Author: News Desk

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സിബിഐ സംഘത്തോടും ആവർത്തിച്ച് മാതാപിതാക്കൾ. ബാലഭാസ്‌കറിന്റെ അപകടമരണത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ സിബിഐ സംഘം മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി മടങ്ങി. സിബിഐ ഡിവൈഎസ്പി ടിപി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാലഭാസ്‌കറിന്റെ അച്ഛൻ കെസി ഉണ്ണി, അമ്മ ശാന്തകുമാരി എന്നിവരുടെ മൊഴിയെടുത്തത്. ഇതിനുമുമ്പുനടന്ന രണ്ട് അന്വേഷണങ്ങളിലും തൃപ്തിയില്ലെന്നും അപകടത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ഉണ്ണി പറഞ്ഞത്. അപകടമരണമെന്ന കണ്ടെത്തലിലാണ് പോലീസിന്റെ രണ്ട് അന്വേഷണസംഘവും എത്തിയത്. എന്നാൽ, ഇതിൽ വിശ്വാസമില്ല.അപകടത്തെക്കുറിച്ചുള്ള കലാഭവൻ സോബിയുടെ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്നും ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ പറഞ്ഞു. കേസിൽ കലാഭാവൻ സോബിയുടെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തും. മൊഴിയെടുക്കാനായി എത്തിച്ചേരണമെന്ന് സിബിഐ സംഘം അറിയിച്ചതായി കലാഭവൻ സോബിയും പറഞ്ഞു. റിപ്പോർട്ട്:‌ കൃഷ്ണ പ്രസാദ്

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മെഡിക്കല്‍ കോളേജില്‍ മരിച്ച തിരുവനന്തപുരം കരുംകുളം പള്ളം സ്വദേശി ദാസന്റെയും തിരുവനന്തപുരത്ത് മരിച്ച കുന്നത്തുകാല്‍ സ്വദേശി സ്റ്റാന്‍ലി ജോണിനുമാണ് കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരുടെയും മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദാസന്‍ വൃക്കസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. അതേസമയം ഇയാളുടെ വിശദമായ പരിശോധനാഫലം കാക്കുകയാണ്. ഇതിനാല്‍ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇന്നലെ സംസ്‌കരിച്ചു. റിപ്പോർട്ട്‌ കൃഷ്ണ പ്രസാദ്

Read More

കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി ആഗസ്റ്റ് പത്ത് മുതല്‍ സമ്പൂര്‍ണ കൊറോണ ആശുപത്രിയായി മാറും. കൊറോണ രോഗികള്‍ക്ക് മികച്ച നിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്നതിനായാണ് ആശുപത്രി പൂര്‍ണമായും കൊറോണ ആശുപത്രിയാക്കുന്നത്. 322 രോഗികളെ ഒരേ സമയം ഇവിടെ പ്രവേശിപ്പിക്കാനാകുമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. 13 ലക്ഷം രൂപ ചെലവ് വരുന്ന മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം, 36 ലക്ഷം രൂപയുടെ ഉപകരണങ്ങളായ ഐ സി യു കിടക്കകള്‍, മള്‍ട്ടി പാരാ മോണിറ്റര്‍,മൊബൈല്‍ എക്‌സ്രേ, ഇന്‍ഫ്യൂഷന്‍ പമ്പ്, എ ബിജി ഇസിജി മെഷീനുകള്‍ തുടങ്ങി സ്വകാര്യ ആശുപത്രിയോട് കിടപിടിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുമായാണ് കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി സമ്പൂര്‍ണ കൊവിഡ് ആശുപത്രിയായി മാറുന്നത്. സ്‌ട്രോക്ക് യൂണിറ്റില്‍ ഇലക്‌ട്രോണിക് മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന 22 കിടക്കകളില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കും.സമ്പൂര്‍ണ കൊവിഡ് ആശുപത്രിയാവുന്നതോടെ 98 ഡോക്ടര്‍മാരുടെയും 300 നഴ്‌സുമാരുടെയും സേവനം ആവശ്യമുണ്ട്. രോഗികള്‍ വരുന്നതിനനുസരിച്ച് നാഷണല്‍ റൂറല്‍ മിഷന്‍ വഴി ആരോഗ്യ…

Read More

മനാമ: ബഹ്‌റൈൻ ടെന്നീസ് ക്ലബ് ഇന്നുമുതൽ വീണ്ടും തുറക്കുമെന്ന് ക്ലബ് ചെയർമാൻ ഖാമിസ് മുഹമ്മദ് അൽ മുക്ല അറിയിച്ചു. ടെന്നീസ് കോർട്ടുകൾ ഉപയോഗിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ബഹ്‌റൈൻ ടെന്നീസ് ക്ലബ് അംഗങ്ങൾക്കാണ് പ്രവേശനം. കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചു കൊണ്ടാണ് ക്ലബ് തുറന്നു പ്രവർത്തിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന സ്റ്റേഡിയങ്ങൾക്കും കായിക ക്ലബ്ബുകൾക്കും ഓഗസ്റ്റ് 6 മുതലാണ് വീണ്ടും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

Read More

കൊച്ചി: വള്ളം മറിഞ്ഞ് എറണാകുളം എളങ്കുന്നപ്പുഴയില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. എറണാകുളം എളങ്കുന്നപ്പുഴയില്‍ നാല് പേരുമായി പോയ വള്ളമാണ് മറിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഒരാള്‍ സാഹസികമായി നീന്തി രക്ഷപ്പെട്ടിരുന്നു. ബാക്കി മൂന്ന് പേരെയാണ് കാണാതായത്. കാണാതായതില്‍ നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരുടെ മൃതദേഹമാണ് 9 കിലോമീറ്റര്‍ അകലെ മുളവുകാടിന് സമീപത്തുനിന്ന് കണ്ടെത്തിയത്.സന്തോഷിന്റെ ഭാര്യാ സഹോദരന്‍ സിദ്ധാര്‍ത്ഥിനായി തെരച്ചില്‍ തുടരുകയാണ്. അതേസമയം, വൈപ്പിനിലും ചെറുവള്ളം മറിഞ്ഞ് ഒരാളെ കാണാതായി.ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. രണ്ട് പേര്‍ സഞ്ചരിച്ച ചെറുവള്ളം തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നു. വൈപ്പിന്‍ സ്വദേശി പള്ളത്തുശ്ശേരി അഗസ്റ്റിനെയാണ് കാണാതായത്. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. വള്ളത്തിലുണ്ടായിരുന്ന അഗസ്റ്റിന്റെ സുഹൃത്ത് ബാബു നീന്തി രക്ഷപ്പെട്ടിരുന്നു. റിപ്പോർട്ട്‌ കൃഷ്ണ പ്രസാദ് എറണാകുളം

Read More

ന്യൂഡൽഹി: കോടതി അലക്ഷ്യ കേസില്‍ ഹാജരാകണം എന്ന 2017 ലെ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് വിവാദ വ്യവസായി വിജയ് മല്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഈ മാസം 20ലേക്ക് മാറ്റി.കോടതി ഉത്തരവ് ലംഘിച്ച് അമേരിക്കയിലുള്ള മക്കള്‍ക്ക് 40 മില്യണ്‍ ഡോളര്‍ കൈമാറിയതിനെ തുടര്‍ന്നാണ് മല്യക്കെതിരെ എസ് ബി ഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ അടങ്ങിയ കണ്‍സോര്‍ഷ്യം സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തത്.കേസ് ഫയലില്‍ ആവശ്യമായ രേഖകള്‍ ലഭ്യമല്ലാത്തതിനാലാണ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ച് കേസ് 20 ലേക്ക് മാറ്റിയത്.കിംഗ് ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് 9,000 കോടി രൂപയുടെ ബേങ്ക് വായ്പാ തിരിച്ചടവ് കേസിലെ പ്രതിയായ മല്യ നിലവില്‍ ലണ്ടനിലാണുള്ളത്.

Read More

കൊച്ചി: മനസ്സ് കലാവേദിയുടെ ഒന്‍പതാമത് ഭരത് മുരളി പുരസ്‌ക്കാരത്തിന് മികച്ച നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാരെ തെരഞ്ഞെടുത്തു. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനസ്സ് കലാവേദിയുടെ ഭരത് മുരളി പുരസ്‌ക്കാരമാണ് ‘മുന്തിരിമൊഞ്ചന്‍’ എന്ന ചിത്രം ഒരുക്കിയ വിജിത്ത് നമ്പ്യാര്‍ക്ക് ലഭിച്ചത്.സംഗീതത്തിന് പ്രാധാന്യം നല്‍കി ജനകീയ ഫോര്‍മാറ്റില്‍ ചെയ്ത വ്യത്യസ്ഥമായ ചിത്രമാണ് ഇതെന്നും കഥയുമായി ഉപകഥകളുടെ സംയോജനം മികവുറ്റതായി എന്നും അവാര്‍ഡു ജൂറി വിലയിരുത്തി.എം.എ. റഹ്മാന്‍ ചെയര്‍മാനും തിരക്കഥാകൃത്ത് ഷൈലേഷ് ദിവാകരന്‍, ചിത്രകാരന്‍ സുധീഷ് കണ്ടമ്പുള്ളി എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌ക്കാര നിര്‍ണ്ണയം നടത്തിയത്. 10,001 രൂപ, പ്രശസ്തി പത്രം, ഫലകം എന്നിവയടങ്ങിയ പുരസ്‌ക്കാരം അടുത്തമാസം (സെപ്ടംബര്‍ അവസാനം) തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് സമര്‍പ്പിക്കുമെന്ന് കോഓര്‍ഡിനേറ്റര്‍ എം.സി. രാജനാരായണന്‍, പി.എം. കൃഷ്ണകുമാര്‍, ഉണ്ണി, സുരേന്ദ്രപണിക്കര്‍ എന്നിവര്‍ അറിയിച്ചു. ഇന്ത്യയിലെ മികച്ച ടെക്‌നീഷ്യന്‍മാര്‍ ഒരുമിക്കുന്ന ഈ ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്. പ്രശസ്ത പഴയകാല സംഗീത പ്രതിഭ ബി എ ചിദംബരനാഥിന്റെ…

Read More

മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി വിശ്രമമറിയാതെ സഞ്ചരിച്ച മഹാപ്രതിഭയായിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.പി സെയ്തലവി. കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഓര്‍മ്മകളിലെ ശിഹാബ് തങ്ങള്‍’ എന്ന പേരില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ ഓണ്‍ലൈന്‍ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹത്തായ പാരമ്പര്യത്തിലെ കണ്ണിയായ ശിഹാബ് തങ്ങള്‍ സാധുക്കളുടെ അത്താണിയായാണ് ജീവിച്ചത്. അധികാരത്തോടും പ്രചാരണങ്ങളിലും താല്‍പര്യമില്ലാത്തിരുന്ന ശിഹാബ് തങ്ങളുടെ സൗമ്യതയും സവിശേഷതയും ബാല്യകാലാനുഭവങ്ങളുടെ പ്രതിഫലനമായിരുന്നു. തന്റെ പതിനൊന്നാമത്തെ വയസില്‍ പിതാവ് പൂക്കോയ തങ്ങളെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മാതാവിനെയും സഹോദരങ്ങളെയും ചേര്‍ത്തുപിടിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചു തുടങ്ങിയത്. കേരളത്തിലെ കലാപന്തരീക്ഷങ്ങളിലൊക്കെയും സമാധാനം തിരിച്ചെടുക്കുന്നതില്‍ തങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. 1992 ലെ ഭീമാപ്പള്ളി കലാപത്തിലും തൃശ്ശൂരില്‍ രഥയാത്ര കടന്നുപോകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൊക്കെയും തങ്ങള്‍ സമാധാനദൂതനെ പോലെയാണ് കടന്നുചെന്നത്. ഭയത്തില്‍ നിന്ന് അഭയമായിരുന്നു തങ്ങള്‍ ഏവര്‍ക്കും നല്‍കിയത്. പ്രകോപനത്തിന് പകരം സംയമനം ആഹ്വാനം ചെയ്ത നേതാവായിരുന്നു അദ്ദേഹം. മുഹമ്മദലി…

Read More

മനാമ: 2020 ഓഗസ്റ്റ് 5 ന് നടത്തിയ 9,285 കോവിഡ് -19 പരിശോധനകളിൽ 382 പുതിയ കേസുകൾ കണ്ടെത്തി. ഇതിൽ 149 പേർ പ്രവാസി തൊഴിലാളികളാണ്. 224 പുതിയ കേസുകൾ സമ്പർക്കം മൂലവും 9 എണ്ണം യാത്രയുമായി ബന്ധപ്പെട്ടതുമാണ്. കോവിഡിൽ നിന്ന് പുതുതായി 241 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 39,576 ആയി വർദ്ധിച്ചു. നിലവിൽ 41 കേസുകൾ ഗുരുതരാവസ്ഥയിലാണ്.പതുതായി ചികിത്സയ്ക്ക് എടുത്തത് 125 കേസുകളാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി മൊത്തം 2784 കേസുകൾ ചികിത്സയിലുണ്ട്. ഇതിൽ 2,743 കേസുകൾ തൃപ്തികരമാണ്. ബഹറിനിൽ കോവിഡ് മൂലമുള്ള ആകെ മരണം 154 ആണ്. ഇതുവരെ 8,67,534 പേരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്.

Read More

മനാമ: റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനും യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ പ്രഖ്യാപിച്ച ‘ഫിനാ ഖൈർ’ പദ്ധതിയുടെ ഭാഗമായി കാപിറ്റൽ ഗവർണറേറ്റിന്റെ ആഭിമുഖ്യത്തിൽ ബലിപെരുന്നാളിനോടനുബന്ധിച്ചു നടപ്പാക്കുന്ന പെരുന്നാൾ കിറ്റുകൾ സാംസ ബഹ്റൈനിനു കൈമാറി. ക്യാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ്ങ് ആൻഡ് പ്രോജക്ട്സ് മാനേജ്മെന്റ് ഹെഡ് യൂസുഫ് യാഖൂബ് ലോറിയിൽ നിന്നും ജനറൽ സെക്രട്ടറി റിയാസ് കല്ലമ്പലം ചാരിറ്റി കൺവീനർ ജേക്കബ് കൊച്ചുമെൻ, മനീഷ്, ജോയ് കല്ലമ്പലം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ വൺ ബഹ്റൈൻ ഗ്രൂപ്പ് എംഡി ആന്റണി പൗലോസ് നേതൃത്വം നൽകി.ലേബർ ക്യാമ്പ്, അവശത അനുഭവിക്കുന്ന കുടുംബങ്ങൾ എന്നിവർക്ക് നേരിട്ട് വിതരണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. സാംസയുടെ 4മത് ഭക്ഷ്യകിറ്റ് വിതരണം പൂർത്തിയാക്കിയ വേളയിൽ ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.

Read More