാഹക സമിതി യോഗത്തിന് ശേഷം ലീഗ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
https://www.facebook.com/pkkunhalikutty/videos/782631872472976/
“അയോധ്യ കേസിൽ സുപ്രീം കോടതി വിധി പറഞ്ഞതാണ്. ആ വിധി അംഗീകരിക്കുന്നു എന്ന് അന്നേ വ്യക്തമാക്കിയിരുന്നു. പക്ഷേ വിധി സ്വീകരിക്കുന്നു എന്ന് പറഞ്ഞിട്ടില്ല” ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.